തിബത്തൻ പീഠഭൂമി

തിബെത്ത് സ്വയംഭരണപ്രദേശം, പടിഞ്ഞാറൻ ചൈനയിലെ ക്വിങ്ഹായ് ജമ്മു കാശ്മീരിലെ ലഡാക് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ ഒരു പീഠഭൂമിയാണ് തിബത്തൻ പീഠഭൂമി (Tibetan Plateau (തിബറ്റൻ: བོད་ས་མཐོ།; വൈൽ: bod sa mtho)[1][2][3][4] and East Asia,[5][6][7][8].ചൈനയിൽ ക്വിങ്ഹായ് - തിബത്തൻ പീഠഭൂമി (Qinghai–Tibet Plateau[9]) എന്നും ക്വിങ്സാങ് - പീഠഭൂമി(Qingzang Plateau[10] (ചൈനീസ്: 青藏高原; പിൻയിൻ: Qīngzàng Gāoyuán) എന്നും ഹിമാലയൻ പീഠഭൂമി (Himalayan Plateau) എന്നും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള മൗണ്ട് എവറസ്റ്റ്, കെ 2 എന്നിവയ്ക്ക് സമീപമായി സ്ഥിതിചെയ്യുന്നതും തെക്കു വടക്കായി ആയിരം കിലോമീറ്ററും കിഴക്കു പടിഞ്ഞാറായി 2500 കിലോമീറ്ററും വ്യാപിച്ചുകിടക്കുന്നതും സമുദ്രനിരപ്പിൽ നിന്നും 4500 മീറ്ററിലധികംവരെ ഉയരമുള്ളതുമായ തിബത്തൻ പീഠഭൂമിയെ ചിലപ്പോൾ ലോകത്തിന്റെ മേൽക്കൂര എന്ന് വിശേഷിപ്പിക്കാറുണ്ട്. 2,500,000 square kilometres (970,000 sq mi) വിസ്തീർണ്ണമുള്ള ഇത് ലോകത്തിലെ ഏറ്റവും അധികം വിസ്തീർണ്ണമുള്ള പീഠഭൂമിയും ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമിയും ആണ് .[11] ചിലപ്പോൾ മൂന്നാമത്തെ ധ്രുവം എന്നും വിശേഷിപ്പിക്കപ്പെടുന്ന തിബത്തൻ പീഠഭൂമിയിൽനിന്നുമാണ് ഈ പ്രദേശത്തിലെ പല നദികളും ഉത്ഭവിക്കുന്നത്. ഇവിട പതിനായിരക്കണക്കിന് ഹിമാനികൾ സ്ഥിതിചെയ്യുന്നു.[12][13][14][15] നാലുകോടിയോളം വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഫലകം യൂറോപ്യൻ ഫലകത്തിൽ കൂട്ടിമുട്ടിയതിന്റെ ഫലമായാണ് ഹിമാലയ പർവ്വതനിരകളും തിബത്തൻ പീഠഭൂമിയും രൂപപ്പെട്ടത്. [16]

തിബത്തൻ പീഠഭൂമി Tibetan Plateau
青藏高原, Qīngzàng Gāoyuán
തെക്ക് ഹിമാലയം വടക്ക് തകെലമഗൻ മരുഭൂമി എന്നിവയ്ക്കിടയിലായാണ് തിബത്തൻ പീഠഭൂമി സ്ഥിതിചെയ്യുന്നത്.
വ്യാപ്തി
നീളം2,500 km (1,600 mi)
Width1,000 km (620 mi)
Area2,500,000 km2 (970,000 sq mi)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Tibetan Plateau and surrounding areas above 1600 m
സ്ഥാനം China (Tibet, Qinghai)
 ഇന്ത്യ (Ladakh)
Northern  നേപ്പാൾ
Range coordinates33°N 88°E / 33°N 88°E / 33; 88

വിവരണം

തിബത്തൻ പീഠഭൂമി മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു,[17] തെക്കു ഭാഗത്ത് ഹിമാലയൻ പർവതം, വടക്ക് ഭാഗത്ത് താരിം തടവുമായി വേർതിരിക്കുന്ന കുൻലുൻ പർവ്വതനിരകൾ വടക്ക്-കിഴക്ക് ഹെക്സി ഇടനാഴി , ഗോബി മരുഭൂമി എന്നിവിടങ്ങളിൽ നിന്നും വേർതിരിക്കുന്ന ഖൈലിയൻ മലകൾ എന്നിവ സ്ഥിതിചെയ്യുന്നു. കിഴക്കും തെക്കു കിഴക്കും വനങ്ങൾ നിറഞ്ഞ മലയിടുക്കുകളും വടക്കുപടിഞ്ഞാറൻ യുനാൻ, പടിഞ്ഞാറൻ സിചുവൻ (ഹെംഗ്ഡാൻ പർവതനിരകൾ) എന്നിവിടങ്ങളിലെ സാൽവീൻ, മെക്കോങ്, യാങ്സി നദികളുടെ അത്യുന്നതഭാഗങ്ങളുമാണ് മലനിരകളിലെ വനപ്രദേശത്തെ കരകൗശലവും നദീതീരത്ത് ഭൂമിശാസ്ത്രവും. പടിഞ്ഞാറ് വടക്കൻ കാശ്മീറിലെ കാരകോറം നിരകൾ തിബത്തൻ പീഠഭൂമിക്ക് അടുത്തായി നിലകൊള്ളുന്നു. പടിഞ്ഞാറൻ ടിബറ്റൻ പീഠഭൂമിയിലെ മാനസസരോവര തടാകത്തിനു സമീപമായാണ് സിന്ധു നദി ഉൽഭവിക്കുന്നത്.

ടിബറ്റൻ പീഠഭൂമിയിൽ നാവാ പട്ടണത്തിനു പുറത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്ന ടിബറ്റൻ ബുദ്ധ സ്തൂപവും വസതികളും.

ആവാസവ്യവസ്ഥകൾ

തിബത്തൻ പീഠഭൂമിയിൽ വളരെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ കാണപ്പെടുന്നു. ഇവിടെ കണ്ടുവരുന്ന ജീവികളിൽ ചെന്നായ്, ഹിമപ്പുലി, യാക്ക്, കാട്ടുകഴുത, സാരസം, കഴുകൻ, വാത്ത, പാമ്പ്‌, എരുമ എന്നിവ ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽനിന്നും 6,500 metres (21,300 ft) ഉയരമുള്ള സ്ഥലങ്ങളിൽവരെ കാണപ്പെടുന്ന യൂഫ്രൈസ് ഓമ്നിസൂപ്പർസ്റ്റെസ് എന്നയിനം ചിലന്തിയെയും ഇവിടെ കണ്ടുവരുന്നു

ചരിത്രം

നാടോടിയായ മേച്ചിൽക്കാർ നാംസ്റ്റോ തടാകത്തിന് സമീപം.

ഏഷ്യയിലും ആഫ്രിക്കയിലും ഒരുകാലത്ത് നിലവിലുണ്ടായിരുന്ന നാടോടികളുടെ ജീവിതരീതികളുടെ അവശേഷിപ്പ് ഇവിടെ ദൃശ്യമാണ്, [18] ടിബറ്റൻ ജനതയിൽ 40% ആൾക്കാർ നാടോടികൾ ആണ്.[19] കൃഷിക്ക് അനുയോഗ്യമല്ലാത്ത പുൽമേടുകളിൽ ആടുമാടുകളെ മേച്ച് ജീവിതം പുലർത്തുന്ന രീതിയാണ് ഇവിടെ കണ്ടുവരുന്നത്. ഇന്ത്യയിൽ ആദ്യമായി മനുഷ്യർ താമസിക്കാൻ തുടങ്ങിയ കാലഘട്ടത്തിൽ പുരാതനമനുഷ്യർ തിബത്തിലൂടെ കടന്നുപോയിരിക്കാമെന്ന് കരുതപ്പെടുന്നു. ഇരുപത്തിഒന്നായിരം വർഷങ്ങൾക്കുമുൻപെ ഇവിടെ ആധുനിക മനുഷ്യർ താമസമാരംഭിച്ചു.[20] എന്നാൽ ഈ ജനവിഭാഗത്തെ 3000 ബി.സിയോടെ വടക്കൻ ചൈനയിൽനിന്നും വന്നവർ മിക്കവാറും തുടച്ചുമാറ്റി[20] ഇവിടെ നിലനിന്നിരുന്ന സംസ്കാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഏഴാം നൂറ്റാണ്ടു മുതൽ ഒൻപതാം നൂറ്റാണ്ട് വരെ ഇവിടെ ഭരിച്ചിരുന്ന ടിബെറ്റൻ സാമ്രാജ്യം ആയിരുന്നു, (തിബറ്റൻ: བོད་ཆེན་པོ; വൈൽ: bod chen po, "Great Tibet") ഈ സാമ്രാജ്യത്തിന്റെ അതിർത്തികൾ തിബെത്തിനു പുറത്തു പൂർവ്വേഷ്യ, ദക്ഷിണേഷ്യ, മധ്യേഷ്യ എന്നീ പ്രദേശങ്ങളിൽ വരെ വ്യാപിച്ചിരുന്നു

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=തിബത്തൻ_പീഠഭൂമി&oldid=3977009" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്