തേക്ക്

ഒരിനം വൃക്ഷം

ഒരു കഠിനമരമാണ് തേക്ക്. (ഇംഗ്ലീഷ്:Teak; ശാസ്ത്രനാമം:Tectona grandis). തടി ആവശ്യത്തിനായി തേക്ക് ഉപയോഗിക്കുന്നു. 1000 കൊല്ലത്തോളം തേക്ക് ഫർണിച്ചർ ഉപയോഗിക്കാനാവും.[അവലംബം ആവശ്യമാണ്] ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്ന തേക്കുമരം ‘തരുരാജൻ’ എന്നും അറിയപ്പെടുന്നു.ദക്ഷിണേന്ത്യയാണ് ഉദ്ഭവസ്ഥാനം. കേരളത്തിലെ ഇലപൊഴിയും കാടുകളിൽ തേക്ക് ധാരാളമായി വളരുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റർ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ ഇവയുടെ തടിയിൽ ജലാംശം പൊതുവെ കുറവായിരിക്കും. ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇലപൊഴിയും ആർദ്ര വനങ്ങളിൽ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തിൽ വളരുന്നു.

Teak
Teak foliage and seeds
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Tectona
Species:
T. grandis
Binomial name
Tectona grandis
L.f.
Synonyms
  • Tectonia theca Lour.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്. നിലമ്പൂരിൽ വെളിയന്തോട് ആകർഷകമായ ഒരു തേക്ക് മ്യൂസിയവും ഉണ്ട്.

പേരിനു പിന്നിൽ

ഇതിന്റെ പേര് മലയാളത്തിലെ തേക്ക് എന്ന ഉച്ചാരണത്തിൽ നിന്ന് വന്നതാണ്. ഉച്ചാരണത്തിനെ കുറിച്ച് തമിഴ് സാഹിത്യത്തിൽ അകനാനൂറ്, പെരുമ്പാണാറ്റുപ്പടൈ എന്ന ഗാനങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]

തേക്കിന്റെ ശാസ്ത്രീയനാമം ടെക്ടോണ ഗ്രാന്റീസ് എന്നാണ്. ലാറ്റിൻ ഭാഷയിലെ ടെക്ടോണ എന്ന വാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ഇതിന്റെ അർഥം 'ആശാരിയുടെ സന്തോഷം' എന്നാണ്.[1]

തേക്ക് മൂന്ന് തരത്തിൽ

  • സാധാരണ തേക്ക് - ടെക്ടോണ ഗ്രാൻഡിസ്
  • ദാഹത് തേക്ക് - ടെക്ടോണ ഹാമിൽടോണിയാണ
  • ഫിലിപ്പൈൻസ് തേക്ക് - ടെക്ടോണ ഫിലിപ്പെനിസിസ്

ഉപയോഗം

ഏറ്റവും കൂടുതൽ വീട്ടുപകരണനിർമ്മാണരംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്.ചിതലുകൾ തേക്കിനെ ബാധിക്കില്ല. വളയില്ല. നൂറ്റാണ്ടുകളോളം തേക്ക് ഫർണിച്ചറുകൾ ഉപയോഗിക്കാം. വലിപ്പം ഏറെയുള്ളതിനാൽ തേക്കിന്റെ ഇല ആദ്യകാലങ്ങളിൽ സാധങ്ങൾ പൊതിഞ്ഞ് കൊണ്ടുപോകുന്നതിന് ഉപയോഗിക്കാറുണ്ടായിരുന്നു.

ചിത്രശാല

പ്രമാണ സൂചിക

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=തേക്ക്&oldid=3815772" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്