നാഗാർജ്ജുനൻ

ഒന്നാം നൂറ്റാണ്ടിനടുത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനും മഹായാനബുദ്ധമതത്തിലെ മാധ്യമികശാഖയുടെ സ്ഥാപകനുമാണ് നാഗാർജ്ജുൻ (Devanagari: नागार्जुन, Telugu: నాగార్జునుడు, Tibetan: ཀླུ་སྒྲུབ་ klu sgrub, Chinese: 龍樹, Japanese: 龍樹 Ryūju, Sinhala නාගර්ජුන) (ca. 150–250 CE). മഹായാനവും ഹീനയാനവും തമ്മിലുള്ള മത്സരത്തിൽ മഹായാനത്തിന് ഭാരതത്തിൽ വിജയക്കൊടി പാറിക്കാൻ കഴിഞ്ഞത് നാഗർജുനന്റെ മേധാശക്തിയുടെ പിന്തുണയിലാണ്. [1] ഒരു രസതന്ത്രജ്ഞനെന്ന നിലയിലും അദ്ദേഹം പ്രസിദ്ധനാണ്.

സ്കോട്ട്‌ലണ്‌ഡിൽ സാമ്യേ ലിങ്ങ് ആശ്രമത്തിലെ നാഗാർജ്ജുനവിഗ്രഹം

സംഭാവനകൾ

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

ബ്രാഹ്മണ-ബുദ്ധമതങ്ങളിലെ സത്താധിഷ്ഠിത ജ്ഞാനസിദ്ധാന്തത്തിന്റേയും ജീവിതവീക്ഷണത്തിന്റേയും നിശിത വിമർശനമായിരുന്നു നാഗാർജ്ജുനന്റെ ചിന്ത. ലോകത്തെ മനസ്സിലാക്കുന്നതിനുള്ള ശ്രമത്തിനിടയിൽ പൂർവചിന്തകന്മാർ മുഖവിലക്കെടുത്ത സാമാന്യധാരണകളിൽ പലതിനെയും ചോദ്യം ചെയ്ത നാഗാർജ്ജുനന്റെ തത്ത്വചിന്ത, ഭാരതീയദർശനത്തിന്റെയും, ലോകതത്ത്വചിന്തയുടെ തന്നെയും ചരിത്രത്തിലെ ഒരു ദശാസന്ധിയായിരുന്നു എന്ന് പറയപ്പെടുന്നു. തിബറ്റൻ, പൂർവേഷ്യൻ ബുദ്ധമതങ്ങൾ അദ്ദേഹത്തെ രണ്ടാമത്തെ ബുദ്ധനായി കരുതി മാനിക്കുന്നുവെന്നത് നാഗാർജ്ജുനന്റെ സംഭാവനകളുടെ പ്രാധാന്യം വെളിവാക്കുന്നു[2]. അദ്ദേഹത്തിന്റെ തത്ത്വചിന്തയെക്കുറിച്ച് ജവഹർ ലാൽ നെഹ്രു ഇങ്ങനെ എഴുതിയിരിക്കുന്നു[3]:-

"നാഗാർജ്ജുനന്റെ ചിന്തയുടെ ശക്തിയും തന്റേടവും അതിശയിപ്പിക്കുന്നതാണ്. മിക്കവാറും ആളുകൾക്ക് ഞെട്ടലുണ്ടാക്കാൻ പോന്ന 'അപവാദപരമായ' നിഗമനങ്ങളിലെത്തിച്ചേരാനും അദ്ദേഹം മടിച്ചില്ല. നിശിതമായ യുക്തിയുമായി, തന്റെതന്നെ മുൻവിശ്വാസങ്ങളെ തള്ളിപ്പറയേണ്ടിവരുന്നിടം വരെ പോലും അദ്ദേഹം ഏതു വാദഗതിയേയും പിന്തുടർന്നു. ചിന്തക്ക് അതിനെതന്നെ അറിയാനോ അതിനുവെളിയിൽ പോകാനോ മറ്റൊരു ചിന്തയെ അറിയാനോ ആവുകയില്ലെന്നായിരുന്നു ഒരു കണ്ടെത്തൽ. പ്രപഞ്ചത്തിൽ നിന്ന് വേറിട്ട് ദൈവമോ, ദൈവത്തിൽ നിന്ന് വേറിട്ട് പ്രപഞ്ചമോ ഇല്ലെന്നും, ദൈവവും പ്രപഞ്ചവും ഒരുപോലെ പ്രത്യക്ഷങ്ങൾ (Appearances) മാത്രമാണെന്നും ഉള്ളത് മറ്റൊരു നിഗമനവും."

"അങ്ങനെ മുന്നോട്ടുപോയ അദ്ദേഹം ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലെത്തി: വസ്തുതയും അബദ്ധവും തമ്മിലുള്ള വ്യത്യാസത്തിനോ, എന്തിനെക്കുറിച്ചെങ്കിലുമുള്ള ശരിയായ ധാരണക്കോ സാധ്യത അവശേഷിച്ചില്ല. എന്തിനെയെങ്കിലും തെറ്റിദ്ധരിക്കുകപോലും സാധ്യമല്ലെന്നായി. ഇല്ലാത്തതിനെ തെറ്റിദ്ധരിക്കുന്നതെങ്ങനെ? ഒന്നും യഥാർഥമല്ല. പ്രപഞ്ചത്തിന് പ്രാതിഭാസികമായ (Phenomenal) അസ്തിത്വം മാത്രമാണുള്ളത്. ഗുണങ്ങളുടേയും പാരസ്പര്യങ്ങളുടേയും ഈ സം‌വിധാനത്തിൽ നാം വിശ്വസിച്ചേക്കാമെങ്കിലും നമ്മുടെ വിശദീകരണത്തിന് വഴങ്ങാത്തതാണത്. അതേസമയം ഈ അനുഭവങ്ങൾക്കെല്ലാം പിന്നിൽ നമ്മുടെ ചിന്തക്ക് വഴങ്ങാത്ത ഒരു പരമയാഥാർഥ്യമുണ്ടെന്ന് നാഗാർജ്ജുനൻ സൂചിപ്പിച്ചു. ഈ യാഥാർഥ്യത്തെ ബുദ്ധമതചിന്ത ശൂന്യത എന്നു വിളിച്ചു. നമ്മുടെ സാധാരണസങ്കല്പത്തിലെ ശൂന്യതയിലും ഇല്ലായ്മയിലും നിന്ന് ഭിന്നമായ ഒന്നാണത്."

നാഗർജ്ജുനന്റെ ചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തം ശൂന്യതയെന്ന ആശയമാണ്.

ഒരു രസതന്ത്രജ്ഞനെന്ന നിലയിലും നാഗാർജ്ജുനൻ എണ്ണപ്പെട്ട സംഭാവനകൾ നൽകി. രസം (Mercury) എന്ന മൂലകത്തെക്കുറിച്ചുള്ള രസരത്നാകരമടക്കം,[4] രസതന്ത്രത്തെ വിഷയമാക്കി അദ്ദേഹം രണ്ടു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പല പുതിയ ധാതുക്കളുടെ കണ്ടെത്തലും ഇദ്ദേഹത്തിന്റെ രസതന്ത്രത്തിലുള്ള സംഭാവനകളാണ്‌[5].

ശങ്കരാചാര്യർ തന്റെ സിദ്ധാന്തം അവതരിപ്പിച്ചത് നാഗാർജ്ജുനന്റെ ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അഭിപ്രായങ്ങളുണ്ട്[5].

ജീവിതം

നാഗാർജ്ജുനന്റെ കാലത്തെക്കുറിച്ചും ജീവിതഗതിയെക്കുറിച്ചും തിബറ്റൻ, ചൈനീസ് ബുദ്ധമതപാരമ്പര്യങ്ങളിൽ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ അവകാശവാദങ്ങളാണുള്ളത്. ക്രിസ്തുവർഷാരംഭത്തിന്റെ തുടക്കത്തോടടുത്ത് കനിഷ്കന്റെ ഭരണകാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നു പൊതുവേ കരുതപ്പെടുന്നു. ബുദ്ധലേഖകനായ കുമാരജീവനെപ്പോലുള്ളവരുടെ സാക്ഷ്യമനുസരിച്ച്, ദക്ഷിണഭാരതത്തിൽ ബ്രാഹ്മണപശ്ചാത്തലത്തിൽ ജനിച്ച നാഗാർജ്ജുനൻ, ബുദ്ധമതത്തിലേക്ക് പരിവർത്തിതനാവുകയാണുണ്ടായത്. ക്രിസ്തുവർഷാരംഭകാലത്തെ ഭാരതത്തിലെ ഏറ്റവും പ്രധാനചിന്തകനായിരുന്ന അദ്ദേഹം തന്റെ രചനകളിൽ, ബുദ്ധമതരചനകൾക്ക് പൊതുവേ ഉപയോഗിക്കപ്പെട്ട പാലി ഭാഷക്കു പകരം സംസ്കൃതമാണ് ഉപയോഗിച്ചതെന്നതിന് ഇതായിരിക്കാം കാരണം.[6] ഇന്നത്തെ ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ നാഗാർജ്ജുനക്കോൺഡ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന നാഗാർജ്ജുന സാഗരമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. ഉത്തരഭാരതത്തിലെ നളന്ദയിലെത്തി ബുദ്ധമതസിദ്ധാന്തങ്ങളിൽ അവഗാഹം നേടി എന്ന് പറയപ്പെടുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നാഗാർജ്ജുനൻ&oldid=1950078" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്