നാട്ടുബുൾബുൾ

കേരളത്തിൽ കാണപ്പെടുന്ന ബുൾബുളുകളിൽ ഒരിനമാണ് നാട്ടുബുൾബുൾ.[2] [3][4][5] ഇംഗ്ലീഷ്:Redvented Bulbul. ശാസ്ത്രീയ നാമം : Pycnonotus cafer. ഇവയിൽ എണ്ണത്തിൽ കൂടുതൽ നാട്ടുബുൾബുളും ഇരട്ടത്തലച്ചിയുമായിരിക്കും.ഏകദേശം 6-7 ഇഞ്ചു വലിപ്പം, കടും തവിട്ടു നിറം. തല, മുഖം, കഴുത്ത് ഇവ കറുപ്പ്. തലയിലെ തൂവലുകൾ ഒരു ശിഖ പോലെ എഴുന്നു നിൽക്കും. പുറത്തെ തൂവലുകളുടെ അറ്റത്ത് ചെറിയ വെളുത്ത കരയുള്ളതിനാൽ അവയുടെ ശരീരം ദൂരെനിന്ന് നോക്കിയാൽ മീൻ‍ചെതുമ്പൽ പോലെ തോന്നും. ഗുദഭാഗത്ത് ഒരു ചുവന്ന ത്രികോണാകൃതിയുള്ള പൊട്ടും വാലിന്റെ അറ്റത്ത് അല്പം വെള്ള നിറവും, വാലും പാട്ടയും ചേരുന്ന ഭാഗത്ത് തൂവെള്ള പട്ടയും ആണ് പ്രത്യേകതകൾ. തലയിൽ കണ്ണിനു മിതെയോ താഴെയോഎങ്ങും വെള്ളപ്പൊട്ടോ വരയോ ഇല്ല എന്നതും തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങൾ ആണ്.

നാട്ടുബുൾബുൾ
Red-vented Bulbul
P. c. bengalensis (Kolkata, India)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Pycnonotus
Species:
P. cafer
Binomial name
Pycnonotus cafer
(Linnaeus, 1766)
Synonyms

Molpastes cafer
Molpastes haemorrhous
Pycnonotus pygaeus

Red vented bulbul in birdbath
മഹാരാഷ്ട്രയിലെ അജന്തയിൽ

ആവാസവ്യവസ്ഥകൾ

ഇന്ത്യയുടെ ദക്ഷിണേന്ത്യൻ തീരദേശങ്ങളിലും ശ്രീലങ്കയിലും ഇവ കാണപ്പെടുന്നു.

ആഹാര രീതികൾ

ചെറുപഴങ്ങൾ, പുഴുക്കൾ, കീടങ്ങൾ മുതലായവ പ്രധാന ഭക്ഷണം. അരിപ്പൂവിന്റെ പഴങ്ങൾ ഇവയുടെ പ്രിയ ഭക്ഷണമാണ്.

നാട്ടുബുൾബുളിന്റെ കൂടും മുട്ടയും, മാവേലിക്കരയിൽ നിന്നുള്ള ചിത്രം

പ്രജനനം

പ്രജനനകാലം ജനുവരി മുതൽ ഒക്ടോബർ വരെയാണ്‌. ചെറിയ പൊന്തക്കാടുകളിലും മറ്റും കൂടു വെച്ച് ഇവ നാലോ അഞ്ചോ മുട്ടകളിടുന്നു.

സ്വഭാവവിശേഷങ്ങൾ

ദിവസേന ഒരേ സ്ഥലത്ത് കൃത്യസമയത്ത് കുളിക്കാനെത്തുന്ന സ്വഭാവം നാട്ടുബുൾബുളിനുണ്ട്. മൂന്നോ നാലോ പക്ഷികൾ ഒരുമിച്ചോ ഇണകളായോ ആയി എത്തുന്ന ഇവ കുളിക്കാൻ കുറെ സമയമെടുക്കാറുണ്ട്. ഇടക്കിടക്ക് കരക്കു കയറി വീണ്ടും വെള്ളത്തിലിറങ്ങി കുളിക്കുന്ന രീതിയാണ് ഇവക്കുള്ളത്. കുളികഴിഞ്ഞാൽ അടുത്തുള്ള ഏതെങ്കിലുമൊരു ചില്ലയിലിരുന്ന് ചിറകുകൾ ഉണക്കിയെടുത്ത ശേഷം മാത്രമേ ഇവ അടുത്ത ജോലികളിൽ ഏർപ്പെടാറുള്ളു.[6]

ചിത്രശാല

നാട്ടുബുൾബുളിന്റെ കുഞ്ഞ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നാട്ടുബുൾബുൾ&oldid=3722435" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്