പേൾ എസ്. ബക്ക്

അമേരിക്കന്‍ എഴുത്തുകാരന്‍

പേൾ എസ്. ബക്ക് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പേൾ സിഡൻസ്ട്രൈക്കർ ബക്ക് (ജനനപ്പേര് പേൾ കം‌ഫർട്ട് സിഡൻസ്ട്രൈക്കർ) (ജൂൺ 26, 1892; മാർച്ച് 6, 1973) ഒരു പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയും നോബൽ സമ്മാന ജേതാവുമായിരുന്നു. പേൾ.എസ്. ബക്കിന്റെ നോവലുകളിൽ തന്റെ ജീവിതാനുഭവങ്ങളും രാഷ്ട്രീയ നിദർശനങ്ങളും ഇഴചേർത്ത് വ്യാഖ്യാനിയ്ക്കപ്പെടുന്നുണ്ട്.

പേൾ എസ്. ബക്ക്
പേൾ എസ്. ബക്ക്
പേൾ എസ്. ബക്ക്
ജനനംജൂൺ 26, 1892
ഹിത്സ്ബറോ, വെസ്റ്റ് വിർജ്ജിനിയ, അമേരിക്ക
മരണംമാർച്ച് 6, 1973
ഡാൻബി, വെർമോണ്ട്, അമേരിക്ക
തൊഴിൽഎഴുത്തുകാരി
ദേശീയതഅമേരിക്കൻ ആഫ്രിക്കൻ
Chinese[പ്രവർത്തിക്കാത്ത കണ്ണി] man in Zhenjiang, c.1900

ആദ്യകാലം

[പ്രവർത്തിക്കാത്ത കണ്ണി]വെസ്റ്റ് വിർജീനിയയിലെ ഹിൽസ്‌ബോറോയിൽ പേൾ ബക്കിന്റെ ജന്മസ്ഥലത്തെ സ്റ്റൾട്ടിംഗ് ഹൗസ്

കംഫർട്ട് എന്ന പേരിൽ[1] അമേരിക്കൻ ഐക്യനാടുകളിലെ വെസ്റ്റ് വിർജീനിയയിലെ ഹിൽസ്ബോറോയിൽ കരോലിൻ മൌഡ് (സ്റ്റൾട്ടിംഗ്) (1857-1921), അബ്സലോം സിഡെൻസ്ട്രിക്കർ എന്നിവരുടെ പുത്രിയായി പേൾ സിഡെൻസ്ട്രിക്കർ ജനിച്ചു. സതേൺ പ്രെസ്ബൈറ്റീരിയൻ മിഷനറിമാരായ അവളുടെ മാതാപിതാക്കൾ1880 ജൂലൈ 8 ന് വിവാഹം കഴിഞ്ഞയുടനെ ചൈനയിലേക്ക് പോയെങ്കിലും പേളിന്റെ ജനനത്തിനുമുമ്പ് അമേരിക്കയിലേക്ക് മടങ്ങിയെത്തി. പേളിന് അഞ്ചുമാസം പ്രായമുള്ളപ്പോൾ, കുടുംബം ചൈനയിലെത്തുകയും ആദ്യം ഹുവായാനിലും പിന്നീട് 1896 ൽ നാൻകിങ്ങിനടുത്തുള്ള ഷെൻജിയാങ്ങിലേക്കും (അക്കാലത്ത് ജെങ്ജിയാങ് അല്ലെങ്കിൽ ചൈനീസ് പോസ്റ്റൽ റൊമാനൈസേഷൻ സിസ്റ്റമായ സിങ്‌കിയാങ്) മാറി.[2]

പ്രായപൂർത്തിയെത്തിയ അവളുടെ സഹോദരങ്ങളിൽ, എഡ്ഗർ സിഡെൻസ്ട്രിക്കർ അമേരിക്കൻ ഐക്യനാടുകളിലെ പബ്ലിക് ഹെൽത്ത് സർവീസിലും പിന്നീട് മിൽ‌ബാങ്ക് മെമ്മോറിയൽ ഫണ്ടിലുമായി വിശിഷ്ട ഔദ്യോഗികജീവിതം നയിച്ച വ്യക്തിയും ഗ്രേസ് സിഡെൻ‌സ്ട്രിക്കർ യൌക്കി (1899–1994) കോർനെലിയ സ്പെൻസർ എന്ന തൂലികാനാമത്തിൽ രചനകൾനടത്തിയ ഒരു എഴുത്തുകാരിയുമായിരുന്നു.[3][4]

താൻ "നിരവധി ലോകങ്ങളിൽ" ജീവിച്ചിരുന്നുവെന്നും അതിലൊന്ന് "എന്റെ മാതാപിതാക്കളുടെ ചെറുതും വെളുത്തതും വൃത്തിയുള്ളതുമായ പ്രെസ്ബൈറ്റീരിയൻ ലോകം" എന്നും മറ്റൊന്ന് "വലുതും, സ്നേഹനിർഭരമായ, ഉല്പാസഭരിതമായ എന്നാൽ വളരെ വൃത്തിയില്ലാത്തതുമായ ചൈനീസ് ലോകം "" എന്നും അവ തമ്മിൽ ആശയവിനിമയമില്ലാത്തതുമായിരുന്നുവെന്നും പേൾ തന്റെ ഓർമ്മക്കുറിപ്പിൽ അനുസ്മരിച്ചിരുന്നു.[5] ബോക്സർ പ്രക്ഷോഭം കുടുംബത്തെ വളരെയധികം ബാധിച്ചിരുന്നു; അവരുടെ ചൈനീസ് സുഹൃത്തുക്കൾ അവരെ ഉപേക്ഷിച്ചുപോകുകയും, പാശ്ചാത്യ സന്ദർശകർ കുറയുകയും ചെയ്തു. ഒരു ചൈനക്കാരനും തന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ബോധ്യപ്പെട്ട അവളുടെ പിതാവ്, കുടുംബത്തിലെ മറ്റുള്ളവർ സുരക്ഷയ്ക്കായി ഷാങ്ഹായിലേക്ക് പോയപ്പോൾ അവിടെ തുടരുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം പേളിനെ മിസ് ജുവൽസ് സ്കൂളിൽ ചേർത്തു, മറ്റ് വിദ്യാർത്ഥികളുടെ വംശീയ മനോഭാവത്തിൽ പരിഭ്രാന്തരായിരുന്ന അവരിൽ കുറച്ചുപേർക്ക് മാത്രമേ ഏതെങ്കിലും ചൈനീസ് സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളു. ചൈനീസ് വംശജർ‌ തങ്ങൾ തുല്യരാണെന്ന് അവളുടെ മാതാപിതാക്കൾ രണ്ടുപേർക്കും ശക്തമായി തോന്നുകയും (അവർ വിജാതീയർ എന്ന പദം ഉപയോഗിക്കുന്നത് വിലക്കി) ചെയ്തതിനാൽ അവൾ ഒരു ദ്വിഭാഷാ പരിതസ്ഥിതിയിലാണ് വളർന്നത്. അമ്മ ഇംഗ്ലീഷിൽ പഠിപ്പിച്ചതോടൊപ്പം പ്രാദേശിക ഭാഷ അവളുടെ ചൈനീസ് കളിക്കൂട്ടുകാരിൽനിന്നും ക്ലാസിക്കൽ ചൈനീസ് ഭാഷ മിസ്റ്റർ കുങ് എന്ന ചൈനീസ് പണ്ഡിതനിൽനിന്നും മനസിലാക്കി. ചാൾസ് ഡിക്കൻസിന്റെ നോവലുകൾ, പിതാവിന്റെ എതിർപ്പിനിടയിലും, അവൾ ജീവിതത്തിലുടനീളം ഒരു വർഷത്തിലൊരിക്കൽ വായിച്ചതായി പിന്നീട് പറഞ്ഞിരുന്നു.[6]

1911 ൽ വിർജീനിയയിലെ ലിഞ്ച്ബർഗിലെ റാൻ‌ഡോൾഫ്-മകോൺ വുമൺസ് കോളേജിൽ ചേരാനായി പേൾ ചൈന വിടുകയും 1914 ൽ ഫൈ ബീറ്റ കപ്പ ബിരുദം നേടുകയും കപ്പ ഡെൽറ്റ സോറോറിറ്റി അംഗമായിത്തീരുകയും ചെയ്തു. ചൈനയിലേക്ക് മടങ്ങാൻ അവൾ ആഗ്രഹിച്ചിരുന്നില്ലെങ്കിലും, മിഷനറിയാകാനുള്ള ആഗ്രഹം വളരെ കുറവായിരുന്നുവെങ്കിലും, മാതാവ് ഗുരുതരാവസ്ഥയിലാണെന്ന് പിതാവ് എഴുതിയപ്പോൾ അവൾ പ്രെസ്ബൈറ്റീരിയൻ ബോർഡിന് അപേക്ഷ നൽകി. 1914 മുതൽ 1932 വരെയുള്ള കാലത്ത് അവൾ ഒരു പ്രസ്ബിറ്റീരിയൻ മിഷനറിയായി സേവനമനുഷ്ഠിച്ചുവെങ്കിലും മൗലികവാദ-ആധുനികവാദ വിവാദത്തിനിടെ അവളുടെ വീക്ഷണങ്ങൾ പിന്നീട് ഏറെ വിവാദമായിത്തീരുകയും ഇത് അവളുടെ രാജിയിലേക്ക് നയിക്കുകയും ചെയ്തു.[7]

ചൈനയിലെ ഔദ്യോഗികജീവിതം

1914 ൽ പേൾ എസ്. ബക്ക് ചൈനയിലേക്ക് മടങ്ങിപ്പോയി. 1917 മെയ് 30 ന് അവർ ഒരു കാർഷിക സാമ്പത്തിക വിദഗ്‌ദ്ധനും മിഷനറിയുമായിരുന്ന ജോൺ ലോസിംഗ് ബക്കിനെ വിവാഹം കഴിക്കുകയും അവർ ഹുവായ് നദിയോരത്തെ ഒരു ചെറിയ പട്ടണമായ അൻഹുയി പ്രവിശ്യയിലെ സുഷുവിലേക്ക് താമസം മാറ്റുകയും ചെയ്തു (കൂടുതൽ അറിയപ്പെടുന്ന ജിയാങ്‌സു പ്രവിശ്യയിലെ സുഷൌയുമായി തെറ്റിദ്ധരിക്കരുത്). ഈ പ്രദേശം അവളുടെ ദി ഗുഡ് എർത്ത്, സൺസ് എന്നീ പുസ്തകങ്ങളിൽ വിവരിക്കപ്പെടുന്നു.

1920 മുതൽ 1933 വരെയുള്ള​കാലത്ത് ഇരുവർക്കും അദ്ധ്യാപകരായിരുന്ന നാൻകിംഗ് സർവകലാശാലാ കാമ്പസിലെ നാൻജിംഗിൽ ബക്ക് കുടുംബം അവരുടെ ഭവനം നിർമ്മിച്ചു. സ്വകാര്യ ചർച്ച് നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് നാൻകിംഗിലെ[8] ജിൻലിംഗ് കോളേജ്, നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അവർ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചു. 1920-ൽ ബക്ക് ദമ്പതിമാർക്ക് കരോൾ എന്ന പേരിൽ ഒരു മകളുണ്ടാവുകയും ഫെനൈൽകെറ്റോണൂറിയ (തലച്ചോറിനും നാഡികൾക്കും നാശമുണ്ടാക്കുന്ന ഒരു രോഗം) ബാധിക്കുകയും ചെയ്തു. 1921-ൽ ബക്കിന്റെ ഒരു ഉഷ്ണമേഖലാ രോഗമായ സ്പ്രൂസ് ബാധിച്ചു മരണമടയുകയും താമസിയാതെ അവളുടെ പിതാവ് താമസം മാറ്റുകയും ചെയ്തു. 1924-ൽ, ജോൺ ബക്കിന്റെ ജോലി ഇളവ് ലഭിച്ച വർഷം അവർ ചൈന വിട്ട് കുറച്ച് സമയത്തേക്ക് അമേരിക്കയിലേക്ക് മടങ്ങിയ സമയത്ത് പേൾ ബക്ക് കോർനെൽ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1925-ൽ ബക്ക് കുടുംബം ജാനീസിനെ ദത്തെടുത്തു (പിന്നീട് വാൾഷ് എന്ന വിളിപ്പേരിൽ). ആ ശരത്കാലത്ത് അവർ ചൈനയിലേക്ക് മടങ്ങി.[9]

1920 കളിൽ ബക്ക് അനുഭവിച്ച ദുരന്തങ്ങളും സ്ഥലംമാറ്റങ്ങളും 1927 മാർച്ചിൽ "നാൻകിംഗ് സംഭവം" സമയത്ത് അതിന്റെ പാരമ്യതയിലെത്തി. ചിയാങ് കെഅ-ഷെക്കിന്റെ നാഷണലിസ്റ്റ് സൈനികർ, കമ്മ്യൂണിസ്റ്റ് സേന, വിവിധ യുദ്ധപ്രഭുക്കൾ എന്നിവർ പങ്കുചേർന്ന് ആശയക്കുഴപ്പത്തിലാക്കിയ ഒരു യുദ്ധത്തിൽ നിരവധി പാശ്ചാത്യവംശജർ കൊല്ലപ്പെട്ടു. 1900 ൽ ബോക്സർ യുദ്ധകാലത്തേതുപോലെ അവളുടെ പിതാവ് അബ്സലോം നിർബന്ധിച്ചതിനാൽ, യുദ്ധം തങ്ങളുടെ നഗരത്തിലേയ്ക്ക് എത്തുന്നതുവരെ കുടുംബം നാൻജിംഗിൽ തുടരാൻ തീരുമാനിച്ചു. അക്രമം പൊട്ടിപ്പുറപ്പെട്ട സമയത്ത് കുടുംബ വീട് കൊള്ളയടിക്കപ്പെടുമ്പോൾ ഒരു പാവപ്പെട്ട ചൈനീസ് കുടുംബം അവരുടെ കുടിലിൽ ഒളിക്കാൻ അവരെ ക്ഷണിച്ചു. കുടുംബം ഒരു ദിവസം പരിഭ്രാന്തരായി ഒളിവിൽ കഴിയുകയയും അതിനുശേഷം അവരെ അമേരിക്കൻ ഗൺബോട്ടുകൾ രക്ഷപ്പെടുത്തുകയും ചെയ്തു. അവർ ഷാങ്ഹായിലേക്ക് യാത്രചെയ്യുകയും പിന്നീട് ജപ്പാനിലേക്ക് കപ്പൽ കയറി, അവിടെ അവർ ഒരു വർഷം താമസിച്ചശേഷം നാൻജിംഗിലേക്ക് മടങ്ങി. എല്ലാ ജപ്പാൻകാരും സൈനികവാദികളല്ലെന്ന് ജപ്പാനിൽ ജീവിച്ച വർഷം തനിക്കു വെളിവാക്കിയതായി ബക്ക് പിന്നീട് പറഞ്ഞു. 1927 ന്റെ അവസാനത്തിൽ ജപ്പാനിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, ബക്ക് എഴുത്തെന്ന തൊഴിലിലേയ്ക്ക് ആത്മാർത്ഥമായി പ്രവേശിച്ചു. അക്കാലത്തെ പ്രമുഖ ചൈനീസ് എഴുത്തുകാരായ ക്സൂ ഷിമോ, ലിൻ യുറ്റാങ് എന്നിവരുമായുള്ള സൗഹൃദബന്ധം ഒരു പ്രൊഫഷണൽ എഴുത്തുകാരിയായി സ്വയം ചിന്തിക്കാൻ അവളെ പ്രോത്സാഹിപ്പിച്ചു. മാതാവിനോടു നിഷേധിക്കപ്പെട്ട അഭിലാഷങ്ങൾ നിറവേറ്റാൻ അവൾ ആഗ്രഹിച്ചുവെങ്കിലും താൻ വിവാഹബന്ധം ഉപേക്ഷിച്ചാൽ സ്വയം പര്യാപ്തത നേടുവാൻ പണം ആവശ്യമാണെന്ന ചിന്ത അവളെ കൂടുതൽ ഏകാന്തതയിലാക്കിത്തീർത്തു. മിഷൻ ബോർഡിന് പണം നൽകാൻ സാധിക്കാതെയിരുന്ന സാഹചര്യത്തിൽ കരോളിന്റെ പ്രത്യേക പരിചരണത്തിനും പണം ആവശ്യമായിരുന്നു. കരോളിന് ദീർഘകാല പരിചരണം കണ്ടെത്താനായി ബക്ക് 1929 ൽ ഒരിക്കൽ കൂടി ഐക്യനാടുകളിലേയ്ക്കു പോകുകയും അവിടെ ആയിരിക്കുമ്പോൾ, ന്യൂയോർക്കിലെ ജോൺ ഡേ പ്രസാധകരുടെ എഡിറ്റർ റിച്ചാർഡ് ജെ. വാൽഷ് അവളുടെ ഈസ്റ്റ് വിൻഡ്: വെസ്റ്റ് വിൻഡ് എന്ന നോവൽ പ്രസിദ്ധീകരണത്തിനായി സ്വീകരിക്കുകയും ചെയ്തു. അവളും വാൽഷും തമ്മിൽ വിവാഹത്തിലേയ്ക്കെത്താവുന്നതും നിരവധി വർഷത്തെ പ്രൊഫഷണൽ ടീം വർക്കിനും കാരണമാകുന്ന ഒരു ബന്ധം ആരംഭിച്ചു. നാൻകിംഗിൽ തിരിച്ചെത്തിയ അവൾ എല്ലാ ദിവസവും രാവിലെ തന്റെ സർവകലാശാല ബംഗ്ലാവിന്റെ മുറിയിലേക്ക് പിൻതിരിയുകയും അവിടെയിരുന്ന്, ഒരു വർഷത്തിനുള്ളിൽ ദ ഗുഡ് എർത്ത് എന്ന കൃതിയുടെ കയ്യെഴുത്തുപ്രതി പൂർത്തിയാക്കുകയും ചെയ്തു.[10]

അമേരിക്കയിലെ ഔദ്യോഗികജീവിതം

1935-ൽ നെവാഡയിലെ റെനോയിൽവച്ച് ബക്സ് ദമ്പതികൾ വിവാഹമോചനം നേടുകയും അന്നുതന്നെ പേൾ റിച്ചാർഡ് വാൽഷിനെ വിവാഹം കഴിക്കുകയും ചെയ്തു.  അദ്ദേഹം അവൾക്ക് ഉപദേശവും വാത്സല്യവും വാഗ്ദാനം ചെയ്തു, "പേളിന്റെ അതിശയകരമായ സാഹിത്യ പ്രവർത്തനം സുസാധ്യമാക്കാൻ സഹായിച്ചു" എന്ന് അവളുടെ ജീവചരിത്രകാരൻ നിഗമനം ചെയ്യുന്നു. 1960 ൽ മരിക്കുന്നതുവരെ ഈ ദമ്പതികൾ പെൻ‌സിൽ‌വാനിയയിൽ താമസിച്ചു.

സാംസ്കാരിക വിപ്ലവകാലത്ത്, ചൈനീസ് ഗ്രാമീണ ജീവിതത്തിലെ ഒരു പ്രമുഖയായ അമേരിക്കൻ സാഹിത്യകാരിയെന്ന നിലയിൽ ബക്ക് "അമേരിക്കൻ സാംസ്കാരിക സാമ്രാജ്യവാദി " എന്ന് ആക്ഷേപിക്കപ്പെട്ടിരുന്നു. 1972 ൽ അന്നത്തെ പ്രസിഡന്റ് റിച്ചാർഡ് നിക്സണിനോടൊപ്പം ചൈന സന്ദർശിക്കുന്നത് തടയപ്പെട്ടപ്പോൾ ബക്ക് ഭഗ്നഹൃദയയായി. 1962 ൽ പുറത്തിറങ്ങിയ അവളുടെ സാത്താൻ നെവർ സ്ലീപ്സ് എന്ന നോവലിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെക്കുറിച്ച് വിവരിക്കപ്പെട്ടു. 1949 ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തെത്തുടർന്ന്, തന്റെ പ്രിയപ്പെട്ട ചൈനയിലേക്ക് മടങ്ങാനുള്ള എല്ലാ ശ്രമങ്ങളും നിരന്തരം നിരസിക്കപ്പെട്ടതിനാൽ ജീവിതകാലം മുഴുവൻ അമേരിക്കയിൽ തുടരാൻ അവർ നിർബന്ധിതനായി.

പേൾ എസ്. ബക്ക് 1973 മാർച്ച് 6 ന് വെർമോണ്ടിലെ ഡാൻബിയിൽ വച്ച് ശ്വാസകോശാർബുദം ബാധിച്ച് മരണമടയുകയും പെൻസിൽവാനിയയിലെ പെർകാസിയിൽ ഗ്രീൻ ഹിൽസ് ഫാമിൽ സംസ്കരിക്കപ്പെടുകയും ചെയ്തു. അവർ സ്വന്തം ശവകുടീരം രൂപകൽപ്പന ചെയ്തിരുന്നു. ശവകുടീരത്തിൽ അവരുടെ പേര് ഇംഗ്ലീഷിൽ ആലേഖനം ചെയ്തിട്ടില്ല. പകരം, പേൾ സിഡെൻസ്ട്രിക്കർ എന്ന പേരിനെ പ്രതിനിധീകരിക്കുന്ന ചൈനീസ് അക്ഷരങ്ങൾ ഉപയോഗിച്ച് ശവക്കല്ലറ അടയാളപ്പെടുത്തിയിരിക്കുന്നു.

അവസാന വർഷങ്ങൾ

1960 കളുടെ മധ്യത്തിൽ, ഒരു മുൻ നൃത്ത പരിശീലകനായിരുന്ന തിയോഡോർ ഹാരിസിന്റെ സ്വാധീനവലയത്തിലേയ്ക്ക് ബക്ക് കൂടുതലായി ആകർഷിക്കപ്പെടുകയും, താമസിയാതെ അയാൾ അവളുടെ വിശ്വസ്തനും സഹ-എഴുത്തുകാരനും സാമ്പത്തിക ഉപദേഷ്ടാവുമായി മാറുകയും ചെയ്തു. അവളുടെ എല്ലാ ദിനചര്യകൾക്കും അവൾ താമസിയാതെ അയാളെ ആശ്രയിക്കുകയും വെൽക്കം ഹൌസിന്റെയും പേൾ എസ്. ബക്ക് ഫൌണ്ടേഷന്റെയും നിയന്ത്രണം നൽകപ്പെടുകയും ചെയ്തു. ഫൌണ്ടേഷന്റെ തലവനെന്ന നിലയിൽ ആജീവനാന്ത ശമ്പളം ലഭിച്ച ഹാരിസ്, ഫൗണ്ടേഷന്റെ ഫണ്ടുകൾ ദുരുപയോഗം നടത്തിയെന്നും ഫൗണ്ടേഷന്റെ വലിയൊരു തുക തന്റെ സുഹൃത്തുക്കൾക്കും സ്വന്തം ചെലവുകൾക്കുമായി തിരിച്ചുവിട്ടുവെന്നും ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും ആരോപിക്കപ്പെട്ടപ്പോൾ ബക്കിനെതിരെയും ഒരു അപകീർത്തിയുണ്ടായി. ബക്ക് ഹാരിസിനെ ന്യായീകരിക്കുകയും, അയാൾ വളരെ മിടുക്കനും വളരെ ഉയർന്നവനും കലാകാരനുമാണെന്ന് പ്രതികരിക്കുകയും ചെയ്തു.  മരിക്കുന്നതിനുമുമ്പ് ബക്ക് അവളുടെ വിദേശ റോയൽറ്റിയും സ്വകാര്യ സ്വത്തുക്കളും ഹാരിസിനാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ഫൌണ്ടേഷനായ ക്രിയേറ്റിവിറ്റി ഇൻ‌കോർപ്പറേറ്റിന്റെ നിയന്ത്രണത്തിലാക്കുകയും കുട്ടികൾക്ക് എസ്റ്റേറ്റിന്റെ താരതമ്യേന ചെറിയ ശതമാനം മാത്രം മാറ്റിവയ്ക്കുകയും ചെയ്തു.

1973 മാർച്ച് 6 ന് ശ്വാസകോശ അർബുദം ബാധിച്ച് ബക്ക് മരിച്ചു. അവളുടെ മരണശേഷം, ബക്കിന്റെ മക്കൾ വിൽപ്പത്രത്തെ എതിർക്കുകയും, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹാരിസ് ബക്കിന്റേമേൽ അനാവശ്യമായ സ്വാധീനം ചെലുത്തിയെന്ന് ആരോപിക്കുകയും ചെയ്തു. ഇതു സംബന്ധമായ വിചാരണയിൽ ഹാജരാകുന്നതിൽ ഹാരിസ് പരാജയപ്പെട്ടതോടെ കോടതി ബക്കിന്റെ കുടുംബത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചു.

തിരഞ്ഞെടുത്ത കൃതികൾ

നോവലുകൾ

  • ഈസ്റ്റ് വിൻഡ്:വെസ്റ്റ് വിൻഡ് (1930)
  • ദ് ഗുഡ് എർത്ത് (1931)
  • സൺസ് (1933)
  • എ ഹൌസ് ഡിവൈഡഡ് (1935)
  • ദിസ് പ്രൌഡ് ഹാർട്ട് (1938)
  • ദ് ബിഗ് വേവ് (1938)
  • ഡ്രാഗൺ സീഡ് (1942)
  • പവിലിയൻ ഓഫ് വുമെൻ (1946)
  • പ്യോണി (1948)
  • ഗോഡ്സ് മെൻ (1951)
  • കം, മൈ ബിലവ്ഡ് (1953)
  • ഇമ്പീരിയൽ വുമൺ (1956)
  • ചൈന സ്കൈ (1956)
  • കമാന്റ് ദ് മോർണിംഗ് (1959)
  • ദ് ലിവിംഗ് റീഡ് (1963)
  • ദ് റ്റൈം ഇസ് നൂൺ (1966)
  • ലെറ്റെർ ഫ്രം പീക്കിംഗ് (1967)
  • മാത്യൂ, മാർക്ക്, ലൂക്ക് ആന്റ് ജോൺ (1967)
  • ദ് ത്രീ ഡോട്ടേഴ്സ് ഓഫ് മദാം ലിയാംഗ് (1969)

കുറിപ്പ്: ദ് ഗുഡ് എർത്ത്, സൺസ്, എ ഹൌസ് ഡിവൈഡഡ് എന്നീ മൂന്നു കൃതികളും 1935-ൽ ദ് ഹൌസ് ഓഫ് എർത്ത് ത്രയം എന്ന പേരിൽ ഒരുമിച്ചാണ് പ്രസിദ്ധീകരിച്ചത്.
"ദ് റ്റൌൺസ്മാൻ" എന്ന കൃതി ജോൺ സെഡ്ജെസ് എന്ന അപരനാമത്തിലാണ് എഴുതിയത്.

ജീവചരിത്രം

  • ദ് എക്സൈൽ (1936)
  • ഫൈറ്റിംഗ് ഏഞ്ജെൽ (1936)

ആത്മകഥ

  • മൈ സെവെറൽ വേൾഡ്സ് (1954)
  • എ ബ്രിഡ്ജ് ഫോർ പാസ്സിംഗ് (1962)

സാഹിത്യേതരം

  • ചൈന ആസ് ഐ സീ ഇറ്റ് (1970)
  • ദ് സ്റ്റോറി ബൈബിൾ (1971)
  • പേൾ എസ്. ബക്സ് ഓറിയെന്റൽ കുക്ക് ബുക്ക് (1972)

കഥകൾ

ദ് ഓൾഡ് ഡീമൺ


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ


"https:https://www.search.com.vn/wiki/index.php?lang=ml&q=പേൾ_എസ്._ബക്ക്&oldid=3661231" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്