വില്യം ഫോക്നർ

അമേരിക്കന്‍ എഴുത്തുകാരന്‍

വില്യം കുത്ബർട്ട് ഫോക്നർ (ജനനം - 1897 സെപ്റ്റംബർ 25, മരണം - 1962 ജൂൺ 6) അമേരിക്കയിലെ മിസിസിപ്പിയിൽ നിന്നുള്ള നോബൽ സമ്മാന ജേതാവാണ്. അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായി കരുതപ്പെടുന്നു. നോവൽ, ചെറുകഥ, കവിത, നാടകം, തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

വില്യം ഫോക്നർ
ജനനംവില്യം കത്ത്ബെർട്ട് ഫോക്നർ
(1897-09-25)സെപ്റ്റംബർ 25, 1897
New Albany, Mississippi, U.S.
മരണംജൂലൈ 6, 1962(1962-07-06) (പ്രായം 64)
Byhalia, Mississippi, U.S.
ഭാഷEnglish
ദേശീയതAmerican
Period1919–1962
ശ്രദ്ധേയമായ രചന(കൾ)The Sound and the Fury
As I Lay Dying
Light in August
Absalom, Absalom!
A Rose for Emily
അവാർഡുകൾNobel Prize in Literature
1949
Pulitzer Prize for Fiction
1955, 1963
പങ്കാളിEstelle Oldham (1929–1962)
കയ്യൊപ്പ്

ഫോക്നർ നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനാണ്. മറിച്ച് അമേരിക്കൻ സാഹിത്യത്തിലെ അദ്ദേഹത്തിന്റെ എതിരാളിയായ ഹെമിംഗ്‌വേ കുറുകിയ വാചകങ്ങൾക്കു പ്രശസ്തനാണ്. ജെയിംസ് ജോയ്സ്, വിർജിനിയ വുൾഫ്, മാർസൽ പ്രൌസ്റ്റ്, തോമസ് മാൻ എന്നിവരുടെ പരീക്ഷണങ്ങളുടെ പാത പിന്തുടർന്ന 1930-കളിലെ അമേരിക്കയിലെ ഏക നവീന എഴുത്തുകാരനായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ ചിന്താ ധാര, പല വീക്ഷണങ്ങകോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമാണ്.

ജീവചരിത്രം

വില്ല്യം ഫോക്നർ 1897 സെപ്തംബർ 25- ന് മിസിസിപ്പിയിലെ ന്യൂ അൽബാനിയിലാണ് ജനിച്ചത്. പിതാവ് മറി ഫാക്കറും മാതാവ് മൗഡ് ബട്ലറുമാണ്. 1929-ൽ എസ്റ്റല്ലേ ഓൾഡ്ഹാമിനെ വിവാഹം കഴിച്ചു. 1962 ജൂലൈ 6-ന് തന്റെ 64-ത്തെ വയസ്സിൽ അന്തരിച്ചു.

കൃതികൾ

  • ദി സൗണ്ട് &ഫ്യൂറി
  • ആസ് ഐ ലൈക്ക് ഡൈയിംഗ്
  • സാങ്ച്വറി,
  • അബ്സലെം
  • ലൈറ്റ് ഇൻ ഓഗസ്റ്റ്
  • ദി മാർബിൾ ഫോൻ
  • അബ്സലെം!, എ റോസ് ഫോർ എമിലി തുടങ്ങിയവയാണ്.

പുരസ്കാരങ്ങൾ

നോബൽ പുരസ്കാരം(1949), പുലിറ്റ്സർ പുരസ്കാരം, നാഷണൽ ബുക്ക് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

അവലംബം


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ


"https:https://www.search.com.vn/wiki/index.php?lang=ml&q=വില്യം_ഫോക്നർ&oldid=3936327" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്