പൈ ദിനം

മാർച്ച് 14

ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം.

പൈ ദിനം
ലാറി ഷാ, പൈ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി
ആചരിക്കുന്നത്ലോകമെമ്പാടും
പ്രാധാന്യം3, 1, 4 എന്നിവ പൈയുടെ ഏറ്റവും പ്രധാനപ്പെട്ട അക്കങ്ങളാണ്.
ആഘോഷങ്ങൾപൈ(Pie) തിന്നുക, പൈയെ കുറിച്ച് ചർച്ച ചെയ്യുക [1]
തിയ്യതിമാർച്ച് 14

ചരിത്രം

1989-ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്.[2] ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.[3] സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്,[4] ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.[5]

2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങൾ നോക്കിവായിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി.[6]2009 മാർച്ച് 12ന് പൈ ദിനം അംഗീകരിച്ചുകൊണ്ടുള്ള ബിൽ അമേരിക്കൻ സർക്കാർ പാസ്സാക്കി.[7]2010ലെ പൈ ദിനത്തിൽ ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചു. ഗൂഗിൾ എന്ന പദം വൃത്തങ്ങളുടെയും പൈ ചിഹ്നങ്ങളുടെയും മുകളിൽ നിൽക്കുന്നതാണ് ഈ ഡൂഡിൽ ചിത്രീകരിക്കുന്നത്.[8]

പൈ ദിനമായി ആഘോഷിക്കുന്ന ദിനങ്ങൾ

പൈ ചിഹ്നത്തിന്റെ രൂപത്തിലുള്ള പൈ.(Pie)

പ്രധാനമായും പൈ ദിനം മാർച്ച് 14ന് ആചരിക്കാൻ കാരണം ഈ തിയതി പൈയിലെ അക്കങ്ങളുമായി സാമ്യമുണ്ട് എന്നതിനാലാണ്. 'മാസം/ദിവസം' എന്ന രീതിയിൽ 3.14 എന്നാണ് ഈ തിയ്യതി കാണുന്നത്. 2015-ലെ പൈ ദിനത്തിൽ പൈയുടെ 5 അക്കങ്ങൾ കാണാം. മാസം/ദിവസം/വർഷം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയ്യതി 3/14/15 എന്നാണ് വായിക്കുന്നത്.[9]

ഇരുപൈദിനം

ജൂൺ 28, ഇരുപൈദിനം അഥവാ തൗദിനമായി ആചരിക്കുന്നു. 6.28 അഥവാ ജൂൺ 28 ന് 2 π സംഖ്യകൾ കൂടുന്നദിനമായി കണക്കാക്കുന്നു (3.14 X 2 = 6.28). Tau (𝜏) എന്ന ഗണിത സ്ഥിരാങ്കത്തിന്റെ മൂല്യം ഏകദേശം 6.28 ആണ്.  [10]

പൈ മതിപ്പ് ദിനങ്ങൾ. 

22 ജൂലൈ പൈ മതിപ്പ് ദിനമായി (Pi Approximation Day) ആചരിക്കുന്നു. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. 22/7 എന്ന ഭിന്നസംഖ്യയെ രണ്ട് ദശാംശ സ്ഥാനങ്ങൾക്ക് കണക്കാക്കുമ്പോൾ 22/7 = 3.14. അതിനാലാണ് ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നത്.[11]

നവംബർ 10 ആണ് മറ്റൊരു പൈ മതിപ്പ് ദിനം. അധിവർഷമൊഴിച്ച് മറ്റ് എല്ലാ വർഷത്തിലെയും 314-ാമത്തെ ദിവസമാണ് നവംബർ 10. ആയതിനാൽ ഈ ദിനത്തിന്റെ പൈ വാല്യു കണക്കാക്കി(3.14) പൈമതിപ്പ് ദിനമായി ആചരിക്കുന്നു. ഫെബ്രുവരിയിൽ 29 ദിവസങ്ങൾ വരുന്ന വർഷം ഇത് നവമ്പർ 9 ആയിരിക്കും.[12]

ആഘോഷിക്കുന്ന വിധം

പൈ(Pie) തിന്നുകൊണ്ടും പൈയുടെ പ്രാധാന്യം ചർച്ച ചെയ്തുകൊണ്ടുമാണ് പൈ ദിനം പ്രധാനമായും ആചരിക്കുന്നത്.

ഇതും കാണുക

കുറിപ്പ്

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പൈ_ദിനം&oldid=3916479" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്