ഫിലിപ്പിനോ ഭാഷ

ഫിലിപ്പീൻസിലെ ദേശീയഭാഷയാണ് ഫിലിപ്പിനോ.( Filipino [ˌfɪl.ɪˈpiː.no]; Pilipino [ˌpɪl.ɪˈpiː.no] വൈക്കാങ്ങ് ഫിലിപ്പിനൊ) ഇംഗ്ലീഷിനോടൊപ്പം ആ രാജ്യത്തിലെ ഔദ്യോഗികഭാഷയുമാണ് ഫിലിപ്പിനോ.[3] ടാഗലോഗ് ഭാഷയുടെ മാനകരൂപവുമാണ് ഈ ഭാഷ.[4] ആസ്ട്രോനേഷ്യൻ ഭാഷാഗോത്രത്തിൽപ്പെടുന്ന ഈ ഭാഷ ഫിലിപ്പൈൻസിൽ വ്യാപകമായി സംസാരിക്കപ്പെടുന്നു. 2007-ലെ കണക്കുകൾ പ്രകാരം ടാഗലോഗ് പ്രഥമഭാഷയായി 2.8 കോടി ജനങ്ങൾ സംസാരിക്കുന്നു എങ്കിലും[5] ഫിലിപ്പിനോ 4.5 കോടി ആളുകൾ രണ്ടാം ഭാഷയായി സംസാരിക്കുന്നു.[1] ഫിലിപ്പൈൻസിലെ 185 ഭാഷകളിൽ ഒന്നാണ് ഫിലിപ്പിനൊ.[6]

ഫിലിപ്പിനോ
Pilipino, Wikang Filipino
ഉച്ചാരണം[ˌfɪl.ɪˈpiː.no]
ഉത്ഭവിച്ച ദേശംഫിലിപ്പീൻസ്
മാതൃഭാഷയായി സംസാരിക്കുന്നവർ
(see Tagalog)
L2: 45 million (2013)[1]
Total: 90 million
Austronesian
  • Malayo-Polynesian
    • Philippine
      • Central Philippine
        • Tagalog
          • ഫിലിപ്പിനോ
Latin (Filipino alphabet)
Philippine Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Philippines
Regulated byKomisyon sa Wikang Filipino
ഭാഷാ കോഡുകൾ
ISO 639-2fil
ISO 639-3fil
ഗ്ലോട്ടോലോഗ്fili1244[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

കോമിസൊൻ സ വൈകാങ് ഫിലിപ്പിനൊ (കമ്മീഷൻ ഓൺ ദ് ഫിലിപ്പിനോ ലാംഗ്വേജ് Commission on the Filipino Language അഥവാ കെ.ഡബ്ലു.എഫ്) നിർവചനപ്രകാരം തലസ്ഥാനമായ മനില നഗരപ്രദേശത്തേയും നാഷനൽ കാപിറ്റൽ റീജിയണിലെയും ആളുകൾ തദ്ദേശീയമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഭാഷ എന്നാണ് ഇതിനെ നിർവചിച്ചിട്ടുള്ളത്.[7]

ചരിത്രം

പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാരുടെ ആഗമനസമയത്ത് ഫിലിപ്പൈൻസ് ദ്വീപസമൂഹങ്ങളിൽ ഒരു പൊതു ഭാഷ ഇല്ലായിരുന്നു. അന്നത്തെ പൊതു സംസാരഭാഷകൾ കപാമ്പാങ്കൻ, ഇലോകാനൊ, വിസായൻ എന്നിവയായിരുന്നു. പെദ്രോ ദെ സാൻ ബ്യൂയെനവെഞ്ചുറ എന്ന ഫ്രാൻസിസ്കൻ സംന്യാസിയായിരുന്നു 1613-ൽ ടാഗലോഗ് ഭാഷയിലെ ആദ്യ നിഘണ്ടു വൊകാബുലറിയോ ഡി ലാ ലെങ്ക്വാ ടാഗാല ( Vocabulario de la Lengua Tagala)എഴുതിയത്,[8] ഫിലിപ്പിനോ അച്ചടിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തോമാസ് പിൻപിൻ ആണ് ഇത് പ്രസിധീകരിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇതേ പേരിലുള്ള മറ്റൊരു നിഘണ്ടു ചെക്ക് യേശൂയി (Jesuit) പാതിരിയായ പാബ്ലോ ക്ലൈൻ നിർമ്മിക്കുകയുണ്ടായി. ടാഗലോഗ് വശമുണ്ടായിരുന്ന ക്ലൈൻ ആ ഭാഷ പല ഗ്രന്ഥങ്ങളും രചിക്കാൻ ഉപയോഗിച്ചു.

1936 നവംബർ 13ന് ഫിലിപ്പൈൻസ് ഗവണ്മെന്റിന്റെ കോമൺവെൽത്ത് ആക്റ്റ് 184, നിലവിലുണ്ടായിരുന്ന പ്രാദേശികഭാഷകൾ അപഗ്രഥനം നടത്തി ഒരു ദേശീയഭാഷയുടെ അടിത്തറയുണ്ടാക്കുകയെന്നതായിരുന്ന ലക്ഷ്യത്തോടെ നാഷനൽ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യീട്ടിന്റെ രൂപീകരണത്തിന് ഹേതുവായി[9]. 1937 ഡിസംബർ 13-ന്, ഫിലിപ്പൈൻസ് പ്രസിഡന്റ് മാനുവേൽ ക്വിസോൺ ടാഗലോഗ് അടിസ്ഥാമായാണ് ദേശീയഭാഷ നിർമ്മിക്കേണ്ടതെന്ന് ഉത്തരവ് പുറപ്പെടുവിച്ചു.

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷനിലെ (ISO) ഭാഷാ രെജിസ്റ്റ്രിയിൽ 2004 സെപ്തംബർ 21-ന് ഫിലിപ്പിനൊ 639-2 code fil ആയി റജിസ്റ്റർ ചെയ്യപ്പെട്ടു.[10]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫിലിപ്പിനോ_ഭാഷ&oldid=3973709" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്