ഫോക്ക്‌ലാൻഡ്സ് യുദ്ധം

അർജന്റീനയുo ബ്രിട്ടനുo തമ്മിൽ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഫോക്ക് ലാൻഡ്സ് ദ്വീപിന്റെ അധികാര അവകാശത്തെച്ചൊല്ലി 1982 ൽ ഏർപ്പെട്ട യുദ്ധമാണ് ഫോക്ക്‌ലാൻഡ്സ് യുദ്ധം. മാൽവിനാ യുദ്ധമെന്നും ഇത് അറിയപ്പെടുന്നുണ്ട്. അർജന്റീനയ്ക്കു തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന സൗത്ത് ജോർജ്ജിയ, സാൻഡ് വിച്ച് ദ്വീപുകളെച്ചൊല്ലിയുള്ള തർക്കം ഇതിനു മുൻപു തന്നെ ഈ രാജ്യങ്ങൾ തമ്മിൽ ഉടലെടുത്തിരുന്നു. 1982 ഏപ്രിൽ 2 നു അർജന്റീനിയൻ സൈന്യം ഫോക്ക്‌ലാൻഡ്സ് ദ്വീപുകളിലേയ്ക്ക് സൈനിക സന്നാഹം നടത്തുകയും അവിടെ താവളമുറപ്പിയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് ഭരണകൂടം നാവിക, വ്യോമ സൈനിക നീക്കങ്ങൾ ഇതിനെതിരെ ശക്തമാക്കുകയും രക്തരൂക്ഷിത പോരാട്ടത്തിനൊടുവിൽ ദ്വീപുകൾ തിരിച്ചു പിടിയ്ക്കുകയും ചെയ്തു.

യുദ്ധത്തിന്റെ ബാക്കിപത്രം

ഈ ഹ്രസ്വയുദ്ധം ഇരു സൈനിക വ്യൂഹങ്ങളിലും കനത്ത നാശനഷ്ടങ്ങൾ വിതച്ചു. ആൾനാശം ഇരു രാജ്യങ്ങൾക്കും ഉണ്ടായി. ആകെ 907 ഭടന്മാർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അർജന്റീനയ്ക്കു തന്നെ 649 ഉം ബ്രിട്ടനു 255 സൈനികരെയും നഷ്ടമായി. ഏതാനും സിവിലിയന്മാരും കൊല്ലപ്പെടുകയുണ്ടായി.74 ദിവസത്തെ ഈ യുദ്ധം ഇരു രാജ്യങ്ങളിലും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നതിനു കാരണമായി തീർന്നു. ബ്രിട്ടനിൽ താച്ചറിന്റെ ജനപ്രീതി ഉയർന്നു. അർജന്റീനയിൽ സൈനിക ഭരണകൂടം ഇതേ തുടർന്നു നിലംപൊത്തുകയും രാജ്യം പൊതുതിരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയും ചെയ്തു.

പ്രസിദ്ധ അർജന്റീനിയൻ എഴുത്തുകാരനായ ഹോർഹെ ലൂയി ബോർഹെ|ബോർഹെ ഈ യുദ്ധത്തെ വിശേഷിപ്പിച്ചത് രണ്ടു കഷണ്ടിക്കാർ ഒരു ചീപ്പിനു വേണ്ടി നടത്തിയ പോര് എന്നായിരുന്നു

പുറംകണ്ണികൾ

വിക്കിചൊല്ലുകളിലെ :en:Falklands War എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം

കുറിപ്പുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്