ബോക്സൈറ്റ്

കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപണമുള്ള പ്രേദേശം കാസർഗോഡില്ലേ നീലേശ്യരം ആണ്

അലുമിനിയത്തിന്റെ പ്രധാന അയിരുകളിൽ ഒന്നാണ്‌ ബോക്സൈറ്റ്. ഗിബ്സൈറ്റ് (Al(OH)3), ബൊഹമൈറ്റ്γ-AlO(OH) , ഡയാസ്പോസ് α-AlO(OH), എന്നിവയും, ഇരുമ്പിന്റെ ഓക്സൈഡുകളായ ഗോഥൈറ്റ്, ഹെമറ്റൈറ്റ്, കളിമൺ ലവണമായ (മിനറൽ) കയോലിനൈറ്റ്, വളരെ ചെറിയ അളവിൽ അനറ്റേസ് (TiO2) എന്നിവയും ചേർന്നാണ്‌ സാധാരണയഅയി ബോക്സൈറ്റ് കാണപ്പെടുന്നത്. 1821-ൽ പിയറേ ബെർതിയെ ഫ്രാൻസിലെ ലെ ബൗ-ദ-പ്രൊവാൻസിൽ (Les Baux-de-Provence) കണ്ടെത്തിയ ഇതിന്‌ സ്ഥലനാമത്തിനു സദൃശമായ ബോക്സൈറ്റ് എന്ന നാമം സിദ്ധിച്ചു.

ബോക്സൈറ്റ് ഒരു പെനിയോടൊപ്പം
ബോക്സൈറ്റ് കല്ലിനോടൊപ്പം

ഉല്പ്പാദനം

ബ്രിട്ടീഷ് ജിയോളജിക്കൽ സർ‌വേയുടെ കണക്കുകൾ പ്രകാരം 2005-ൽ ഓസ്ട്രേലിയ ബോക്സൈറ്റ് ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ആഗോള തലത്തിലെ ഉല്പ്പാനത്തിന്റെ മൂന്നിലൊന്ന് ഓസ്ട്റേലിയയുടെ സംഭാവനയാണ്‌. ബ്രസീൽ, ചൈന, ഗിനിയ എന്നീ രാജ്യങ്ങൾ ഒസ്ട്രേലിയക്കു പിന്നിൽ സ്ഥാനം പിടിച്ചിരിക്കുന്നു.

(x1000 ടൺ, 2001-ലെ കണക്കുകൾ പ്രകാരം)
രാജ്യം.................ആകെ ഉല്പ്പാദനംറിസർ‌വ്അടിസ്ഥാന സമ്പാദനം
20002001
ഓസ്ട്രേലിയ53,80053,5003,800,0007,400,000
ബ്രസീൽ14,00014,0003,900,0004,900,000
ചൈന9,0009,200720,0002,000,000
ഗിനിയ15,00015,0007,400,0008,600,000
ഗയാന2,4002,000700,000900,000
ഇന്ത്യ7,3708,000770,0001,400,000
ജമൈക്ക11,10013,0002,000,0002,500,000
റഷ്യ4,2004,000200,000250,000
സരിനാം3,6104,000580,000600,000
അമേരിക്കൻ ഐക്യനാടുകൾNANA20,00040,000
വെനിസ്വേല4,2004,400320,000350,000
മറ്റു രാജ്യങ്ങൾ10,80010,2004,100,0004,700,000
ആഗോള ഉല്പ്പാദനം135,000137,00024,000,00034,000,000

ശുദ്ധീകരണം - അലൂമിന( Al2O3 ) നിർമ്മാണം ( ബയർ പ്രക്രിയ )

ബോക്സൈറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് എന്ന ക്ഷാരത്തിൽ അലിയിച്ച് ലായനിയാക്കുന്നു. (150-200 °C ). ബോക്സൈറ്റിലെ മാലിന്യങ്ങൾ ഖരാവസ്ഥയിൽ (റെഡ് മഡ് ) അടിയുന്നു.

ഗിബ്സൈറ്റ്: Al(OH)3 + Na+ + OH- ---> Al(OH)4- + Na+
ബൊഹമൈറ്റ്, ഡയാസ്പോസ്: AlO(OH) + Na+ + OH - + H2O ---> Al(OH)4- + Na+

ഈ ലായനി പിന്നീട് സ്വാംശീകരണത്തിന് വിധേയമാക്കുകയും ചെയ്യുന്നു.

Al(OH)4- + Na+ ---> Al(OH)3 + Na+ + OH-

ഇങ്ങനെ കിട്ടുന്ന ഉല്പന്നം പിന്നീട് കാൽസിനേഷന് (1100 °C). വിധേയമാക്കുന്നു. ഇതോടെ വെളുത്ത പൊടി രൂപത്തിലുള്ള അലൂമിനിയം ഓക്സൈഡ് (അലൂമിന) ലഭിക്കുന്നു.

2Al(OH)3 ---> Al2O3 + 3H2O


പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ബോക്സൈറ്റ്&oldid=3639374" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്