ബ്രാ

സ്തനങ്ങൾ മറയ്ക്കുന്നതിനോ താങ്ങുകൊടുക്കുന്നതിനോ വേണ്ടി ധരിക്കുന്ന അടിവസ്ത്രം

സ്തനങ്ങൾ മറയ്ക്കുന്നതിനോ താങ്ങുകൊടുക്കുന്നതിനോ വേണ്ടി ധരിക്കുന്ന അടിവസ്ത്രമാണ് ബ്രാ (/brɑː/). ബ്രാ എന്നത് ബ്രേസിയർ (brassiere) എന്ന ഇംഗ്ലീഷ് പദത്തിന്റെ ചുരുക്കെഴുത്താണ്. നീന്തൽ വസ്ത്രങ്ങൾ (Swimsuit), കാമിസോൾ (camisole), പിൻവശമില്ലാത്ത വസ്ത്രങ്ങൾ (backless dress) എന്നിവയിൽ സ്തനങ്ങളെ താങ്ങിനിർത്തുന്നതിനുള്ള സംവിധാനങ്ങൾ സ്വാഭാവികമായി തന്നെയുണ്ട്. അതിനാൽ ഈ വസ്ത്രങ്ങളോടൊപ്പം ബ്രാ ധരിക്കാറില്ല.

ഫുൾ-കപ്പ് ബ്രാ
Plunge
Balconette

അനേകം ഘടകങ്ങൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നിനാൽ ബ്രായ്ക്ക് സങ്കീർണഘടനയാണുള്ളത്. ഇഞ്ച് (സൈസ്) എന്ന ഏകകം കൊണ്ടാണ് ബ്രായുടെ വലിപ്പം പ്രസ്താവിക്കുന്നത്. വിവിധ വലിപ്പത്തിലും ഗുണനിലവാരത്തിലുമുള്ള ബ്രേസിയേഴ്സ് ഇന്ന് വിപണിയിൽ ലഭ്യമാണ്. 36 സൈസുള്ള (ഇഞ്ച്) ബ്രായാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. 85 ശതമാനത്തോളം സ്ത്രീകളും തെറ്റായ അളവിലുള്ള ബ്രേസിയേഴ്സാണ് ഉപയോഗിക്കുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.[1][2]

പദോൽപ്പത്തി

1900-ത്തിൽ ഉപയോഗിച്ചിരുന്ന ബോഡീസ് (French: brassière)

1893-ൽ ന്യൂയോർക്കിലെ ഈവനിങ് ഹെറാൾഡ് പത്രമാണ് 'ബ്രേസിയേഴ്സ്' എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്.[3] 1904-ൽ ഡിബോവിസ് കമ്പനിയുടെ പരസ്യത്തിൽ ഉപയോഗിക്കപ്പെട്ടതോടെയാണ് ഈ വാക്ക് പ്രശസ്തമായത്.[4][5]

1907-ൽ വോഗ് മാസികയും 'ബ്രേസിയർ' എന്ന പദം ഉപയോഗിച്ചു.[6][7] 1911-ൽ ഈ പദം ഓക്സ്ഫഡ് നിഘണ്ടുവിൽ ഉൾപ്പെടുത്തി.[8] 1914 നവംബർ 3-ന് ബ്രേസിയേഴ്സ് നിർമ്മിക്കുന്നതിനുള്ള ആദ്യത്തെ പേറ്റന്റ് മേരി ഫെൽപ്സ് ജേക്കബിനു ലഭിച്ചു.[9][10] 1930-കളിൽ 'ബ്രേസിയർ' (brassiere) എന്ന പദത്തിന്റെ ചുരുക്കെഴുത്തായി 'ബ്രാ' (Bra) എന്ന വാക്ക് ഉപയോഗിച്ചുതുടങ്ങി.[4]

ചരിത്രം

പുരാതന ഗ്രീസിലാണ് സ്തനങ്ങൾക്കു താങ്ങുകൊടുക്കുന്നതിനുള്ള അടിവസ്ത്രം ആദ്യമായി ഉപയോഗിച്ചതെന്നു കരുതുന്നു.[11] Women wore an apodesmos,[12][13][14][15] കമ്പിളി നൂൽ കൊണ്ടോ ചണം കൊണ്ടോ സ്തനങ്ങളെ മറയ്ക്കുകയും പിറകുവശത്ത് അത് കെട്ടിനിർത്തുകയും ചെയ്യുംവിധമുള്ള വസ്ത്രമാണ് അവർ ഉപയോഗിച്ചിരുന്നത്.[16][17]

ഓസ്ട്രേലിയയിലെ ഈസ്റ്റ് തൈറോളിൽ നിന്നു കണ്ടെത്തിയ ലിനൻ തുണികൾ എ.ഡി. 1440-നും 1485-നും മധ്യേ ഉപയോഗിച്ചിരുന്ന ബ്രേസിയേഴ്സാണെന്നു കരുതപ്പെടുന്നു.[18][19] പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യലോകത്തെ സമ്പന്ന സ്ത്രീകൾ ധരിച്ചിരുന്ന കോർസെറ്റ് (corset) എന്നയിനം ബ്രേസിയേഴ്സ് സ്തനങ്ങളെ മുകളിലേക്ക് ഉയർത്തി നിർത്തുന്നവയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രേസിയേഴ്സിന്റെ രൂപഘടന പരിഷ്കരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.[11]

Ladies' Home Journal, October 1898

ബ്രേസിയേഴ്സിന്റെ രൂപകൽപ്പനയിലും നിർമ്മാണത്തിലും സ്ത്രീകളുടെ പങ്ക് വളരെ പ്രധാനപ്പേട്ടതാണ്. ബ്രേസിയേഴ്സിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പേറ്റന്റുകളിൽ പകുതിയോളവും സ്വന്തമാക്കിയിരിക്കുന്നത് സ്ത്രീകളാണ്.[20] 1899-ൽ ആധുനിക കാലത്തെ ബ്രേസിയറിന്റെ ആദ്യത്തെ പേറ്റന്റ് ജർമ്മൻകാരനായ ക്രിസ്റ്റീൻ ഹാർഡ്റ്റിനു ലഭിച്ചു.[21] ജർമ്മനിയിലെ സ്റ്റഡ്ഗാർട്ടിൽ നിന്നുള്ള സിഗ്മണ്ട് ലിൻഡോവർ 1912-ൽ വ്യാവസായികമായി ബ്രാ നിർമ്മിക്കുവാൻ തുടങ്ങുകയും 1913-ൽ അതിനു പേറ്റന്റ് നേടുകയും ചെയ്തു.[4][not in citation given] ആധുനിക ബ്രായുടെ ആദ്യരൂപം നിർമ്മിച്ച അമേരിക്കക്കാരൻ മേരി ഫെൽപ്സ് ജേക്കബിന് 1914-ൽ പേറ്റന്റ് ലഭിക്കുകയുണ്ടായി.[22][23] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രായുടെ ഉൽപ്പാദനം ഗണ്യമായി വർദ്ധിച്ചതോടെ അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെയും പാശ്ചാത്യസംസ്കാരം പിന്തുടർന്നു വന്നിരുന്ന മറ്റു ദേശങ്ങളിലെയും സ്ത്രീകൾക്കു ബ്രേസിയേഴ്സ് സുലഭമായി ലഭിച്ചു.[4] ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ലോഹങ്ങൾക്കു ക്ഷാമം നേരിട്ടതോടെ കോർസെറ്റിന്റെ ഉൽപാദനം അവസാനിച്ചു.

ബ്രായ്ക്കുള്ളിൽ സ്തനങ്ങളെ പൊതിഞ്ഞുനിൽക്കുന്ന ഭാഗത്തെ 'കപ്പ്' എന്നുവിളിക്കുവാൻ തുടങ്ങിയത് 1916 മുതലാണ്. ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ബ്രാ കപ്പുകൾ ഇലാസ്തികതയുള്ളവയായിരുന്നു. സ്തനങ്ങളുടെ വലിപ്പം അനുസരിച്ച് വലിയുവാനും ചുരുങ്ങുവാനും അവയ്ക്കു കഴിഞ്ഞിരുന്നു.[24] ബ്രായുടെ വലിപ്പത്തെ സൂചിപ്പിക്കുന്നതിനായി A മുതൽ D വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിക്കുന്ന രീതി 1932-ൽ എസ്.എച്ച്. ക്യാമ്പ് ആൻഡ് കമ്പനി ആരംഭിച്ചു. [5][25] രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ഭൂരിഭാഗം സ്ത്രീകളും ബ്രേസിയേഴ്സ് ധരിച്ചുതുടങ്ങിയിരുന്നു. ഏഷ്യയിലെയും തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും സ്ത്രീകൾ ബ്രാ ഉപയോഗിക്കുവാൻ തുടങ്ങിയതും അക്കാലത്താണ്.[4]

ഉൽപ്പാദനം

നിർമ്മാണം

പ്യൂറിട്ടോറിക്കോയിലെ ഒരു തയ്യൽക്കാരി ബ്രാ തുന്നുന്നു

കൈകൾ വശങ്ങളിൽ താഴ്ത്തി നിൽക്കുന്ന സ്ത്രീയുടെ പ്രതിമയാണ് ബ്രാ ധരിച്ചുനോക്കുവാൻ അനുയോജ്യമെന്നാണ് പറയുന്നത്. കൈകാലുകൾ ഇല്ലാതെ ഉടൽ മാത്രമുള്ള പ്രതിമയും ഇതിനായി ഉപയോഗിക്കാറുണ്ട്. തുല്യവലിപ്പത്തിലുള്ള സ്തനങ്ങൾക്ക് അനുയോജ്യമാംവിധമാണ് ബ്രാ നിർമ്മിക്കുന്നത്.[26] ബ്രായുടെ നിർമ്മാണം വളരെ സങ്കീർണമായ പ്രക്രിയയാണ്. തുണി, കൊളുത്ത്, നാട, ലൈനിംഗ്, കപ്പ് എന്നിങ്ങനെ 20 മുതൽ 48 ഘടകങ്ങൾ വരെ ഒരു സാധാരണ ബ്രായിൽ ഉണ്ടാകും.[27] അനേകം ചെറുതുണിക്കഷണങ്ങളെ ഒന്നിച്ചുചേർക്കുവാൻ സൂചികളും ലേസർ രശ്മികളും മുതൽ കമ്പ്യൂട്ടർ വരെ ഉപയോഗിക്കുന്നുണ്ട്.[28][29]

രണ്ടു കപ്പുകൾ, അവയെ ബന്ധിപ്പിക്കുന്ന നാട, തോളിലേക്കും പിന്നിലേക്കും നീളുന്ന നാടകൾ, കൊളുത്തുകൾ, കെട്ടുകൾ എന്നിവയാണ് ബ്രായുടെ പ്രധാന ഭാഗങ്ങൾ.[30] ഇവ ഉപയോഗമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.[28][28]

നിർമ്മാണസാമഗ്രികൾ

Selection of bras in Cairo, Egypt, 2013

കമ്പിളി, പരുത്തി വസ്ത്രങ്ങളാണ് ബ്രാ നിർമ്മിക്കുവാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ട്രെൈകോട്ട്, സ്പാൻഡക്സ്, സ്പാനെറ്റ്, ലാറ്റെക്സ്, മൈകേരോഫൈബർ, പട്ട്, ഫോം, നാട, മെഷ്, പോളിയെസ്റ്റർ, നൈലോൺ എന്നിങ്ങനെ വിവിധ വസ്തുക്കൾ ഉപയോഗിക്കാറുണ്ട്.[28][28] അമേരിക്കയിലും ബ്രിട്ടനിലും നിർമ്മിക്കപ്പെടുന്ന ബ്രേസിയേഴ്സിന്റെ 60-70 ശതമാനത്തിലും അണ്ടർവെയർ കപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ലോഹം, പ്ലാസ്റ്റിക്, റെസിൻ എന്നിവ ഉപയോഗിച്ചാണ് ഇത്തരം കപ്പുകൾ നിർമ്മിക്കുന്നത്.[31][32][33][30][34]

വലിപ്പം

ബ്രായുടെ വലിപ്പം പറയുന്നതിനായി 'സൈസ്' എന്ന പദമാണ് ഉപയോഗിക്കുന്നത്. സ്തനങ്ങൾക്കു താഴെ നിന്നാരംഭിച്ച് പിറകുവശത്ത് അവസാനിക്കുന്ന നാടയുടെ നീളമാണ് ബ്രായുടെ വലിപ്പമായി കമക്കാക്കുന്നത്. ബ്രായുടെ വലിപ്പത്തോടൊപ്പം തന്നെ കപ്പിന്റെ വലിപ്പവും പറയാറുണ്ട്. സ്തനങ്ങളുടെ വ്യാപ്തമാണ് കപ്പ് സൈസ്. ഉദാ:34C, 46J, etc.[1][35][36]

ബ്രാ കപ്പിന്റെയും നാടയുടെയും വലിപ്പം അളക്കുന്നു.

ഇറുക്കമുള്ള ബ്രാ ധരിക്കുന്നത് മുതുക്, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിൽ വേദനയുണ്ടാക്കുന്നു.[37] വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ചെറിയ ബ്രാ വാങ്ങുവാൻ ശ്രമിക്കുന്നു. അതേസമയം ചെറിയ സ്തനങ്ങളുള്ള സ്ത്രീകൾ വലിയ ബ്രായും വാങ്ങുന്നു.[2][38] ബ്രായുടെ നിർമ്മാണ മാനദണ്ഡങ്ങൾ വൈവിധ്യമാർന്നതിനാൽ ശരിയായ വലിപ്പത്തിലുള്ള ബ്രാ തിരഞ്ഞെടുക്കുവാൻ ബുദ്ധിമുട്ടാണ്.[20][39][40] ശരീരത്തിനിണങ്ങുന്ന ബ്രാ തിരഞ്ഞെടുക്കുന്ന സ്ത്രീ തന്റെ ശരീരഭാരം കൂടിയാലോ കുറഞ്ഞാലോ ബ്രായുടെ വലിപ്പം മാറ്റുവാൻ തയ്യാറാകുന്നില്ല. ബ്രാ തിരഞ്ഞെടുക്കുമ്പോൾ അത് ശരീരത്തിനിണങ്ങുന്നുണ്ടോ ഇല്ലയോ എന്നത് ഒരു പ്രധാന ഘടകമേയല്ലെന്ന് ബ്രിട്ടനിൽ നടന്ന ഒരു സർവ്വോയിൽ കണ്ടെത്തുകയുണ്ടായി.[41] ഏതാണ്ട് 80-85 ശതമാനം സ്ത്രീകളും അവരുടെ സ്തനങ്ങളുടെ വലിപ്പത്തിനനുയോജ്യമായ ബ്രാ ധരിക്കുന്നില്ല എന്നു പറയപ്പെടുന്നു.[2][42]

Bra extension for the band

വിവിധ തരം ബ്രേസിയേഴ്സ്

ഉപയോഗമനുസരിച്ച് ബ്രായുടെ രൂപം വ്യത്യാസപ്പെട്ടിരിക്കുന്നു.[43] സ്തനങ്ങളുടെ വലിപ്പം ഉയർത്തിക്കാണിക്കുന്നതിനും സ്തനങ്ങൾക്കിടയിലെ വിടവ് പ്രദർശിപ്പിക്കുന്നതിനും സ്തനസൗന്ദര്യം പ്രദർശിപ്പിക്കുന്നതിനുമെല്ലാം ബ്രാ ഉപയോഗിക്കാറുണ്ട്. മുലയൂട്ടൽ നിർത്തുന്നതിനായി നഴ്സിങ് ബ്രാ ഉപയോഗിക്കുന്നു.[11] സ്തനങ്ങളുടെ ചലനം പരമാവധി കുറയ്ക്കുന്നതിനായി കായികതാരങ്ങൾ പ്രത്യേക ബ്രേസിയേഴ്സ് ധരിക്കാറുണ്ട്.[44] സ്തനങ്ങൾക്കു താങ്ങുനൽകുന്നതിനായി നീന്തൽ വസ്ത്രങ്ങളിലും മറ്റും പ്രത്യേക സജ്ജീകരണങ്ങളുണ്ട്.[45][46]

സംസ്കാരം

ഫാഷൻ

Patti Page wearing a bullet bra, 1955

ആരോഗ്യകാരണങ്ങൾക്കു പുറമേ ആധുനികവസ്ത്രധാരണശൈലിയുടെ ഭാഗമായും ബ്രാ ധരിക്കുന്നുണ്ട്.[4] സ്ത്രീശരീരത്തെ സംബന്ധിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ബ്രായുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ട്. ഇത് കാലത്തിനനുസരിച്ച് മാറുകയും ചെയ്യുന്നുണ്ട്.[47] സ്ത്രീകളുടെ ലൈംഗികതാൽപ്പര്യങ്ങളും ബ്രായുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ട്.[48]

1920-കളിൽ അമേരിക്കയിൽ പരന്ന സ്തനങ്ങൾക്കു ജനപ്രീതിയുണ്ടായിരുന്നു. 1940-കളിലും 1950-കളിലും sweater girl ശൈലിയിളുള്ള കൂർത്ത സ്തനങ്ങളോടായിരുന്നു ആളുകൾക്കു കൂടുതൽ താൽപ്പര്യം. അതോടെ ടോർപ്പിഡോ ബ്രാ എന്നും കോൺ ബ്രാ എന്നും അറിയപ്പെട്ടിരുന്ന ബുള്ളറ്റ് ബ്രാ രംഗപ്രവേശം ചെയ്തു. ജെയ്ൻ റസലും പാറ്റി പേജും ധരിച്ചിരുന്ന ബുള്ളറ്റ് ബ്രേസിയറുകൾ പ്രശസ്തി നേടിയതും അക്കാലത്താണ്.[49] 1980-കളുടെ തുടക്കത്തിൽ ചെറിയ സ്തനങ്ങൾക്കുണ്ടായിരുന്ന ജനപ്രീതി 1990-കളുടെ അവസാനത്തോടെ വലിയ സ്തനങ്ങൾക്കു ലഭിച്ചു.[50][51] 1950-കളിൽ തന്നെ മറ്റു വസ്ത്രങ്ങൾ പോലെ തന്നെ മേൽവസ്ത്രമായി ബ്രായും ഉപയോഗിച്ചുവന്നിരുന്നു.[48]

അടിവസ്ത്രമായും അല്ലാതെയുമുള്ള ഉപയോഗം

Visible bra strap of Amy Winehouse at a performance, France.
Visible bra strap of a lady, Hong Kong.

1980-കളുടെ തുടക്കത്തിൽ മഡോണയെപ്പോലുള്ള താരങ്ങൾ ബ്രായുടെ നാട പ്രദർശിപ്പിക്കുവാൻ തുടങ്ങിയിരുന്നു.[52]ബ്രായുടെ നാട പുറമെ കാണിക്കുന്നത് 1990-കളുടെ തുടക്കത്തിൽ ഒരു ഫാഷനായിത്തീർന്നു.[53] സ്പോർട്സ് ബ്രാ ഉപയോഗിക്കുന്നത് അടിവസ്ത്രമായല്ല, മേൽവസ്ത്രമായി തന്നെയാണ് അവ ഉപയോഗിക്കപ്പെടുന്നത്.[54][55]

ഉപയോഗം

ലോകത്ത് എല്ലായിടത്തും ബ്രാ ഉപയോഗിക്കപ്പെടുന്നില്ല. ചില അവികസിത രാജ്യങ്ങളിൽ ബ്രാ വാങ്ങുവാൻ പണമില്ലാത്ത സ്ത്രീകൾ അതു ധരിക്കുന്നില്ല.[56][57][58][59][57][58] വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ പുനരുപയോഗശേഷിയുള്ള ബ്രാ വികസിപ്പിച്ചുവരുന്നു.[60] അങ്ങനെ വികസിപ്പിക്കുന്ന ബ്രോസിയറുകൾ അവികസിത രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുമുണ്ട്.[56]

Back-view and front view of sports bras worn by US beach volleyball players

ബ്രാ ധരിക്കുന്നത് ഇസ്ലാം മതത്തിനു വിരുദ്ധമാണെന്ന് അൽ-ശബാബ് പോലുള്ള സംഘടനകൾ വിശ്വസിക്കുന്നു. അവരുടെ നിയന്ത്രണത്തിലുള്ള സ്ത്രീകൾ ബ്രാ ധരിക്കുന്നില്ലെന്ന് അവർ ഉറപ്പാക്കുമായിരുന്നു.[61][62][61]

പാശ്ചാത്യരാജ്യങ്ങളിലെ സ്ത്രീകളിൽ 5–25 ശതമാനം പേരും ബ്രാ ധരിക്കാറില്ല എന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.[63][64][65]

സ്തനങ്ങൾ അയഞ്ഞുതൂങ്ങുന്നതു തടയാൻ ബ്രാ ഉപയോഗിക്കുന്നവരുണ്ട്. സ്തനങ്ങൾക്കു സ്വയം താങ്ങിനിൽക്കുവാൻ കഴിവില്ലെന്ന തെറ്റിദ്ധാരണ കൊണ്ടും ബ്രാ ധരിക്കുന്നവരുണ്ട്. ബ്രാ ധരിച്ചുകഴിഞ്ഞാൽ ജീവിതത്തിലൊരിക്കലും സ്തനങ്ങൾ തൂങ്ങിക്കിടക്കില്ല എന്നും അവർ വിചാരിക്കുന്നു.[66] എന്നാൽ ഗവേഷകരും ആരോഗ്യവിദഗ്ദരും ബ്രാ നിർമ്മാതാക്കളും ഇതിനോടു യോജിക്കുന്നില്ല. ബ്രാ ധരിക്കുന്നതുകൊണ്ട് സ്തനങ്ങൾ ഒരിക്കലും തൂങ്ങിപ്പോവുകയില്ലെന്നു തെളിയിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.[67] ബ്രാ ധരിക്കുന്നതിലൂടെ സ്തനങ്ങളുടെ ആകൃതിക്കു മാറ്റം വരാം.[66][68]

ബ്രാ ധരിക്കാത്ത ദിവസം

2011 ജൂലൈ 9-ന് അമേരിക്കയിൽ ആദ്യമായി 'ബ്രാ ധരിക്കാത്ത ദിവസം' (National No-Bra Day) ആചരിക്കുകയുണ്ടായി.[69] ബ്രാ അഴിക്കുമ്പോൾ തോന്നുന്ന ആശ്വാസത്തെപ്പറ്റി സ്ത്രീകൾ അന്നു ട്വിറ്ററിൽ കുറിച്ചിരുന്നു.[70][71]

വിപണനം

ബ്രാ വാങ്ങുന്നതിനായി എല്ലാവർഷവും 160 കോടി ഡോളറിന്റെ വ്യാപാരം നടക്കുന്നുണ്ട്.[72][72]

Bra shirt with built-in support, 2015

സ്ത്രീപക്ഷ ചിന്താഗതി

പുരുഷന്റെ കാഴ്ചപ്പാടിനനുസരിച്ച് സ്ത്രീശരീരം രൂപപ്പെടുത്തിയെടുക്കുവാനാണ് ബ്രാ ഉപയോഗിക്കുന്നതെന്ന വാദവുമായി 1960-കളിൽ തന്നെ സ്ത്രീപക്ഷചിന്താഗതിക്കാർ രംഗത്തെത്തിയിരുന്നു. 1968 സെപ്റ്റംബർ 7-ന് ന്യൂജഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിൽ മിസ് അമേരിക്ക മത്സരം നടക്കുന്ന വേദിക്കു പുറത്തുവച്ച് ന്യൂയോർക്ക് റാഡിക്കൽ വിമെണിന്റെ നേതൃത്വത്തിൽ ഒരു പ്രതിഷേധം നടന്നിരുന്നു. നൂറുകണക്കിനു സ്ത്രീകൾ തങ്ങളുടെ ബ്രാ ഉൾപ്പെടെയുള്ള വസ്തുക്കൾ വലിച്ചെറിഞ്ഞു പ്രതിഷേധിച്ചു.[73][74][75] ബ്രാ കത്തിച്ചുകളയുന്ന മറ്റു പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട്.[76] [77][78] സ്ത്രീകളടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന വസ്ത്രമെന്നാണ് പല സ്ത്രീപക്ഷവാദികളുടെയും അഭിപ്രായം.[79][80][79] [81][79]

അവലംബം

"Show off our straps". Chicago Tribune. 14 August 2003.

Warren, Ellen (5 August 2010). "Playing peekaboo". Chicago Tribune.

  • Krucoff, Carol (9 August 1999). "Sports Bras Are a Bust for Some". Los Angeles Times.
  • O'Connor, Maureen (2 July 2013). "Everyone Is Showing the Centers of Their Bras". New York.
  • 56.0 56.1 "HOOKED ON BRA COLLECTION". Times of New Zealand. 22 നവംബർ 2012. Archived from the original on 1 ജൂലൈ 2015. Retrieved 1 ജൂലൈ 2015.
  • 57.0 57.1 Hinson, Tamara (1 April 2012). "The breast way to support women in Africa". Metro.
  • 58.0 58.1 "Frip Ethique". Bosom Galore Lingerie. Archived from the original on 25 ജൂലൈ 2015. Retrieved 1 ജൂലൈ 2015.
  • Haxton, Nance (25 May 2011). "Fijian bra program sparks charity debate". Australian Broadcasting Corporation. Retrieved 2 July 2015.
  • "Uplift Bras". Retrieved 1 July 2015.
  • 61.0 61.1 "Fouettées pour un soutien-gorge" [Lashes for a Bra]. Radio-Canada Info (in ഫ്രഞ്ച്). Société Radio-Canada. Reuters. 16 October 2009. Retrieved 4 February 2012.
  • "Somali Islamists whip women for wearing bras". Reuters. 16 October 2009. Archived from the original on 2017-02-11. Retrieved 2018-05-19.
  • "Breast supporting act: a century of the bra". London: The Independent UK. 15 August 2007. Retrieved 11 May 2010.
  • "Bra Cup Sizes—getting fitted with the right size". 1stbras.com. Archived from the original on 18 ഫെബ്രുവരി 2010. Retrieved 11 മേയ് 2010.
  • "The Right Bra". Liv.com. Archived from the original on 28 മാർച്ച് 2009. Retrieved 11 മേയ് 2010.
  • 66.0 66.1 "Female Intelligence Agency: Why do women wear bras?". 007b Breast. Retrieved 10 May 2011.
  • "Female Intelligence Agency: What causes sagging of breasts?". 007b Breast.
  • Cawthorne, Simon (November 2000). "Bras, the Bare Facts". Channel 4.
  • "July 9, 2012 is the Second Annual 'National No Bra Day'". 9 July 2012. Retrieved 14 September 2012.
  • Gray, Emma (9 July 2012). "No Bra Day: Women Tweet About The Merits Of Not Wearing Lingerie". Huffington Post. Retrieved 14 September 2012.
  • "National No Bra Day gains support, boosts spirits". Archived from the original on 15 July 2012. Retrieved 14 September 2012.
  • 72.0 72.1 "Victoria's Secrets: 6 Surprising Bra Stats". Redbook. Magazine. Retrieved 8 February 2012.
  • Greenfieldboyce, Nell (5 September 2008). "Pageant Protest Sparked Bra-Burning Myth". NPR. Retrieved 6 February 2012.
  • Dow 2003.
  • Duffett, Judith (October 1968). "WLM vs. Miss America". Voice of the Women's Liberation Movement. Vol. 1. p. 4.
  • "German Greer Biography". Retrieved 7 April 2010.
  • Kornblum 2011.
  • Shearer, Violet A. "Motherhood, Feminism and the Graveyard of Unwearable Bras". Archived from the original on 2011-08-25. Retrieved 7 April 2010.
  • 79.0 79.1 79.2 Young 2005, പുറം. 192.
  • Burns-Ardolino 2007, പുറങ്ങൾ. 30–32.
  • Burns-Ardolino 2007, പുറം. 31.
  • പുറത്തേക്കുള്ള കണ്ണികൾ

    Wiktionary
    മുലക്കച്ച എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
    Patents
    "https:https://www.search.com.vn/wiki/index.php?lang=ml&q=ബ്രാ&oldid=3988879" എന്ന താളിൽനിന്ന് ശേഖരിച്ചത്
    🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്