മയാമി

അമേരിക്കൻ ഐക്യനാടുകളിലെ ഒരു തുറമുഖ നഗരമാണ് മയാമി (സ്പാനിഷ്: (/mˈæmi/)]. യു.എസ്. സംസ്ഥാനമായ ഫ്ലോറിഡയുടെ തെക്കുകിഴക്കേ മൂലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഔദ്യോഗികമായി മയാമി നഗരം എന്നറിയപ്പെടുന്ന ഇത് മയാമി-ഡേഡ് കൗണ്ടിയുടെ ആസ്ഥാനംകൂടിയാണ് എന്നതോടൊപ്പം അമേരിക്കൻ ഐക്യനാടുകളിലെ സൗത്ത് ഫ്ലോറിഡയുടെ സാംസ്കാരിക, സാമ്പത്തിക, സാമ്പത്തിക കേന്ദ്രവുംകൂടിയാണ്. പടിഞ്ഞാറ് എവർഗ്ലേഡിനും കിഴക്ക് ബിസ്കെയ്ൻ ബേയ്ക്കും ഇടയിലായി 56 ചതുരശ്ര മൈൽ (150 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ളതാണ് ഈ നഗരം. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസാന്ദ്രതയുള്ള ആറാമത്തെ നഗരമായ മയാമിയിലെ ജനസംഖ്യ, 2018 ലെ കണക്കുകൾപ്രകാരം 470,914 ആയിരുന്നു. 6.1 ദശലക്ഷം ആളുകൾ വസിക്കുന്ന മിയാമി മെട്രോപൊളിറ്റൻ പ്രദേശം, തെക്കുകിഴക്കൻ അമേരിക്കയിലെ രണ്ടാമത്തെയും രാജ്യത്തെ ഏഴാമത്തെയും വലിയ ജനസംഖ്യയുള്ള പ്രദേശമാണ്.[7][8] യു‌.എസിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളുള്ള ഈ നഗരത്തിലെ 300[9] ലധികം അംബരചുംബികളിൽ, 55 എണ്ണം 490 അടി (149 മീറ്റർ) ഉയരം കവിയുന്നതാണ്.[10]

മയാമി, ഫ്ലോറിഡ
നഗരം
സിറ്റി ഓഫ് മയാമി
A collage of images of Miami.
മുകളിൽനിന്ന്, ഇടത്തുനിന്ന് വലത്തോട്ട്: Skyline of Downtown, Freedom Tower, Villa Vizcaya, Miami Tower, Virginia Key Beach, Adrienne Arsht Center for the Performing Arts, American Airlines Arena, PortMiami, the Moon over Miami
പതാക മയാമി, ഫ്ലോറിഡ
Flag
Official seal of മയാമി, ഫ്ലോറിഡ
Seal
Nickname(s): 
"മാന്ത്രിക നഗരം", "അമേരിക്കയിലേയ്ക്കുള്ള കവാടം", "ലാറ്റിൻ അമേരിക്കയുടെ തലസ്ഥാനം"[1]
ഫ്ലോറിഡ സംസ്ഥാനത്തെ മയാമി-ഡേഡ് കൗണ്ടിയിൽ സ്ഥാനം
ഫ്ലോറിഡ സംസ്ഥാനത്തെ മയാമി-ഡേഡ് കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംഫ്ലോറിഡ
കൗണ്ടിമയാമി-ഡേഡ്
Settled1825
ഇൻകോർപ്പറേറ്റഡ്ജൂലൈ 28, 1896
നാമഹേതുMayaimi
ഭരണസമ്പ്രദായം
 • MayorTomás Regalado (R)
 • City ManagerDaniel J. Alfonso
വിസ്തീർണ്ണം
 • നഗരം55.27 ച മൈ (143.1 ച.കി.മീ.)
 • ഭൂമി35.68 ച മൈ (92.4 ച.കി.മീ.)
 • ജലം19.59 ച മൈ (50.7 ച.കി.മീ.)
 • നഗരം
1,116.1 ച മൈ (2,891 ച.കി.മീ.)
 • മെട്രോ
6,137 ച മൈ (15,890 ച.കി.മീ.)
ഉയരം
6 അടി (2 മീ)
ഉയരത്തിലുള്ള സ്ഥലം
42 അടി (13 മീ)
ജനസംഖ്യ
 • നഗരം399,457
 • കണക്ക് 
(2015)
441,003
 • റാങ്ക്44th, U.S.
 • ജനസാന്ദ്രത11,135.9/ച മൈ (4,299.6/ച.കി.മീ.)
 • നഗരപ്രദേശം
5,502,379 (4th, U.S.)
 • മെട്രോപ്രദേശം
5,564,635 (8th, U.S.)
Demonym(s)Miamian
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP code(s)
33010–33299
ഏരിയ കോഡ്305, 786
വെബ്സൈറ്റ്miamigov.com

ധനകാര്യം, വാണിജ്യം, സംസ്കാരം, മാധ്യമം, വിനോദം, കല, അന്താരാഷ്ട്ര വ്യാപാരം എന്നീ വിഷയങ്ങളിൽ മയാമി ഒരു പ്രധാന കേന്ദ്രവും നായകത്വം വഹിക്കുന്ന നഗരവുമാണ്.[11][12] ഫ്ലോറിഡയിലെ ഏറ്റവും വലിയ നഗര സമ്പദ്‌വ്യവസ്ഥയും അമേരിക്കയിലെ പന്ത്രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ഉൾക്കൊള്ളുന്ന മെട്രോ പ്രദേശത്തിന്റെ 2017 ലെ കണക്കുകൾപ്രകാരമുള്ള ജിഡിപി 344.9 ബില്യൺ ഡോളറാണ്.[13] 2018 ൽ മയാമിയെ ഒരു ആൽഫ ലെവൽ ആഗോള നഗരമായി GaWC തരംതിരിച്ചു.[14] ബിസിനസ്സ് പ്രവർത്തനം, മാനുഷിക മൂലധനം, വിവര കൈമാറ്റം, സാംസ്കാരിക അനുഭവം, രാഷ്ട്രീയ ഇടപെടൽ എന്നിവയിൽ 2019 ൽ മയാമി അമേരിക്കൻ ഐക്യനാടുകളിൽ ഏഴാമതും ആഗോള നഗരങ്ങളിൽ 31 ആം സ്ഥാനത്തുമാണിത്.[15] 77 ലോക നഗരങ്ങളെക്കുറിച്ചുള്ള 2018 ലെ UBS പഠനമനുസരിച്ച്, ഈ നഗരം അമേരിക്കയിലെ മൂന്നാമത്തെ സമ്പന്ന നഗരവും വാങ്ങൽ ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ എട്ടാമത്തെ സമ്പന്ന സ്ഥാനവും നേടി.[16] ക്യൂബൻ-അമേരിക്കൻ ബഹുസ്വരതയുള്ള ഏറ്റവും വലിയ നഗരമായ മയാമിക്ക് "ലാറ്റിൻ അമേരിക്കയുടെ തലസ്ഥാനം" എന്ന് വിളിപ്പേരുമുണ്ട്.[17][18]

ഗ്രേറ്റർ ഡൌൺ‌ടൌൺ‌ മയാമി അമേരിക്കൻ ഐക്യനാടുകളിലെ അന്തർ‌ദ്ദേശീയ ബാങ്കുകൾ കേന്ദ്രീകരിച്ചിരിക്കുന്ന ഏറ്റവും വലിയ നഗരങ്ങളിലൊന്നും, കൂടാതെ നിരവധി വലിയ ദേശീയ അന്തർ‌ദ്ദേശീയ കമ്പനികളുടെ ആസ്ഥാനവുമാണ്.[19] നഗത്തിലെ ഹെൽത്ത് ഡിസ്ട്രിക്റ്റ് ആശുപത്രികൾ, ക്ലിനിക്കുകൾ, ബയോടെക്നോളജി, മെഡിക്കൽ ഗവേഷണ വ്യവസായങ്ങൾ എന്നിവയുടെ ഒരു പ്രധാന കേന്ദ്രമാണ്. യാത്രാ ഗതാഗതത്തിലും ക്രൂയിസ് ലൈനുകളിലും ലോകത്തിലെ ഏറ്റവും തിരക്കേറിയ ക്രൂയിസ് തുറമുഖമായി പോർട്ട് മയാമി, "ക്രൂയിസ് ക്യാപിറ്റൽ ഓഫ് ദി വേൾഡ്" എന്ന് സ്വയം വിശേഷിപ്പിക്കുന്നു.[20] അന്താരാഷ്ട്ര സന്ദർശകരുടെ പ്രധാന ടൂറിസം കേന്ദ്രം കൂടിയായ മയാമി, ന്യൂയോർക്ക് നഗരത്തിന് ശേഷം ഇക്കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്.[21]

ചരിത്രം

1896 ൽ മയാമിയുടെ സംയോജനത്തിനായി ഏകദേശം 400 പുരുഷന്മാർ ചിത്രത്തിലെ ഇടതുവശത്തുള്ള കെട്ടിടത്തിൽ വോട്ട് ചെയ്തു.
ബ്രിക്കൽ കീയിലെ മയാമി നദീമുഖം.

ടെക്വസ്റ്റ തദ്ദേശീയ അമേരിക്കൻ ഗോത്രം യൂറോപ്യന്മാരുമായി സമ്പർക്കം പുലർത്തുന്നതിന് മുമ്പ് ഏകദേശം 2,000 വർഷത്തോളം മയാമി പ്രദേശത്ത് അധിവസിച്ചിരുന്നു. മയാമി നദീമുഖത്ത് 500–600 ബി.സി. വരെയുള്ള നൂറുകണക്കിന് ആളുകളുള്ള ഒരു ഗ്രാമം സ്ഥിതിചെയ്തിരുന്നു. 1700 കളുടെ പകുതിയോടെ മുഴുവൻ ഗോത്രവും ക്യൂബയിലേക്ക് കുടിയേറിയതായി കരുതപ്പെടുന്നു.[22]

1566-ൽ ഫ്ലോറിഡയിലെ ആദ്യത്തെ ഗവർണറായിരുന്ന അഡ്മിറൽ പെഡ്രോ മെനാൻഡെസ് ഡി അവിലസ് സ്പെയിനുവേണ്ടി ഈ പ്രദേശം അവകാശപ്പെട്ടു. ഒരു വർഷത്തിനുശേഷം ഒരു സ്പാനിഷ് മിഷൻ സ്ഥാപിക്കപ്പെട്ടു. 1821-ൽ അമേരിക്കൻ ഐക്യനാടുകൾക്ക് വിട്ടുകൊടുക്കുന്നതുവരെ സ്പെയിനും ബ്രിട്ടനും പടിപടിയായി ഫ്ലോറിഡ ഭരിച്ചു. 1836-ൽ ഫ്ലോറിഡ പ്രദേശത്തിന്റെ വികസനത്തിന്റെയും സെമിനോളുകളെ അടിച്ചമർത്തുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കൻ ഐക്യനാടുകൾ മയാമി നദിയുടെ തീരത്ത് ഫോർട്ട് ഡാളസ് നിർമ്മിച്ചു. തൽഫലമായി, മയാമി പ്രദേശം രണ്ടാം സെമിനോൾ യുദ്ധത്തിലെ പോരാട്ട സ്ഥലമായി മാറി.

ഒരു വനിതയാൽ സ്ഥാപിക്കപ്പെട്ട അമേരിക്കയിലെ ഏക പ്രധാന നഗരമായി മയാമി അറിയപ്പെടുന്നു. പ്രാദേശിക നാരങ്ങാ കർഷകയും സമ്പന്നയായ ക്ലീവ്‌ലാൻഡ് സ്വദേശിനിയുമായിരുന്ന ജൂലിയ ടട്ടിൽ ആണ് നഗരം പണിതുയർത്തപ്പെട്ട ഭൂമിയുടെ യഥാർത്ഥ ഉടമ.[23] പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പ്രദേശം "ബിസ്‌കെയ്ൻ ബേ കൺട്രി" എന്നറിയപ്പെടുകയും റിപ്പോർട്ടുകൾ ഇതിനെ ഒരു വന്യത വാഗ്ദാനം ചെയ്യുന്നിടമായും "ഫ്ലോറിഡയിലെ ഏറ്റവും മികച്ച കെട്ടിട നിർമ്മാണ സ്ഥലങ്ങളിൽ ഒന്ന്" എന്നും വിശേഷിപ്പിച്ചു.[24][25]

1894-95 ലെ ഗ്രേറ്റ് ഫ്രീസ് മയാമിയുടെ വളർച്ചയെ ത്വരിതഗതിയിലാക്കി, കാരണം ഫ്ലോറിഡയിലെ വിളകൾ മാത്രമാണ് ഈ അതിശൈത്യത്തിൽ അവശേഷിച്ചത്. ജൂലിയ ടട്ടിൽ റെയിൽ‌വേ വ്യവസായി ഹെൻ‌റി ഫ്ലാഗ്ലറെ തന്റെ ഫ്ലോറിഡ ഈസ്റ്റ് കോസ്റ്റ് റെയിൽ‌വേ ഈ പ്രദേശത്തേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും അതിനാൽ അവർ "ദ മദർ ഓഫ് മയാമി" എന്നറിയപ്പെടുകയും ചെയ്തു.[26][27] വെറും 300 ൽ അധികം ജനസംഖ്യയുള്ള മയാമി 1896 ജൂലൈ 28 ന് ഔദ്യോഗികമായി ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടു.[28] ഓകീച്ചോബി തടാകത്തിന്റെ ചരിത്രനാമമായ മയൈമിയിൽനിന്നും ചുറ്റുപാടുമുള്ള തദ്ദേശീയരിൽനിന്നും ഉരുത്തിരിഞ്ഞ മയാമി നദിയുടെ പേര് നഗരത്തിനും നൽകപ്പെട്ടു.[29]

മയാമിയുടെ ആദ്യകാല വികസനത്തിൽ ആഫ്രിക്കൻ അമേരിക്കൻ അധ്വാനം ഒരു നിർണായക പങ്ക് വഹിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ബഹാമാസിൽ നിന്നും ആഫ്രിക്കൻ-അമേരിക്കക്കാരിൽ നിന്നുമുള്ള കുടിയേറ്റക്കാർ നഗരത്തിലെ ജനസംഖ്യയുടെ 40 ശതമാനമായിരുന്നു..[30]:25 നഗരത്തിന്റെ വളർച്ചയിൽ അവരുടെ പങ്ക് ഗണ്യമായി ഉണ്ടായിരുന്നിട്ടും, അവരുടെ സമൂഹം ഒരു ചെറിയ ഇടത്തിൽ മാത്രമായി പരിമിതപ്പെടുത്തപ്പെട്ടു. ഭൂവുടമകൾ അവന്യൂ ജെക്ക് ചുറ്റുമുള്ള പ്രദേശത്ത് ആഫ്രിക്കൻ-അമേരിക്കൻ വംശജർക്ക് വീടുകൾ വാടകയ്ക്ക് കൊടുക്കാൻ തുടങ്ങിയപ്പോൾ (പിന്നീട് അത് NW ഫിഫ്ത്ത് അവന്യൂ ആയി മാറി), ടോർച്ചുമായി വെള്ളക്കാരായ ഒരു സംഘം അയൽപക്കത്തുകൂടി മാർച്ച് ചെയ്യുകയും താമസക്കാർ പ്രദേശത്തുനിന്നു മാറിയില്ലെങ്കിൽ ബോംബാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.[31]:33

1920 കളിലെ ഫ്ലോറിഡയുടെ വികസനത്തിലേയ്ക്കുള്ള കുതിച്ചുചാട്ടം, 1926 ലെ മയാമി ചുഴലിക്കാറ്റ്, 1930 കളിലെ മഹാമാന്ദ്യം എന്നിവയാൽ മന്ദഗതിയിലായി. രണ്ടാം ലോക മഹായുദ്ധം തുടങ്ങിയപ്പോൾ, ഫ്ലോറിഡയുടെ തെക്കൻ തീരത്തെ അതിന്റെ തന്ത്രപരമായ സ്ഥാനകാരണം ജർമൻ അന്തർവാഹിനികൾക്കെതിരായ യുഎസ് പ്രതിരോധത്തിനുള്ള ഒരു താവളമായി മയാമി മാറി. ഇത് മയാമിയിലെ ജനസംഖ്യയിൽ വർദ്ധനവ് വരുത്തുകയും 1940 ആയപ്പോഴേക്കും 172,172 ആളുകൾ നഗരത്തിൽ താമസിക്കുകയും ചെയ്തു. നഗരത്തിലെ ദ്രുതഗതിയിലുള്ള വളർച്ചയിൽ നിന്നുവന്നതാണ് നഗരത്തിന്റെ വിളിപ്പേരായ, ദി മാജിക് സിറ്റി എന്നത്. ശൈത്യകാല സന്ദർശകരുടെ ശ്രദ്ധയിൽപ്പെട്ട ഈ നഗരം ഒരു വർഷം മുതൽ അടുത്ത വർഷം വരെയുള്ള സമയത്ത് വളരെയധികം വളർന്നുവെന്നും അത് ഒരു മാജിക് പോലെയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.[32]

1959 ലെ വിപ്ലവത്തെത്തുടർന്ന് ഫിഡൽ കാസ്ട്രോ ക്യൂബയിൽ അധികാരത്തിലെത്തിയതിനുശേഷം, സമ്പന്നരായ നിരവധി ക്യൂബക്കാർ മയാമിയിൽ അഭയം തേടുകയും ഇത് നഗരത്തിലെ ജനസംഖ്യ കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്തു. 1980 കളിലും 1990 കളിലും ന്യൂ സൗത്ത് വികസനത്തിന്റെ ഭാഗമായി മയാമിയിൽ പുതിയ ബിസിനസ്സുകളും സാംസ്കാരിക സൌകര്യങ്ങളും വികസിപ്പിക്കപ്പെട്ടു. അതേസമയംതന്നെ, തെക്കൻ ഫ്ലോറിഡ മയക്കുമരുന്ന് യുദ്ധങ്ങൾ, ഹെയ്തിയിൽ നിന്നും ലാറ്റിൻ അമേരിക്കയിൽ നിന്നുമുള്ള കുടിയേറ്റങ്ങൾ, ആൻഡ്രൂ ചുഴലിക്കാറ്റിന്റെ വ്യാപകമായ നാശം എന്നിവയുമായി ബന്ധപ്പെട്ട് നിരവെധി സാമൂഹിക പ്രശ്‌നങ്ങൾ നേരിട്ടു.[33] വംശീയവും സാംസ്കാരികവുമായ പിരിമുറുക്കങ്ങൾ ചിലപ്പോൾ ജ്വലിച്ചുയർന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ നഗരം ഒരു പ്രധാന അന്താരാഷ്ട്ര, സാമ്പത്തിക, സാംസ്കാരിക കേന്ദ്രമായി വികസിച്ചു. സ്പാനിഷ് സംസാരിക്കുന്നവർ ഭൂരിപക്ഷമുള്ള രണ്ടാമത്തെ വലിയ യുഎസ് നഗരമാണിത് (ടെക്സസിലെ എൽ പാസോയ്ക്ക് ശേഷം) എന്നതുപോലെതന്നെ ക്യൂബൻ-അമേരിക്കൻ ബഹുസ്വരതയുള്ള ഏറ്റവും വലിയ നഗരവുംകൂടിയാണിത്.[34]

ഭൂമിശാസ്ത്രം

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മയാമി&oldid=3806835" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്