മലയ് ഉപദ്വീപ്

മലയ് പെനിൻസുല തെക്കുകിഴക്കേ ഏഷ്യയിലെ ഒരു ഉപദ്വീപാണ്. ഇതിന്റെ ഭൂവിസ്തൃതി ഏതാണ്ട് വടക്ക്-കിഴക്ക് ആണ്. ഈ ഉപദ്വീപിന്റെ അവസാനം ഏഷ്യൻ വൻകരയുടെ തെക്ക് ഭാഗമാണ്. ഈ പ്രദേശം പെനിൻസുലർ മലേഷ്യ, തെക്കൻ തായ്ലാന്റ് എന്നിവ ഉൾക്കൊള്ളുന്നു. മ്യാൻമറിന്റെ തെക്കൻ മുനമ്പും (കൗതാംങ്), സിറ്റി സ്റ്റേറ്റ് സിംഗപ്പൂറും ഇതിൽ ഉൾപ്പെടുന്നുണ്ട്.

മലയ് പെനിൻസുല
Geography
Locationതെക്കുകിഴക്കേ ഏഷ്യ
Coordinates7°00′N 100°00′E / 7.000°N 100.000°E / 7.000; 100.000
Administration
മലയ പെനിൻസുല രാത്രി വെളിച്ചത്തിൽ

ടെനാസെറിം മലനിരകളുടെ ഒരു ഭാഗമായ ടിറ്റിവാങ്‍സ മലനിരകൾ ഈ ഉപദ്വീപിന്റെ നട്ടെലായി നിൽക്കുന്നു. ടിബറ്റിൽ നിന്ന് ക്രാ ഇസ്ഷ്ടുമസ് (പെനിൻസുലയുടെ ഏറ്റവും ഇടുങ്ങിയ സ്ഥാനം) മലയ് പെനിൻസുലയിലേക്ക് രൂപംകൊള്ളുന്ന സെൻട്രൽ കോർഡില്ലേരയുടെ തെക്കൻ ഭാഗമാണ് ഇവ.[1] മലയ് ഉപദ്വീപിനും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനുമിടയിലുള്ള കടലിടുക്കാണ് മലാക്ക കടലിടുക്ക്. സൗത്ത് തീരം സിംഗപ്പൂർ ദ്വീപിൽ നിന്നും ജോഹർ കടലിടുക്ക് വേർതിരിക്കുന്നു. കിഴക്കൻ മേഖലയിലെ ഏറ്റവും തിരക്കുള്ള കപ്പൽ പാതയാണ് മലാക്ക കടലിടുക്ക്. ചൈനയിൽ നിന്നുള്ള ഭീഷണി നേരിടാൻ ഇന്ത്യ ഇവിടെ വൻ സൈനിക സന്നാഹമൊരുക്കി എന്ന് കരുതപ്പെടുന്നു.[2]

വിജ്ഞാനശാസ്ത്രം

മലയ് വാക്ക് താന മേലായു, താന (ഭൂമി), മേലായു (മലയ്) എന്ന പദത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. അതായതു് "മലയ് ദേശം". പതിനാറാം നൂറ്റാണ്ടിന്റെ പഴക്കമുള്ള മലയ് ഗ്രന്ഥങ്ങളിൽ ഈ പദം കാണാം.[3] മലഖക സുൽത്താനത്തിലെ പ്രമുഖ നായകന്മാരുമായി ബന്ധപ്പെട്ട് വാക്കാലുള്ള കഥകളായി ആരംഭിച്ച പ്രശസ്ത ക്ലാസിക്കൽ കൃതിയായ ഹികായത്ത് ഹാൻ ടുവായിലാണ് പലപ്പോഴും ഇത് പരാമർശിക്കപ്പെടുന്നത്. മലാക്കാൻ ആധിപത്യത്തിൻ കീഴിലുള്ള പ്രദേശത്തെ സൂചിപ്പിക്കാൻ താന മേലായു എന്ന വാക്ക് സ്ഥിരമായി ഉപയോഗിച്ചിരുന്നു.[4]

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 1512 മുതൽ 1515 വരെ മലാക്കായിൽ താമസിച്ചിരുന്ന ഒരു പോർട്ടുഗീസ് അപ്പോത്തിക്കെരി ടോം പേറസ് ടെട്രാ ഡി താന മാളായിയോ എന്ന ഏതാണ്ട് സമാനമായ പദപ്രയോഗം നടത്തി. ഇത് സുമാത്രയുടെ തെക്ക്-കിഴക്കൻ ഭാഗമായ മലാഖയിലെ സുൽത്താനിൽ നാടുകടത്തപ്പെട്ട ഗവൺമെന്റ് സ്ഥാപിച്ച മഹ്മൂദ് ഷായെ അദ്ദേഹം പരാമർശിച്ചു. 17-ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ചരിത്രകാരനായ ഇമ്മാനുവൽ ഗോദീനോ ദെ എറേദിയയുടെ വിവരണം, വടക്ക് ആൻഡമാൻ കടലും, കേന്ദ്രത്തിൽ മലാക്കാ കടലിടുക്കും, തെക്ക് സുൻഡ സ്ട്രീറ്റ് എന്ന ഭാഗവും, കിഴക്ക് പടിഞ്ഞാറൻ ദക്ഷിണ ചൈനാക്കടൽ ഭാഗവും.[5]

മലാക്ക സ്ഥാപിതമാവുന്നതിനു മുമ്പേ തന്നെ, മലയ ഉപദ്വീപിനെ കുറിച്ച്, പല വിദേശ രാജ്യങ്ങളിലെയും പൗരാണിക കാലത്തിലെയും മദ്ധ്യകാലഘട്ടത്തിലെയും ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. പല ഭാരതീയ പണ്ഡിതരും, വായുപുരാണത്തിൽ മലകളാൽ സംരക്ഷിക്കപ്പെട്ട വൻകര എന്ന അർഥമുള്ള മലയ ദ്വീപ് എന്ന് പ്രതിപാദിച്ചിരിക്കുന്നത്, മലയ് ഉപദ്വീപിനെ കുറിച്ച് ആണെന്ന് കരുതപ്പെടുന്നു..[6][7][8]തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ സ്ഥിതിചെയ്യുന്ന ബൃഹദീശ്വര ക്ഷേത്രത്തിന്റെ തെക്ക് വശത്തെ ഭിത്തിയിൽ മലയ ഉപദ്വീപിലെ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മലൈയൂർ (Malaiur) എന്ന രാജ്യത്തെക്കുറിച്ച് പരാമർശം ഉണ്ട്.[9][10]

Details from Nicolaus Germanus's 1467 copy of a map from Ptolemy's Geography, showing the Golden Chersonese, i.e. the Malay Peninsula. The horizontal line represents the Equator, which is misplaced too far north due to its being calculated from the Tropic of Cancer using the Ptolemaic degree, which is only five-sixths of a true degree.

ടോളമിയുടെ ഗ്രീക്ക് ഗ്രന്ഥമായ ജ്യോഗ്രഫിയയിൽ സുവർണ്ണ ഉപദ്വീപിലെ (Golden Chersonese) മലെയു കൊലോൺ എന്ന പരാമർശമുണ്ട്. [11]സൂഖോതായ് രാജ്യം ഭരിച്ചിരുന്ന രാം ഖാം ഹെംങ് രാജാവിന്റെ ദക്ഷിണ ഭാഗത്തേക്കുള്ള സാമ്രാജ്യവികസനത്തെ പ്രതിരോധിച്ച മലയ് ഉപദ്വീപിലെ മ-ലി-യു-എർ (Ma-li-yu-er) എന്ന രാജ്യത്തെക്കുറിച്ച് ചൈനീസ് യുവാൻ രാജവംശത്തിന്റെ കാലാനുസൃതവവിവരണത്തിൽ പറഞ്ഞിരിക്കുന്നു.[12][13] ഇതേ കാലഘട്ടത്തിൽ തന്നെ മാർക്കോ പോളോ തന്റെ സഞ്ചാരക്കുറിപ്പുകളായിരുന്ന ദ് ട്രവൽസ് ഒവ് മാർകൊ പോളൊയിൽ മലയൂരിർ എന്ന മലയ് ഉപദ്വീപിലെ രാജ്യത്തെക്കുറിച്ച്, യുവാൻ കാലാനുസൃതവവിവരണത്തിൽ പറഞ്ഞതിനു സമാനമായി പ്രതിപാദിച്ചിരിക്കുന്നു.[14][15]

ഇതും കാണുക

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മലയ്_ഉപദ്വീപ്&oldid=3788693" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്