മിഖായേൽ താൾ

ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരിലൊരാളാണു സോവിയറ്റ് - ലാത്വിയയിൽ ജനിച്ച മിഖായേൽ താൾ ( Михаил Нехемьевич Таль , ജനനം: നവം 9, 1936 – ജൂൺ 28, 1992 ) എട്ടാമത്തെ ലോകചാമ്പ്യൻ കൂടിയാണ് താൾ. മിഷ എന്ന വിളിപ്പേരുള്ള താൾ ഡോക്ടറായ പിതാവിന്റെ ചെസ്സ് കരുനീക്കങ്ങൾ കണ്ട് ആകൃഷ്ടനായി ആണ് ചെസ്സിന്റെ ലോകത്തിലേയ്ക്കു കടന്നു വന്നത്. പിന്നീട് റിഗയിലെ ചെസ്സ് ക്ലബ്ബിൽ ചേർന്ന താൾ അതിവേഗം ദേശീയതലത്തിൽ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു. 1957 ൽ ഗ്രാൻഡ് മാസ്റ്റർ പദവി നൽകപ്പെട്ടു. ചെസ്സിനെക്കുറിച്ചുള്ള അനേകം അടിസ്ഥാന ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് താൾ.

മിഖായേൽ താൾ
മുഴുവൻ പേര്Latvian: Mihails Tāls
Mikhail Nekhemievich Tal
രാജ്യംസോവിയറ്റ് യൂണിയൻ, (ലാത്വിയ)
ജനനംNovember 9, 1936
റിഗ, ലാത്വിയ
മരണംJune 28, 1992[1] (aged 55)
മോസ്കോ, റഷ്യ
സ്ഥാനംGrandmaster (1957)
ലോകജേതാവ്1960–61
ഉയർന്ന റേറ്റിങ്2705 (January 1980)

ആദ്യകാലം

ലാത്വിയ റിപ്പബ്ലിക്കിലെ റിഗയിൽ ഒരു ജൂത കുടുംബത്തിലാണ് താൾ ജനിച്ചത്.[2] സുഹൃത്ത് ഗെന്നാഡി സോസോങ്കോ പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ യഥാർത്ഥ പിതാവ് "അങ്കിൾ റോബർട്ട്"[3] എന്ന് മാത്രം തിരിച്ചറിഞ്ഞ ഒരു കുടുംബസുഹൃത്തായിരുന്നു; എന്നിരുന്നാലും, താളിൻറെ മൂന്നാമത്തെ ഭാര്യ ആഞ്ചലീന ഇത് ശക്തമായി നിഷേധിച്ചിരുന്നു.[4]ജീവിതത്തിന്റെ തുടക്കം മുതൽ താളിൻ അനാരോഗ്യം ഉണ്ടായിരുന്നു. മൂന്നാമത്തെ വയസ്സിൽ വായിക്കാൻ പഠിച്ച അദ്ദേഹത്തിന് പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ യൂണിവേഴ്സിറ്റി പഠനം ആരംഭിക്കാൻ അനുവാദം നൽകപ്പെട്ടു. എട്ടാമത്തെ വയസ്സിൽ, ഡോക്ടറും മെഡിക്കൽ ഗവേഷകനുമായ പിതാവിന്റെ കളി വീക്ഷിച്ച് അദ്ദേഹം ചെസ്സ് കളിക്കാൻ പഠിച്ചു.

ശൈലി

ചെസ്സ് ബോർഡിൽ സ്വതസ്സിദ്ധമായ ആക്രമണത്മകശൈലി കൈവിടാതിരുന്ന താൾ, ഭാവനാപൂർണ്ണമായ നീക്കങ്ങൾക്കും പേരുകേട്ടയാളാണ്. കരുക്കളെ ചിലപ്പോൾ നിസ്സാരമായിബലികഴിച്ച് എതിരാളിയെ ചിന്താക്കുഴപ്പത്തിലാക്കുകയും , കളിയെ സങ്കീർണ്ണമായ ഒരു തലത്തിലേയ്ക്കു നീക്കുകയും തുടർന്ന് വിജയം ഉറപ്പിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷശൈലി. കുറേക്കാലം താളിന് അനാരോഗ്യം കാരണം കരിയറിൽ നിന്നു വിട്ട് നിൽക്കേണ്ടിവരികയും ചെയ്തിട്ടുണ്ട് .

പുരസ്കാരങ്ങൾ
മുൻഗാമി ലോക ചെസ്സ് ചാമ്പ്യൻ
1960–1961
പിൻഗാമി
മുൻഗാമി
ലോക ബ്ലീറ്റ്സ് ചെസ്സ് ചാമ്പ്യൻ
1988
പിൻഗാമി

അവലംബം

Persondata
NAMETal, Mikhail
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTHNovember 9, 1936
PLACE OF BIRTHRiga, Latvia
DATE OF DEATHJune 28, 1992
PLACE OF DEATHMoscow, Russia


"https:https://www.search.com.vn/wiki/index.php?lang=ml&q=മിഖായേൽ_താൾ&oldid=3599445" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്