മെകോങ്

തെക്കു കിഴക്കൻ ഏഷ്യയിലെ ഒരു നദിയാണ് മെകോങ് നദി. ലോകത്തിലെ നീളം കൂടിയ നദികളിൽ[2] പന്ത്രണ്ടാമത്തേതും ഏഷ്യയിലെ നീളം കൂടിയ നദികളിൽ ഏഴാമത്തേതുമാണിത്. ഈ നദിയുടെ നീളം 4,350 km (2,703 mi),[2] നീർവാർച്ചാപ്രദേശത്തിന്റെ വിസ്തൃതി 795,000 km2 (307,000 sq mi), ഓരോ വർഷവും ഒഴുകുന്ന ജലത്തിന്റെ അളവ് 457 km3 (110 cu mi) ആകുന്നു.[3] തിബെത്തൻ പീഠഭൂമിയിൽനിന്നും ചൈനയിലെ യുനാൻ പ്രവിശ്യയിലൂടെയും പിന്നീട് മ്യാന്മാർ, ലാവോസ്, തായ്‌ലന്റ്, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലൂടെയും ഒഴുകുന്ന ഈ നദിയിൽ വെള്ളച്ചാട്ടങ്ങളും ദ്രുതധാരകളും(rapids) ഉള്ളതിനാൽ സഞ്ചാരം ദുഷ്കരമാണ്. എന്നാലും പടിഞ്ഞാറൻ ചൈനയുടേയും തെക്കുകിഴക്കൻ ഏഷ്യയുടേയും ഇടയിലെ പ്രധാന വാണിജ്യമാർഗ്ഗമാണിത്.

മെകോങ് നദി
Megaung Myit, แม่น้ำโขง (Maenam Khong), ແມ່ນ້ຳຂອງ, Mékôngk, Tonle Thom (ទន្លេដ៏ធំ, ទន្លេមេគង្គ), Cửu Long, Mê Kông, 湄公 (Méigōng)
A view of the Mekong River at Luang Prabang in Laos
രാജ്യങ്ങൾ China,  Burma,  Laos,  Thailand,  Cambodia,  Vietnam
പോഷക നദികൾ
 - ഇടത്Nam Khan, Tha, Nam Ou
 - വലത്Mun, Tonle Sap, Kok, Ruak
സ്രോതസ്സ്Lasagongma Spring
 - സ്ഥാനംMt. Guozongmucha, Zadoi, Yushu Tibetan Autonomous Prefecture, Qinghai, China
 - ഉയരം5,224 m (17,139 ft)
 - നിർദേശാങ്കം33°42.5′N 94°41.7′E / 33.7083°N 94.6950°E / 33.7083; 94.6950
അഴിമുഖംMekong Delta
 - ഉയരം0 m (0 ft)
നീളം4,350 km (2,703 mi)
നദീതടം795,000 km2 (307,000 sq mi)
Dischargefor South China Sea
 - ശരാശരി16,000 m3/s (570,000 cu ft/s)
 - max39,000 m3/s (1,400,000 cu ft/s)
Protection Status
Official nameMiddle Stretches of the Mekong River north of Stoeng Treng
DesignatedJune 23, 1999[1]
Tributaries of the Mekong
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.

പേരിനു പിന്നിൽ

തായ്-ലാവോസ് പേരായ മായി നാം ഖോങ് ( നാം=ജലത്തിന്റെ + മായി =മാതാവ് + ഖോങ്) എന്ന പേരിൽ നിന്നുമാണ് മെകോങ് എന്ന ഇംഗ്ലീഷ് പേര് ഈ നദിക്ക് വന്നത്[4] വടക്കൻ താ‌യ്‌ലന്റ്, ലാവോസ് എന്നിവിടങ്ങളിലെ നിവാസികൾ ഇതിനെ ഖോങ് നദി ("River Khong") എന്ന് വിളിക്കുന്നു.

പല രാജ്യങ്ങളിലൂടെയായി ഒഴുകുന്നതിനാൽ ഈ നദിക്ക് പ്രാദേശികഭാഷകളിൽ വ്യത്യസ്ത നാമധേയമാണുള്ളത്:

  • ബർമ്മീസ്: မဲခေါင်မြစ်, IPA: [mɛ́ɡàʊɴ mjɪ̰ʔ]
  • Riverhead: 加果空桑贡玛曲, 扎那曲 and 扎曲 Zā Qū, upper reaches: 澜沧江, 瀾滄江 Láncāng Jiāng , നദിയുടെ മദ്ധ്യഭാഗത്തും അവസാനഭാഗത്തും: 湄公河 Méigōng hé.
  • Khmer: មេគង្គ Mékôngk [meekoŋ], ទន្លេមេគង្គ Tônlé Mékôngk [tʊənlee meekoŋ], ទន្លេធំ Tônlé Thum [tʊənlee tʰom] (മഹാ നദി "Great River").
  • Lao: ແມ່ນ້ຳຂອງ, [mɛː nâːm kʰɔ̌ːŋ], ນ້ຳຂອງ [nâːm kʰɔ̌ːŋ].
  • Thai: แม่น้ำโขง, [mɛ̂ː náːm kʰǒːŋ].
  • തിബറ്റൻ: རྫ་ཆུ་; വൈൽ: rDza chu; ZWPY: Za qu
  • Vietnamese: Sông Mê Kông (pronounced [soŋm mekoŋm]), Sông Lớn (മഹാ നദി "Great River", [soŋm lə̌ːn]), Sông Cửu Long (ഒൻപത് വ്യാളികളുടെ നദി "Nine Dragons River", [soŋm kɨ̃w lɔŋ]).

നദീപഥം

സാ ക്യൂ എന്ന പേരിൽ ഉൽഭവിക്കുന്ന നദി ലാന്റ്സങ് എന്ന പേരിൽ ടിബറ്റൻ സമതലത്തിലെ സാൻജിയാൻഗിയാൻ സംരക്ഷിതപ്രദേശത്തെത്തുന്നു; തിബത്തിലൂടെ ഒഴുകി യുനാൻ പ്രവിശ്യയിലെത്തുന്ന ഈ നദി യുനാൻ സംരക്ഷിത പ്രദേശത്തിലൂടെ ഹെങ്ഡുവാൻ മലകളിലൂടെ ഒഴുകുന്നു.

ചൈന, ബർമ, ലാവോസ് എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തിയായ സ്ഥലത്തേക്ക് ഒഴുകിയെത്തുന്ന മെകോങ് അവിടെനിന്നും തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് 100 kilometres (62 mi) ദൂരം ബർമ, ലാവോസ് അതിർത്തിയിലൂടെ ഒഴുകി ഏഷ്യയിലെ സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്ന ബർമ, ലാവോസ് , തായ്‌ലാന്റ് എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തിയിലെത്തുന്നു. ഇവിടെ തായ്‌-ബർമ അതിർത്തിയിലൂടെ ഒഴുകിയെത്തുന്ന റക് നദി മെകോങിൽ ചേരുന്നു.

അവിടെനിന്നും തെക്ക്-കിഴക്ക് ദിശയിലായി ലാവോസ്-തായ്‌ലാന്റ് അതിർത്തിയിലൂടെ കുറച്ച് ദൂരം സഞ്ചരിച്ച് കിഴക്കോട്ട് തിരിഞ്ഞ് ലാവോസിൽ പ്രവേശിക്കുന്നു. ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും ഒഴുകുന്ന ഈ നദി 400 kilometres (250 mi) കഴിഞ്ഞ് വീണ്ടും തായ് അതിർത്തിയിലെത്തുന്നു. തുടർന്ന് 850 kilometres (530 mi) ലാവോസ്-തായ്‌ലാന്റ് അതിർത്തിയിലൂടെ ആദ്യം കിഴക്കോട്ടും പിന്നീട് ലാവോസ് തലസ്ഥാനമായ വിയന്റിയാനെ കഴിഞ്ഞ് തെക്കോട്ടും ഒഴുകി അതിത്തി വിട്ട് കിഴക്കോട്ട് ലാവോസിലേക്ക് ഒഴുകുന്നു. പാക്സെ നഗരം കടന്ന് തെക്ക് ദിശയിൽ പ്രവഹിച്ച് കംബോഡിയയിൽ പ്രവേശിക്കുന്നു.

നോം പെന്നിൽ മെകോങിന്റെ വലത് വശത്ത് ടോൺലേ സാപ് തടാക-നദീവ്യൂഹം ചേരുന്നു. മെകോങിലെ ജലപ്രവാഹം കുറവുള്ള സമയത്ത് ജലം മെകോങിലേക്കാണ് പ്രവഹിക്കുന്നതെങ്കിലും വെള്ളപ്പൊക്കസമയത്ത് മെകോങിലെ ജലം ടോൺലേ സാപിലേക്ക് ഒഴുകുന്നു. പിന്നീട് ബസാക് നദി എന്ന മെകോങിന്റെ പ്രധാന കൈവഴി പടിഞ്ഞാറേക്കൊഴുകുന്നു. തുടർന്ന് രണ്ട് നദികളും വിയറ്റ്നാമിലേക്ക് പ്രവേശിക്കുന്നു. ഇവ ദക്ഷിണ ചൈനാക്കടലിലാണ് പതിക്കുന്നത്.

ജൈവസമ്പത്ത്

Extirpated from most of its pan-Asian range, Cantor's giant softshell turtle can still be found along a certain stretch of the Mekong in Cambodia (Khmer called "Kanteay")

ലോകത്തിൽ തന്നെ ഏറ്റവും ജൈവസമ്പുഷ്ടമായ പ്രദേശങ്ങളിലൊന്നാണ് മെകോങ് നദീതടം. ആമസോൺ നദീതടത്തിൽ മാത്രമേ ഇതിൽ കൂടുതൽ ജൈവവൈധ്യം കാണപ്പെടുന്നുള്ളു. [3] ഏകദേശം 20,000 സസ്യ സ്പീഷീസുകളും 430 സസ്തനി വർഗ്ഗങ്ങളും 1,200 തരം പക്ഷികളും 800 ഉരഗങ്ങളും [5] ഏകദേശം 850 തരത്തിൽപ്പെട്ട ശുദ്ധജലമത്സ്യങ്ങളും ഇവിടെ കാണപ്പെടുന്നു.[6]

ശുദ്ധജലമത്സ്യങ്ങളിൽ ഏറ്റവും വൈവിധ്യം കാണപ്പെടുന്നതു സൈപ്രിനിഫോം (377 ജാതി മത്സ്യങ്ങൾ), കൂരി (92 ജാതി മത്സ്യങ്ങൾ) എന്നിവയിലാണ്.[7]

ഈ പ്രദേശത്തുനിന്നും പുതിയ ജീവജാലങ്ങളെ കണ്ടെത്തിയിട്ടുണ്ട്, 2009-ൽ 145 ജീവജാലങ്ങളെ കണ്ടെത്തിയതിൽ നേരത്തെ തിരിച്ചറിഞ്ഞിട്ടില്ലാത്ത 29 ജാതി മത്സ്യങ്ങൾ , 2 ഇനം പക്ഷികൾ 10 ഉരഗങ്ങൾ, 5 സസ്തനികൾ 96 സസ്യങ്ങൾ 6 ഉഭയജീവികൾ എന്നിവ ഉൾപ്പെടുന്നു.[8] മെകോങ് പ്രദേശത്ത് 16 വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഗ്ലോബൽ 200 പരിസ്ഥിതി പ്രദേശങ്ങൾ(ecoregions) ഉണ്ട്.[3]

വലിപ്പമേറിയ മത്സ്യജാതികൾ ഈ നദിയിൽ ധാരാളമായുണ്ട്, ഏറ്റവും വലിയ മൽസ്യങ്ങളിൽ മൂന്ന് ഇനങ്ങളിൽപ്പെടുന്ന, 1.5 metres (4 ft 11 in) നീളവും 70 kilograms (150 lb) ഭാരവും വരെ ഉണ്ടാവുന്ന പ്രോബാർബസ് മൽസ്യങ്ങൾ, 4.3 metres (14 ft) വരെ നീളം ഉണ്ടാവുന്ന ശുദ്ധജലത്തിൽ ജീവിക്കുന്ന തിരണ്ടികൾ (Himantura polylepis, syn. H. chaophraya), ജയന്റ് പാൻഗാസിയസ് (Pangasius sanitwongsei), ജയന്റ് ബാർബ് (Catlocarpio siamensis) മേക്കോങ്ങ് ജയന്റ് ക്യാറ്റ്‌ ഫിഷ്‌ (Pangasianodon gigas). ഇവയിൽ അവസാനത്തെ നാലെണ്ണം 3 metres (9 ft 10 in) വരെ നീളാം 300 kilograms (660 lb) വരെ ഭാരവും ഉള്ളവയാണ്. അണക്കെട്ടുകളുടെ നിർമ്മാണവും അമിതമായ മത്യബന്ധനവും നിമിത്തം സമീപകാലത്ത് ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നിട്ടുണ്ട്.

ഇരാവതി ഡോൾഫിൻ (Orcaella brevirostris), എന്നയിനം ശുദ്ധജല ഡോൾഫിനുകൾ നേരത്തേ സുലഭമായി കാണപ്പെട്ടിരുന്നുവെങ്കിലും ഇന്ന് വളരെ അപൂർവ്വമായിത്തീർന്നിരിക്കുന്നു, 85-ഓളം എണ്ണം മാത്രമേ ഇന്ന് മൊകോങ്ങിൽ ജീവിച്ചിരുന്നുള്ളൂ.[9]ചതുപ്പുനിലങ്ങളിൽ കാണപ്പെടുന്ന സ്മൂത്ത്-കോട്ടഡ് നീർനായ, (Lutra perspicillata) മീൻപിടിയൻ പൂച്ച (Prionailurus viverrinus) എന്നീ ജീവികളേയും ഈ നദീതടപ്രദേശങ്ങളിൽ കാണാം.

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന സയാമീസ് മുതലകൾ (Crocodylus siamensis) വടക്കൻ കംബോഡിയൻ-ലാവോഷ്യൻ ഭാഗങ്ങളിലെ ചുരുക്കം ചിലയിടങ്ങളിൽ മാത്രമേ ഇന്ന് മെകോങ്ങിൽ കാണപ്പെടുന്നുള്ളൂ. സാൾട്ട്‌വാട്ടർ ക്രോക്കോഡൈൽ (Crocodylus porosus) ഒരുകാലത്ത് ഈ നദീതടങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും 1980-കളിൽ ഇവിടേ നാമാവശേഷമായി.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മെകോങ്&oldid=4024408" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്