ലോകത്തിലെ നീളം കൂടിയ നദികൾ

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളുടെ സൂചിക

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളുടെ സൂചികയാണ് ഈ ലേഖനത്തിൽ. 1000 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള നദികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

നദിയുടെ നീളത്തിന്റെ നിർവചനം

ഒരു നദിയുടെ നീളം എളുപ്പത്തിൽ അളക്കാവുന്ന ഒന്നല്ല. നദിയുടെ ഉത്ഭവം, മുഖം എന്നിവ തിരിച്ചറിഞ്ഞ ശേഷം ഇവ തമ്മിലുള്ള കൃത്യമായ ദൂരം അളക്കേണ്ടിയിക്കുന്നു. മിക്ക നദികളുടേയും നീളം ഇതിനാൽ ഏകദേശമായ അളവാണ്. ഉദാഹരണത്തിനു ആമസോൺ നദിക്കാണോ നൈൽ നദിക്കാണോ നീളം കൂടുതൽ എന്നതിൽ അഭിപ്രായ വ്യത്യാസം ഉണ്ട് .

ഒരു നദിക്ക് സാധാരണ അനേകം പോഷക നദികൾ ഉള്ളതു കൊണ്ട് നദിയുടെ ഉത്ഭവസ്ഥാനം തിട്ടപ്പെടുത്താൻ ബുദ്ധിമുട്ടാവുന്നു. പോഷകനദികളുടെ ഉത്ഭവ സ്ഥാനങ്ങളിൽ, നദീമുഖത്ത് നിന്ന് എറ്റവും ദൂരം കൂടിയ ഉത്ഭവസ്ഥാനത്തെ മുഖ്യ നദിയുടേതായ് കരുതപ്പെടുകയും നദിക്ക് പരമാവധി നീളം സിദ്ധിക്കുന്നു. എന്നാൽ ആ പോഷകനദിയുടെ പേര് മുഖ്യ നദിക്ക് ലഭിക്കണമെന്നില്ല. ഉദാഹരണത്തിനു മിസിസിപ്പി നദിയുടെഏറ്റവും ദൂരത്തുള്ള ഉത്ഭവസ്ഥാനമായി കണക്കാക്കുന്നത് മിസ്സൗറി നദിയുടേതാണ് എന്നാൽ മിസിസിപ്പി 'മിസിസിപ്പി-മിസ്സൗറീ' യുടെ പോഷകനദി മാത്രമാണ്. നദിയുടെ നീളം പറയുമ്പോൾ 'മിസിസിപ്പി-മിസ്സൗറീ'യുടെ നീളം എന്നു പറയുന്നു.

അതിനാൽ ഈ ലേഖനത്തിൽ "നീളം" എന്നുദ്ദേശിക്കുന്നത്, പോഷകനദികൾ അടങ്ങിയ നദീ ശൃംഖലയുടേതാണ്.

നദികൾ കാലികമായി ഒഴുകുന്നതിനാലും, തടാകങ്ങൾ , ചതുപ്പ് നിലങ്ങൾ എന്നിവയുടെ വിസ്തീർണം മാറുന്നതിനാലും ഉത്ഭവം കൃത്യമായ് പറയുവാൻ സാധ്യമല്ല.ചില നദികൾക്ക് വലിയ ആഴിമുഖങ്ങൾ ഉണ്ടാകുകയും ഇവ അനുക്രമമായ് വീതി കൂടി സമുദ്രത്തിൽ ചേരുന്നു. ഇങ്ങനെ വരുമ്പോൾ നദീമുഖം നിർണയിക്കാനും ബുദ്ധിമുട്ടാവുന്നു. ഉദാഹരണത്തിന് ആമസോൺ നദിയും സേന്റ് ലോറൻസ് നദിയും. ചില നദികൾക്ക് മുഖം ഉണ്ടാകാറില്ല, അതിനു മുൻപേ അവ ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നതിനാൽ നദിയുടെ നീളം കാലികമായ് മാറിക്കൊണ്ടേയിരിക്കുന്നു.

കൃത്യമായ ഭൂപടങ്ങൾ ഇല്ലാത്തതിനാലും നീളത്തിന്റെ നിർണയം സൂക്ഷ്മമല്ല. ഭൂപടത്തിന്റെ സ്കേൽ നീളനിർണയത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.സ്കേൽ എത്രയും വലുതാണോ അത്രയും കൃത്യമായ നിർണയം സാധ്യമാവുന്നു. രാജ്യങ്ങളുടെ അതിർത്തി നിർണയം, കടലോരനിർണയം എന്നിവയിലെല്ലാം ഈ പ്രശ്നം ഉണ്ടാവാം.

കൃത്യമായ ഭൂപടങ്ങൾ ലഭ്യമാണെങ്കിലും അളവിൽ വ്യത്യാസം ഉണ്ടാവാം. നദികൾക്ക് അനേകം കൈവഴികളുണ്ടാവുകയും അവയുടെയെല്ലാംനടുക്കായിട്ടാണൊ അതോ നദിയോരമാണോ അളക്കാൻ ഉപയോഗിക്കുന്നത് എന്നതിനെ അപേക്ഷിച്ചിരിക്കും നീളം. നദികളുടെ കാലികമായ ഒഴുക്കിന്റെ സ്വഭാവവും ഇതിനേ ബാധിക്കുന്നു.

1000 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള നദികൾ

മുകളിൽ പറഞ്ഞിരിക്കുന്ന രീതി ഉപയോഗിച്ചാണ് താഴെ കൊടുത്തിരിക്കുന്ന പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മിക്ക നദികളുടെ നീളത്തിൽ സ്രോതസ്സുകൾ വ്യത്യസ്തമായ വിവരമാണ് തരുന്നത്, ഇത് ബ്രാക്കറ്റിൽ കോടുത്തിരിക്കുന്നു.

സേന്റ് ലുയീ പട്ടണത്തിൽ മിസ്സിസ്സിപ്പി നദി
നൈൽ നദി ഈജിപ്റ്റിൽ.
ഭൂഖണ്ഡങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ
ആഫ്രിക്കഏഷ്യയൂറോപ്പ്ഉത്തര അമേരിക്കഓസ്ട്രേലിയദക്ഷിണ അമേരിക്ക
നദിനീളം (കി.മീ.)നീളം(മൈൽ)നദീതടപ്രദേശം (കി.മീ.²)ശരാശരിഒഴുക്ക് (മീ.³/സേ.)നദീമുഖംനദിതട പ്രദേശം വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ
1.നൈൽ6,6904,1572,870,0005,100മെഡിറ്ററേനിയൻ കടൽസുഡാൻ, എത്യോപ്യ, ഈജിപ്റ്റ്, ഉഗാണ്ട, ടാൻസാനിയ, കെനിയ, റുവാണ്ട, ബുറുണ്ടി, എറിട്രിയ, ഡെമൊക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗൊ
2.ആമസോൺ6,387
(6,762)
3,969
(4,202)
6,915,000219,000അറ്റ്ലാന്റിക് സമുദ്രംബ്രസീൽ, പെറു, ബൊളീവിയ, കൊളംബിയ, ഇക്ക്വഡോർ, വെനിസുവേല
3.യാങ്സ്റ്റേ കിയാംഗ് നദി
(ചാംഗ് ജിയാംഗ്)
6,380
(5,797)
3,964
(3,602)
1,800,00031,900കിഴക്കൻ ചൈന കടൽചൈന
4.മിസ്സിസിപ്പീ - മിസ്സൗറി6,270
(6,420)
3,896
(3,989)
2,980,00016,200മെക്സിക്കോ ഉൾകടൽഅമേരിക്കൻ ഐക്യനാടുകൾ (98.5%), കാനഡ (1.5%)
5.യെനിസേ - അംഗാര - സെലെംഗ5,550
(4,506)
3,449
(2,800)
2,580,00019,600കാര കടൽറഷ്യ, മംഗോളിയ
6.ഓബ് - ഇർ‌ത്യിഷ്5,410*3,449*2,990,00012,800ഓബ് ഉൾകടൽറഷ്യ, കസാഖസ്ഥാൻ, ചൈന
7.ഹുവാംഗ് ഹേ
(മഞ്ഞ നദി)
4,667
(4,350)
2,900
(2,703)
745,0002,110ബൊഹായ് കടൽ
(ബൽഹേ)
ചൈന
8.അമുർ
(ഹൈലോംഗ്)
4,368*2,714*1,855,00011,400ഒഘോട്സ്ക് കടൽറഷ്യ, ചൈന, മംഗോളിയ
9.കോംഗൊ
(സൈർ)
4,371
(4,670)
2,716
(2,902)
3,680,00041,800അറ്റ്ലാന്റിക് സമുദ്രംഡെമൊക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗൊ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, അംഗോള, റിപ്പബ്ലിക്ക് ഓഫ് കോംഗോ , ടാൻസാനിയ, കാമറൂൺ, സാംബിയ, ബുറുണ്ടി, റുവാണ്ട
10.അമുർ–അർഗൺ
(ഹൈലോംഗ്)
4,4442,7631,855,00011,400ഒഖോറ്റ്സ്ക് കടൽറഷ്യ, ചൈന, മംഗോളിയ
10.ലെന4,260
(4,400)
2,647
(2,734)
2,490,00017,100ലാപ്റ്റേവ് കടൽറഷ്യ
11.മാക്കെൻ‌സീ - പീസ് - ഫിൻലേ4,241
(5,427)
2,635
(3,372)
1,790,00010,300ബൊഫോർട്ട് കടൽകാനഡ
12.നൈജർ4,167
(4,138*)
2,589
(2,571*)
2,090,0009,570ഗിനി ഉൾകടൽനൈജീരിയ (26.6%), മാലി (25.6%), നൈജർ (23.6%), അൽജീരിയ (7.6%), ഗിനി (4.5%), കാമറൂൺ (4.2%), ബർക്കിനാ ഫാസോ(3.9%), ഐവറി കോസ്റ്റ്, ബെനിൻ, ചാഡ്
13.മെകോംഗ്4,0232,500810,00016,000ദക്ഷിണ ചൈന കടൽലാവോസ്, തായ്‌ലാന്റ്, ചൈന, കംബോഡിയ, വിയറ്റ്നാം, മ്യാൻ‌മാർ
14.പരാനാ
(റിയൊ ദ് ലാ പ്ലാറ്റ)
3,998
(4,700)
2,484
(2,920)
3,100,00025,700അറ്റ്ലാന്റിക് സമുദ്രംബ്രസീൽ (46.7%), അർജന്റീന (27.7%), പരഗ്വെ (13.5%), ബോളിവിയ (8.3%), ഉറുഗ്വായ് (3.8%)
15.മറേ - ഡാർലിംഗ്3,750
(3,520)
2,330
(2,187)
3,490,000767ദക്ഷിണ സമുദ്രംഓസ്ട്രേലിയ
16.വോൾഗ3,645*2,2651,380,0008,080കാസ്പിയൻ കടൽറഷ്യ (99.8%), കസാഖ്‌സ്ഥാൻ (ചെറുഭാഗം), ബെലാറുസ് (ചെറുഭാഗം)
17.ഷറ്റ് അൽ അറബ് - യൂഫ്രട്ടീസ്3,596
(2,992)
2,234
(1,859)
884,000856പേർഷ്യൻ ഗൾഫ്ഇറാഖ് (40.5%), തുർക്കി (24.8%), ഇറാൻ (19.7%), സിറിയ (14.7%)
18.പുരുസ്3,379 (2,948) (3,210)2,100 (1,832) (1,995)ആമസോൺ നദിബ്രസീൽ, പെറു
19.മഡൈറ - മമ്മോറെ3,2392,013ആമസോൺബ്രസീൽ, ബോളിവിയ, പെറു
20.യൂകോൺ3,1841,978850,0006,210ബെറീംഗ് കടൽഅമേരിക്കൻ ഐക്യനാടുകൾ (59.8%), കാനഡ (40.2%)
21.സിന്ധു
3,1801,976960,0007,160അറേബ്യൻ കടൽപാകിസ്താൻ, ഇന്ത്യ, ചൈന, വിവാദ പ്രദേശം(കശ്മീർ), അഫ്‌ഗാനിസ്ഥാൻ (6.3%)
22.സാ‍വൊ ഫ്രാൻസിസ്കൊ3,180*
(2,900)
1,976*
(1,802)
610,0003,300അറ്റ്ലാന്റിക് സമുദ്രംബ്രസീൽ
23.സിർ ദര്യ3,0781,913100,000 അറൽ കടൽകസാഖസ്ഥാൻ, കിർഗ്ഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ
24.സൽ‌വീൻ
(സൽ‌വിൻ ) (Nù Jiāng)
3,0601,901324,000 ആൻഡമാൻ കടൽചൈന (52.4%), മ്യാൻ‌മാർ (43.9%), തായ്‌ലാന്റ് (3.7%)
25.സേന്റ് ലോറൻസ് -മഹാതടാകങ്ങൾ3,0581,9001,030,00010,100സെന്റ് ലോറൻസ് ഉൾക്കടൽകാനഡ (52.1%), അമേരിക്കൻ ഐക്യനാടുകൾ (47.9%)
26.റിയോ ഗ്രാൻ‌ഡെ3,057
(2,896)
1,900
(1,799)
570,00082മെക്സിക്കോ ഉൾകടൽഅമേരിക്കൻ ഐക്യനാടുകൾ (52.1%), മെക്സിക്കോ (47.9%)
27.താഴെ തുംഗുംസ്ക2,9891,8573,600യെനിസേറഷ്യ
28.ബ്രഹ്മപുത്ര2,948*1,832*1,730,00043,900ബംഗാൾ ഉൾക്കടൽഇന്ത്യ (58.0%), ചൈന (19.7%), നേപാൾ (9.0%), ബംഗ്ലാദേശ് (6.6%), വിവാദപരമായ ഇന്ത്യ/ചൈന അതിർത്തി (4.2%), ഭൂട്ടാൻ (2.4%)
29.ഡാന്യൂബ്2,850*1,771*817,0007,130കരിങ്കടൽറൊമാനിയ (28.9%), ഹംഗറി (11.7%), ഓസ്ട്രിയ (10.3%), സെർബിയ (10.3%), ജർമ്മനി (7.5%), സ്ലോവാക്യ (5.8%),ബൾഗേറിയ (5.2%), ബോസ്നിയ ഹെർസെഗോവിന (4.8%), ക്രൊയേഷ്യ (4.5%), ഉക്രൈൻ (3.8%), ചെക്ക് റിപബ്ലിക് (2.6%),സ്ലൊവേനിയ (2.2%), മൊൾഡോവ (1.7%), സ്വിറ്റ്സർലാന്റ് (0.32%), ഇറ്റലി (0.15%), പോളണ്ട് (0.09%), അൽബേനിയ (0.03%)
30.ടൊകാന്റിൻസ്2,6991,6771,400,000 അറ്റ്ലാന്റിക് സമുദ്രം, ആമസോൺബ്രസീൽ
31.സാംബെസി
2,693*1,673*1,330,0004,880മൊസാംബിക്ക് ചാനൽസാംബിയ (41.6%), അംഗോള (18.4%), സിംബാബ്‌വേ (15.6%), മൊസാംബിക്ക് (11.8%), മലാവി (8.0%), താൻസാനിയ (2.0%),നമീബിയ, ബോട്ട്സ്വാന
32.വില്യുയ്2,6501,647ലെനറഷ്യ
33.അറഗ്വയിയ2,6271,632  ടൊകാന്റിൻസ്ബ്രസീൽ
34.അമു ദര്യ2,6201,628അറൽ കടൽഉസ്ബെക്കിസ്ഥാൻ, തുർക്‌മെനിസ്ഥാൻ, താജിക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ
35.ജാപുര
(റിയൊ യാപുര)
2,615*1,625*  ആമസോൺബ്രസീൽ, കൊളംബിയ
36.നെൽ‌സൺ - സസ്‌കെച്ചവാൻ2,5701,5971,093,0002,575ഹഡ്‌സൺ ഉൾകടൽകാനഡ, അമേരിക്കൻ ഐക്യനാടുകൾ
37.പരഗ്വെ
(റിയോ പരഗ്വെ)
2,5491,584 4,300പരാനാബ്രസീൽ, പരഗ്വെ, ബോളിവിയ, അർജന്റീന
38.കോളിമ2,5131,562കിഴക്ക് സൈബീരിയൻ കടൽറഷ്യ
39.ഗംഗ2,5101,56014,270പദ്മാ, ബംഗാൾ ഉൾക്കടൽഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ
40.പിൽകൊമായോ2,5001,553പരഗ്വെപരഗ്വെ, അർജന്റീന, ബോളിവിയ
41.അപ്പർ ഓബ്2,4901,547ഓബ്റഷ്യ
42.ഇഷിം2,4501,522ഇർ‌ത്യിഷ്കസാഖസ്ഥൻ, റഷ്യ
42.ജുരുവ2,4101,498ആമസോൺപെറു, ബ്രസീൽ
43.ഉറാൽ2,4281,509237,000475കാസ്പിയൻ കടൽറഷ്യ, കസാഖസ്ഥൻ
44.അർകൻസാസ്2,3481,459505,000
(435,122)
 മിസിസിപ്പി നദിഅമേരിക്കൻ ഐക്യനാടുകൾ
45.ഉബംഗി - ഉഏലേ2,3001,429കോംഗൊഡെമൊക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗൊ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്
46.ഒലെന്യോക്2,2921,424ലാപ്റ്റേവ് കടൽറഷ്യ
47.ദ്നൈപർ നൈപർ2,2871,421516,3001,670കരിങ്കടൽറഷ്യ, ബെലാറുസ്, ഉക്രൈൻ
48.അൽദാൻ2,2731,412ലെനറഷ്യ
49.നെഗ്രോ2,2501,450ആമസോൺബ്രസീൽ, വെനസ്വേല, കൊളംബിയ
50.കൊളംബിയ2,250 (1,953)1,450 (1,214)ശാന്ത സമുദ്രംഅമേരിക്കൻ ഐക്യനാടുകൾ, കാനഡ
51.കൊളറാഡോ2,3331,450390,0001,200കാലിഫോർ‌ണിയ ഉൾകടൽഅമേരിക്കൻ ഐക്യനാടുകൾ, മെക്സിക്കോ
52.പേൾ - ക്സീജിയാംഗ്
സീ കാംഗ്(പടിഞ്ഞാർ ചൈനയിൽ)
2,2001,376437,00013,600ദക്ഷിണ ചൈന കടൽചൈന
53.റെഡ്ഡ്2,1881,360മിസിസിപ്പി നദിഅമേരിക്കൻ ഐക്യനാടുകൾ
54.ആയയാർവടി നദി2,1701,348411,00013,000ആന്തമാൻ കടൽമ്യാൻ‌മാർ
55.കസായി2,1531,338കോംഗൊഅംഗോള, ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ
56.ഒഹായൊ - ഓൾ‌ഘെനി2,1021,306490,603 മിസിസിപ്പി നദിഅമേരിക്കൻ ഐക്യനാടുകൾ
57.ഓറീനോകൊ2,1011,30641,00030,000അറ്റ്ലാന്റിക് സമുദ്രംവെനസ്വേല, കൊളംബിയ
58.തരിം2,1001,305ലോപ് നൂർചൈന
59.ക്സീംഗു2,1001,305ആമസോൺബ്രസീൽ
60.ഓറഞ്‌ജ്2,0921,300  അറ്റ്ലാന്റിക് സമുദ്രംദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, ലെസോത്തോ
61.വടക്കൻ സലാഡൊ2,0101,249പരാനാഅർജന്റീന
62.വിറ്റിം1,9781,229ലെനറഷ്യ
63.Tigris1,9501,212ഷാറ്റ് അൽ-ആറബ്തുർക്കി, ഇറാഖ്, സിറിയ, ഇറാൻ
64.സോംഘ്വ1,9271,197അമുർചൈന
65.തപായോസ്1,9001,181ആമസോൺബ്രസീൽ
66.ഡോൺ1,8701,162അസോവ് കടൽറഷ്യ
67.സ്റ്റോണി ടുംഗുൻസ്ക്ക1,8651,159യെനിസേറഷ്യ
68.പെചോറ1,8091,124ബരെന്റ്സ് കടൽറഷ്യ
69.കാമ1,8051,122വോൾഗറഷ്യ
70.ലിം‌പോപൊ1,8001,118ഇന്ത്യൻ മഹാസമുദ്രംമൊസാംബിക്ക്, സിംബാബ്‌വേ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന
71.ഗ്വാപോറെ1,7491,087മാമ്മോറെബ്രസീൽ, ബോളിവിയ
72.ഇൻ‌ടിഗിർ‌ക്ക1,7261,072കിഴക്കു സൈബീരിയൻ കടൽറഷ്യ
73.സ്നേക്ക്1,6701,038കൊളംബിയഅമേരിക്കൻ ഐക്യനാടുകൾ
74.സെനിഗൾ1,6411,020അറ്റ്ലാന്റിക് സമുദ്രംസെനിഗൾ, മാലി, മൗറിത്താനിയ
75.ഉറുഗ്വായ്1,6101,000അറ്റ്ലാന്റിക് സമുദ്രംഉറുഗ്വായ് , അർജന്റീന, ബ്രസീൽ
76.ബ്ലൂ നൈൽ1,600994നൈൽഎത്യോപ്യ, സുഡാൻ
76.ചർ‌ച്ചിൽ1,600994ഹഡ്സൺ ഉൾകടൽകാനഡ
76.ഖാതംഗ1,600994ലാപ്റ്റേവ് കടൽറഷ്യ
76.ഒകവാംഗോ1,600994ഒകവാംഗോ നദീമുഖംനമീബിയ, അംഗോള, ബോട്സ്വാന
76.വോൾട്ട1,600994ഗിനെ ഉൾകടൽഘാന, ബർക്കിനാ ഫാസോ, ടോഗോ, ഐവറി കോസ്റ്റ്, ബെനിൻ
81.ബേനി1,599994മഡൈറബോളിവിയ
82.പ്ലാറ്റ്1,594990മിസ്സൗറിഅമേരിക്കൻ ഐക്യനാടുകൾ
83.ട്ടൊബോൾ1,591989ഇർ‌ത്യിഷ്കസാഖസ്ഥൻ, റഷ്യ
84.ജുബ്ബ - ഷെബെൽ1,580*982*ഇന്ത്യൻ മഹാസമുദ്രംഎത്യോപ്യ, സൊമാലിയ
85.ഈസാ
(പുടുമായൊ)
1,575979ആമസോൺബ്രസീൽ, പെറു, കൊളംബിയ, ഇക്വഡോർ
85.മഗ്‌ഡലീന നദി1,550963കരീബിയൻ കടൽകൊളംബിയ
87.ഹാൻ1,532952യാംഗ്സ്റ്റേചൈന
88.ലൊമാമി1,500932കോംഗൊഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ
88.ഓക1,500932വോൾഗറഷ്യ
90.പെകോസ്1,490926റിയോ ഗ്രാൻ‌ഡെഅമേരിക്കൻ ഐക്യനാടുകൾ
91.മേലെ യെനിസെ1,480920യെനിസെറഷ്യ, മംഗോളിയ
92.ഗോദാവരീ1,465910ബംഗാൾ ഉൾക്കടൽഇന്ത്യ
93.കൊളറാഡോ1,438894മെക്സിക്കോ ഉൾകടൽഅമേരിക്കൻ ഐക്യനാടുകൾ
94.റിയൊ ഗ്രാൻ‌ഡ് (ഗ്വപെ)1,438894ഇചിലോബോളിവിയ
95.ബെലയ1,420882കാമറഷ്യ
96.കൂപ്പെർ - ബാർകൂ1,420880ഐർഓസ്ട്രേലിയ
97.മാരണൊൻ നദി1,415879ആമസോൺപെറു
98.ദ്നൈസ്റ്റെർ1,411 (1,352)877 (840)കരിങ്കടൽഉക്രൈൻ, മൊൾഡോവ
99.ബെന്യു1,400870നൈജർകാമറൂൺ, നൈജീരിയ
99.ഇൽ1,400870ബൽഖഷ് തടാകംചൈന, കസാഖസ്ഥൻ
99.വാർബർട്ടൺ - ജോർ‌ജീന1,400870യിയർ തടാകംഓസ്ട്രേലിയ
102.യമുന1,376855ഗംഗഇന്ത്യ
103.സത്‌ലജ്1,370851ചേനാബ്ഇന്ത്യ, പാകിസ്താൻ
103.വ്യത്ക1,370851കാമറഷ്യ
105.ഫ്രേസർ1,368850ശാന്ത സമുദ്രംകാനഡ
106.കുറ1,364848കാസ്പിയൻ കടൽഅസർബെയ്ജാൻ, ജോർജ്ജിയ, അർമേനിയ, തുർക്കി, ഇറാൻ
107.ഗ്രാന്റ്റെ1,360845പരാനാബ്രസീൽ
108.ബ്രസോസ്1,352840മെക്സിക്കോ ഉൾകടൽഅമേരിക്കൻ ഐക്യനാടുകൾ
109.ലിയാ‍ഒ1,345836ബൊഹായ് കടൽചൈന
110.യാലൊംഗ്1,323822യാംഗ്സ്റ്റേചൈന
111.ഇഗ്വാ‍സ്സു1,320820പരാനബ്രസീൽ, അർജന്റീന
111.ഒളിയോക്മ1,320820ലേനറഷ്യ
111.റൈൻ1,320820ഉത്തര കടൽജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, നെതർലന്റ്സ്, ഓസ്ട്രിയ, ലക്സംബർഗ്, ലിക്റ്റൻ‌സ്റ്റൈൻ, ഇറ്റലി
114.കൃഷ്ണ1,300808ബംഗാൾ ഉൾക്കടൽഇന്ത്യ
114.ഇരീരി1,300808ക്സിംഗുബ്രസീൽ
116.നർമദ1,289801അറേബ്യൻ കടൽഇന്ത്യ
117.ഒട്ടാവാ1,271790സേന്റ് ലോറൻസ്കാനഡ
118.സേയ1,242772അമുർറഷ്യ
119.ജുരുവെന1,240771തപയോസ്ബ്രസീൽ
120.അപ്പർ മിസിസിപ്പി നദി1,236768മിസിസിപ്പി നദിഅമേരിക്കൻ ഐക്യനാടുകൾ
121.അതബസ്ക1,231765മാക്കെൻ‌സീകാനഡ
122.കനേഡീയൻ1,223760അർക്കൻസാസ്അമേരിക്കൻ ഐക്യനാടുകൾ
123.ഉത്തര സാസ്കെച്ചവാൻ1,220758സാസ്കെച്ചവാൻകാനഡ
124.വാൽ1,210752ഓറഞ്‌ജ്ദക്ഷിണാഫ്രിക്ക
125.ഷൈർ1,200746സാംബെസിമൊസാംബിക്ക്, മലാവി
126.നെൻ
(നൊണി)
1,190739സോംഘ്‌വചൈന
127.ഗ്രീൻ1,175730കൊളറാഡൊഅമേരിക്കൻ ഐക്യനാടുകൾ
128.മിൽക്1,173729മിസ്സൗറിഅമേരിക്കൻ ഐക്യനാടുകൾ, കാനഡ
129.എൽബ്1,162*722*ഉത്തര കടൽജർമ്മനി, ചെക്ക് റിപബ്ലിക്
130.ചിന്ദ്വിൻ1,158720അയെയറവാടിമ്യാൻ‌മാർ
131.ജേംസ്1,143710മിസ്സൗറീഅമേരിക്കൻ ഐക്യനാടുകൾ
131.കാപുവാസ്1,143710ദക്ഷിണ ചൈന കടൽഇന്തൊനേഷ്യ, മലേഷ്യ
133.ഹെൽമാന്ദ്1,130702ഹമും-ഏ-ഹെൽമാന്ദ്അഫ്ഗാനിസ്ഥാൻ, ഇറാൻ
133.മദ്രെ ദ് ദിയൊസ്1,130702മഡൈറപെറു, ബോളിവിയ
133.റ്റിയറ്റ്1,130702പരാനാബ്രസീൽ
133.വിചെഗ്ഡ1,130702വടക്കൻ ഡ്വിനറഷ്യ
137.സെപിക്1,126700ശാന്ത സമുദ്രംപാപുവ ന്യൂ ഗിനിയ, ഇന്തൊനേഷ്യ
138.സിമാറോൺ1,123698അർക്കൻസാസ്അമേരിക്കൻ ഐക്യനാടുകൾ
139.അനാദിർ1,120696അനാദിർ ഉൾകടൽറഷ്യ
140.ലിയാർ‌ഡ്1,115693മാക്കെൻ‌സീകാനഡ
141.വയിറ്റ്1,102685മിസിസിപ്പി നദിഅമേരിക്കൻ ഐക്യനാടുകൾ
142.ഹ്വല്ലാഗ1,100684മാരണോൻപെറു
143.ഗാംബിയ1,094680അറ്റ്ലാന്റിക് സമുദ്രംഗാംബിയ, സെനിഗൾ, ഗിനി
144.ചേനാബ്1,086675സിന്ധുഇന്ത്യ, പാകിസ്താൻ
145.യെല്ലോസ്റ്റോൺ1,080671മിസ്സൗറിiഅമേരിക്കൻ ഐക്യനാടുകൾ
146.ഡോനെറ്റ്സ്1,078 (1,053)670 (654)ഡോൺഉക്രൈൻ, റഷ്യ
147.ബെർ‌മെജോ1,050652പരാഗ്വെ നദിഅർജന്റീന, ബൊളീവിയ
147.ഫ്ലൈ1,050652പാപുവ ഉൾകടൽപാപുവ ന്യൂ ഗിനിയ, ഇന്തോനേഷ്യ
147.ഗ്വാവിയാർ1,050652ഒറിനോകൊകൊളംബിയ
147.കുസ്കോക്വിം1,050652ബെറിംഗ് കടൽഅമേരിക്കൻ ഐക്യനാടുകൾ
151.ടെന്നെസ്സീ1,049652ഒഹായോഅമേരിക്കൻ ഐക്യനാടുകൾ
152.ദോഗാവ1,020634റിഗ ഉൾകടൽലാറ്റ്‌വിയ, ബെലാറുസ്, റഷ്യ
153.ജില1,015631കൊളറാഡൊഅമേരിക്കൻ ഐക്യനാടുകൾ
154.വിസ്റ്റുള1,014630ബാൾട്ടിക് കടൽപോളണ്ട്
155.ല്‌വാർ1,012629അറ്റ്ലാന്റിക് സമുദ്രംഫ്രാൻസ്
156.എസ്സ്ക്കീബോ1,010628അറ്റ്ലാന്റിക് സമുദ്രംഗയാന
156.ഖോപർ1,010628ഡോൺറഷ്യ
158.റ്റാഗസ്1,006625അറ്റ്ലാന്റിക് സമുദ്രംസ്പെയിൻ, പോർച്ചുഗൽ
159.കൊളറാഡൊ1,000620അറ്റ്ലാന്റിക് സമുദ്രംഅർജന്റീന

കുറിപ്പുകൾ

  • നദിയുടെ നീളത്തിനു പിന്നിൽ ആസ്റ്റെറിക്സ്(*) ഉണ്ടെങ്കിൽ,പല ഉത്ഭവങ്ങളുടെ ശരാശരിയാണ്. പല ഉത്ഭവസ്ഥാനങ്ങൾ നോക്കുമ്പോൾ വ്യത്യാസം അധികമാണെങ്കിൽ അതും സൂചിപ്പിച്ചിരിക്കുന്നു .
  • സ്വതേ നദികളുടേ ആംഗലേയ നാമമാണ് കൊടുത്തിരിക്കുന്നത് . മറ്റ് പേരുകൾ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നു
  • ഓരോ രാജ്യത്തിലുള്ള നദീതട പ്രദേശത്തിന്റെ ഏകദേശ ശതമാനമാണ് കൊടുത്തിരിക്കുന്നത്.

മറ്റു കണ്ണികൾ

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്