മേരി എലിസബത്ത് വിൻസ്റ്റഡ്

അമേരിക്കന്‍ ചലചിത്ര നടന്‍

മേരി എലിസബത്ത് വിൻസ്റ്റഡ് (ജനനം: നവംബർ 28, 1984) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. പാഷൻസ് (1999-2000) എന്ന എൻബിസി സോപ്പ് ഓപ്പറയിലെ ജെസിക്ക ബെന്നെറ്റ് ആണ് അവർ ആദ്യം അവതരിപ്പിച്ച പ്രധാന കഥാപാത്രം. ട്രൂ കോളിംഗ് (2004) പോലെയുള്ള ടി.വി. പരമ്പരകൾ, സൂപ്പർഹീറോ കോമഡി ചിത്രമായ സ്കൈ ഹൈ (2005) ഉൾപ്പെടെയുള്ള ചിത്രങ്ങളിലും അവർ ശ്രദ്ധേയമായ അഭിനയം കാഴ്‍ച്ചവച്ചിരുന്നു. ഹൊറർ പരമ്പരയായ വുൾഫ് ലേക്ക് (2001-2002), 2004 ലെ മോൺസ്റ്റർ ഐലൻറ് എന്ന ചിത്രം, അമാനുഷിക ഹൊറർ ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ 3 (2006), ബ്ലാക്ക് ക്രിസ്തുമസ് (2006), ഹൊറർ ചിത്രമായ ഡെത്ത് പ്രൂഫ് (2007) എന്നിവയിലെ വേഷങ്ങളിലൂടെ അവർ ഒരു സ്ക്രീം ക്യൂൻ പ്രതിഛായയോടെ[1][2] പ്രേക്ഷകരുടെയിടയിൽ ചിരപ്രതിഷ്ഠ നേടി. ജോൺ മക്ലെനിന്റെ മകൾ ലൂസി ജെന്നെറോ-മക്ലെനായി ലൈവ് ഫ്രീ, ഡൈ ഹാർഡ് (2007),റോമോണ ഫ്ലവേഴ്സ്, എന്ന കഥാപാത്രമായി സ്കോട്ട് പിൽഗ്രിം വേൾഡ് ദി വേൾഡ് (2010) എന്നീ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ അവർക്ക് കൂടുതൽ ജനകീയ ശ്രദ്ധ ലഭിച്ചു.

മേരി എലിസബത്ത് വിൻസ്റ്റഡ്
വിൻസ്റ്റഡ് 2010 ജൂലൈയിലെ സാൻ ഡിയേഗോ കോമിക്-കോൺ ഇൻറർനാഷണൽ വേദിയിൽ.
ജനനം (1984-11-28) നവംബർ 28, 1984  (39 വയസ്സ്)
റോക്കി മൌണ്ട്, വടക്കൻ കരോലിന, യു.എസ്.
തൊഴിൽ
  • Actress
  • singer
സജീവ കാലം1997–present
ജീവിതപങ്കാളി(കൾ)
Riley Stearns
(m. 2010; div. 2017)

സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിക്കപ്പെട്ട സ്മാഷ്ഡ് (2012) എന്ന നാടകീയ ചിത്രത്തിലെ സമചിത്തതയോടെ പെരുമാറുന്ന ഒരു മദ്യപാനിയെന്ന നിലക്കുള്ള അവളുടെ പ്രശംസനീയമായ പ്രകടനത്തിനു പിന്നോടിയായി നല്ല രീതിയിൽ സ്വീകരിക്കപ്പെട്ട ദ ബ്യൂട്ടി ഇൻസൈഡ് (2012), ദ സ്പെക്റ്റാക്കുലർ നൌ (2013), ഫോൾട്ട്സ് (2014), അലക്സ് ഓഫ് വെനീസ് (2014) സ്വിസ് ആർമി മാൻ (2016) ഉൾപ്പെടെയുള്ള മറ്റ് സ്വതന്ത്ര ചിത്രങ്ങളിലെ വേഷങ്ങളും അവതരിപ്പിക്കപ്പെട്ടു. ദ തിംഗ് (2011) എന്ന ഹൊറർ ചിത്രം, എബ്രഹാം ലിങ്കൺ: വാമ്പയർ ഹണ്ടർ (2012) എന്ന ഭ്രമാത്മക ഹൊറർ ചിത്രത്തിലെ മേരി ടോഡ് ലിങ്കൺ എന്ന കഥാപാത്രം മോൺസ്റ്റർ ചിത്രമായ 10 ക്ലോവർഫീൽഡ് (2016) എന്നിവയിലൂടെ വിൻസ്റ്റഡ് തൻറെ സ്ക്രീം ക്യൂൻ പ്രതിഛായയുള്ള വേഷങ്ങൾ അവതരിപ്പിക്കുന്നതു തുടർന്നു.

മുൻകാല ജീവിതം

മേരി എലിസബത്ത് വിൻസ്റ്റഡ് 1984 നവംബർ 28 ന് നോർത്ത് കരോലിനയിലെ റോക്കി മൗണ്ടിൽ ജെയിംസ് റൊണാൾഡിൻറേയും ബെറ്റി ലൂയുടേയും (മുമ്പ്, നൈറ്റ്)[3][4] അഞ്ചുകുട്ടികളിൽ ഏറ്റവും ഇളയ കുട്ടിയായി ജനിച്ചു.[5] അവരുടെ മുത്തച്ഛൻ, നടി അവാ ഗാർഡ്നറുടെ ഒരു കസിൻ ആയിരുന്നു.[6] അഞ്ചു വയസ്സുള്ളപ്പോൾ അവരുടെ കുടുംബം ഒരു സാൾട്ട് ലേക്ക് സിറ്റി നഗരപ്രാന്തമായ ഉട്ടായിലെ സാൻറിയിൽ താമസമാക്കി.[7][8] പെറൂവിയൻ പാർക്ക് എലിമെൻ്ററിയിൽ ചേരുകയും ഉന്നതനിലവാരമുള്ള ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു.[9] ഒരു പ്രാഗൽഭയായ നർത്തകിയും അതോടൊപ്പം ഗായികയുമായ വിൻസ്റ്റഡ്, ഇല്ലിനോയിയിലെ ഷിക്കാഗോയിലുള്ള[10] ജോഫ്രി ബാലെ കമ്പനിയുടെ വേനൽക്കാല പരിപാടിയിൽ ഡാൻസ് പരിശീലിക്കുകയും ഇന്റർനാഷണൽ ചിൽഡ്രൻസ് ക്വയറിൽ ആലാപനം നടത്തുകയും ചെയ്തു.[11] ചെറുപ്പകാലത്ത് വിൻസ്റ്റഡ് ബാലേ നർത്തകിയെന്ന നിലയിൽ തുടരാനാഗ്രഹിക്കുകയും തദ്ദേശീയരായ ബാലെ അവതാരകളുടെ വേദികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.[12] അവർ കൗമാരപ്രായത്തിൽ പ്രവേശിച്ചപ്പോൾ തൻറെ ഉയരം കാരണമായി ബാലെ ഉപേക്ഷിക്കാൻ നിർബന്ധിതയായി.

സ്വകാര്യജീവിതം

2010-ൽ വിൻസ്റ്റഡ് തൻറെ 18 ആമത്തെ വയസിൽ ഒരു സമുദ്ര യാത്രയിൽവച്ചു കണ്ടുമുട്ടിയ[13] ടെക്സാസിലെ ആസ്ടിനിൽ[14] നിന്നുള്ള ഒരു സിനിമാ സംവിധായകനും ടെലിവിഷൻ എഴുത്തുകാരനുമായ റിലേ സ്റ്റേൺസിനെ[15] വിവാഹം കഴിച്ചു. സ്റ്റേൺസ് സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ഫിലിമായ ഫോൾട്ട്സ് (2014) വിൻസ്റ്റഡ് നിർമ്മിക്കുകയും അതോടൊപ്പം ചിത്രത്തിലെ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുകയും ചെയ്തു.[16] 2017 മെയ് മാസത്തിൽ വിൻസ്റ്റഡ് താൻ സ്റ്റേർണസിൽ നിന്ന് വേർപിരിയുന്നതായി അവർ പ്രഖ്യാപിച്ചു.[17] 2017 അവസാനത്തോടെ, വിൻസ്റ്റഡ് നടൻ ഇവാൻ മക്ഗ്രിഗറുമായുള്ള ബന്ധം ആരംഭിച്ചു. അവർ ഒരുമിച്ചഭിനയിക്കുന്ന ഫർഗോ എന്ന ടെലിവിഷൻ പരമ്പരയുടെ മൂന്നാം സീസണിൻറെ ചിത്രീകരണവേളയിലാണ് അവർ കണ്ടുമുട്ടിയത്.[18]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്