യെഗിഷെ ചരന്റ്സ്

യെഗിഷെ ചരന്റ്സ് (അർമേനിയൻ: Եղիշե Չարենց; മാർച്ച് 13, 1897 - നവംബർ 27, 1937) ഒരു അർമേനിയൻ കവിയും എഴുത്തുകാരനും പൊതുപ്രവർത്തകനുമായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ മുതൽ സോഷ്യലിസ്റ്റ് വിപ്ലവം, പലപ്പോഴും അർമേനിയ, അർമേനിയൻ ജനത എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളിൽ ചാരെൻസ് സാഹിത്യ രചന നടത്തിയിരുന്നു.[1] അർമേനിയയിൽ അദ്ദേഹം "ഇരുപതാം നൂറ്റാണ്ടിലെ പ്രധാന കവി" ആയി അംഗീകരിക്കപ്പെട്ടു.[2]

യെഗിഷെ ചരന്റ്സ്
Եղիշե Չարենց
ജനനംYeghishe Soghomonyan
(1897-03-13)മാർച്ച് 13, 1897
കർസ്, കർസ് ഒബ്ലാസ്റ്റ്, റഷ്യൻ സാമ്രാജ്യം
മരണംനവംബർ 27, 1937(1937-11-27) (പ്രായം 40)
യെറിവാൻ, അർമേനിയൻ SSR, യു.എസ്.എസ്.ആർ
അന്ത്യവിശ്രമംഅജ്ഞാതം
തൊഴിൽകവി, എഴുത്തുകാരൻ, പരിഭാഷകൻ, പൊതുപ്രവർത്തകൻ
ഭാഷഅർമേനിയൻ
ദേശീയതഅർമേനിയൻ
പങ്കാളിഇസബെല്ല ചരന്റ്സ്
യെറിവാനിലെ ചാരെന്റ്സിൻറെ ഭവന മ്യൂസിയം.

കമ്മ്യൂണിസത്തിന്റെ ആദ്യകാല പിന്തുണക്കാരനായിരുന്ന ഈ ദീർഘദർശി, ബോൾഷെവിക് പാർട്ടിയിൽ ചേരുകയും സോവിയറ്റ് അർമേനിയയുടെ പ്രത്യേകിച്ച് ലെനിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ (NEP) സജീവ പിന്തുണക്കാരനായി മാറുകയും ചെയ്തു. എന്നിരുന്നാലും, ജോസഫ് സ്റ്റാലിന്റെ കീഴിലുള്ള സോവിയറ്റ് യൂണിയന്റെ നയങ്ങളിൽ അദ്ദേഹം നിരാശനായി. 1930-കളിലെ മഹത്തായ ശുദ്ധീകരണ കാലത്ത് സ്റ്റാലിനിസ്റ്റ് അധികാരികളാൽ അറസ്റ്റ് ചെയ്യുപ്പെട്ട അദ്ദേഹം 1937-ൽ അദ്ദേഹം കൊല്ലപ്പെടുകയോ മരണമടയുകയോ ചെയ്തു.

ജീവിതരേഖ

ആദ്യകാലം

1897-ൽ കാർസിൽ (കിഴക്കൻ അർമേനിയ, പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു) പരവതാനി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഒരു കുടുംബത്തിൽ യെഗിഷെ അബ്ഗാരി സോഗോമോന്യായൻ എന്ന പേരിലാണ് യെഗിഷെ ചരന്റ്സ് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം പേർഷ്യൻ അർമേനിയയിലെ മകുവിലെ അർമേനിയൻ സമൂഹത്തിൽ നിന്നാണ് വന്നത്. ആദ്യം ഒരു അർമേനിയൻ എലിമെന്ററി സ്കൂളിൽ ചേർന്ന അദ്ദേഹം, പിന്നീട് 1908 മുതൽ 1912 വരെയുള്ള കാലത്ത് കാർസിലുള്ള റഷ്യൻ ടെക്നിക്കൽ സെക്കൻഡറി സ്കൂളിലേക്ക് മാറി.[3] അദ്ദേഹം തന്റെ ഒഴിവുസമയത്തിൽ കൂടുതലും വായനയ്ക്കായി ചെലവഴിച്ചു. 1912-ൽ, അർമേനിയൻ ആനുകാലികമായ പടാനിയിൽ (ടിഫ്ലിസ്) അദ്ദേഹത്തിന്റെ ആദ്യ കവിത അച്ചടിച്ചുവന്നു.[4] 1915-ൽ, ഒന്നാം ലോകമഹായുദ്ധത്തിന്റെയും ഓട്ടോമൻ സാമ്രാജ്യത്തിലെ അർമേനിയൻ വംശഹത്യയുടെയും പ്രക്ഷോഭങ്ങൾക്കിടയിൽ, കൊക്കേഷ്യൻ മുന്നണിയിലെ ഒരു സൈന്യത്തോടൊപ്പം പോരാടാൻ അദ്ദേഹം സന്നദ്ധനായി.

1915-ൽ വാൻ നഗരത്തിലേയ്ക്ക് അയയ്ക്കപ്പെട്ട ചാരെന്റ്സ്, തുർക്കി പട്ടാളം അർമേനിയൻ ജനതയ്ക്കുമേൽ വരുത്തിയ നാശത്തിന് ദൃക്സാക്ഷിയായിരുന്നു. മായാത്ത ഓർമ്മകൾ അവശേഷിപ്പിച്ച ഈ സംഭവങ്ങൾ പീന്നീട് അദ്ദേഹത്തിൻറെ കവിതകളുടെ പ്രമേയങ്ങളായി.[5] ഒരു വർഷത്തിനുശേഷം മുന്നണി വിട്ട അദ്ദേഹം മോസ്കോയിലെ ഷാനിയാവ്സ്കി പീപ്പിൾസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂളിൽ ചേർന്നു. യുദ്ധത്തിന്റെയും വംശഹത്യയുടെയും ഭീകരത ചാരെൻറ്സിൻറെ മനസിലെ മുറിവേൽപ്പിക്കുകയും ബോൾഷെവിക്കുകളുടെ തീക്ഷ്ണമായ പിന്തുണക്കാരനായി മാറിയ അദ്ദേഹം അർമേനിയൻ ജനതയെ രക്ഷിക്കാനുള്ള ഒരു യഥാർത്ഥ പ്രതീക്ഷയായി അവരെ കണ്ടു.[6][7][8]

ചരന്റ്സ് ചെമ്പടയിൽ ചേരുകയും റഷ്യൻ ആഭ്യന്തരയുദ്ധകാലത്ത് റഷ്യയിലും (സാരിറ്റ്സിൻ) കോക്കസസിലും ഒരു പട്ടാളക്കാരനായി പോരാടുകയും ചെയ്തു. 1919-ൽ അദ്ദേഹം അർമേനിയയിലേക്ക് മടങ്ങിപ്പോകുകയും അവിടെ വിപ്ലവ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയുംചെയ്തു. ഒരു വർഷത്തിനുശേഷം, അദ്ദേഹം വിദ്യാഭ്യാസ മന്ത്രാലയത്തിൽ കലാവിഭാഗത്തിൻറെ ഡയറക്ടറായി ജോലി ആരംഭിച്ചു. 1921 ഫെബ്രുവരിയിൽ സോവിയറ്റ് ഭരണത്തിനെതിരെ ഒരു കലാപം നടന്നതിനാൽ ഒരിക്കൽ കൂടി ആയുധമെടുത്ത ചരന്റ്സ് ഇത്തവണ തന്റെ സഹ അർമേനിയക്കാർക്കെതിരെയാണ് പോരാടിയത്.[9] അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കവിതകളിലൊന്ന് 1920-1921 കാലഘട്ടത്തിലാണ് രചിക്കപ്പെട്ടത്.[10] വലേരി ബ്ര്യൂസോവ് സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിറ്ററേച്ചർ ആൻഡ് ആർട്ട്സിൽ പഠിക്കുന്നതിനായി 1921-ൽ ചാരെന്റ്സ് മോസ്കോയിലേക്ക് മടങ്ങി.

സ്വകാര്യജീവിതം

1927-ൽ അന്തരിച്ച അർപെനിക് ടെർ-അസ്ത്വeദ്‌സത്രിയാൻ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 1931-ൽ ചാരെന്റ്‌സ് ഇസബെല്ല കോഡബാഷ്യeനെ വിവാഹം കഴിച്ചു. അവർക്ക് അർപെനിക്, അനാഹിത് (ജനനം. 1935) എന്നീ രണ്ട് പെൺമക്കളുണ്ടായിരുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=യെഗിഷെ_ചരന്റ്സ്&oldid=3799393" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്