രൂത്ത് ബാദർ ജിൻസ്ബർഗ്

അമേരിക്കൻ ഐക്യനാടുകളിലെ സുപ്രീം കോടതിയുടെ അസോസിയേറ്റ് ജസ്റ്റിസ്

ഒരു അമേരിക്കൻ അഭിഭാഷകയും നിയമജ്ഞയും ന്യായാധിപയുമായിരുന്നു ജോവാൻ റൂത്ത് ബാദർ ജിൻസ്‌ബർഗ് (/ ˈbeɪdər ˈɡɪnzbɜːrɡ /; മാർച്ച് 15, 1933 - സെപ്റ്റംബർ 18, 2020).[1] 1993-ൽ യു.എസ് സുപ്രീംകോടതിയിൽ അസോസിയേറ്റ് ജസ്റ്റിസ് ആയി പ്രവർത്തനമാരംഭിച്ച അവരെ പ്രസിഡന്റ് ബിൽ ക്ലിന്റനാണ് നാമനിർദ്ദേശം ചെയ്തത്. 2020-ൽ മരണം വരെ അവർ തൽസ്ഥാനത്ത് തുടർന്നു. സമവായ രൂപീകരണത്തിനു അന്ന് തന്നെ അവർ അറിയപ്പെട്ടിരുന്നു. ന്യായാധിപർക്കിടയിൽ തന്റെ ലിബറൽ ചായ്‌വുള്ള വിധികളിലൂടെ അവർ വേറിട്ടുനിന്നു. യഹൂദമതത്തിൽ നിന്ന് ആദ്യമായി ആ സ്ഥാനത്തെത്തുന്ന വനിതയായിരുന്നു ജോവാൻ. സാന്ദ്ര ഡേ ഓ കോണറിന് ശേഷം യുഎസ് സുപ്രീം കോടതിയിൽ ന്യായാധിപയാവുന്ന രണ്ടാമത്തെ വനിതയായിരുന്നു ജിൻസ്ബർഗ്. അവരുടെ അധികാരകാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് വി. വിർജീനിയ (1996), ഓൾംസ്റ്റഡ് വി. എൽ.സി. (1999), ഫ്രണ്ട്സ് ഓഫ് എർത്ത്, Inc. വി. ലൈഡ്‌ല എൻവയോൺമെന്റൽ സർവീസസ്, Inc. (2000) തുടങ്ങിയ കേസുകൾക്ക് ശ്രദ്ധേയമായ ഭൂരിപക്ഷ അഭിപ്രായങ്ങൾ എഴുതി. 2006-ൽ ഓ'കോണറുടെ വിരമിക്കലിനും 2009-ൽ സോണിയ സൊട്ടോമയറുടെ നിയമനത്തിനും ഇടയിൽ അവർ സുപ്രീം കോടതിയിലെ ഏക വനിതാ ജസ്റ്റിസ് ആയിരുന്നു. അക്കാലത്ത്, ജിൻ‌സ്ബർഗ് അവരുടെ ലിബറൽ ഭിന്നാഭിപ്രായങ്ങളുമായി ശ്രദ്ധ നേടി.

രൂത്ത് ബാദർ ജിൻസ്ബർഗ്
Ginsburg seated in her robe
ഔദ്യോഗിക ഛായാചിത്രം, 2016
യു.എസ്. സുപ്രീം കോർട്ടിലെ അസോസിയേറ്റ് ജസ്റ്റിസ്
ഓഫീസിൽ
August 10, 1993 – September 18, 2020
നാമനിർദേശിച്ചത്ബിൽ ക്ലിന്റൺ
മുൻഗാമിബൈറോൻ വൈറ്റ്
പിൻഗാമിആമി കോണി ബാരറ്റ്
ഡിസ്റ്റ്രിക് ഓഫ് കൊളംബിയ അപ്പീൽ കോർട്ടിലെ ജഡ്ജ്
ഓഫീസിൽ
June 30, 1980 – August 9, 1993
നാമനിർദേശിച്ചത്ജിമ്മി കാർട്ടർ
മുൻഗാമിഹരോൾഡ് ലെവെന്തൽ
പിൻഗാമിഡേവിഡ് ടാറ്റൽ
വ്യക്തിഗത വിവരങ്ങൾ
ജനനം
ജോവാൻ റൂത്ത് ബാദർ

(1933-03-15)മാർച്ച് 15, 1933
ബ്രൂക്ലിൻ, ന്യൂയോർക്ക് നഗരം
മരണംസെപ്റ്റംബർ 18, 2020(2020-09-18) (പ്രായം 87)
വാഷിങ്ടൺ, ഡി.സി.
Cause of deathപാൻക്രിയാറ്റിക് ക്യാൻസർ
അന്ത്യവിശ്രമംആർലിംഗ്ടൺ ദേശീയ സെമിത്തേരി
പങ്കാളി
മാർട്ടിൻ. ഡി. ജിൻസ്ബർഗ്
(m. 1954; died 2010)
കുട്ടികൾ
  • ജേൻ
  • ജെയിംസ്
വിദ്യാഭ്യാസംകോർണെൽ സർവ്വകലാശാല (BA)
ഹാർവാർഡ് ലോ സ്കൂൾ
കൊളംബിയ ലോ സ്കൂൾ (LLB)
ഒപ്പ്

ജിൻസ്ബർഗ് ജനിച്ചതും വളർന്നതും ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ്. അവരുടെ മൂത്ത സഹോദരി അവർ കുഞ്ഞായിരിക്കുമ്പോൾ തന്നെ മരിച്ചു. ജിൻസ്‌ബർഗ് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടുന്നതിനു തൊട്ടുമുമ്പ് അവരുടെ അമ്മ മരിച്ചു. കോർണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ അവർ മാർട്ടിൻ ഡി. ജിൻസ്ബർഗിനെ വിവാഹം കഴിച്ചു. തന്റെ ആദ്യകുഞ്ഞിനെ പ്രസവിച്ചതിനുശേഷമാണ് അവർ ഹാർവാഡിൽ നിയമപഠനം തുടങ്ങിയത്. അവിടെ അവർ അവരുടെ ക്ലാസിലെ ചുരുക്കം ചില സ്ത്രീകളിൽ ഒരാളായിരുന്നു. ജിൻ‌സ്ബർഗ് കൊളംബിയ ലോ സ്കൂളിലേക്ക് മാറുകയും അവിടെ അവർ ഫസ്റ്റ് ക്ലാസ്സിൽ ബിരുദം കരസ്ഥമാക്കുകയും ചയ്തു. 1960-കളുടെ തുടക്കത്തിൽ അവർ കൊളംബിയ ലോ സ്കൂൾ പ്രോജക്റ്റ് ഓൺ ഇന്റർനാഷണൽ പ്രൊസീജ്യറിൽ പ്രവർത്തിക്കുകയും സ്വീഡിഷ് ഭാഷ പഠിക്കുകയും സ്വീഡിഷ് നിയമജ്ഞനായ ആൻഡേഴ്സ് ബ്രൂസെലിയസുമായി സഹകരിച്ച് ഒരു പുസ്തകം എഴുതുകയും ചെയ്തു. അവർ പിന്നീട് റട്‌ജേഴ്‌സ് ലോ സ്‌കൂളിലും കൊളംബിയ ലോ സ്‌കൂളിലും പ്രൊഫസറായി. ആ കാലഘട്ടത്തിൽ സിവിൽ നിയമ നടപടിക്രമങ്ങൾ പഠിപ്പിക്കുന്ന ചുരുക്കം ചില സ്ത്രീകളിൽ ഒരാളായിരുന്നു രൂത്ത് ജിൻസ്ബർഗ്.

ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കുമായി അഭിഭാഷകയായ ജിൻസ്ബർഗ് തന്റെ നിയമജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചു. സുപ്രീം കോടതിയിൽ അവർ വിജയകരമായി നിരവധി വാദങ്ങൾ നടത്തി. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ വോളണ്ടിയർ അറ്റോർണിയായി വാദിച്ച അവർ അതിന്റെ ഡയറക്ടർ ബോർഡ് അംഗവും 1970 കളിൽ അതിന്റെ നിയമജ്ഞരിലൊരാളുമായിരുന്നു. 1980-ൽ പ്രസിഡന്റ് ജിമ്മി കാർട്ടർ അവരെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ടിലേക്ക് നിയമിച്ചു. സുപ്രീം കോടതിയിൽ നിയമനം ആകുന്നതു വരെ അവർ അവിടെ സേവനമനുഷ്ഠിച്ചു. 2006-ൽ ഓ'കോണർ വിരമിക്കുന്നതിനും 2009-ൽ സോണിയ സോട്ടോമയറുടെ നിയമനത്തിനും ഇടയിൽ, സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജിയായിരുന്നു അവർ. ആ സമയത്ത്, ജിൻസ്ബർഗ് തന്റെ ലിബറൽ വിയോജിപ്പുകളുമായി ശ്രദ്ധ നേടി. ഒരു നിയമ വിദ്യാർത്ഥി ബ്രൂക്ലിനിൽ ജനിച്ച അന്തരിച്ച റാപ്പർ ദി നൊട്ടോറിയസ് B.I.G.യെ പരാമർശിച്ചുകൊണ്ട് രൂത്ത് ജിൻസ്ബർഗിനെ കളിയായും കാര്യമായും "ദി നോട്ടോറിയസ് R.B.G." എന്നുവിളിച്ചു. അതിഷ്ടപ്പെട്ട ജിൻസ്ബർഗ് ആ അപര നാമം സ്വീകരിച്ചു.[2]

2020 സെപ്റ്റംബർ 18 ന് 87 ആം വയസ്സിൽ മെറ്റാസ്റ്റാസിസ് പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രശ്നങ്ങൾ കാരണം ജിൻസ്ബർഗ് വാഷിംഗ്ടൺ ഡി.സിയിലെ വീട്ടിൽ വച്ച് മരിച്ചു.[3][4]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

ഫ്ലാറ്റ്ബഷിന്റെ പരിസരത്ത് താമസിച്ചിരുന്ന സെലിയ (നീ ആംസ്റ്റർ), നഥാൻ ബാദർ എന്നിവരുടെ രണ്ടാമത്തെ മകളായി ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിലാണ് ജോവാൻ റൂത്ത് ബാദർ ജനിച്ചത്. അവരുടെ അമ്മ ന്യൂയോർക്കിൽ ഓസ്ട്രിയൻ ജൂത ദമ്പതിമാർക്ക് ജനിച്ചതും അച്ഛൻ റഷ്യൻ സാമ്രാജ്യത്തിലെ ഒഡെസയിൽ നിന്നുള്ള ഒരു ജൂത കുടിയേറ്റക്കാരനും ആയിരുന്നു.[5][6][7]രൂത്തിന് 14 മാസം പ്രായമുള്ളപ്പോൾ സെലിയയുടെയും നഥാന്റെയും മൂത്ത മകൾ മേരിലിൻ മെനിഞ്ചൈറ്റിസ് ബാധിച്ച് ആറാമത്തെ വയസ്സിൽ മരിച്ചു.[1]:3[8][9] ജോവാൻ റൂത്തിനെ "കിക്കി ബേബി" എന്ന പേരിൽ മേരിലിൻ നൽകിയ വിളിപ്പേരായ "കിക്കി" എന്ന പേരാണ് കുടുംബം വിളിച്ചിരുന്നത്.[1]:3[10] ജോവാൻ സ്കൂളിൽ പോവാൻ തുടങ്ങിയപ്പോൾ, മകളുടെ ക്ലാസ്സിൽ ജോവാൻ എന്ന പേരിൽ നിരവധി പെൺകുട്ടികൾ ഉണ്ടെന്ന് സെലിയ മനസ്സിലാക്കി. അതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ സെലിയ ടീച്ചറോട് മകളെ "രൂത്ത്" എന്ന് വിളിക്കാൻ നിർദ്ദേശിച്ചു.[1]:3 ഭക്തരല്ലെങ്കിലും, യാഥാസ്ഥിതിക സിനഗോഗായ ഈസ്റ്റ് മിഡ്‌വുഡ് ജൂത കേന്ദ്രത്തിലംഗമായിരുന്നു ബാദർ കുടുംബം. അവിടെ രൂത്ത് യഹൂദ വിശ്വാസത്തിന്റെ തത്ത്വങ്ങൾ പഠിക്കുകയും ഹീബ്രു ഭാഷയുമായി പരിചയം നേടുകയും ചെയ്തു.[1]:14–15 പതിമൂന്നാം വയസ്സിൽ, ന്യൂയോർക്കിലെ മിനർവയിലെ ക്യാമ്പ് ചെ-നാ-വായിൽ നടന്ന ഒരു ജൂത വേനൽക്കാല പരിപാടിയിൽ റൂത്ത് "ക്യാമ്പ് റബ്ബിയായി" പ്രവർത്തിച്ചു. [10]

മകളുടെ വിദ്യാഭ്യാസത്തിൽ സെലിയ സജീവ പങ്കുവഹിച്ചു. സെലീന പലപ്പോഴും മകളെ ലൈബ്രറിയിലേക്ക് കൂട്ടി കൊണ്ടുപോയി.[10] 15 വയസ്സുള്ളപ്പോൾ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ സെലിയ നല്ല വിദ്യാർത്ഥിയായിരുന്നെങ്കിലും അവർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല. കാരണം അവരുടെ കുടുംബം സഹോദരനെയാണ് കോളേജിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്. തന്റെ മകൾക്ക് കൂടുതൽ വിദ്യാഭ്യാസം ലഭിക്കണമെന്ന് സെലിയ ആഗ്രഹിച്ചിരുന്നു. റൂത്തിനെ ഒരു ഹൈസ്‌കൂൾ ചരിത്ര അധ്യാപികയാക്കാൻ ഇത് സഹായിക്കുമെന്ന് അവർ കരുതി.[11]റൂത്ത് ജെയിംസ് മാഡിസൺ ഹൈസ്കൂളിൽ ചേർന്നു പഠിച്ചു. രൂത്തിന്റെ ഹൈസ്കൂൾ വർഷങ്ങളിലുടനീളം ക്യാൻസറുമായി പൊരുതിയ സെലിയ, രൂത്തിന്റെ ഹൈസ്കൂൾ ബിരുദദാനത്തിന്റെ തലേദിവസം മരിച്ചു.[10]

ന്യൂയോർക്കിലെ ഇതാക്കയിലെ കോർണെൽ സർവകലാശാലയിൽ പഠിച്ച രൂത്ത് ബാദർ ആൽഫ എപ്സിലോൺ ഫി അംഗമായിരുന്നു. [12]കോർണലിൽ പഠിക്കുമ്പോൾ, മാർട്ടിൻ ഡി. ജിൻസ്ബർഗിനെ പതിനേഴാം വയസ്സിൽ രൂത്ത് കണ്ടുമുട്ടി.[11]1954 ജൂൺ 23 ന് കോർണലിൽ നിന്ന് അവർ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അവർ ഫൈ ബീറ്റ കാപ്പയിലെ അംഗവും ബിരുദ ക്ലാസ്സിലെ ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ വിദ്യാർത്ഥിയുമായിരുന്നു.[12][13]കോർണലിൽ നിന്ന് ബിരുദം നേടി ഒരു മാസത്തിനുശേഷം രൂത്ത് ബാദർ മാർട്ടിൻ ജിൻസ്‌ബർഗിനെ വിവാഹം കഴിച്ചു. അവരും മാർട്ടിനും ഒക്ലഹോമയിലെ ഫോർട്ട് സില്ലിലേക്ക് താമസം മാറ്റി. അവിടെ മാർട്ടിൻ യുഎസ് ആർമി റിസർവിൽ റിസർവ് ഓഫീസർമാരുടെ പരിശീലന കോർപ്സ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു.[11][14][13]21-ാം വയസ്സിൽ രൂത്ത് ബാദർ ജിൻസ്ബർഗ് ഒക്ലഹോമയിലെ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഓഫീസിൽ ജോലി ചെയ്തു. അവർ തന്റെ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ജോലിയിൽ തരം താഴ്ത്തപ്പെട്ടു.[9] 1955-ൽ അവർ ഒരു മകൾക്ക് ജന്മം നൽകി.[9]

1956 അവസാനത്തോടെ, ജിൻ‌സ്ബർഗ് ഹാർവാർഡ് ലോ സ്കൂളിൽ ചേർന്നു. അവിടെ അഞ്ഞൂറോളം പുരുഷന്മാരുള്ള ഒരു ക്ലാസ്സിലെ 9 സ്ത്രീകളിൽ ഒരാളായിരുന്നു അവർ.[15][16] ഹാർവാർഡ് ലോ സ്കൂളിലെ ഡീൻ എല്ലാ വനിതാ നിയമവിദ്യാർത്ഥികളെയും തന്റെ വീട്ടിൽ അത്താഴത്തിന് ക്ഷണിക്കുകയും ജിൻസ്‌ബർഗ് ഉൾപ്പെടെയുള്ള വനിതാ നിയമ വിദ്യാർത്ഥികളോട് ഇങ്ങനെ ചോദിക്കുകയും ചെയ്തു. "എന്തുകൊണ്ടാണ് നിങ്ങൾ ഹാർവാർഡ് ലോ സ്കൂളിൽ പുരുഷന്മാർ മാത്രം അപേക്ഷിച്ചിരുന്ന ഒരു സ്ഥാനത്തേക്ക് അപേക്ഷിച്ചത്? "[i][11][17][18]ഭർത്താവ് ന്യൂയോർക്ക് സിറ്റിയിൽ ജോലി എടുത്തപ്പോൾ, ജിൻസ്ബർഗ് കൊളംബിയ ലോ സ്കൂളിലേക്ക് മാറി. ഹാർവാർഡ് ലോ റിവ്യൂ, കൊളംബിയ ലോ റിവ്യൂ എന്നീ രണ്ട് പ്രധാന നിയമ അവലോകനങ്ങളിൽ ഏർപ്പെട്ട ആദ്യ വനിതയായിരുന്നു ജിൻസ്ബർഗ്. 1959-ൽ കൊളംബിയയിൽ നിന്ന് നിയമബിരുദം നേടുകയും ക്ലാസ്സിൽ ഒന്നാമതെത്തുകയും ചെയ്തു.[10][19]

ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലം

തന്റെ ഔദ്യോഗികജീവിതത്തിന്റെ തുടക്കത്തിൽ, ജിൻ‌സ്ബർഗിന് തൊഴിൽ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു.[20][21][22] 1960-ൽ സുപ്രീം കോടതി ജസ്റ്റിസായിരുന്ന ഫെലിക്സ് ഫ്രാങ്ക്ഫർട്ടർ സ്ത്രീയാണെന്ന കാരണത്താൽ ജിൻസ്ബർഗിനെ തന്റെ ഗുമസ്ത പദവിയിലേക്ക് പരിഗണിച്ചില്ല. പ്രൊഫസറും പിന്നീട് ഹാർവാർഡ് ലോ സ്കൂളിന്റെ ഡീനുമായിരുന്ന ആൽബർട്ട് മാർട്ടിൻ സാക്സിന്റെ ശക്തമായ ശുപാർശ ഉണ്ടായിരുന്നിട്ടും ജിൻസ്ബർഗ് ഗുമസ്തപദവിയിലേക്ക് നിരസിക്കപ്പെട്ടു.[23][24][ii]കൊളംബിയ നിയമവിദ്യാലയത്തിലെ പ്രൊഫസർ ജെറാൾഡ് ഗുന്തർ യുഎസ് ജില്ലാ കോടതിയിലെ ജഡ്ജി എഡ്മണ്ട് എൽ. പാൽമിയേരിയോട് ജിൻസ്‌ബർഗിനെ ലോ ക്ലെർക്കായി നിയമിക്കാൻ ആവശ്യപ്പെട്ടു. ജിൻസ്‌ബർഗിന് അവസരം നൽകിയില്ലെങ്കിൽ കൊളംബിയ നിയമവിദ്യാലത്തിലെ മറ്റൊരു വിദ്യാർത്ഥിയെയും ഒരിക്കലും ശുപാർശ ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തുകയും ജിൻസ്‌ബർഗ് തന്റെ ജോലിയിൽ സമർത്ഥയല്ലെന്നു തോന്നിയാൽ പകരം ഒരു ലോ ക്ലെർക്കിനെ പാൽമിയേരിക്ക് നൽകാമെന്ന് ജെറാൾഡ് ഗുന്തർ ഉറപ്പ് നൽകുകയും ചെയ്തു.[9][10][25]ആ വർഷം അവസാനം ജഡ്ജ് പാൽമിയേരിയുടെ ലോ ക്ലർക്കായി ജിൻസ്ബർഗ് ജോലി തുടങ്ങി. അവർ രണ്ട് വർഷം ആ സ്ഥാനത്തിലിരുന്നു. [9][10]

പഠനവും ഗവേഷണവും

1961 മുതൽ 1963 വരെ ജിൻസ്ബർഗ് കൊളംബിയ ലോ സ്കൂൾ പ്രൊജക്റ്റ് ഓൺ ഇന്റർനാഷണൽ പ്രൊസീജിയറിലെ ഒരു റിസർച്ച് അസോസിയേറ്റ് ആയിരുന്നു. തുടർന്ന് അവർ അവിടെ അസോസിയേറ്റ് ഡയറക്ടർ ആയി. അവർ അവിടെ ഡയറക്ടർ ഹാൻസ് സ്മിറ്റിനൊപ്പം ജോലി ചെയ്തു. ആൻഡേഴ്സ് ബ്രൂസെലിയസുമായി ചേർന്ന് സ്വീഡനിലെ സിവിൽ നടപടിക്രമങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ വേണ്ടി ജിൻസ്ബർഗ് സ്വീഡിഷ് പഠിച്ചു.[26][27] സ്വീഡനിലെ ലണ്ട് സർവ്വകലാശാലയിൽ ജിൻസ്ബർഗ് തന്റെ പുസ്തകത്തിനായി വിപുലമായ ഗവേഷണം നടത്തി.[28] സ്വീഡനിൽ ചിലവഴിച്ച സമയവും സ്വീഡനിലെ ബ്രൂസെലിയസ് നിയമജ്ഞരുടെ കുടുംബവുമായുള്ള ജിൻസ്ബർഗിന്റെ ബന്ധവും ലിംഗസമത്വത്തെക്കുറിച്ചുള്ള ജിൻസ്ബർഗിന്റെ ചിന്തയെ സ്വാധീനിച്ചു. നിയമവിദ്യാർത്ഥികളിൽ 20 മുതൽ 25 ശതമാനം വരെ സ്ത്രീകളുള്ള സ്വീഡനിലെ സ്ഥിതി ജിൻസ്ബർഗിനു പ്രചോദനമായി. ജിൻസ്ബർഗ് തന്റെ ഗവേഷണത്തിനായി നിരീക്ഷിച്ച ജഡ്ജിമാരിൽ ഒരാൾ എട്ട് മാസം ഗർഭിണിയായിരുന്ന സമയത്തും ജോലി ചെയ്തിരുന്നു.[11]

1963-ൽ റട്‌ജേഴ്‌സ് ലോ സ്‌കൂളിലായിരുന്നു ജിൻസ്ബർഗ് പ്രൊഫസറായി ആദ്യം ജോലി ചെയ്തത്.[29]അവരുടെ ഭർത്താവിന് വളരെ നല്ല ജോലിയുണ്ട് എന്ന കാരണത്താൽ പുരുഷസഹപ്രവർത്തകരേക്കാൾ കുറഞ്ഞ ശമ്പളമാണ് ജിൻസ്ബർഗിനു ലഭിച്ചത്.[22]ജിൻസ്ബർഗ് പ്രൊഫസറായ സമയത്ത്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ അവരുൾപ്പെടെ ഇരുപതിൽ താഴെ വനിതാ നിയമപ്രൊഫസർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.[29]ജിൻസ്ബർഗ് 1963 മുതൽ 1972 വരെ റട്‌ജേഴ്‌സിൽ നിയമ പ്രൊഫസറായിരുന്നു. അവർ പ്രധാനമായും സിവിൽ നടപടിക്രമങ്ങളാണ് പഠിപ്പിച്ചിരുന്നത്.[30][31]

1970-ൽ ജിൻസ്ബർഗ്, സ്ത്രീകളുടെ അവകാശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന, അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ നിയമ ജേണലായ വുമൺസ് റൈറ്റ്സ് ലോ റിപ്പോർട്ടർ സഹസ്ഥാപിച്ചു.[32] 1972 മുതൽ 1980 വരെ അവർ കൊളംബിയ ലോ സ്കൂളിൽ പഠിപ്പിച്ചു. ഉന്നതവ്യദ്യാഭാസസംബന്ധമായ അപരിമിതമായ കാലയളവുള്ള ഔദ്യോഗികനിയമനം ലഭിച്ച അവിടത്തെ ആദ്യത്തെ വനിതയായിരുന്നു ജിൻസ്ബർഗ്. അവിടെ വച്ച് അവർ ലൈംഗികവിവേചനത്തെക്കുറിച്ചുള്ള ആദ്യത്തെ ലോ സ്കൂൾ കേസ്ബുക്കിന്റെ സഹരചയിതാവായി.[31] 1977 മുതൽ 1978 വരെ അവർ സ്റ്റാൻഫോർഡ് സർവകലാശാലയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡി ഇൻ ബിഹേവിയറൽ സയൻസസിന്റെ ഫെലോ ആയി ഒരു വർഷം ചെലവഴിച്ചു.[33]

വ്യവഹാരവും വാദവും

Ginsburg in 1977, photographed by Lynn Gilbert

1972-ൽ ജിൻ‌സ്ബർഗ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ (എസി‌എൽ‌യു) വനിതാ അവകാശ പദ്ധതിയുടെ സഹസ്ഥാപികയായിരുന്നു. 1973-ൽ അവർ പ്രോജക്റ്റിന്റെ പൊതു ഉപദേഷ്ടാവായി. [13]1974 ഓടെ വനിതാ അവകാശ പദ്ധതിയും അനുബന്ധ എസി‌എൽ‌യു പദ്ധതികളും ആയി മുന്നൂറിലധികം ലിംഗ വിവേചന കേസുകളിൽ അവർ പങ്കെടുത്തു. എസി‌എൽ‌യുവിന്റെ വനിതാ അവകാശ പദ്ധതിയുടെ ഡയറക്ടർ എന്ന നിലയിൽ 1973 നും 1976 നും ഇടയിൽ ആറ് ലിംഗ വിവേചന കേസുകൾ സുപ്രീം കോടതിയിൽ അവർ വാദിച്ചു.[23]എല്ലാ ലിംഗ വിവേചനങ്ങളും ഒറ്റയടിക്ക് അവസാനിപ്പിക്കാൻ കോടതിയോട് ആവശ്യപ്പെടുന്നതിനുപകരം, പ്രത്യേക വിവേചനപരമായ നിയമങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ ഓരോ വിജയത്തിനും രൂപം നൽകിക്കൊണ്ട് ജിൻസ്ബർഗ് ഒരു തന്ത്രപരമായ നീക്കം നടത്തി. ലിംഗവിവേചനം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ദോഷകരമാണെന്ന് തെളിയിക്കാൻ ചില സമയങ്ങളിൽ പുരുഷന്മാരായ വാദികളെ അവർ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തു..[23][31]സ്ത്രീകൾക്ക് പ്രയോജനകരമെന്നു പുറമേക്ക് തോന്നുമെങ്കിലും സ്ത്രീകൾ പുരുഷന്മാരുടെ ആശ്രിതരാണ് എന്ന് ഊട്ടിയുറപ്പിക്കുന്ന നിയമങ്ങൾ ജിൻസ്‌ബർഗ് ലക്ഷ്യമിട്ട നിയമങ്ങളിൽ ഉൾപ്പെടുന്നു. [23] അവരുടെ തന്ത്രപരമായ ഇടപെടലുകൾ വാക്കുകളുടെ ശ്രദ്ധാപൂർവമായ തിരഞ്ഞെടുക്കലുകളിലേക്കും നീണ്ടു. "സെക്സ്" എന്ന വാക്ക് ജഡ്ജിമാരുടെ ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കുമെന്ന തന്റെ സെക്രട്ടറിയുടെ സൂചിപ്പിക്കലിനുശേഷം "സെക്സ്" എന്നതിന് പകരം "ലിംഗഭേദം" എന്ന വാക്കിന്റെ ഉപയോഗം അവരുടെ തന്ത്രപരമായ ഇടപെടലുകളുടെ ഉദാഹരണമായിരുന്നു. .[31]വാക്കാലുള്ള വിദഗ്ദ്ധയായ അഭിഭാഷകയെന്ന നിലയിൽ അവർ പ്രശസ്തി നേടി. അവരുടെ പ്രവർത്തനങ്ങൾ നിയമത്തിന്റെ പല മേഖലകളിലും ലിംഗ വിവേചനത്തിന്റെ അവസാനത്തിലേക്ക് നയിച്ചു. [34]

യു.എസ്. അപ്പീൽ കോർട്ട്

1980 ഏപ്രിൽ 14നു അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടർ റൂത്ത് ബാദർ ജിൻസ്‌ബർഗിനെ ഡി.സി. അപ്പീൽ കോർട്ടിലേക്ക് തെരഞ്ഞെടുക്കാൻ നിർദ്ദേശിച്ചു. 1980 ജൂൺ 18നു സെനറ്റ് ആ നിർദ്ദേശം അംഗീകരിക്കുകയും അന്നു തന്നെ അവർ സ്ഥാനമേറ്റെടുക്കുകയും ചെയ്തു. [30] [35]ഡി.സി. അപ്പീൽ കോർട്ടിൽ ജഡ്ജിയായിരുന്ന സമയത്ത്, ജിൻസ്‌ബർഗ് യാഥാസ്ഥിതികരായ റോബർട്ട് എച്ച്. ബോർക്, അന്റോണിൻ സ്കാലിയ എന്നിവരുൾപ്പെടെയുള്ള സഹപ്രവർത്തകരുമായി സമവായം കണ്ടെത്തി. [36][37]കോടതിയിലെ സമയം അവർ "ജാഗ്രതയുള്ള നിയമജ്ഞൻ" എന്ന നിലയിലും മിതവാദി എന്ന നിലയിലും അറിയപ്പെട്ടു. [38]യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയിലേക്കുള്ള നിയമനം മൂലം 1993 ഓഗസ്റ്റ് 9 ന് ജിൻസ്ബർഗിന്റെ ഡി.സി. അപ്പീൽ കോർട്ടിലെ സേവനം അവസാനിച്ചു.

യു.എസ്. സുപ്രീം കോർട്ട്

നാമനിർദ്ദേശവും സ്ഥിരീകരണവും

1993 ജൂൺ 22-ന് പ്രസിഡന്റ് ബിൽ ക്ലിന്റൺ ജിൻസ്ബർഗിനെ, ജസ്റ്റിസ് ബൈറൺ വൈറ്റ് വിരമിച്ച സീറ്റിലേക്ക് സുപ്രിം കോടതിയുടെ അസോസിയേറ്റ് ജസ്റ്റിസായി നാമനിർദ്ദേശം ചെയ്തു.[39] നാമനിർദ്ദേശനസമയത്ത് മിതവാദിയും സമവായരൂപീകരണത്തിനു പ്രാധാന്യം നൽകുന്ന വ്യക്തിയായാണ് ജിൻസ്ബർഗ് വീക്ഷിക്കപ്പെട്ടിരുന്നത്.[40] ജിൻസ്ബർഗ് സുപ്രീം കോടതിയിലെ രണ്ടാമത്തെ സ്ത്രീ ജസ്റ്റിസും ആദ്യത്തെ ജൂതവനിത ജസ്റ്റിസുമായിരുന്നു.[38] ജൂതമതത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം ജസ്റ്റിസായിരുന്ന വ്യക്തിയുമായിരുന്നു അവർ.[41]

സുപ്രീം കോർട്ടിലെ കാലഘട്ടം

ന്യായവിധികളോടുള്ള ജാഗ്രതയോടെയുള്ള സമീപനമാണ് ജിൻസ്ബർഗിന്റെ സവിശേഷത.[42] നിയമപണ്ഡിതനായ കാസ് സൺസ്റ്റൈൻ ജിൻസ്ബർഗിനെ "യുക്തിസഹമായ മിനിമലിസ്റ്റ്" എന്ന് വിശേഷിപ്പിച്ചു. ഭരണഘടനയെ സ്വന്തം കാഴ്ചപ്പാടിലേക്ക് തള്ളിവിടുന്നതിനുപകരം കീഴ്വഴക്കങ്ങളെ ജാഗ്രതയോടെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു നിയമജ്ഞയും കൂടിയായിരുന്നു അവർ.[43]:10–11

2006-ൽ ജസ്റ്റിസ് സാന്ദ്ര ഡേ ഒ'കോണർ വിരമിച്ചതോടെ ജിൻസ്ബർഗ് യു.എസ്. സുപ്രീം കോടതിയിലെ ഏക വനിതയായി മാറി.[44] ജസ്റ്റിസ് ജോൺ പോൾ സ്റ്റീവൻസ് വിരമിച്ചപ്പോൾ, കോടതിയുടെ "ലിബറൽ വിംഗ്" എന്ന് വിളിക്കപ്പെടുന്നവരിലെ മുതിർന്ന അംഗമായി ജിൻസ്ബർഗ് മാറി.[31][45][46]

Notes

അവലംബം

കൂടുതൽ വായനയ്ക്ക്

ബാഹ്യ ലിങ്കുകൾ

Legal offices
മുൻഗാമി
Harold Leventhal
Judge of the United States Court of Appeals for the District of Columbia Circuit
1980–1993
പിൻഗാമി
David Tatel
മുൻഗാമി
Byron White
Associate Justice of the Supreme Court of the United States
1993–2020
പിൻഗാമി
TBD
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്