റോക്കി മലനിരകൾ

റോക്കി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റോക്കി (വിവക്ഷകൾ) എന്ന താൾ കാണുക.റോക്കി (വിവക്ഷകൾ)

വടക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന മലനിരകളാണ്‌ റോക്കി മലനിരകൾ അഥവാ റോക്കീസ് (ഇംഗ്ലീഷ്:Rocky Mountains) കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ മുതൽ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ വരെ 4800 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 4,401 മീറ്റർ ഉയരമുള്ള കൊളറാഡോയിലെ മൗണ്ട് എൽബെർട്ട് ആണ്‌. റോക്കി മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് 3410 മീറ്റർ ഉയരത്തിൽ ഐസനോവർ തുരങ്കം സ്ഥിതിചെയ്യുന്നു.

റോക്കി മലനിരകൾ
റോക്കീസ്
മലനിരകൾ
മൊറൈൻ തടാകവും പത്തു കൊടുമുടികളുടെ താഴ്വരയും, ബാൻഫ് നാഷണൽ പാർക്ക്, ആൽബെർട്ട, കാനഡ
രാജ്യങ്ങൾകാനഡ, അമേരിക്കൻ ഐക്യനാടുകൾ
Regionsബ്രിട്ടീഷ് കൊളംബിയ, അൽബെർട്ട, ഐഡഹോ, മൊണ്ടാന, വയോമിങ്, യൂറ്റാ, കൊളറാഡോ, ന്യൂ മെക്സിക്കോ
Part ofPacific Cordillera
Coordinates39°07′04″N 106°26′43″W / 39.11778°N 106.44528°W / 39.11778; -106.44528
Highest pointമൗണ്ട് എൽബെർട്ട്
 - ഉയരം14,440 ft (4,401 m)
Geologyആഗ്നേയശില, Sedimentary, Metamorphic
Periodപ്രിക്യാംബ്രിയൻ, ക്രെറ്റേഷ്യസ്

ഭൂമിശാസ്ത്രം

ബ്രിട്ടീഷ് കൊളംബിയയിലെ ലയാഡ് നദി മുതൽ ന്യൂ മെക്സിക്കോയിലെ റിയോ ഗ്രാൻഡെ വരെ വ്യാപിച്ചുകിടക്കുന്ന മലനിരകളെയാണ്‌ റോക്കി എന്ന് വിവക്ഷിക്കുന്നത്. ഇതിനു വടക്കായി സ്ഥിതിചെയ്യുന്ന യൂക്കോണിലെ സെൽവിൻ മലകൾ, അലാസ്കയിലെ ബ്രൂക്സ് മലകൾ എന്നിവയും തെക്ക് മെക്സിക്കോയിലെ സിയറ മാദ്രേ എന്നിവയും റോക്കിയുടെ ഭാഗമായി കണക്കാക്കുന്നില്ല. ഈ മലനിരകളിലെ പ്രായം കുറഞ്ഞവ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ, ഏകദേശം 14 കോടി മുതൽ 6.5 കോടി വർഷം മുൻപേ രൂപം കൊണ്ടതായി കണക്കാക്കപ്പെടുന്നു. [1]

മനുഷ്യചരിത്രം

തദ്ദേശ ജനത

കഴിഞ്ഞ മഹാ ഹിമയുഗം മുതൽ റോക്കി മലനിരകളിൽ തദ്ദേശീയ ഇന്ത്യൻ വിഭാഗങ്ങൾ താമസിക്കുന്നുണ്ട്. അപ്പാച്ചേ, അറാപാഹോ, ബന്നൂക്ക്, ബ്ലാക്ക്ഫുട്ട്, ഷെയന്നെ, ക്രോ നേഷൻ, ഫ്ലാറ്റ്‌ഹെഡ്, ഷോഷോൺ, സിയൂക്സ്, യൂറ്റെ, ക്യൂറ്റെനായി , സെകാനി, ഡുന്നെ സാ എന്നീ വിഭാഗങ്ങളും ഇതി‌ൽ പെടുന്നു. .[2]പ്രാചീന തദ്ദേശീയ ഇന്ത്യൻ ജനത മാമത്തുകളെയും പ്രാചീന കാട്ടുപോത്തിനെയും വേട്ടയാടിയിരുന്നു. ശരത്കാലത്തും (fall) ഹേമന്ദകാലത്തും (winter) പ്രാചീനവാസികൾ സമതലത്തിലെത്തി കാട്ടുപോത്തിനെ നായാടിയിരുന്നിരിക്കാം. വസന്തകാലത്തും (spring), ഗ്രീഷ്മകാലത്തും (summer) മാൻ, മത്സ്യം, എ‌ൽക്, എന്നിവയെ പിടിക്കാനും കിഴങ്ങുകളും കായ്കളും ശേഖരിക്കാനും ഇവർ മലകളിലേയ്ക്കും യാത്രചെയ്തിരുന്നിരിക്കാം. വന്യമൃഗങ്ങളെ തെളിച്ച് താല്പര്യമുള്ള സ്ഥലത്തേയ്ക്ക് കൊണ്ടുപോകാനായി പ്രാചീനമനുഷ്യർ നിർമിച്ച 5,400–5,800 വർഷം പഴക്കമുള്ള മതിലുകൾ ഇപ്പോഴും നിലവിലുണ്ട്.[2] പ്രാചീനമനുഷ്യൻ വേട്ടയാടലിലൂടെ സസ്തനികളുടെ എണ്ണത്തിലും തീകത്തിക്കുന്നതിലൂടെ സസ്യജാലങ്ങളുടെ വിതരണത്തിലും വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. [2]

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=റോക്കി_മലനിരകൾ&oldid=4072947" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്