ലഹരിപാനീയം

ധാന്യങ്ങളോ പഴങ്ങളോ പഞ്ചസാരയുടെ മാറ്റ് സ്രോതസ്സുകളോ പുളിപ്പിക്കൽ പ്രക്രിയക്ക് വിധേയമാക്കുമ്പോൾ കിട്ടുന്ന എഥനോൾ എന്ന ചാരായം അടങ്ങിയിരിക്കുന്ന ഏതൊരു പാനീയത്തിനെയും ലഹരി പാനീയം എന്ന് പറയുന്നു. പല സമൂഹങ്ങളിലും ഇത്തരം ലഹരിപാനീയങ്ങൾക്ക് പ്രധാന സാമൂഹിക സ്ഥാനം കല്പിച്ചിരിക്കുന്നു. ഭൂരിഭാഗം രാജ്യങ്ങളിലും ലഹരിപാനീയങ്ങളുടെ ഉത്പാദനം, വില്പന, ഉപയോഗം എന്നിവ നിയമം മൂലം നിയന്ത്രിച്ചിരിക്കുന്നു.[1] ചില രാജ്യങ്ങളിൽ പൂർണ്ണമായും ലഹരിപാനീയങ്ങൾ നിരോധിച്ചിട്ടുണ്ട്. ആഗോള ലഹരിപാനീയ വ്യവസായം 2014 ൽ 10000 കോടി ഡോളർ കവിഞ്ഞു.[2]

ചില ലഹരിപാനീയങ്ങൾ. വലത്ത് നിന്ന് ഇടത്തോട്ട്: ചുവന്ന വീഞ്ഞ്, മാൾട്ട് വിസ്കി, ലാഗർ, സ്പാർക്ലിങ്ങ് വൈൻ, ലാഗർ, ചെറി ലിക്വൂർ, ചുവന്ന വീഞ്ഞ്.
അമേരിക്കയിലെ ഒരു ലഹരിപാനീയ വിപണനശാല

ചാരായം കുറഞ്ഞ അളവിൽ യുഫോറിയ ഉളവാക്കുന്നു , ഉത്കണ്ഠ കുറക്കുന്നു , കൂടിയ സൗഹൃദത്വ മനോഭാവവും പ്രദാനം ചെയ്യുന്നു. എന്നാൽ കൂടിയ അളവിൽ മത്ത് പിടിപ്പിക്കുകയും, ബോധക്കേട്, മരണം എന്നിവയിലേക്ക് വരെ ചെന്നെത്തിക്കുകയും ചെയ്യാം. ദീർഘകാല ഉപയോഗം അമിത മദ്യാസക്തി, മദ്യത്തിന് അടിമപ്പെടൽ എന്നിവയിലേക്ക് നയിക്കും. ലോകവ്യാപകമായി നേരമ്പോക്കിന് ഉപയോഗിക്കുന്ന ലഹരിപദാർത്ഥങ്ങളിൽ പ്രഥമസ്ഥാനം ചാരായത്തിനാണ്. 33% ആളുകൾ ലഹരിപാനീയം ഉപയോഗിക്കുന്നു.[3] സാധാരണയായി ലഹരിപാനീയങ്ങളെ മൂന്നാക്കി തിരിച്ചിരിക്കുന്നു -ബിയറുകൾ, വീഞ്ഞുകൾ, സ്പിരിറ്റുകൾ. അവയിലെ ചാരായതിന്റെ അളവ് 3% മുതൽ 74% വരെ കണ്ടുവരുന്നു. ശിലായുഗ കാലത്തെ പാനപാത്രങ്ങൾ അടിസ്ഥാനമാക്കിയാൽ ലഹരിപാനീയങ്ങൾ നിയോലിത്തിക് കാലഘട്ടത്തിൽ തന്നെ (10000 ബി സി ) നിലനിന്നിരുന്നുവെന്ന നിഗമനത്തിലെത്തിച്ചേരേണ്ടി വരും.[4] പല ജീവികളും അവസരം ലഭിച്ചാൽ ലഹരിപാനീയങ്ങൾ ഉപയോഗിക്കുമെങ്കിലും മനുഷ്യൻ മാത്രമാണ് മനപൂർവം ലഹരിപാനീയങ്ങൾ നിർമിച്ച് ഉപയോഗിക്കുന്ന ഏക ജീവി.[5]

ചരിത്രം

10,000–5,000 ബിസി : നിയോലിത്തിക് കാലഘട്ടത്തിൽ ലഹരിപാനീയങ്ങൾ ഉണ്ടായിരുന്നു എന്ന് ശിലായുഗ പാനപാത്രങ്ങൾ സൂചിപ്പിക്കുന്നു.[6]

7000–5600 ബിസി : ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ജിയാഹു ഗ്രാമത്തിൽ നിന്ന് കണ്ടെടുത്ത പ്രാചീന മൺപാത്രങ്ങൾ പഠനവിധേയമാക്കിയപ്പോൾ ലഹരിപാനീയങ്ങളുടെ അവശിഷ്ടം ലഭിച്ചു. രസതന്ത്ര പഠനവിവരം അനുസരിച്ച് മുന്തിരിയും ഹൊബെറി പഴങ്ങളും പുളിപ്പിച്ചുണ്ടാക്കിയ വീഞ്ഞ്, തേൻ മീഡ്, അരി ബിയർ എന്നിവ അന്ന് ഉണ്ടാക്കിയിരുന്നു എന്ന അറിവ് ലഭിച്ചു.[7][8] The results of this analysis were published in December 2004.[9]

9th century എഡി: മധ്യകാല അറബികൾ വാറ്റൽ പ്രക്രിയ നല്ലവണ്ണം ഉപയോഗിക്കുന്നവരായിരുന്നു. അവർ ഇത് ചാരായം വാറ്റുന്നതിന് ഉപയോഗിക്കാം എന്ന് കണ്ടെത്തി. അറബ് രസവാദ ശാസ്ത്രജ്ഞൻ അൽ-കിന്ദി വീഞ്ഞിന്റെ വാറ്റൽ പ്രക്രിയ 9ആം നൂറ്റാണ്ടിൽ വിവരിച്ചിട്ടുണ്ട്.[10][11][12]

12ആം നൂറ്റാണ്ട്: വാറ്റൽ പ്രക്രിയ മധ്യധരണ്യാഴിയിൽനിന്ന് ഇറ്റലിയിലേക്ക് എത്തിച്ചേർന്നു.[10][13] where distilled alcoholic drinks were recorded in the mid-12th century.[14] 12 ആം നൂറ്റാണ്ടിൽ വാറ്റിയ ലഹരി പാനീയങ്ങൾ അവിടെ നിലനിന്നിരുന്നു. ഇതേ സമയം ചൈനയിൽ യഥാർത്ഥ ചാരായതിന്റെ വാറ്റൽ തുടങ്ങിയതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. [15] 12ആം നൂറ്റാണ്ടിലെ ഒരു വാറ്റുപുര ചൈനയിലെ ഹേബേയ് പ്രവിശ്യയിലെ ക്വിങ്ലൊങ് എന്ന സ്ഥലത്ത് കണ്ടെത്തി.[15]

14ആം നൂറ്റാണ്ട് : ഇന്ത്യയിൽ യഥാർത്ഥ വാറ്റൽ പ്രക്രിയ 14 ആം നൂറ്റാണ്ടിൽ മധ്യധരണ്യാഴിയിൽ നിന്ന് തന്നെ എത്തിച്ചേർന്നു.[13] ദൽഹി സുൽത്താന്റെ സാമ്രാജ്യത്തിൽ 14 ആം നൂറ്റാണ്ടിൽ വ്യാപകമായി ലഹരിപാനീയങ്ങൾ ഈ പ്രക്രിയ ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. ഇതേ സമയം തന്നെ യൂറോപ്പിലും വാറ്റിയ പാനീയങ്ങൾ ജനകീയമായി.[14]

പുളിപ്പിച്ച പാനീയങ്ങൾ

വാറ്റിയെടുക്കുന്ന പാനീയങ്ങൾ

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലഹരിപാനീയം&oldid=3819497" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്