ലൈഫ് ഈസ് ബ്യൂട്ടിഫുൾ (ഇറ്റാലിയൻ ചലച്ചിത്രം)

1997 -ൽ പുറത്തിറങ്ങിയ ഒരു ഇറ്റാലിയൻ സിനിമയാണ് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ (ഇറ്റാലിയൻ: La vita è bella) (Life Is Beautiful). ഈ സിനിമ സംവിധാനം ചെയ്തതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും റൊബർതൊ ബെനീഞ്ഞി ആണ്. റൊബർതൊ ബെനീഞ്ഞി പ്രധാന കഥാപാത്രമായ ഗ്യൂഡോ ഓറെഫിസ് ആയി വേഷം ഇടുന്നു. റൊബർതൊ ബെനീഞ്ഞിയുടെ പിതാവിന് മൂന്നു വർഷ കാലത്തോളം നാസി പട്ടാള തടങ്കലിൽ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ അനുഭവങ്ങളിൽ നിന്നും ഉടലെടുത്തതാണ് കഥയുടെ പ്രമേയം. ഭീകരതയുടെ ഏറ്റവും പൈശാചികമായ ജൂത കൂട്ടക്കൊലയെ (ഹോളോകാസ്റ്റ്) ലളിതമായ രീതിയിൽ സിനിമയിൽ ആവിഷ്കരിച്ചിരിക്കുകയാണ്. അത് കാരണം കൊണ്ട് തന്നെ സിനിമ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഡോറ എന്ന നായിക കഥാപാത്രമായി വേഷമിട്ടത് റൊബർതൊ ബെനീഞ്ഞിയുടെ യഥാർത്ഥ ഭാര്യയായ നിക്കൊളേറ്റ ബാസ്ഖിയാണ്.

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ
Theatrical release poster
സംവിധാനംറൊബർതൊ ബെനീഞ്ഞി
നിർമ്മാണംഗ്യാൻലൂഗി ബ്രാസ്കി
എൽഡ ഫെറി
രചനറൊബർതൊ ബെനീഞ്ഞി
വിൻസെൻസൊ സെരാമി
അഭിനേതാക്കൾറൊബർതൊ ബെനീഞ്ഞി
നിക്കൊളേറ്റ ബാസ്ഖി
ജോർജ്ജിയോ കാന്റാറിനി
ഗ്യുസ്റ്റീനോ ഡ്യുറാനോ
ഹോർസ്റ്റ് ബ്ക്കോൾസ്
സംഗീതംനിക്കോള പ്യോവാനി
ചിത്രസംയോജനംസൈമോൺ പാഗി
വിതരണംമിറാമാക്‌സ്‌ ഫിലിംസ്
റിലീസിങ് തീയതി
  • 20 ഡിസംബർ 1997 (1997-12-20) (Italy)
  • 23 ഒക്ടോബർ 1998 (1998-10-23) (United States)
രാജ്യംഇറ്റലി
ഭാഷഇറ്റാലിയൻ
ജർമൻ
ഇംഗ്ലീഷ്
ബജറ്റ്$20 million[1]
സമയദൈർഘ്യം116 minutes[2]
ആകെ$229.2 million[3]

നാസി കോൺസെൻട്രേഷൻ ക്യാമ്പിനെ കുറിച്ചും ക്യാമ്പിലെ ജീവിതത്തെക്കുറിച്ചും നിരവധി സിനിമകൾ വന്നിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ലൈഫ് ഈസ് ബ്യൂട്ടിഫുൾ വേറിട്ടു നിൽക്കുന്നു. ഭയാനകമായ ദുരന്തത്തെപ്പോലും സിനിമയിൽ നർമത്തിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രണയം, ത്യാഗം, സഹനം, പ്രത്യാശ ഇവയെല്ലാം ഇഴചേർന്ന ഈ ഇറ്റാലിൻ സിനിമ 1999-ൽ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്കറടക്കം നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി.

കഥ

രണ്ടാം ലോക മഹായുദ്ധ കാലത്തെ ഇറ്റലിയിലെ നാസി അധിനിവേശ കാലത്തെ ഇതിവൃത്തമാക്കിയ സിനിമയിൽ, ഗ്യൂഡോ എന്ന കഥാപാത്രം തന്റെ മകനായ ജോഷ്വയെ പട്ടാളക്കാരിൽ നിന്നും മറച്ചു വയ്ക്കുന്ന ഒരു നാസി കോൺസെൻട്രേഷൻ ക്യാംപിന്റെ കഥ പറയുന്നു. നാസി കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് നയിക്കപ്പെടുന്ന ഗ്യൂഡോ, ക്യാംപിലെ ഭീകരതയും കാര്യങ്ങളുടെ ഗൗരവവും മനസ്സിലാക്കാൻ പ്രായമാകാത്ത തന്റെ മകൻ ജോഷ്വക്ക് ഭീതി തോന്നാതിരിക്കാൻ അവിടെ നടക്കുന്ന സംഭവങ്ങളൊക്കെ ഒരു ഗെയിമിന്റെ ഭാഗമാണ് എന്ന വിധം അവതരിപ്പിക്കുന്നു.

അഭിനേതാക്കൾ

  • റോബർട്ടോ ബെനിഗ്നി : ജൂഡോ ഓറെഫിസ്
  • നിക്കോലെ ബ്രാഷെ: ഡോറ
  • ജോർജിയോ കന്റരിനി: ജോഷോ
  • ഗസ്ടിണോ ദുരാണോ: അങ്കിൾ എലിസേ
  • ഹോസ്റ്റ് ബചോഴ്സ്: ഡോക്ടർ ലെസ്സിംഗ്
  • മറിസ പരദെസ് : ഡോറയുടെ അമ്മ
  • സെർജിയോ ബസ്റ്റ്രിക് ഫെരോക്യോ
  • അമർജിയോ ഫോടണി : റോഡോൾഫോ

അവാർഡുകൾ

71-മത് ഓസ്കാർ അക്കാദമി അവാർഡ് - മികച്ച സംഗീതം, ബെസ്റ്റ് ആക്ടർ , മികച്ച അന്യ ഭാഷ ചിത്രം[4]

അവലംബം

അധികവായന

Further reading

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ (ഇറ്റാലിയൻ ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്