ലോക്കൽ ഗ്രൂപ്പ്

സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ക്ഷീരപഥം അടങ്ങുന്ന താരാപഥങ്ങളുടെ സംഘമാണ്‌ ലോക്കൽ ഗ്രൂപ്പ്. കുള്ളൻ താരാപഥങ്ങൾ ഉൾപ്പെടെ ഈ സംഘത്തിൽ 30 താരാപഥങ്ങളുണ്ട്. ഈ സംഘത്തിന്റെ ഗുരുത്വകേന്ദ്രം ക്ഷീരപഥത്തിന്റേയും ആൻഡ്രോമീഡ താരാപഥത്തിന്റെയും ഇടയിലെവിടെയോ സ്ഥിതി ചെയ്യുന്നു. ലോക്കൽ ഗ്രൂപ്പിലെ താരാപഥങ്ങളെല്ലാം ഒരു കോടി പ്രകാശവർഷം വ്യാസം വരുന്ന ദൂരപരിധിയിൽ സ്ഥിതിചെയ്യുന്നു. യുഗ്മക രൂപമാണിതിനുള്ളത്.[1] ഈ സംഘത്തിന്റെ ആകെ പിണ്ഡം (1.29 ± 0.14)×1012M (സൗരപിണ്ഡങ്ങൾ) ആണെന്ന് കണക്കാക്കപ്പെടുന്നു. വിർഗോ സൂപ്പർക്ലസ്റ്ററിലെ അംഗങ്ങളിൽ ഒന്നാണ്‌ ലോക്കൽ ഗ്രൂപ്പ്.[2]

ലോക്കൽ ഗ്രൂപ്പ് എന്ന താരാപഥ സംഘത്തിലെ ഒരംഗവും അനിയത താരാപഥമായ (irregular galaxy) സെക്സ്റ്റൻസ് എ (Sextans A) 43 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. ചിത്രത്തിൽ മഞ്ഞനിറത്തിൽ വലുതായി പ്രകാശിച്ചു കാണുന്നത് ക്ഷീരപഥത്തിലെ നക്ഷത്രങ്ങളാണ്‌, അതിനു പിന്നിലായി കാണപ്പെടുന്നതാണ്‌ സെക്സ്റ്റൻസ് എ യിലെ നക്ഷത്രങ്ങൾ. അതിലെ പ്രായം കുറഞ്ഞ നീല നക്ഷത്രങ്ങളുടെ കൂട്ടങ്ങൾ വ്യക്തമായി കാണാം.

ഈ സംഘത്തിലെ ഏറ്റവും ഭാരം കൂടിയ അംഗങ്ങളാണ്‌ ക്ഷീരപഥവും ആൻഡ്രോമീഡയും. ഈ രണ്ട് താരാപഥങ്ങൾക്കും അവയുടേതായ ഉപതാരാപഥങ്ങളുടെ വ്യുഹങ്ങളുണ്ട്.

ക്ഷീരപഥത്തിന്റെ ഉപതാരാവ്യൂഹങ്ങൾ (1) കുള്ളൻ ധനു താരാപഥം (Sagittarius Dwarf Galaxy), (2) വലിയ മഗല്ലെനിക് മേഘം, (3) ചെറിയ മഗല്ലെനിക് മേഘം, (4) കുള്ളൻ ബൃഹച്ഛ്വാനം (Canis Major Dwarf), (5) കുള്ളൻ ലഘുബാലു (Ursa Minor Dwarf), (6) കുള്ളൻ വ്യാളം (Draco Dwarf), (7) കുള്ളൻ ഓരായം (Carina Dwarf), (8) കുള്ളൻ സെക്സ്റ്റന്റ് (Sextans Dwarf), (9) കുള്ളൻ ശില്പി (Sculptor Dwarf), (10) കുള്ളൻ അഗ്നികുണ്ഡം (Fornax Dwarf), (11) ചിങ്ങം I (Leo I), (12) ചിങ്ങം II (Leo II), (13) കുള്ളൻ സപ്തർഷിമണ്ഡലം (Ursa Major Dwarf).

ആൻഡ്രോമീഡയുടെ ഉപതാരവ്യൂഹങ്ങൾ

(1) M32, (2) M110, (3) NGC 147, (4) NGC 185, (5) And I, (6) And II, (7) And III, (8) And IV, (9) And V, (10) ഭാദ്രപദം dSph (Pegasus dSph), (11) കുള്ളൻ കാശ്യപി (Cassiopeia Dwarf), (12) And VIII, (13) And IX, (14) and And X.

  • ഈ സംഘത്തിലെ മൂന്നാമത്തെ വലിയ താരാപഥമാണ് ത്രിഭുജം താരാപഥം (Triangulum Galaxy). സാധാരണ വലിപ്പത്തിലുള്ള ഒരു സ്പൈറൽ താരാപഥമായ ഇത് ആൻഡ്രോമീഡാ താരാപഥത്തിന്റെ സഹചാരി ആയിരിക്കാവുന്നതാണ്‌. കുള്ളൻ മീനം (Pisces Dwarf) എന്ന ഉപതാരാപഥം ഇതിനുണ്ട്.

ഈ വലിയ ഉപസംഘങ്ങളിൽ നിന്ന് ഗുരുത്വപരമായി അകന്നു നിൽക്കുന്ന ലോക്കൽ ഗ്രൂപ്പിലെ അംഗങ്ങൾ ഇവയാണ്‌: (1) IC10, (2) IC1613, (3) ഫീനിക്സ് കുള്ളൻ, (4) ചിങ്ങം എ (Leo A), (5) കുള്ളൻ സാരംഗം (Tucana Dwarf), (6) കുള്ളൻ കേതവസ് (Cetus Dwarf), (7) അനിയത കുള്ളൻ ഭാദ്രപദം (Pegasus Dwarf Irregular), (8) വോൾഫ്-ലൻഡ്മാർക്ക്-മിലോട്ടെ (Wolf-Lundmark-Melotte), (9) കുള്ളൻ കുംഭം (Aquarius Dwarf), (10) അനിയത കുള്ളൻ ധനു (Sagittarius Dwarf Irregular)

ഘടക താരാപഥങ്ങൾ

ഞെക്കാൻ കഴിയുന്ന മാപ്പുകൾ

Sextans BSextans AMilky WayLeo I (dwarf galaxy)Canes DwarfLeo II (dwarf galaxy)NGC 6822Phoenix DwarfTucana DwarfWolf-Lundmark-MelotteCetus DwarfIC 1613SagDIGAquarius DwarfTriangulum GalaxyNGC 185NGC 147IC 10Andromeda GalaxyMessier 110Leo ANGC 3109Antlia DwarfLGS 3Pegasus DwarfAndromeda IIAndromeda IIIAndromeda I
ലോക്കൽ ഗ്രൂപ്പ് (ഞെക്കാൻ സാധിക്കുന്ന മാപ്പ്)
Milky WaySagittarius Dwarf Elliptical GalaxySextans DwarfLarge Magellanic CloudSmall Magellanic CloudSculptor DwarfFornax DwarfCarina DwarfBootes DwarfUrsa Major IIUrsa Major IUrsa Minor DwarfDraco Dwarf
ക്ഷീരപഥത്തിന്റെ ഉപതാരപഥങ്ങൾ (ഞെക്കാൻ സാധിക്കുന്ന മാപ്പ്)

താരാപഥ അംശങ്ങൾ

സ്പൈറൽ താരാപഥങ്ങൾ
പേര്തരംനക്ഷത്രരാശികുറിപ്പുകൾ
ക്ഷീരപഥംSBbcn/aസംഘത്തിൽ വലിപ്പത്തിൽ രണ്ടാമത്തെ അംഗം, ഏറ്റവും പിണ്ഡമുള്ളത് ഇതായിരിക്കാം.[3]
ആൻഡ്രോമീഡ താരാപഥം (M31, NGC 224)SA(s)bമിരാൾസംഘത്തിലെ ഏറ്റവും വലിപ്പം കൂടിയ അംഗം, ബാർഡ് സ്പൈറൽ (barred spiral) താരാപഥം കൂടിയാണെന്ന് അടുത്ത കാലത്ത് മനസ്സിലാക്കി (2006 ൽ). ക്ഷീരപഥത്തേക്കാൾ പിണ്ഡം കുറഞ്ഞതായിരിക്കാം ഇത്.
ത്രിഭുജം താരാപഥം (M33, NGC 598)SAcത്രിഭുജംസാധാരണ സ്പൈറൽ താരാപഥം, ആൻഡ്രോമീഡയുടെ ഉപതാരാപഥമായിരിക്കാൻ സാധ്യതയുണ്ട്.
ദീർഘവൃത്ത താരാപഥങ്ങൾ
പേര്തരംനക്ഷത്രരാശികുറിപ്പുകൾ
M110 (NGC 205)E6pമിരാൾആൻഡ്രോമീഡയുടെ ഉപതാരാപഥം
M32 (NGC 221)E2മിരാൾആൻഡ്രോമീഡയുടെ ഉപതാരാപഥം
അനിയത താരാപഥങ്ങൾ (Irregular galaxies)
പേര്തരംനക്ഷത്രരാശികുറിപ്പുകൾ
Wolf-Lundmark-Melotte (WLM, DDO 221)Ir+കേതവസ്
IC 10KBm or Ir+കാശ്യപി
Small Magellanic Cloud (SMC, NGC 292)SB(s)m pecസാരംഗംക്ഷീരപഥത്തിന്റെ ഉപതാരാപഥം
Canis Major DwarfIrrബൃഹച്ഛ്വാനംക്ഷീരപഥത്തിന്റെ ഉപതാരാപഥം
Pisces Dwarf (LGS3)Irrമീനംത്രിഭുജം താരാപഥത്തിന്റെ ഉപതാരാപഥമായിരിക്കാൻ സാധ്യത?
IC 1613 (UGC 668)IAB(s)m Vകേതവസ്
Phoenix DwarfIrrഅറബിപക്ഷി
Large Magellanic Cloud (LMC)Irr/SB(s)mസ്രാവ്ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Leo A (Leo III)IBm Vചിങ്ങം
Sextans B (UGC 5373)Ir+IV-Vസെക്സ്റ്റന്റ്
NGC 3109Ir+IV-Vആയില്യൻ
Sextans A (UGCA 205)Ir+Vസെക്സ്റ്റന്റ്
ദീർഘവൃത്ത കുള്ളൻ താരാപഥങ്ങൾ
പേര്തരംനക്ഷത്രരാശികുറിപ്പുകൾ
NGC 147 (DDO 3)dE5 pecകാശ്യപിആൻഡ്രോമീഡയുടെ ഉപതാരാപഥം
SagDIG (Sagittarius Dwarf Irregular Galaxy)IB(s)m VധനുMost remote from barycenter member thought to be in the Local Group.[4]
NGC 6822 (Barnard's Galaxy)IB(s)m IV-Vധനു
Pegasus Dwarf (Pegasus Dwarf Irregular, DDO 216)Irrഭാദ്രപദം
ദീർഘഗോള കുള്ളൻ താരാപഥങ്ങൾ
പേര്തരംനക്ഷത്രരാശികുറിപ്പുകൾ
Boötes DwarfdSphഅവ്വപുരുഷൻ
Cetus DwarfdSph/E4കേതവസ്
Canes Venatici DwarfdSphവിശ്വകദ്രു
Andromeda IIIdE2മിരാൾആൻഡ്രോമീഡയുടെ ഉപതാരാപഥം
NGC 185dE3 pecകാശ്യപിആൻഡ്രോമീഡയുടെ ഉപതാരാപഥം
Andromeda IdE3 pecമിരാൾആൻഡ്രോമീഡയുടെ ഉപതാരാപഥം
Sculptor Dwarf (E351-G30)dE3ശില്പിക്ഷീരപഥത്തിന്റെ ഉപതാരാപഥം
Andromeda VdSphമിരാൾആൻഡ്രോമീഡയുടെ ഉപതാരാപഥം
Andromeda IIdE0മിരാൾആൻഡ്രോമീഡയുടെ ഉപതാരാപഥം
Fornax Dwarf (E356-G04)dSph/E2അഗ്നികുണ്ഡംക്ഷീരപഥത്തിന്റെ ഉപതാരാപഥം
Carina Dwarf (E206-G220)dE3ഓരായംക്ഷീരപഥത്തിന്റെ ഉപതാരാപഥം
Antlia DwarfdE3ശലഭശുണ്ഡം
Leo I (DDO 74)dE3ചിങ്ങംക്ഷീരപഥത്തിന്റെ ഉപതാരാപഥം
Sextans DwarfdE3സെക്സ്റ്റന്റ്ക്ഷീരപഥത്തിന്റെ ഉപതാരാപഥം
Leo II (Leo B)dE0 pecചിങ്ങംക്ഷീരപഥത്തിന്റെ ഉപതാരാപഥം
Ursa Minor DwarfdE4ലഘുബാലുക്ഷീരപഥത്തിന്റെ ഉപതാരാപഥം
Draco Dwarf (DDO 208)dE0 pecവ്യാളംക്ഷീരപഥത്തിന്റെ ഉപതാരാപഥം
SagDEG (Sagittarius Dwarf Elliptical Galaxy)dSph/E7ധനുക്ഷീരപഥത്തിന്റെ ഉപതാരാപഥം
Tucana DwarfdE5സാരംഗം
Cassiopeia Dwarf (Andromeda VII)dSphകാശ്യപിആൻഡ്രോമീഡയുടെ ഉപതാരാപഥം
Pegasus Dwarf Spheroidal Galaxy (Andromeda VI)dSphഭാദ്രപദംആൻഡ്രോമീഡയുടെ ഉപതാരാപഥം
Ursa Major DwarfdSphസപ്തർഷിമണ്ഡലംക്ഷീരപഥത്തിന്റെ ഉപതാരാപഥം
Identification Unclear
പേര്തരംനക്ഷത്രരാശികുറിപ്പുകൾ
Virgo Stellar StreamdSph (remnant)?കന്നിക്ഷീരപഥവുമായി കൂടിചേർന്നുകൊണ്ടിരിക്കുന്നു.
Willman 1കുള്ളൻ ഗോളീയ താരാപഥം അല്ലെങ്കിൽ ഗോളീയ നക്ഷത്രക്കൂട്ടം?സപ്തർഷിമണ്ഡലം147,000 light-years away
Andromeda IVIrr?മിരാൾതാരാപഥമാരിക്കാൻ സാധ്യതയില്ല
UGC-A 86 (0355+66)Irr, dE or S0കരഭം
UGC-A 92 (EGB0427+63)Irr or S0കരഭം
Probable non-members
പേര്തരംനക്ഷത്രരാശികുറിപ്പുകൾ
GR 8 (DDO 155)Im Vകന്നി
IC 5152IAB(s)m IVസിന്ധു
NGC 55SB(s)mശില്പി
Aquarius Dwarf (DDO 210)Im Vകുംഭം
NGC 404E0 or SA(s)0-മിരാൾ
NGC 1569Irp+ III-IVകരഭം
NGC 1560 (IC 2062)Sdകരഭം
Camelopardalis AIrrകരഭം
Argo DwarfIrrഓരായം
2318-42Irrബകം
UKS 2323-326Irrശില്പി
UGC 9128 (DDO 187)Irp+അവ്വപുരുഷൻ
Palomar 12 (Capricornus Dwarf)മകരംഒരു ഗോളീയ നക്ഷത്രക്കൂട്ടം, മുൻപ് കുള്ളൻ ഗോളീയ താരാപഥമായി കണക്കാക്കിയിരുന്നു
Palomar 4 (originally designated Ursa Major Dwarf)സപ്തർഷിമണ്ഡലംഒരു ഗോളീയ നക്ഷത്രക്കൂട്ടം, മുൻപ് കുള്ളൻ ഗോളീയ താരാപഥമായി കണക്കാക്കിയിരുന്നു
Sextans C

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലോക്കൽ_ഗ്രൂപ്പ്&oldid=3093778" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്