വി.ഡി. സാവർക്കർ

ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ.
(വിനായക് സവർക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും, കവിയും എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ().1922-ൽ രത്‌നഗിരിയിൽ തടവിലാക്കപ്പെട്ട സമയത്താണ് സവർക്കർ ഹിന്ദുത്വയുടെ ഹിന്ദു ദേശീയ രാഷ്ട്രീയ പ്രത്യയശാസ്ത്രം വികസിപ്പിച്ചെടുത്തത്[1][2]. അദ്ദേഹം ഹിന്ദു മഹാസഭയിലെ പ്രമുഖനായിരുന്നു[3]. തന്റെ ആത്മകഥ എഴുതിയത് മുതൽ "ധീരൻ" എന്നർത്ഥമുള്ള വീർ എന്ന വിശേഷണം അദ്ദേഹം സ്വയം ഉപയോഗിക്കാൻ തുടങ്ങി[4][5]. സവർക്കർ ഹിന്ദു മഹാസഭയിൽ ചേരുകയും ഭാരതത്തിന്റെ (ഇന്ത്യ) സത്തയായി ഒരു "ഹിന്ദു" സ്വത്വം സൃഷ്ടിക്കുന്നതിനായി ചന്ദ്രനാഥ് ബസു മുമ്പ് സൃഷ്ടിച്ച[6] ഹിന്ദുത്വ (ഹിന്ദുത്വം) എന്ന പദം ജനകീയമാക്കുകയും ചെയ്തു[7]. സവർക്കർ ഒരു നിരീശ്വരവാദിയായിരുന്നു[8] എങ്കിലും ഹിന്ദു തത്ത്വചിന്തയുടെ പ്രായോഗിക പരിശീലകനായിരുന്നു.

വിനായക് ദാമോദർ സാവർക്കർ
സവർക്കർ ഒരു ചടങ്ങിൽ
ജനനം(1883-05-28)28 മേയ് 1883
മരണം26 ഫെബ്രുവരി 1966(1966-02-26) (പ്രായം 82)
മരണ കാരണംനിരാഹാരം
ദേശീയത ഇന്ത്യ
കലാലയംമുംബൈ സർവ്വകലാശാല
ഗ്രേസ് ഇൻ
അറിയപ്പെടുന്നത്ഹിന്ദുത്വം, ഹിന്ദു ദേശീയത
രാഷ്ട്രീയ കക്ഷിഹിന്ദു മഹാസഭ
ജീവിതപങ്കാളി(കൾ)
യമുനാഭായി
(m. 1902; died 1963)
കുട്ടികൾ3
ബന്ധുക്കൾഗണേഷ് ദാമോദർ സവർക്കർ (സഹോദരൻ)

ഹൈന്ദവ സംസ്കാരത്തിലെ ജാതി വ്യവസ്ഥകളെ തുറന്നെതിർത്ത അദ്ദേഹം ഹിന്ദുമതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരെ തിരിച്ച് ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും മനുസ്മൃതിയിൽ അധിഷ്ഠിതമായ ഒരു ഹിന്ദു രാഷ്ട്രത്തിനും ആഹ്വാനം ചെയ്തു[1][2]. സവർക്കർ ഹിന്ദുത്വം എന്ന വാക്കിനെ ഒരു സംയുക്തമായ ഹിന്ദു മേൽവിലാസമായിക്കണ്ട് ഇതിനെ ഒരു "സങ്കല്പിത രാഷ്ട്രമായി" വിഭാവനം ചെയ്തു. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ തത്ത്വചിന്തയിൽ പ്രയോജനവാദം, യുക്തിവാദം, പോസിറ്റിവിസം, മാനവികത, സാർവത്രികത്വം, പ്രായോഗികതാവാദം, യാഥാർത്ഥ്യം എന്നീ ഘടകങ്ങൾ അടങ്ങിയിരുന്നു.[9] സവർക്കറുടെ ഇത്തരം നിലപാടുകൾ, രാജ്യത്തിന്റെ ഐക്യം മുന്നോട്ടുവച്ചായിരുന്നുവെങ്കിലും[അവലംബം ആവശ്യമാണ്] ഇന്ത്യൻ ദേശീയതയിൽ മറ്റു മതങ്ങളെ അദ്ദേഹം ഒഴിവാക്കി.[10] ഹിന്ദു സാംസ്കാരികതയെ ദേശീയതയായി മാറ്റാൻ ശ്രമിച്ചു എന്ന നിലയിലാണ് പൊതുവെ അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നത്. കടുത്ത വർഗ്ഗീയവാദി എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു.[11][12][13] അവിഭക്ത ഇന്ത്യയിൽ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് വെച്ചത് സവർക്കറായിരുന്നു. പിന്നീട് മുഹമ്മദാലി ജിന്ന പാകിസ്താൻ വാദം ഉന്നയിച്ചപ്പോൾ ഹിന്ദുവും മുസ്‌ലിമും വ്യത്യസ്ത ദേശീയതകളാണെന്നും[14], ജിന്നയുടെ വാദം അംഗീകരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം എഴുതി[15][16][17][18].

ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം നടത്തുന്ന കാലത്താണ് വി.ഡി. സാവർക്കർ ഹിന്ദുത്വവിപ്ലവത്തിന്റേതായ പാത സ്വീകരിക്കുന്നത്. ഇക്കാലഘട്ടത്തിൽ അദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ രണ്ടു സംഘടനകൾ സ്ഥാപിച്ചു.[19][20] ഇന്ത്യാ ഹൌസ് എന്ന വിപ്ലവപാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ 1911 ൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാസിക് കളക്ടറായിരുന്ന ജാക്സനെ വിധിക്കാൻ ശ്രമിച്ചതിനും, ബ്രിട്ടീഷ് രാജകുടുംബത്തിനെതിരേ ഗൂഢാലോചനനടത്തിയതിനു 50 കൊല്ലത്തെ തടവു ശിക്ഷക്കു വിധിക്കപ്പെടുകയും ശിക്ഷ അനുഭവിക്കാൻ സവർക്കറെ ആന്റമാൻ നിക്കോബാർ ദ്വീപുകളിലുള്ള ജയിലിലടക്കുകയും ചെയ്തു.

ജയിലിൽവെച്ച് അദ്ദേഹം ഹിന്ദുത്വത്തെ നിർവചിയ്ക്കുന്ന നിരവധി ലേഖനങ്ങളെഴുതിയിരുന്നു. 13 വർഷം ആന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സാവർക്കർ, താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയതിന്റെ ഫലമായി 1924 ൽ ജയിൽ മോചിതനായി[21]. 1920 മുതലാണ് വീർ എന്ന വിശേഷണം സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്. ആദ്യമായി സവർക്കറെ വീർ എന്ന് വിശേഷിപ്പിച്ചത് ഭോപട്കർ ആണെന്ന് കരുതപ്പെടുന്നു. [15] പിന്നീട് ദേശീയത പ്രചരിപ്പിക്കാൻ അദ്ദേഹം രാജ്യമൊട്ടാകെ സഞ്ചരിച്ചു. കോൺഗ്രസ്സിന്റെ നയങ്ങളെ പലപ്പോഴും നഖശിഖാന്തം എതിർത്ത സാവർക്കർ ഒപ്പം ക്വിറ്റ് ഇന്ത്യാ മൂവ്മെന്റിനെയും എതിർത്തിരുന്നു[22]. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായെങ്കിലും, തെളിവുകളുടെ അഭാവത്തിൽ അദ്ദേഹം വിട്ടയക്കപ്പെട്ടു. പീന്നിട് കപൂർ കമ്മീഷൻ ഗാന്ധിവധത്തിലെ ഗൂഢാലോചനയിൽ അദ്ദേഹത്തിനുണ്ടായിരുന്ന പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്.[23] [24][25] 1966 ഫെബ്രുവരി 26 ന് തന്റെ 82 ആം വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.

ജനനം, ബാല്യം

1883 ൽ മഹാരാഷ്ട്ര സംസ്ഥാനത്തെ നാസിക് ജില്ലയിലെ ഭാഗൂരിലാണ് സാവർക്കർ ജനിച്ചത്. രാധാഭായിയും ദാമോദർ പാന്തുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. വിനായകിനെ കൂടാതെ ഗണേഷ്, നാരായൺ എന്നീ ആൺകുട്ടികളും, മൈനാഭായി എന്ന പെൺകുട്ടിയുമാണ് മക്കളായി ഈ ദമ്പതികൾക്ക് ഉണ്ടായിരുന്നത്.[26] വിനായക് എന്നും തത്യ ഈ കുട്ടി വിളിക്കപ്പെട്ടിരുന്നു. 1892-ൽ വിനായകിന് ഏകദേശം ഒമ്പതു വയസ്സുള്ളപ്പോൾ മാതാവ് മരണമടഞ്ഞു. 1899ൽ പിതാവും മരണമടഞ്ഞതോടെ ജ്യേഷ്ഠസഹോദരനായ ഗണേഷ് ആണ് തന്റെ താഴെയുള്ള സഹോദരങ്ങളേയും, സഹോദരിയേയും സംരക്ഷിച്ചിരുന്നത്.[27] സവർക്കർക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ തന്റെ ഗ്രാമത്തിലുള്ള ഒരു മുസ്ലീം പള്ളി തന്റെ സുഹൃത്തുക്കളേയും കൂട്ടി ആക്രമിച്ചിരുന്നു.[28]

സമീപത്തുള്ള ഗ്രാമീണവിദ്യാലയത്തിലാണ് വിനായക് പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. അഞ്ചാംതരം കഴിഞ്ഞതോടെ തുടർപഠനത്തിനായി വിനായക് നാസികിലേക്കു പോയി. ഇക്കാലഘട്ടത്തിൽത്തന്നെ വിനായക് വർഗ്ഗീയത പ്രകടിപ്പിച്ചിരുന്നു എന്ന സുഹൃത്തുക്കൾ ഓർമ്മിക്കുന്നു. നാസികിലെ പഠനകാലത്ത് എഴുതിയിരുന്ന അദ്ദേഹത്തിന്റെ കവിതകളിലും, മറ്റും തീവ്ര വർഗ്ഗീയത സ്ഫുരിച്ചിരുന്നു. സുഹൃത്തുക്കളെ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാനാക്കാനും വിനായക് ശ്രമിച്ചിരുന്നു.[29] 1901 ൽ മെട്രിക്കുലേഷൻ പാസ്സായതോടെ, വിനായക് തുടർ പഠനത്തിനായി പൂനെയിലുള്ള ഫെർഗൂസൺ കലാലയത്തിൽ ചേർന്നു. ഫെർഗൂസൺ കലാലയത്തിലെ വിദ്യാഭ്യാസ കാലഘട്ടം വിനായകിന് വർഗ്ഗീയത ആളിക്കത്തിക്കാനുള്ള വേദിയായി. ഈ സമയത്താണ് വിനായക് ലോകമാന്യതിലകിനെ പരിചയപ്പെടുന്നത്. ഈ ബന്ധം വിനായകിൽ ദേശസ്നേഹത്തിന്റ തീപ്പൊരി ആളിക്കത്തിച്ചു. ചരിത്രമായിരുന്നു ഇഷ്ടവിഷയം, ഭാരതചരിത്രത്തിലുപരി, ലോകത്തിന്റെ ചരിത്രമത്രയും പഠിക്കുന്നതിൽ വിനായക് താൽപര്യം പ്രകടിപ്പിച്ചിരുന്നു[30]

രാഷ്ട്രീയ ജീവിതം

ആദ്യകാലം

ചാഫേക്കർ സഹോദരന്മാരുടെ രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാരോടുള്ള എതിർപ്പുകൾ ഉച്ചസ്ഥായിയിൽ നിൽക്കുന്ന കാലമായിരുന്നു 1890 കളുടെ അവസാനം. ഈ പരിതഃസ്ഥിതിയിൽ ബ്രിട്ടീഷുകാർക്കെതിരെ സംഘടിക്കണമെന്ന് തീരുമാനിച്ചുറച്ച സാവർക്കർ ചില സുഹൃത്തുക്കളോടൊപ്പം 1900 ഇൽ മിത്രമേള എന്ന സംഘടന രൂപവത്കരിച്ചു. ഈ സംഘടനയാണ് പിൽക്കാലത്ത് അഭിനവ് ഭാരത് സൊസൈറ്റി എന്ന തീവ്രവിപ്ലവ സംഘടനായി മാറിയത്.

ഫ്രാൻസിലെ അറസ്റ്റ്

ബ്രിട്ടീഷ് ഭരണത്തിൽ ഇന്ത്യാക്കാർക്കുള്ള പങ്കാളിത്തം പരിമിതപ്പെടുത്തുന്ന മിന്റോ മോർളി പരിഷ്കാരത്തിനെതിരേ ഗണേഷ് സവർക്കർ ഒരു സായുധ കലാപം നടത്തിയിരുന്നു.[31] കലാപത്തിന്റെ ആസൂത്രകൻ ദാമോദർ സവർക്കർ ആണെന്നു ബ്രിട്ടീഷ് ഭരണകൂടം ആരോപിച്ചു.[32] ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അറസ്റ്റ് ഭയന്ന് സവർക്കർ പാരീസിലേക്കു പലായനം ചെയ്തുവെങ്കിലും, അവിടെ വച്ച് പോലീസ് പിടിയിലകപ്പെട്ടു.[33] സവർക്കറെ കൊണ്ടുപോയ കപ്പലിൽ നിന്നും മാർസിലെ തീരത്തുവെച്ച് സാഹസികമായി സവർക്കർ വെള്ളത്തിലേക്കു ചാടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വീണ്ടും പിടിയിലായി. കപ്പലിൽ നിന്നും രക്ഷപ്പെട്ടാൽ കൊണ്ടുപോകാനായി തന്റെ സുഹൃത്ത് അവിടെ എത്തിച്ചേരുമെന്നുള്ള പദ്ധതി പ്രകാരമായിരുന്നു സവർക്കർ ഈ സാഹസത്തിനു തുനിഞ്ഞത്. എന്നാൽ സുഹൃത്ത് എത്താൻ വൈകിയതോടെ, രക്ഷപ്പെടൽ ശ്രമം പരാജയപ്പെട്ടു.[34][35][36]

ഫ്രാൻസിൻറെ അധികാരപരിധിയിൽ വച്ച് ബ്രിട്ടീഷ് പോലീസ് സവർക്കറെ അറസ്റ്റ് ചെയ്തത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് വഴി വച്ചു. ഈ വിഷയം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു. ഈ വിഷയം അന്താരാഷ്ട്ര കോടതിക്കു മുന്നിലെത്തി. സവർക്കറെ ഇന്ത്യൻ മിലിറ്ററി പോലീസിനു കൈമാറാൻ കോടതി വിധിയായി.[37]

വിചാരണ,ജയിൽ

ബോംബെയിൽ എത്തിയെ സവർക്കറെ പൂനേയിലുള്ള യേർവാഡാ ജയിലിലേക്കാണു മാറ്റിയത്. 1910 സെപ്തംബർ പത്താം തീയതി സ്പെഷൽ ട്രൈബ്യൂണൽ മുന്നാകേ വിചാരണ ആരംഭിച്ചു. നാസിക് കളക്ടറായിരുന്ന ജാക്സനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നതായിരുന്നു സവർക്കറുടെ മേൽ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങളിലൊന്ന്.[38] ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ ഗൂഢാലോചന നടത്തി എന്ന കാരണമായിരുന്നു രണ്ടാമത്തേത്, ഇന്ത്യൻ പീനൽ കോഡ് 122-എ പ്രകാരമായിരുന്നു കേസ്.[39][40] വിചാരണക്കുശേഷം അമ്പതുകൊല്ലത്തെ തടവായിരുന്നു ശിക്ഷ വിധിച്ചത്.

1911 ജൂലായ് 4 നു സവർക്കറെ ആൻഡമാൻ നിക്കോബാർ തടവറയിലേക്ക് അയച്ചു. 1921 വരെ 10 വർഷം സവർക്കർ ആൻഡമാനിലെ തടവറയിലും പിന്നീട് 3 വർഷം രത്‌നഗിരിയിലെ ജയിലിലും അങ്ങനെ 13 വർഷക്കാലം തടവുശിക്ഷ അനുഭവിച്ചു. സവർക്കറെ ബ്രിട്ടീഷ് ഭരണകൂടം ഒരു രാഷ്ട്രീയ തടവുകാരനായി കണക്കാക്കിയിരുന്നില്ല. ആദ്യ ആറു മാസം പൂർണ്ണമായും ഏകാന്ത തടവാണ് സവർക്കർക്ക് വിധിച്ചത്.സവർക്കറിന്റെ ജയിൽ ടിക്കറ്റു പ്രകാരം 1912 നും 14 നും ഇടയിൽ എട്ടു തവണ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.[41] ജയിൽ മോചിതനായ ശേഷം 1937 വരെ രത്നഗിരി വിട്ടു വെളിയിൽ പോകാൻ ബ്രിട്ടീഷ് ഭരണകൂടം സവർക്കറെ അനുവദിച്ചില്ല.[42]

വിവാദം

ഭാരതീയ ജനതാ പാർട്ടി ഇന്ത്യയുടെ പാർലിമെന്റ് ഹാളിൽ സവർക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യുകയുണ്ടായി.[43] ആന്തമാൻ ജയിലിൽ തടവു ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്ന വിശ്വനാഥ മാഥൂർ ബി.ജെ.പിയുടെ ഈ നടപടിയെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്തു വന്നു. ഒരു ഭീരുവിനെ വിപ്ലവകാരിയാക്കാനുള്ള ശ്രമം എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് പ്രതികരിച്ചത്.[44] ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ ആയിരക്കണക്കിനാളുകളെ അപമാനിക്കുന്നതിനു തുല്യമാണ് ഈ പ്രവൃത്തി എന്ന് മാഥൂർ അഭിപ്രായപ്പെട്ടു. ഒരു ദേശത്തിനു തന്നെ അപമാനമായ വ്യക്തിയെ ന്യായീകരിക്കുകയാണ് ഈ പാർട്ടി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[45] ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പ്രവർത്തകരുടെ ത്യാഗത്തെ ഇത്തരം ഒരു നടപടിയിലൂടെ ദുഷിപ്പിക്കാൻ അനുവദിക്കരുതെന്നു കാണിച്ച് മാഥൂർ ഇന്ത്യൻ പ്രസിഡന്റിനും പ്രധാന രാഷ്ട്രീയ കക്ഷികൾക്കും കത്തയച്ചിരുന്നു.[46]

സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം

അക്കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ ഇടയിൽ നിലന്നിന്നിരുന്ന മിതവാദി-തീവ്രവാദി വിഭാഗങ്ങളിൽ രണ്ടാമത്തേതിനൊപ്പമായിരുന്നു സാവർക്കർ. സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ ഇന്ത്യയിൽനിന്നു പുറത്താക്കണമെന്നാണ് സാവർക്കർ ആഗ്രഹിച്ചത്. 1905ൽ ബംഗാൾ വിഭജനത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി വിദേശസാധനങ്ങൾ ബഹിഷ്കരിക്കൽ പ്രക്ഷോഭത്തിൽ സാവർക്കർ ഭാഗഭാക്കായി.[അവലംബം ആവശ്യമാണ്] അങ്ങനെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ആദ്യമായി, പൂനെയിൽ വച്ച് വിദേശവസ്ത്രങ്ങൾ കത്തിച്ചു കൊണ്ടുള്ള പ്രക്ഷോഭം നടന്നു. അതിന്റെ പേരിൽ സാവർക്കറെ ഫെർഗൂസൻ കോളേജിൽ നിന്നും പുറത്താക്കുകയുണ്ടായി[47]

1906 ജൂൺ 9ന് സ്കോളർഷിപ്പോടുകൂടിയുള്ള നിയമപഠനത്തിന് സാവർക്കർ ലണ്ടനിലെത്തുകയും തുടർന്ന് ഫ്രീ ഇന്ത്യാ സൊസൈറ്റി എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. ദേശസ്നേഹികളായ നിരവധി യുവാക്കൾ ഫ്രീ ഇന്ത്യാ സൊസൈറ്റിയുടെ പേരിൽ ലണ്ടനിൽ ഒത്തുകൂടി. ഭായി പരമാനന്ദ്, സേനാപതി ബാപ്പട്, ലാലാ ഹർദയാൽ എന്നിവർ അവരിലുൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമര പ്രക്ഷോഭം അന്തർദ്ദേശീയ തലത്തിലെത്തിക്കുന്നതിന്റെ ഭാഗമായി 1907 ഇൽ ജർമ്മനിയിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ്സിൽ പങ്കെടുക്കാൻ മാഡം ബിക്കാജി കാമയെ നിയോഗിച്ചതും സാവർക്കറാണ്. പ്രസിദ്ധമായ 1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന പുസ്തകം അദ്ദെഹം എഴുതുന്നത് ഇക്കാലത്താണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണങ്ങൾക്കിടയിലും പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി ഹോളണ്ടിലെത്തിക്കാനും 1909 ൽ പ്രസിദ്ധപ്പെടുത്താനും കഴിഞ്ഞു. ഈ പുസ്തകം പിന്നീട് വിപ്ലവകാരികളുടെ ആവേശമായി മാറുകയും ചെയ്തു.[അവലംബം ആവശ്യമാണ്] 1909 ജൂലൈ 1 നു മദൻ ലാൽ ഢീംഗ്റ ബ്രിട്ടീഷ് ഓഫീസറായ കഴ്സൺ വൈലിയെ വധിച്ചതോടെ സാവർക്കറുടെ ലണ്ടൻ ജീവിതം ബ്രിട്ടീഷ് നിരീക്ഷണത്തിലായി. ഡിസംബർ 21 നു നാസികിലെ അഭിനവ ഭാരത് അംഗങ്ങൾ നാസിക് കളക്റ്റർ ആയിരുന്ന എ എം റ്റി ജാക്സണെക്കൂടീ വധിച്ചതോടെ സവർക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു , തുടർന്ന് ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഇന്ത്യയിലേക്ക് അയക്കാൻ ലണ്ടൻ കോടതി തീരുമാനിക്കുകയും ചെയ്തു .

ദയാഹർജികൾ

ജയിൽ ശിക്ഷയിൽ നിന്നും ഇളവ് ലഭിക്കാനായി സാവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിന് നിരവധി ദയാഹർജികൾ നൽകുകയുണ്ടായി. 1911 ഏപ്രിൽ 04- ന് അദ്ദേഹത്തിന്റെ ആദ്യത്തെ ശിക്ഷ ഇളവിനുള്ള അപേക്ഷ നിരസിക്കപ്പെട്ടു[48] ആന്തമാനിലെ സെല്ലുലർ ജയിലിൽ നിന്ന് ദയാഹർജി നൽകിയെങ്കിലും 1911 സെപ്റ്റംബർ 03 ന് തള്ളപ്പെട്ടു[49]

1913-ൽ അടുത്ത ദയാഹർജി നൽകപ്പെട്ടു.[50] താനൊരു ധാരാളിയായ മകനാണെന്നും തനിക്ക് മാപ്പ് നൽകണമെന്നും, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിതൃതുല്യമായ വാതിലുകളിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്നും സവർക്കറിന്റെ ഹർജിയിൽ പറയുന്നുണ്ട്. തന്റെ മോചിപ്പിക്കുകയാണെങ്കിൽ ഒരു പാട് ഇന്ത്യക്കാരെ ബ്രിട്ടീഷ് അനുകൂലികളാക്കി മാറ്റാൻ തനിക്ക് കഴിയുമെന്നും സാവർക്കർ പറയുന്നു. ഏതു രൂപേണയും ബ്രിട്ടീഷ് സാമ്രാജ്യത്തെ സേവിക്കാൻ തയ്യാറാണെന്നും അദ്ദേഹത്തിന്റെ മാപ്പപേക്ഷയിലുണ്ട്[51]

1917-ൽ നൽകപ്പെട്ട മൂന്നാമത്തെ ദയാഹർജി ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പരിഗണനയ്ക്കായി സമർപ്പിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു.[52]. 1920-ൽ അദ്ദേഹം നാലാമത്തെ ദയഹർജി സമർപ്പിച്ചു.[53] ഇതിൽ സായുധമാർഗ്ഗങ്ങൾ ഉപേക്ഷിച്ച് താൻ ഭരണകൂടത്തിന്റെ ഒപ്പം നിൽക്കാമെന്ന് പറയുന്നുണ്ട്[54]

അതേവർഷം തന്നെ അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തെ അംഗീകരിച്ചുകൊണ്ടും, അക്രമപ്രവർത്തനങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടും പ്രസ്താവന നടത്തി.

സവർക്കറെ വിട്ടയച്ചാൽ മഹാരാഷ്ട്രയിൽ സ്വാതന്ത്ര്യസമരം വീണ്ടും ആളിപടർന്നേക്കാം എന്നും, അതുകൊണ്ടാണ് ഒരുമിച്ച് ദയാഹർജികൾ സമർപ്പിച്ച തന്റേതു അനുവദിക്കുകയും, സവർക്കറുടെ തള്ളുകയും ചെയ്തതെന്നു ജയിലിൽ സവർക്കറുടെ ഒപ്പം ഉണ്ടായിരുന്ന ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻന്റെ സ്ഥാപകനായ സചീന്ദ്ര നാഥ് സന്യാൽ "ബന്ദി ജീവൻ" എന്ന പുസ്തകത്തിൽ പരാമർശിക്കുന്നു.[55]

പല സവർക്കർ അനുകൂലികളും ഇതിനെ ബ്രിട്ടിഷ് വിരുദ്ധതന്ത്രമായി വ്യാഖ്യാനിക്കുന്നുണ്ട്.[56][57]എന്നാൽ ചരിത്രകാരന്മാർ പലരും നിരീക്ഷിക്കുന്നത് സാവർക്കർ ജയിലിൽ നിന്ന് ഇറങ്ങിയത് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കൽ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ടാണെന്നാണ്[58].

ക്വിറ്റ് ഇന്ത്യാ സമരത്തിലെ നിലപാട്

ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരായി നിലപാടെടുത്ത സവർക്കർ, ബ്രിട്ടീഷ് ഭരണവുമായി സഹകരിക്കുന്ന ഹിന്ദുമഹാസഭ പ്രവർത്തകരോട് തൽസ്ഥാനങ്ങളിൽ തുടരാനും ക്വിറ്റ് ഇന്ത്യാ സമരവുമായി ഒരു നിലക്കും ബന്ധപ്പെടരുതെന്നും ആവശ്യപ്പെട്ട് എഴുതുകയുണ്ടായി.[22] കപടദേശീയതാവാദം പുലർത്തുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ എല്ലാ നയങ്ങളേയും എതിർക്കണമെന്നും, ഹിന്ദു മഹാസഭയുടെ 1942 ൽ നടന്ന കാൺപൂർ സമ്മേളനത്തിൽ സവർക്കർ ആവശ്യപ്പെടുകയുണ്ടായി.[59][60][61] യുദ്ധസമയത്ത് ബ്രിട്ടനു വേണ്ടി യുദ്ധം ചെയ്ത് സമയം കളയാതെ, ആഭ്യന്തര ശത്രുക്കളായ കോൺഗ്രസ്സിനെതിരേയും, മുസ്ലിമുകൾക്കെതിരേയും പോരാടാൻ സവർക്കർ അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.[62]

മുസ്ലീം ലീഗുമായുള്ള ബന്ധം

1937 ൽ നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വലിയ വിജയം നേടി. ലീഗിനും, ഹിന്ദുമഹാസഭക്കും നാമമാത്രമായ വിജയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.[63] 1939 സെപ്തംബർ മൂന്നാംതീയതി ഇന്ത്യയും ജർമ്മനിക്കെതിരേ ബ്രിട്ടനോടൊപ്പം യുദ്ധത്തിലാണെന്ന് വൈസ്രോയ് ലിൻലിത്ഗോ, പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നേതാക്കളോട് ആലോചിക്കാതെ ആയിരുന്നു ഈ തീരുമാനം. 1939 ഒക്ടോബർ 22 ന് കോൺഗ്രസ്സ് അംഗങ്ങൾ തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ചു.[64] ഈ അവസരം മുതലെടുത്ത് ഹിന്ദു മഹാസഭ, സിന്ധ്, ബംഗാൾ തുടങ്ങിയ സ്ഥലത്ത് മുസ്ലീം ലീഗുമായി ചേർന്ന് പ്രവിശ്യാ സർക്കാറുകൾ രൂപീകരിച്ചു. സിന്ധ് പ്രവിശ്യയിൽ ഗുലാം ഹുസ്സൈൻ ഹിദായത്തുള്ളയുടെ നേതൃത്വത്തിലുള്ള ലീഗ് സർക്കാരിൽ ഹിന്ദു മഹാസഭ അംഗങ്ങൾ അംഗങ്ങളായി.[65] 1943 ൽ വടക്കു-പടിഞ്ഞാറൻ പ്രവിശ്യയിൽ സർദാർ ഔറംഗസേബ് ഖാന്റെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് മന്ത്രിസഭയിൽ, ഹിന്ദു മഹാസഭയുടെ അംഗങ്ങൾ ചേർന്നു. ബംഗാളിൽ ഫസലുൾ ഹഖിന്റെ മന്ത്രിസഭയിൽ ഹിന്ദു മഹാസഭ അംഗങ്ങളായി. ഈ നടപടിയെ സവർക്കർ അനുമോദിക്കുകപോലുമുണ്ടായി.[66]

ഹിന്ദു മഹാസഭയുടെ നേതാവ്

അനുയായികൾക്കിടയിൽ വീര സവർക്കർ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആധുനിക ഹിന്ദു സാമുദായികവാദികക്ഷികളുടെ പ്രചോദകനും ആരാധ്യപുരുഷനുമായി കണക്കാക്കപ്പെടുന്നു. 1937 മുതൽ അഞ്ചു് വർഷം അഖിൽ ഭാരത് ഹിന്ദു മഹാസഭ എന്ന പാർട്ടിയുടെ അദ്ധ്യക്ഷനായിരുന്ന സാവർക്കർ ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ പ്രവൃത്തിയ്ക്കുകയും ഇന്ത്യാവിഭജനത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്തു[അവലംബം ആവശ്യമാണ്]. ഹിന്ദുരാഷ്ട്ര് (ഹിന്ദുദേശം) സ്ഥാപിയ്ക്കുകയെന്ന ലക്ഷ്യവുമായി പ്രചരണത്തിലേർപ്പെട്ടു.

ദ്വിരാഷ്ട്രവാദം

ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് ദേശീയതകളാണെന്ന് സവർക്കർ 1937-ൽ വാദിക്കുകയുണ്ടായി.[14][15][16][17][18] ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തവുമായി എനിക്ക് യാതൊരു തർക്കവുമില്ല. ഹിന്ദുക്കളായ നമ്മൾ സ്വയം ഒരു രാഷ്ട്രമാണ്, ഹിന്ദുക്കളും മുസ്ലിമുകളും രണ്ട് രാഷ്ട്രങ്ങളാണെന്നത് ചരിത്രപരമായ വസ്തുതയാണ്, എന്നാണ് പാകിസ്താൻ വാദം ഉയർത്തിയ ജിന്നക്കുള്ള മറുപടിയായി സവർക്കർ പറഞ്ഞത്[15].

ഗാന്ധിവധത്തിലെ പങ്കാളിത്തം

ഗാന്ധിവധക്കേസിലെ കുറ്റാരോപിതർ. നിൽക്കുന്നത്: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാൽ പഹ്വ, ദിഗംബർ ബാഡ്ജെ. ഇരിക്കുന്നത്: നാരായൺ ആപ്തെ, വി.ഡി. സാവർക്കർ, നാധുറാം ഗോഡ്സെ, വിഷ്ണു കർക്കരെ

ഗാന്ധിജിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചന സംഘത്തിൽ ഉൾപ്പെട്ടിരുന്നതിന്റെ പേരിൽ 1948-ൽ ഇദ്ദേഹം ഗാന്ധിവധക്കേസിലെ പ്രതിയായിരുന്നെങ്കിലും, കിസ്തയ്യയുടെ മൊഴിയെ പിന്തുണക്കുന്ന സ്വതന്ത്രമായ തെളിവുകളുടെ അഭാവത്തിൽ കുറ്റ വിമുക്തനാക്കി. എന്നാൽ ഗാന്ധിവധത്തിന് പിന്നിലെ ഗൂഢാലോചനകളെ പറ്റി അന്വേഷിച്ച കപൂർ കമ്മീഷൻ സാവർക്കറുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്നുണ്ട്.[67]

ഗാന്ധിവധത്തിലെ ഗൂഢാലോചനയെക്കറിച്ച് അന്വേഷിക്കുവാൻ 1965 മാർച്ച് 22നു് നിലവിൽവന്ന ജീവൻ ലാൽ കപൂർ കമ്മീഷൻ അതിന്റെ റിപ്പോർട്ട് 1965 സെപ്റ്റംബർ 30-നാണ് പൂർത്തിയാക്കിയത്.

മാപ്പുസാക്ഷിയുടെ കുറ്റസമ്മതം

മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ തയ്യാറെടുപ്പിന്റേയും, നടപ്പിലാക്കലിന്റേയും പൂർണ്ണമായ ഉത്തരവാദിത്തം, ഗോഡ്സേ ഏറ്റെടുത്തിരുന്നു. പതിനേഴ് ഒക്ടോബർ 1948 നു ഗോഡ്സേ സവർക്കറെ സന്ദർശിച്ചിരുന്നു എന്ന് കേസിൽ പിന്നീട് മാപ്പുസാക്ഷിയായ ദിഗംബർ ബാദ്ഗേ കോടതിയിൽ കൊടുത്ത കുറ്റസമ്മതമൊഴിയിൽ പറയുന്നു. ഗോഡ്സേയും, ആപ്തേയും സവർക്കറുടെ വീടിനകത്തേക്കു കയറിയപ്പോൾ, ബാദ്ഗേയും ശങ്കറും പുറത്തു കാത്തുനിക്കുകയായിരുന്നു. വിജയിയായി തിരിച്ചുവരുവാൻ ആശംസിച്ചാണ് സവർക്കർ ഗോഡ്സേയേ യാത്രയയച്ചത് എന്ന് ആപ്തേ പിന്നീട് ബാദ്ഗേയോട് പറഞ്ഞതായും കുറ്റസമ്മതമൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ജോലി യാതൊരു തടസ്സവും കൂടാതെ നടക്കും എന്ന കാര്യത്തിൽ സവർക്കർക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.[73] എന്നാൽ ബാദ്ഗേയുടെ കുറ്റമൊഴി കോടതി തെളിവായി സ്വീകരിച്ചില്ല, അതുകൊണ്ട് തന്നെ ഗാന്ധി വധവുമായി സവർക്കറെ നേരിട്ടു ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും ലഭ്യമായില്ല. വിചാരണക്കു അവസാനം തെളിവുകളുടെ അഭാവത്താൽ സവർക്കറെ കോടതി കുറ്റവിമുക്തനാക്കി.

മരണം

1966 ഫെബ്രുവരി മാസത്തിൽ സ്വന്തം ജീവിതത്തിൽ ചെയ്ത തെറ്റുകളിൽ കടുത്ത മാനസിക പിരിമുറുക്കം ഉണ്ടായി

തുടർന്ന് മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ചു. ഇതിനെക്കുറിച്ച് അണികൾ അദ്ദേഹത്തോട് ചോദിച്ചപ്പോൾ 'ഇത് ആത്മഹത്യയല്ല, ആത്മാർപ്പണമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മരണത്തിന് മുൻപ് അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് "ആത്മഹത്യ കെ ആത്മാർപ്പൺ" എന്നായിരുന്നു. അതിൽ അദ്ദേഹം പറയുന്നു ഒരുവന്റെ ജീവിത ദൗത്യം അവസാനിക്കുകയും സമൂഹത്തെ സേവിക്കാനുള്ള കഴിവ് ഇല്ലാതാവുകയും ചെയ്താൽ ജീവിതം അവസാനിപ്പിക്കുന്നതാണ് മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിലും നല്ലത്. ഒടുവിൽ 1966 ഫെബ്രുവരി 26-ന് തന്റെ 83ആം വയസ്സിൽ അദ്ദേഹം ആത്മഹത്യ ചെയ്തു

ആത്മഹത്യാ കുറിപ്പിൽ ആദ്ദേഹം എഴുതി ശവസംസ്കാരം മാത്രമേ ചെയ്യാവൂ അതിനുശേഷം 10-ാം ദിനവും 13-ാം ദിനവും ഉള്ള ചടങ്ങുകളൊന്നും ചെയ്യരുത്.[74] തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ മകൻ വിശ്വാസ് അദ്ദേഹത്തിന്റെ മൃതദേഹം മുംബൈലെ സോനാപൂരിനടുത്തുള്ള ഒരു ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കരിച്ചു.[75]

ജീവചരിത്രം

1926 ൽ ചിത്രഗുപ്തൻ എന്നൊരാൾ എഴുതിയ സവർക്കറുടെ ജീവചരിത്രം പുറത്തു വന്നു. ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ എന്നായിരുന്നു ഈ കൃതിയുടെ പേര്. ഹിന്ദു മഹാസഭയുടേയും, ഇന്ദ്രപ്രകാശിന്റേയും കുറച്ച് കൂട്ടിച്ചേർക്കലോടെ, പുതിയൊരു പതിപ്പ് 1939 ൽ പുറത്തിറങ്ങി. ചിത്രഗുപ്തൻ, യഥാർത്ഥത്തിൽ സവർക്കർ തന്നെയാണെന്നു 1987 ൽ പുറത്തിറങ്ങിയ പതിപ്പിന്റെ ആമുഖത്തിൽ രവീന്ദ്രൻ വാമൻ രാംദാസ് പറയുന്നുണ്ട്.[76][77] ബ്രിട്ടീഷ് ഭരണകാലത്ത് സെൻസറിങ് ഭയന്ന്, സവർക്കർ വിവിധ തൂലികാനാമങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ ചിത്രഗുപ്തൻ എന്നൊരു പേര് സവർക്കർ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല[അവലംബം ആവശ്യമാണ്]. സ്വാതന്ത്ര്യത്തിനു ശേഷം പോലും, തന്റെ ജീവചരിത്രം താൻ തന്നെ എഴുതിയതാണെന്നു സവർക്കർ ഒരിക്കൽ പോലും അവകാശപ്പെട്ടിട്ടില്ല[അവലംബം ആവശ്യമാണ്].

അവലംബങ്ങൾ

സ്രോതസ്സുകൾ


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...



/ref>.എന്നാൽ ചരിത്രകാരന്മാർ പലരും നിരീക്ഷിക്കുന്നത് സാവർക്കർ ജയിലിൽ നിന്ന് ഇറങ്ങിയത് നാണംകെട്ട ബ്രിട്ടീഷ് വ്യവസ്ഥകൾ (രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കൽ ഉൾപ്പെടെ) അംഗീകരിച്ചുകൊണ്ടാണെന്നാണ്

"https:https://www.search.com.vn/wiki/index.php?lang=ml&q=വി.ഡി._സാവർക്കർ&oldid=3946760" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്