ശരത്കാലം

ശരത്ക്കാലം (Autumn) നാല് ഋതുക്കളിൽ ഒന്നാണ്. ഗ്രീഷ്മത്തിൽ നിന്നും തണുപ്പുകാലത്തേക്കുള്ള മാറ്റമാണ് ശരത്ക്കാലം. ഉത്തരാർദ്ധഗോളത്തിൽ സെപ്റ്റംബർ മാസവും ദക്ഷിണാർദ്ധഗോളത്തിൽ മാർച്ചിലും പകൽ നേരത്തെ അവസാനിക്കുവാൻ തുടങ്ങുമ്പോഴാണ് ശരത്കാലം ആരംഭിക്കുന്നത്. തണുപ്പ് കൂടുന്നു. മരങ്ങൾ ഇല കൊഴിക്കുന്നതാണ് ശരത്ക്കാലത്തിന്റെ ഒരു പ്രധാന ലക്ഷണം.

ശരത്ക്കാലത്ത് മരങ്ങളിൽ ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ഇലകൾ കാണപ്പെടുന്നു. ഇലപൊഴിയുന്നത് മനോഹരമായ കാഴ്ചയാണ്.

ചില സംസ്കാരങ്ങൾ ശരത്കാലത്തെ തുല്യദിനരാത്രകാലം (equinox) ശരത്കാലത്തിന്റെ മധ്യഭാഗം ആയി കണക്കു കൂട്ടാറുണ്ട്. മറ്റു ചിലർ അതിനെ ശരത്കാലത്തിന്റെ തുടക്കമായും കണക്കു കൂട്ടുന്നു. കാലാവസ്ഥാനിരീക്ഷകർ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളെയാണ് ശരത്കാലം ആയി കണക്കു കൂട്ടുന്നത്.

വടക്കേ അമേരിക്കയിൽ സാധാരണയായി സെപ്തംബർ തുല്യദിനരാത്രകാലത്തോടെയാണ് ശരത്കാലം ആരംഭിക്കുന്നത്. അവസാനിക്കുന്നത് ഗ്രീഷ്മത്തിലെ തുല്യദിനരാത്രകാലത്തോടെയും. സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ശനിയാഴ്ച, അഥവാ ലേബർ ദിവസം ആണ് അവിടെ വേനലിന്റെ അവസാനവും ശരത്തിന്റെ ആരംഭവും.

പശ്ചിമേഷ്യയിൽ ശരത്ത് തുടങ്ങുന്നത് ഓഗസ്റ്റ്‌ 8-നോടടുപ്പിച്ചും തീരുന്നത് നവംബർ 7-നോടടുപ്പിച്ചുമാണ്. അയർലണ്ടിൽ ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ ശരത്കാലം സെപ്റ്റംബർ, ഒക്റ്റോബർ, നവംബർ മാസങ്ങൾ ആണ്. പക്ഷെ ഐറിഷ് കലണ്ടർ പ്രകാരം ശരത്കാലം ഓഗസ്റ്റ്‌ മുതൽ ഒക്ടോബർ വരെയാണ്. ഓസ്ട്രേലിയയിലും ന്യൂസിലണ്ടിലും ശരത്കാലം മാർച്ച്‌ ഒന്ന് മുതൽ മെയ്‌ 31 വരെ ആണ്.

വിളവെടുപ്പ്ചൂടിൽ നിന്നും തണുപ്പിലേക്കുള്ള മാറ്റത്തിന്റെ കാലത്താണ് വിളവെടുപ്പ് നടത്തുക. ശരത്കാലം വിളവെടുപ്പുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പാശ്ചാത്യസംസ്കാരത്തിൽ ശരത്കാലത്തിന്റെ പ്രതീകം സുന്ദരിയായ, ആരോഗ്യമുള്ള പഴങ്ങളാലും പച്ചക്കറികളാലും അലങ്കരിച്ച സ്ത്രീ ആണ്. പല സംസ്കാരങ്ങളിലും വളരെ പ്രധാനപ്പെട്ട ശരത്കാല ഉത്സവങ്ങൾ ഉണ്ട്. അമേരിക്കയിലെ 'താങ്ക്സ്ഗിവിംഗ്', യഹൂദന്മാരുടെ 'സുക്കോത്' തുടങ്ങിയവ ശരത്കാല ഉത്സവങ്ങൾ ആണ്. വടക്കേ അമേരിക്കൻ ഇന്ത്യൻ ഉത്സവങ്ങൾ പലതും ശരത്കാലവുമായി ബന്ധപ്പെട്ടതാണ്.

വിഷാദംചൂടുള്ള വേനൽ പോയി, തണുപ്പുകാലം വരുന്നു എന്ന ഭാവത്തിൽ വിഷാദമാണ് ശരത്കാലവുമായി ചേർത്തു വയ്ക്കുന്നത്. ആകാശം ചാര നിറം ആകുമ്പോൾ മനുഷ്യരും ശാരീരികമായും മാനസികമായും ഉൾവലിയുന്നു. അനാരോഗ്യകരമായ ഋതു എന്ന് ഇത് അറിയപ്പെടുന്നു.

പുതിയ അധ്യയനവർഷം തുടങ്ങുന്നത് ഈ ഋതുവിലാണ്.

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ശരത്കാലം&oldid=3948385" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്