ഷൌക്കത്ത് മിർസിയോയേവ്

ഷൌക്കത്ത് മിർസിയോയേവ് (Uzbek Cyrillic and Russian: Шавкат Миромонович Мирзиёев; ജനനം. 24 ജൂലൈ 1957[1][2]) ഒരു ഉസ്ബക്ക് രാഷ്ട്രീയപ്രവർത്തകനും 2016 മുതൽ ഉസ്ബക്കിസ്ഥാൻറെ പ്രസിഡൻറുമാണ്. മുമ്പ് 2003[3][4]  മുതൽ 2016 വരെ അദ്ദേഹം ഉസ്ബക്കിസ്ഥാനെ പ്രധാനമന്ത്രിയായിരുന്നു.

ഷൌക്കത്ത് മിർസിയോയേവ്
Шавкат Мирзиёев
2nd President of Uzbekistan
പദവിയിൽ
ഓഫീസിൽ
14 December 2016
Acting: 8 September 2016 – 14 December 2016
പ്രധാനമന്ത്രിAbdulla Aripov
മുൻഗാമിNigmatilla Yuldashev (Acting)
Prime Minister of Uzbekistan
ഓഫീസിൽ
12 December 2003 – 14 December 2016
രാഷ്ട്രപതിIslam Karimov
Nigmatilla Yuldashev (Acting)
DeputyAbdulla Aripov
Ergash Shoismatov
Abdulla Aripov
മുൻഗാമിOʻtkir Sultonov
പിൻഗാമിAbdulla Aripov
വ്യക്തിഗത വിവരങ്ങൾ
ജനനം
Shavkat Miromonovich Mirziyoyev

(1957-07-24) 24 ജൂലൈ 1957  (66 വയസ്സ്)
Jizzakh Region, Soviet Union (now Uzbekistan)
രാഷ്ട്രീയ കക്ഷിSelf-Sacrifice National
Democratic Party
National Revival Democratic
Party (2008–2016)
Liberal Democratic Party (2016–present)
പങ്കാളിZiroatkhon Hoshimova
അൽമ മേറ്റർTashkent Institute of Irrigation and Melioration

പ്രസിഡന്റ് ഇസ്ലാം കരിമോവിൻറെ മരണശേഷം, സുപ്രീം അസംബ്ലി, 2016 സെപ്റ്റംബർ 8-ന് ഉസ്ബക്കിസ്ഥാൻറെ ഇടക്കാല പ്രസിഡൻറായി അദ്ദേഹത്തെ ആയി നിയമിച്ചിരുന്നു.[5] പിന്നീട് 2016-ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽഅദ്ദേഹം 88.6% വോട്ട് നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും, 2016 ഡിസംബർ 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയും ചെയ്തു. 2021 ഒക്ടോബറിൽ ഷവ്കത് മിർസിയോവ് ഉസ്ബെക്കിസ്ഥാന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ജീവിതരേഖ

1981-ൽ മിർസിയോയേവ് താഷ്കൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇറിഗേഷൻ & മെലിയൊറേഷനിൽനിന്ന് ബിരുദം നേടി. ടെക്നോളജിക്കൽ സയൻസസിൽ അദ്ദേഹത്തിന് പി.എച്ച്.ഡി. എടുത്തിട്ടുണ്ട്.[6] 1996 മുതൽ 2001 സെപ്തംബർ വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ജിസ്സാക്കി മേഖലയിലെ ഗവർണർ (ഹക്കീം) ആയി സേവനമനുഷ്ഠിച്ചിരുന്നു. 2001 സെപ്തംബർ മുതൽ 2003 ൽ പ്രധാനമന്ത്രിയായി നിയമിതനാകുന്നതുവരെ അദ്ദേഹം സമർഖണ്ഡ് പ്രദേശത്തിന്റെ ഗവർണ്ണറായിരുന്നു.[7] 2003 ഡിസംബർ 12 ന് പ്രസിഡൻറ് ഇസ്ലാം കരിമോവ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യുകയും ഉസ്ബെക് പാർലമെൻറ് നാമനിർദ്ദേശത്തിന് അംഗീകാരം നൽകുകയും ചെയ്തു. പ്രധാനമന്ത്രിയായിരുന്ന ഒറ്റ്കിർ സുൽത്തോനോവിൻറെ പകരക്കാരനായിട്ടാണ് ഈ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ടത്. അദ്ദേഹത്തിൻറെ ഡപ്യൂട്ടി എർഗാഷ് ഷോയിസ്‍മാറ്റോവ് ആണ്.[8]

2006 സെപ്റ്റംബർ 25-ന് തെക്കൻ കൊറിയയുടെ പ്രധാനമന്ത്രിയായിരുന്ന ഹാൻ മൈയോങ്-സൂക്കും മിർസിയോയേവും താഷ്കെൻറിൽവച്ച് ഒരു കൂടിക്കാഴ്ച നടത്തുകയും നിരവധി കരാറുകൾ ഒപ്പിടുകയും ചെയ്തു. ഈ കരാറുകളിലൊന്ന്, 2010 മുതൽ 2014 വരെയുള്ള കാലത്ത് ഓരോ വർഷവും ഉസ്ബക്കിസ്ഥാൻ 300 ടൺ​ ഉസ്ബക് യൂറേനിയം അയിര് തെക്കൻ കൊറിയയിലേയ്ക്ക് അയക്കണമെന്നുള്ളതായിരുന്നു. നേരത്തേ ദക്ഷിണ കൊറിയയിലേയ്ക്കുള്ള ഉസ്ബെക്ക് യുറേനിയം അയിര് ഇറക്കുമതിക്ക് ഇടനിലക്കാരായി പ്രവർത്തിച്ചിരുന്ന യുഎസ് കമ്പനികളെ ഈ കരാർ പ്രകാരം ഒഴിവാക്കുവാൻ സാധിച്ചു. പ്രസിഡന്റ് ഇസ്ലാം കരിമോവ്, പാർലമെൻറ് സ്പീക്കർ എർകിൻ ക്സാലിലോവ് എന്നിവരുമായും ഹാൻ മൈയോങ്ങ്-സൂക്കും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഊർജം, കൃഷി, നിർമ്മാണ മേഖല, വാസ്തുവിദ്യ, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും മിർസിയോയേവും ഹാൻ മൈയോങ്ങ് സൂക്കും ഊട്ടിയുറപ്പിച്ചു.സൗത്ത് കൊറിയയും ഉസ്ബക്കിസ്ഥാനും തമ്മിലുള്ള വ്യവസായം 2005 നും 2006 നും ഇടയിൽ 40% വർധിച്ച് 565 ദശലക്ഷം ഡോളറിലെത്തിയിരുന്നു.[9]

പ്രസിഡൻറ് പദം

സമർഖണ്ഡ് ഗോത്രത്തിലെ അംഗമായിരുന്ന മിർസിയോയേവ്, ഉസ്ബക്കിസ്ഥാൻ പ്രസിഡന്റ് എന്ന നിലയിൽ ഇസ്ലാം കരിമോവിൻറെ ഒരു പ്രധാന പിൻഗാമിയായി പരിഗണിക്കപ്പെട്ടിരുന്നു. കരിമോവിൻറെ പത്നിയായിരുന്ന തത്യാന കരിമോവ, ദേശീയ സുരക്ഷാ കൌൺസിൽ ചെയർമാൻ റസ്തം ഇനോയാറ്റോവ് എന്നിവരുമായി മിർസിയോയേവ് സൗഹൃദ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.[10] കരിമോവിൻറെ മരണശേഷം 2016 സെപ്തംബർ 2 ന് മിർസിയോയേവ് പ്രസിഡൻറൻറെ ശവസംസ്കാരം സംഘടിപ്പിക്കുന്ന കമ്മിറ്റിയുടെ തലവൻ ആയി നിയമിക്കപ്പെട്ടു.[11] കരിമോവിൻറെ പിൻഗാമിയായി മിർസിയോയേവ് നിയമിതനാകുമെന്നതിൻറെ ഒരു സൂചനയായിരുന്നു അത്.[12] 2016 സെപ്തംബർ 8 ന് പാർലമെൻറിൻറെ രണ്ട് സഭകളുടേയും സംയുക്ത സമ്മേളനത്തോടെ ഉസ്ബക്കിസ്ഥാനിലെ ഇടക്കാല പ്രസിഡന്റായി അദ്ദേഹം നിയമിക്കപ്പെട്ടു. സെനറ്റിൻറെ ചെയർമാനായിരുന്ന നിഗ്മറ്റില്ല യുൾഡാഷേവ് ഭരണഘടനാപരമായി നിലയില് കരിമോവിൻറെ പിൻഗാമിയായി അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും മിർസിയോയേവിൻറെ വർഷങ്ങളുടെ അനുഭവ സമ്പത്ത് പരിഗണിച്ച് യൽദേഷേവ്, പകരമായി മിർസിയോയേവിൻറെ പേര് ഇടക്കാല പ്രസിഡൻറായി നിർദ്ദേശിക്കുകയായിരുന്നു.[13] കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള സൌഹൃദബന്ധം വീണ്ടെടുക്കാൻ മിർസിയോയേവിന് സാധിക്കുമെന്നും പ്രതീക്ഷിച്ചിക്കപ്പെട്ടിരുന്നു.

കിർഗിസ്ഥാനുമായിട്ടുണ്ടായിരുന്ന നീണ്ടകാലത്തെ അതിർത്തി തർക്കം പരിഹരിക്കാനുള്ള നടപടികൾ തുടങ്ങുകയും ഉസ്ബക്കിസ്താൻ, താജിക്കിസ്ഥാൻ തലസ്ഥാനങ്ങളുടെ ഇടയിൽ 1992 നുശേഷം മുടങ്ങിക്കിടന്ന പതിവ് വിമാന സർവീസുകൾ 2017 ജനുവരി ആദ്യവാരത്തിൽ പുനരാരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.[14][15]

മിർസിയോയേവ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് 2016 ഡിസംബറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.[16] 2016 ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക ഫലപ്രഖ്യാപനമനുസരിച്ച്, മിർസിയോയേവ്, 88.6% വോട്ടുകൾ നേടുകയും മൂന്ന് അപ്രധാന സ്ഥാനാർത്ഥികളെ തോൽപ്പിക്കുകയും ചെയ്തു.

വിദേശനയം

മിർസിയോയേവിൻറെ വിദേശനയം അദ്ദേഹത്തിൻറെ മുൻഗാമിയുടെ നയത്തേക്കാൾ തുറന്നതായിരുന്നു.

സ്വകാര്യജീവിതം

അദ്ദേഹത്തിൻറ പിതാവ്, മിറോമൊനോൺ മിർസിയോയേവ് അദ്ദേഹത്തിൻറെ ജീവിതത്തിൻറെ മരണം വരെ ഒരു ഭിഷഗ്വരനായിട്ടാണ് ജോലി ചെയ്തിരുന്നത്. സാമിനിലെ ക്ഷയരോഗ ചികിത്സാകേന്ദ്രത്തിൻറെ ചികിത്സാ തലവനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് രണ്ടു സഹോദരിമാരും ഒരു അർദ്ധ സഹോദരനും ഒരു സഹോദരിയുമാണുണ്ടായിരുന്നത്. മിർസിയോയേവിന് രണ്ട് പുത്രിമാരും ഒരു പുത്രനും അഞ്ച് കൊച്ചുമക്കളുമാണുള്ളത്.[17]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്