സാൽവേഷൻ ആർമി

ഒരു പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സഭയയും ചാരിറ്റബൾ സംഘടനയുമാണ് സാൽവേഷൻ ആർമി (ഇംഗ്ലീഷ്: The Salvation Army) അഥവാ രക്ഷാസൈന്യം . സൈന്യത്തിന്റെ പോലുള്ള യൂണിഫോമുകൾ, കൊടി, ബാഡ്ജുകൾ, സ്ഥാനനാമങ്ങൾ എന്നിവയാണ്  ഈ സഭയുടെ പ്രത്യേകതകൾ.[4] ഈ സഭയിലെ ശുശ്രൂഷകർ "ഓഫീസർ" എന്നും സഭാജനങ്ങൾ "സോൾജിയേർ" എന്നും വിളിക്കപ്പെടുന്നു. ശുശ്രൂഷകരുടെ ഇടയിലെ പരമോന്നത സ്ഥാനം ജനറൽ പദവി ആണ്.

സാൽവേഷൻ ആർമി
(രക്ഷാസൈന്യം)
വീക്ഷണംഹോളിനെസ്സ് പ്രസ്ഥാനം
മതഗ്രന്ഥംബൈബിൾ
ഘടനHierarchical
GeneralBrian Peddle
പ്രദേശംആഗോളതലത്തിൽ
മുഖ്യകാര്യാലയംലണ്ടൻ,
യുണൈറ്റഡ് കിങ്ഡം
സ്ഥാപകൻവില്യം ബൂത്ത് and കാതറിൻ ബൂത്ത്[1]
ഉത്ഭവം2 ജൂലൈ 1865; 158 വർഷങ്ങൾക്ക് മുമ്പ് (1865-07-02)[2]
ലണ്ടൻ
മാതൃസഭമെതഡിസം[1]
പിളർപ്പുകൾഅമേരിക്കൻ റെസ്ക്യൂ വർക്കേഴ്സ് (1882)
വോളന്റിയേഴ്സ് ഓഫ് അമേരിക്ക (1896)
അഗ്രസ്സീവ് ക്രിസ്റ്റ്യാനിറ്റി മിഷണറി ട്രെയിനിംഗ് കോർപ്സ് (1981)
Congregations15,409[3]
അംഗങ്ങൾ1.65 മില്യൺ[3]
പ്രവർത്തകൾ26,359[3]
മറ്റ് പേരുകൾഈസ്റ്റ് ലണ്ടൻ ക്രിസ്ത്യൻ മിഷൻ (formerly)[1]
വെബ്സൈറ്റ്salvationarmy.org

ചരിത്രം

1865-ൽ മെതഡിസ്റ്റ് മിഷനറിയായിരുന്ന വില്യം ബൂത്ത്, അദ്ദേഹത്തിന്റെ  ഭാര്യ കാതറിൻ എന്നിവർ ചേർന്നാണ് ഈസ്റ്റ് ലണ്ടൻ ക്രിസ്ത്യൻ മിഷൻ എന്ന പേരിൽ സ്ഥാപിച്ചത്. പിന്നീട് സാൽവേഷൻ ആർമി എന്ന പേരിൽ ഈ സഭ അറിയപ്പെട്ടു.

വില്യം ബൂത്ത് ജനറൽ എന്ന സ്ഥാനത്തു നിന്ന് സാധുക്കളോട് സുവിശേഷം അറിയിച്ചിരുന്നു. എന്നാൽ മദർ ഓഫ് സാൽവേഷൻ ആർമി എന്ന് അറിയപ്പെട്ട  കാതറിൻ ധനികരോട് സുവിശേഷം അറിയിക്കുകയും ചാരിറ്റി പ്രവർത്തനങ്ങൾക്കു വേണ്ട ധനം കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്ന് ലോകത്താകമാനമായി 1.65 മില്യൺ[3] വിശ്വാസികൾ ഈ സഭയ്ക്കുണ്ട്.

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സാൽവേഷൻ_ആർമി&oldid=3828175" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്