സ്വവർഗ്ഗലൈംഗികത

ഒരേ ലിംഗത്തിലോ ലിംഗതന്മയിലോ പെട്ടവർ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകർഷണമാണ് സ്വവർഗ്ഗലൈംഗികത അഥവാ സ്വവർഗ്ഗാനുരാഗം (Homosexuality). ഒരു ലൈംഗികചായ്‌വ് (Sexual orientation) എന്ന നിലയിൽ സ്വന്തം ലിംഗഭേദത്തിൽ പെട്ട വ്യക്തിയോട് ലൈംഗികാഭിനിവേശവും പ്രണയവും തോന്നുന്നത് സ്വവർഗ്ഗപ്രണയം, സ്വവർഗ്ഗപ്രേമം, സ്വവർഗ്ഗസ്നേഹം എന്നൊക്കെ അറിയപ്പെടുന്നു. സ്വവർഗ്ഗപ്രണയികൾക്ക് സ്വന്തം‌ ലിംഗത്തിലുള്ള വ്യക്തികളോട് മാത്രമേ ആകർഷണം തോന്നുകയുള്ളൂ. ആണിനോടും പെണ്ണിനോടും ആകർഷണം തോന്നുന്നവരെ ഉഭയവർഗ്ഗപ്രണയി(Bisexuality) എന്ന് വിളിയ്ക്കുന്നു. ഇക്കൂട്ടർ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളിൽ (LGBTIAQ) ഉൾപ്പെടുന്ന രണ്ട്‌ ഉപവിഭാഗങ്ങളാണ്.[1]


v  d  e

എതിർവർഗ്ഗലൈംഗികത (Heterosexuality), ഉഭയലൈംഗികത/ദ്വിവർഗ്ഗലൈംഗികത എന്നിവയ്ക്കൊപ്പം ലൈംഗികതയുടെ തുടർച്ചയിലെ മൂന്നു തരംതിരിവുകളിലൊന്നാണ് സ്വവർഗ്ഗലൈംഗികത.[2] ഒരാളുടെ ലൈംഗികത സ്വതന്ത്ര തിരഞ്ഞെടുപ്പല്ലെന്നും, മറിച്ച് ജനിതകവും വിവിധ സാമൂഹിക പ്രേരണകളുടേയും, വളർച്ചയിലെ ചുറ്റുപാടുകുളിലൂടെ, പ്രകൃതി നിർദ്ധാരണം - പ്രത്യുൽപാദന വിജയത്തിലുള്ള സാധ്യത കുറവ് (Kin selection theory), ഗർഭാവസ്ഥയിലുള്ള ജൈവഘടകങ്ങളുടെ പ്രക്രിയ (Gestational Neurohormonal Theory, 1987), [3][4] ഗർഭകാലത്ത് ലഹരിവസ്തുക്കളുടെ ദുരുപയോഗവും, സമ്മർദ്ദത്തിന്റെയും മറ്റും മൂലമുണ്ടാകുന്ന ഹോര്മോണാൽ അസന്തുലിതാവസ്ഥ,[5] പ്രത്യേകിച്ച് ജനിതകവും,[6] സാമൂഹിക ഘടകങ്ങളുടെയും മറ്റു സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണെന്നും ശാസ്ത്രലോകവും‌ വൈദ്യലോകവും വിലയിരുത്തുന്നു. സ്വവർഗ്ഗാനുരാഗം 'പ്രകൃതിവിരുദ്ധമാണെന്നും' 'രോഗാവസ്ഥയാണെന്നും' ഉള്ള കാഴ്ചപ്പാട് ഇന്ന് ആഗോളതലത്തിൽ തിരസ്ക്കരിക്കപ്പെട്ടു കഴിഞ്ഞു.[7][8] മനുഷ്യലൈംഗികതയിലെ ഒരു വ്യതിയാനം മാത്രമാണ് സ്വവർഗ്ഗലൈംഗികതയെന്നുള്ള കാഴ്ചപ്പാടാണ് ഇന്ന് ശാസ്ത്രം അംഗീകരിച്ചിരിക്കുന്നത്.[9] മനുഷ്യമസ്തിഷ്കത്തിലെ മീഡിയൽ ടെംപോറൽ ലോബിൽ ഉള്ള മാറ്റങ്ങൾ ആണ്‌ സ്വവർഗ്ഗപ്രണയത്തിന് ഒരു കാരണം എന്നും പഠനങ്ങൾ‌ തെളിയിച്ചിട്ടുണ്ട്, അത്തരം മാറ്റങ്ങൾ ശരീരഘടനയിലും പ്രതികരണങ്ങളിലും മറ്റും മാറ്റങ്ങൾ വരുത്തുന്നു.[10] സ്വവർഗലൈംഗികത ഒരു ജീവിത ശൈലി അനുകരണവും കൂടെയാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.[11] എന്നാൽ‌ സ്വവർഗ്ഗാനുരാഗികളോടും ദ്വിവർഗ്ഗാനുരാഗികളോടും സമൂഹം വച്ചുപുലർത്തുന്ന വിവേചനവും, യാഥാസ്ഥിതിക ധാരണകളും, ഒറ്റപെടുത്തലും, ഗർഭസ്ഥ അവസ്ഥയിലുള്ള ഹോർമോൺ അസന്തുലിതാവസ്ഥ ഒക്കെയും സ്വവർഗ്ഗാനുരാഗികൾക്കു മാനസിക സമ്മർദ്ദവും വിഷാദം പോലെയുള്ള ഗുരുതരമായ മാനസികപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട് എന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. [9] [12][13]അത്തരം ആളുകൾക്കു് ചില ആധുനിക രാജ്യങ്ങളിൽ എതിർവർഗ്ഗാനുരാഗികളെ പോലെ എല്ലാ അവകാശങ്ങളും ലഭ്യമാണ്. അതിനാൽ ഇവർക്ക് നിയമപരമായി വിവാഹം ചെയ്യുവാനും കുട്ടികളെ ദത്തെടുക്കുവാനും വാടക ഗർഭപാത്രം വഴി പുതിയ തലമുറയ്ക്ക് ജന്മം കൊടുക്കാനും സാധിക്കുന്നുണ്ട്.

അന്താരാഷ്ട്ര സ്വീകാര്യത

എൽ.ജി.ബി.റ്റി.ഖ്.ടുസ് (LGBTQ2S - Lesbian, Gay, Bisexual, Transgender (Third Gender), Queer, Two Spirit) അവകാശപോരാട്ടങ്ങളുടെ പ്രതീകമായ മഴവിൽ പതാക

സ്വവർഗ്ഗാനുരാഗികൾ സമൂഹത്തിൽ എത്രയുണ്ടെന്ന് കണ്ടെത്തുന്നത് വിവിധ കാരണങ്ങളാൽ പ്രയാസമാണ്‌[14]. എങ്കിലും ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പടിഞ്ഞാറൻ സമൂഹത്തിലെ 6% മുതൽ 13% വരെ പേർ സ്വവർഗ്ഗനുരാഗികൾ ആണെന്നാണ് [ക] 2006-ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് WEIRD (Western, Educated, Industrialized, Rich and Democratic) രാജ്യങ്ങളിൽ ജനസംഖ്യയിലെ 20% പേർ സ്വവർഗാനുരാഗത്തോട് താല്പര്യമുള്ളവരാണെന്നാണ്‌. [15] മനുഷ്യനു പുറമെ മറ്റു ജന്തുവർഗ്ഗങ്ങളിലും സ്വവർഗലൈംഗികത കാണപ്പെട്ടിട്ടുണ്ട്. ഇത്തരം ജീവികളിൽ ഒന്നുകിൽ കടുത്ത പരിസ്ഥിതികളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ഒരു സഹവർത്തിത്വപ്രക്രിയയോ അല്ലെങ്കിൽ ഇണചേരാൻ കഴിയാതെ വരുമ്പോൾ സംഭവിക്കുന്ന ഒരു അപൂർവ സംഗതിയോ ആയാണ് ഉഭയവർഗ്ഗപ്രണയത്തെ തിട്ടപ്പെടുത്തിരിക്കുന്നത്. ജന്തു വർഗ്ഗത്തിൽ ഇണചേരുന്നതിന്റെ പ്രധാനോദേശ്യമായ ജനതികതുടർച്ച നിലനിർത്തുക എന്ന പരിണാമസിദ്ധാന്ത ഘടകം ഇതിൽ ഇല്ല.[16] [17] എന്നാൽ ജീവിവർഗങ്ങളിൽ പൊതുവേ ഉഭയവർഗ്ഗലൈംഗികത കൂടുതലായി കാണപ്പെടുന്നു എന്ന് പറയേണ്ടി വരും.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ലൈംഗികചായ്‌വോ ലിംഗതന്മയോ അടിസ്ഥാനമാക്കിയുള്ള വിവേചനം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പ്രകാരം ശരിയല്ലെന്നും[18] സ്വവർഗാനുരാഗം കുറ്റകരമാക്കുന്ന നിയമങ്ങൾ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നുവെന്നും [19] ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അംഗരാജ്യങ്ങളുടെ കടമയാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കുറ്റക്കാരായി കാണുന്ന രാജ്യങ്ങളിൽ അവർ കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അനാവശ്യമായി ശിക്ഷാനടപടികൾ നേരിടേണ്ടി വരുന്നു എന്നും അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു. [20] എന്നാൽ ഇത് "അമേരിക്കൻ ഇൻഫ്ലുൻസ ആൻഡ് അഗ്ഗ്രഷൻ" എന്ന നയത്തിന്റെ ഭാഗമാണെന്ന് വാദങ്ങളും നിലനിൽക്കുന്നു.[21][22][23][24] ഇത് പലപ്പോഴും അവരുടെ സംസ്കാരത്തിന്റെ വൈകല്യങ്ങൾ മറച്ചുപിടിക്കാനും, ലോകത്തെ സാമാന്യ നിയമങ്ങളേക്കാൾ തങ്ങളുടേതാണു് കൂടുതൽ ശരി എന്ന് തിട്ടപ്പെടുത്തുവാൻ ആധുനികയുഗം ഇപ്രകാരമാണ് എന്ന അപരോക്ഷമായ പ്രചാരണത്തിലൂടെയാണ് ഇതിനായിട്ടുള്ള ജനസമ്മതി നേടിയെടുക്കുന്നത്‌ (ഉദാ: പരസ്യങ്ങൾ, അനുകൂലിക വൈകാരിക സന്ദേശങ്ങൾ...എന്നിവ).[25][26][27] സമൂഹത്തെ രൂപകല്പന ചെയ്യുവാൻ സാമൂഹിക നിര്മിതികളും (അതിൽ അടങ്ങിയ മുല്യങ്ങളെയും അർത്ഥത്തേയും) മനുഷ്യനുമായുള്ള ബന്ധത്തെ നിരന്തരമായി സ്വാധിനിക്കുകയും തിരുത്തുകയും ചെയ്യണ്ടത് ആവശ്യമാണ് എന്ന യാഥാർത്യത്തിൽ നിന്നുമാണ് ഇവ ആസൂത്രണം ചെയ്യുന്നത്.[28] ഡോക്ടർ മൊറായ ബോവെന്ന (Murray Bowen) എന്ന് മനഃശാസ്ത്രജ്ഞൻ ഇത് വഴി ഒരു സമൂഹവും അതിലെ വ്യക്തിജീവിതങ്ങളും എപ്രകാരം പുനഃക്രമീകരിക്കപ്പെടും എന്ന് തന്റെ 1978ലെ സാമൂഹിക വൈകാരിക പരിപ്രവർത്തനം (societal emotional process) എന്ന സിദ്ധാന്തത്തിൽ വിവരിച്ചിട്ടുണ്ട്.[29] എന്നാൽ സാമൂഹിക വിദഗ്‌ദ്ധർ ഒരു സമൂഹത്തിന്റെ സത്യത്തെ മറ്റൊരു സമൂഹം സത്യമായി അംഗീകരിക്കുവാൻ നടത്തുന്നു പ്രവർത്തികളെ നല്ലതായി കണക്കാരില്ല. ഇത് സമര്ഥിക്കുവാൻ ശ്രമിക്കുന്ന സാമൂഹിക ശക്തികൾ ഒരു പറ്റോ (insensitive) മറ്റേ സമൂഹത്തിന്റെ വിശേഷവിധിയെ ബഹുമാനവും ഇല്ലാതെ നിഷ്‌കരുണം പ്രവർത്തിക്കുക ആണ് എന്ന് അംഗീകരിക്കുന്നു. ഇത് ആത്യന്തികമായി കൊളോണിയലിസം, അടിച്ചമർത്തൽ, ഏകാധിപത്യം എന്നിവയുടെ ഭാവങ്ങളാണ് എന്ന് ഇവർ വിശേഷിപ്പിക്കുന്നു (p. 189).[30] റഷ്യയിൽ 2013ൽ ഇതിനെ ആസ്പദമാക്കി ഫെഡറൽ നിയമം കൊണ്ടുവരുക ഉണ്ടായി. വളരുന്ന വരുന്ന റഷ്യൻ കുട്ടികളിലേക്ക് ലൈംഗികതെയ് പറ്റിയുള്ള അതിപ്രചരണം വഴി ചെറുപ്പത്തിൽ പഠിക്കുന്ന കാലത്തു തന്നെ ഒരു ലൈംഗികചായ്‌വ് അടിച്ചേൽപ്പിക്കുന്ന രീതി കൊണ്ടുവരുന്നത് നിർത്തലാക്കുക എന്ന ഉദ്ദേശശുദ്ദിയിൽ ആണ് ഈ നിയമം പാസ്സാക്കിയത്.[31] പീഡോഫീലിയ 21ആം നൂറ്റാണ്ടിൽ ഒരു ലൈംഗികചായ്‌വ് ആയിട്ടു ആണ് ശാസ്ത്ര-വൈദ്യ ലോകം ത്വത്വത്തിൽ അംഗീകരിച്ചിരിക്കുന്നത് (എന്നാൽ ഇതൊരു ഡിസോർഡർ ആയി തന്നെയാണ് നിലനിർത്തിരിക്കുന്നത്).[32] ഇതിനെ പ്രതി യൂറോപ്പിൽ അനേകം പീഡോഫീലിയ പോഷക/അനുകൂല സംഘങ്ങൾ (pedophile advocacy groups) പീഡോഫീലിയ മനുഷ്യലൈംഗികതയുടെ ഭാഗമായി പൊതുസമൂഹം അംഗീകരിക്കേണ്ടത് ആവശ്യമാണ് എന്ന് ഉയർത്തുന്നത് മൂലം അപ്രകാരമുള്ള പ്രചാരണവും നിയമപരമായി റഷ്യയിൽ ഇതിന്നൊടു ചേർന്ന് റദ്ധാക്കി. എന്നാൽ ചില മുഖ്യധാരാ ആംഗലേയ മാധ്യമങ്ങൾ സമൂഹത്തിൽ സ്വാധിനം ചേലത്തുവാൻ സഹായിക്കുന്ന "റെഡ് ഹെറിങ് (red herring fallacy) " എന്ന ഉപായത്താൽ റഷ്യയുടെ നിയമ ഉദ്ദേശ്യം കുട്ടികളുടെ സംരക്ഷണം അല്ല എന്നും മറിച്ചു പെഡോഫിലേയും സ്വവർഗലൈംഗികതെയും ഒരു പോലെ ആണ് കാണുന്നു എന്നാണു വ്യക്തമാകുന്നത് എന്ന് കാണിച്ചു 2014ൽ സോചി ഒളിംപിക്‌സിന്റെ സമയത്തു വിവാദങ്ങൾക്കു വലിച്ചുഎഴക്കുക ഉണ്ടായി.

യു.എസ് സർവേ ഡാറ്റ സൂചിപ്പിക്കുന്നത് സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരിൽ 40 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിൽ ലെസ്ബിയൻ മനുഷ്യരിൽ 45 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിൽ നിലവിൽ പ്രണയബന്ധത്തിലാണ്. കൂടാതെ, 2000 ലെ യുഎസ് സെൻസസിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് 5.5 ദശലക്ഷം ദമ്പതികൾ ഒരുമിച്ച് താമസിക്കുകയും വിവാഹിതരാകാതിരിക്കുകയും ചെയ്തവരിൽ 9 ൽ 1 പേർക്ക് (594,391) ഒരേ ലിംഗത്തിൽ പെട്ട പങ്കാളികളാണ്. സെൻസസ് ഡാറ്റ സ്വവർഗ ദമ്പതികളുടെ യഥാർത്ഥ സംഖ്യയുടെ ഏതാണ്ട് കുറച്ചുകാണുന്നുണ്ടെങ്കിലും, അവർ സൂചിപ്പിക്കുന്നത് 301,026 പുരുഷ സ്വവർഗ്ഗ കുടുംബങ്ങളും 293,365 സ്ത്രീ സ്വവർഗ കുടുംബങ്ങളും അമേരിക്കയിലുണ്ടെന്നാണ്. [33][34]

പദപരിചയം

സ്വവർഗലൈംഗികത

സ്വവർഗ്ഗലംഗികതയ്ക്കു് ഇംഗ്ലീഷിൽ ഹോമോ (Homo) എന്ന ഗ്രീക്ക് വാക്കും സെക്സ് (sex) എന്ന ലാറ്റിൻ പദത്തിൽ നിന്നുണ്ടായ സെൿഷ്വാലിറ്റി (sexuality) എന്ന വാക്കും കൂട്ടിച്ചേർത്ത് ഹോമോസെൿഷ്വാലിറ്റി (Homosexuality) എന്ന് ഉപയോഗിക്കപ്പെടുന്നു. സ്വവർഗ്ഗലൈംഗികതയുള്ള പുരുഷനെ ഗേ (Gay) അല്ലെങ്കിൽ സ്വവർഗപ്രണയി എന്നും സ്വവർഗലൈംഗികതയുള്ള സ്ത്രീയെ ലെസ്ബിയൻ (Lesbian) അല്ലെങ്കിൽ സ്വവർഗപ്രണയിനി എന്നും വിളിക്കുന്നു. ഇത്തരക്കാരെ പിന്തുണക്കുകയും അവരിൽ ഒരുമ കണ്ടെത്തുന്നവരെയും ഹോമോഫിൽ (Homophile) എന്ന് അറിയപ്പെട്ടിരുന്നു, ഇപ്പോൾ ആലായീ (Ally) എന്ന വാക്കും നിലവിലുണ്ട്. സ്വവര്ഗാനുരാഗികൾക്ക് എതിരായുള്ള കാഴ്ചപ്പാടിനെ ഹോമോഫോബിയ (Homophobia) എന്ന് വിളിക്കുന്നു.

ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ (Transgender) (ഭിന്നലിംഗർ) എന്നീ സമൂഹങ്ങളെ മൊത്തമായി സംബോധന ചെയ്യുന്നതിനുപയോഗിക്കുന്ന ചുരുക്കപ്പേരാണ് എൽ.ജി.ബി.റ്റി. (LGBT). ലൈംഗികന്യൂനപക്ഷം എന്ന വാക്കും നിലവിലുണ്ട്. ലൈംഗികത ചില ചട്ടക്കൂടുകൾക്കുള്ളിൽ പെടുത്തേണ്ട ഒന്നല്ല എന്ന് വിശ്വസിക്കുന്നവർ ലെസ്ബിയൻ, ഗേ എന്നിവയ്ക്ക് പകരം എതിർവർഗ്ഗലൈംഗികതയിൽ നിന്ന് വ്യത്യസ്തർ എന്നു സൂചിപിക്കാൻ ക്വിയർ (Queer) എന്ന പദം ഉപയോഗിക്കുന്നു. മദ്ധ്യലിംഗർ എന്നർഥം വരുന്ന ഇന്റർസെക്സ് (Intersexual) എന്ന പദവും നിർലൈംഗികർ എന്നർഥം വരുന്ന എസെക്ഷ്വൽ (Asexual) എന്ന പദവും ചേർത്ത് ബദൽലൈംഗികതകളുടെ വൈവിധ്യത്തെ സൂചിപ്പിക്കാൻ എൽ.ജി.ബി.റ്റി.ക്യൂ.ഐ.എ (LGBTQIA) എന്ന ചുരുക്കവും പ്രചാരത്തിലുണ്ട്. [35]

ഇത്തരക്കാരുടെ സാമൂഹിക വ്യവസ്ഥതിയെ താളം തെറ്റിക്കുവാൻ നടത്തുന്ന പരിശ്രമങ്ങളെ "ഗേ അജണ്ട" എന്ന് വിളിക്കുന്നു. ഒരു പ്രചാരം നേടിയ ഗേ അജണ്ട ആണ് കൊച്ചു കുട്ടികളെ ഒരു ലിംഗത്തിൽ പെട്ടവരുടെ ശൈലിയിൽ വളർത്തരുത് എന്ന് ഉള്ളത്, ഇത് വഴി കുട്ടികളിൽ ലിംഗ ബോധത്തിൽ ബ്രഹ്മം കൊണ്ടുവരുക എന്ന് ഉള്ളതാണ് ഉദ്ദേശിക്കുന്നത് (ഉദാ: ഒരു കുട്ടിയെ എതിർ ലിംഗവസ്ത്രം ഇടുന്നതിൽ പ്രോത്സാഹിപ്പിക്കുക). ഇന്നും പല യാഥാസ്ഥിക സമൂഹങ്ങളും ഹോമോഫോബിക് തന്നെയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കപ്പെടുന്നു.

മതപരമായ കാഴ്ചപ്പാടുകൾ

ഖജുറാഹോ അമ്പലത്തിലേ കാമവികൃതിയായ കൊത്തുപണികൾ

ലോകത്തിലെ പല സംസ്കാരങ്ങൾ പല സമയത്ത് പല രീതിയിലാണ് സ്വവർഗ്ഗലൈംഗിതയെ സമീപിച്ചിട്ടുള്ളത്. ചിലപ്പോൾ അംഗീകരിച്ചും ചിലപ്പോൾ ഖണ്ഡിച്ചും സമൂഹങ്ങൾ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. അബ്രഹാമികമതങ്ങൾ പിന്തുടരുന്ന മതസ്ഥാപനങ്ങൾ പലതും സ്വവർഗ്ഗരതിയെ തെറ്റായി കാണുന്നു. യഹൂദ, ക്രൈസ്തവ,[36] ഇസ്ലാം[37] എന്നീ സെമിറ്റിക്ക് മതങ്ങൾ ഇതൊരു ശാപവും പാപവുമായി ആണ് കാണുന്നു. സ്വവർഗാനുരാഗികളായ ലോത്തിൻറെ ജനതയെ ദൈവം കല്ലുമഴ പെയ്യിച്ചു വധിച്ചതായി ബൈബിളിലും ഖുറാനിലും പറയുന്നു. ഇസ്ലാമിക വിശ്വാസത്തിൽ "ജാഹിലിയ്യഹ്" കാലഘട്ടത്തിന്റെ അവസ്ഥകളിൽ ഒന്നായി ഇതിനെ കാണുന്നു. വൈദേശിക രാജ്യങ്ങളിൽ ഈ വിഷയത്തെ മതപരമായ നീതിബോധത്തോടെ സമീപിക്കുന്നത് കുറ്റകരമായാണ് ചിത്രകരിക്കപ്പെടുന്നത്. [38] സ്വവർഗ്ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്ന ആശയത്തിന്റെ കരടുകൾ പുരാതന ഗ്രീക്കിലെ എഴുത്തുകളിൽ കാണാം. പ്ലാറ്റോ പോലെ ഉള്ളവർ സ്വലിംഗത്തിൽ പെട്ടവരുടെ രതി അപ്രാകൃതികമാണെന്നും, ഈ കാര്യങ്ങളിൽ മനുഷ്യർ മൃഗങ്ങളെക്കാൾ ഉയർത്തേണ്ടതുണ്ട് എന്ന് കുറിച്ചിട്ടുണ്ട്.[39] ഹിന്ദുമതത്തിൽ ഇപ്രകാരമുള്ള ചായ്‌വുകൾ സാധാരണഗതിയിലുള്ളതല്ല എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ മദ്ധ്യലിംഗത്വം അംഗീകരിക്കപ്പെട്ടിട്ടുള്ളതു സങ്കല്പങ്ങളും കാണാം. അർദ്ധനാരീശ്വര സങ്കൽപ്പം, ശിഖണ്ഡി തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്. വിഷ്ണു ഭഗവാന്റെ സ്ത്രൈണാവതാരമായ മോഹിനിയിൽ ശിവന് പാർവ്വതിയുടെ സാനിദ്ധ്യത്തിൽ കാമം ഉണ്ടാക്കിയെന്നും അവരുടെ മകനാണ് അയ്യപ്പൻ എന്നും പുരാണം പറയുന്നു, ഇത് ഭഗവാൻ ശിവന്റെ ഒരു വിലക്ഷണസ്വത്വം (ക്വിയർ) ആണെന്നും, വിഷ്ണുവിൻറെ ഇരട്ടസ്വത്വം (2S) എന്നും വിശേഷിപ്പിക്കുന്നു, തന്റെ ശ്രീ കൃഷ്ണ അവതാരകാലത് മോഹിനിയായി അർജുനന്റെ മകൻ ആരവണന്റെ കൂടെയും അന്തിയുറങ്ങിയതുമായി കാണപ്പെടുന്നു. പാർവതി ഉഭയവർഗപ്രണയി ആയിരുന്നു എന്ന് ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു, പാർവതിയുടെ അഭിനിവേശങ്ങൾ നിർവൃതി വരുത്തുവാൻ ശിവ ഭഗവൻ സ്ഥിരം സ്ത്രീ ആയി മാറുമായിരുന്നു എന്ന് രേഖപെടുത്തിയിട്ട് ഉണ്ട്. ഹൈന്ദവസംസ്കാരത്തിൽ ഈശ്വരന് സ്ത്രീയുടെയും പുരുഷന്റേയും ഭാവങ്ങൾക്കു് അതീതമായാണ് ഇപ്രകാരമുള്ള പരാമർശനങ്ങൾ സൂചിപ്പിക്കുന്നത് എന്ന് ഹിന്ദുമത പണ്ഡിതർ ഊന്നിപ്പറയുന്നു. കാമ്യകവനത്തിൽ പ്രവേശിച്ച പുരുഷന്മാർ സ്ത്രീ ആയി മാറുന്നതും മറ്റൊരു ഉദാഹരണമാണ്.[40] ഖജുറാഹോ അമ്പലത്തിലെ കാമകല്പനയടങ്ങിയ കൊത്തുപണികളിൽ ആ കാലഘട്ടത്തിലെ വൈദേശികസംസ്കാരത്തിന്റെ സ്വാധീനമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് വിദഗ്ദ്ധർ അനുമാനിക്കുന്നു. എന്നാൽ ഭാരതീയ സംസ്കാരത്തിൽ തുടർച്ചയായുള്ള വിദേശ സ്വാധിനങ്ങൾ നിന്ന് ഒഴിച്ച് ഇത്തരത്തിലുള്ള രീതികൾ പൊതുവെ നിലനിൽക്കുന്നതോ, സ്വാഭാവികമോ അല്ല എന്നുള്ള അനുമാനം ആണ് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

മൃഗങ്ങളിലെ സ്വവർഗരതി

ബാഗെമിഹൽ (1999) അനുസരിച്ച്, ലോകമെമ്പാടുമുള്ള 450 ഇനം മൃഗങ്ങളിൽ സ്വവർഗരതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ലൈംഗിക പ്രകടനം "ലൈംഗികതയിൽ" മാത്രം ഒതുക്കി നിർത്താതെ പരിശോധിക്കുമ്പോൾ ആണ് ഉദാഹരണം: കോർട്ട്ഷിപ്പ്, ജോഡി-ബോണ്ടിംഗ്, രക്ഷാകർതൃ പ്രവർത്തനങ്ങൾ എന്നിവ ഗവേഷകർ ഉൾപ്പെടുത്തി ആണ് അനുമാനിക്കുന്നത്. മനുഷ്യനു പുറമെ മറ്റു ജന്തുവർഗ്ഗങ്ങളിലും സ്വവർഗലൈംഗികത കാണപ്പെട്ടിട്ടുണ്ട് എന്ന് ഉള്ളതാണ് പരികല്പന.[41] ഡെയിലിമെയിലിന്റെ 2019-ലെ ആർട്ടിക്കിൾ പ്രകാരം പാമ്പ്, ഞണ്ട്, സിംഹം ഉൾപ്പെടെയുള്ള 1500 യോളം ജന്തു വർഗ്ഗങ്ങളിൽ സ്വവർഗ്ഗരതി രേഖപെടുത്തിട്ടുണ്ട്. സ്വവർഗ ലൈംഗികത 'നമ്മുടെ ആദ്യകാല ഡിഎൻ‌എ' യുടെ ഭാഗം ആയിരുന്നുയിരിക്കാം ഗവേഷകർ പറയുന്നുണ്ട്.[42]

ഇത്തരം ജീവികളിൽ ഒന്നുകിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ഒരു സഹവർത്തിത്വപ്രക്രിയയോ അല്ലെങ്കിൽ പ്രണയബന്ധം, വാത്സല്യം, ജോഡി ബോണ്ടിംഗ്, സ്വവർഗ മൃഗ ജോഡികൾക്കിടയിൽ രക്ഷാകർതൃത്വം എന്നിവയായി സ്വവർഗലൈംഗികത കാണപ്പെട്ടിട്ടുണ്ട്.[43][44][45] ജന്തു വർഗ്ഗത്തിൽ ഇണചേരുന്നതിന്റെ പ്രധാനോദേശ്യമായ ജനതികതുടർച്ച നിലനിർത്തുക എന്ന പരിണാമസിദ്ധാന്ത ഘടകം ഇതിൽ ഇല്ല.[46][47] എന്നാൽ ജീവിവർഗങ്ങളിൽ പൊതുവേ ഉഭയവർഗ്ഗലൈംഗികത കൂടുതലായി കാണപ്പെടുന്നു എന്ന് പറയേണ്ടി വരും. ആൺ പെൺ സിംഹങ്ങളിൽ ജോഡി-ബോണ്ടിങ്ങിൽ ഇടപഴകുന്നതായി കാണപ്പെടുന്നുണ്ട്. ആൺ സിംഹങ്ങൾ ദിവസങ്ങളോളം സഹവർത്തിത്തോടെ സ്നേഹപൂർവ്വം ഏർപ്പെടുകയും ചെയ്യാറുണ്ട്. പെൺ‌ സിംഹങ്ങൾ ജോഡി-ബോണ്ടിങ്ങിൽ ഇടപഴുകുന്നത് തടവറയിൽ‌ കാണപ്പെടുന്നുണ്ട്, പക്ഷേ കാട്ടിൽ‌ ഇത് നിരീക്ഷിക്കപ്പെട്ടിട്ടില്ല.[48][49]

മനുഷ്യന് ശേഷം സ്വവർഗരതി ഉയർന്ന ആവൃത്തിയിൽ പ്രകടമാകുന്ന ഒരു ഇനം വളർത്തുമൃഗങ്ങളാണ് ആടുകൾ (ഓവിസ് ഏരീസ്). ഒരു പഠനത്തിൽ ഏകദേശം 8% ആൺ ആടുകൾ പെണ്ണ് ആടുകളുടെ സ്വഭാവവും സ്വികരിക്കുക്കയും, പെൺ ആടുകളുമായി ഇണചേരാൻ താല്പര്യം കാണിക്കത്തയും ഇരുന്നു, പക്ഷേ മറ്റ് ആൺ ആടുകളുമായി ലൈംഗികമായി ഇടപെഴുകുവാൻ ശ്രമിക്കുകയും ചെയ്തു എന്ന് രേഖപെടുത്തിയിട്ട ഉണ്ട്. [50][51]

പുരുഷ ജിറാഫുകൾ സ്വവർഗരതിയിൽ ഏർപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആക്രമണാത്മക കഴുത്ത് ഉപയോഗിച്ചുള്ള ഉരസലിന് ശേഷം, രണ്ട് പുരുഷ ജിറാഫുകൾ പരസ്പരം ബന്ധിപ്പിക്കുകയും കോർട്ട് ചെയ്യുകയും ചെയുന്നത്. സ്വവർഗ്ഗരതി വർദ്ധിക്കുന്ന സംഭവങ്ങളിൽ 10% മാത്രമാണ് പുരുഷ ജിറാഫുകൾ സംഭവിച്ചത്, ഇത് സ്ത്രീ ജിറാഫുകളിൽ 4% മാത്രമാണ് രേഖപെടുത്തിരിക്കുന്നത്. [52][53]

വിവാഹവും വിവാഹസമത്വവും

അനേകം വിദേശ രാജ്യങ്ങളിൽ സ്വവർഗാനുരാഗികൾ ഉൾപ്പെടെയുള്ള ലിംഗ-ലൈംഗികന്യൂനപക്ഷങ്ങൾക്കും (LGBTIQ) എതിർലിംഗാനുരാഗികളെപ്പോലെ നിയമപരമായി ഇഷ്ടമുള്ള വ്യക്തികളെ വിവാഹം ചെയ്യാവുന്നതാണ്. ഇതിനെ "വിവാഹസമത്വം (Marriage equality)"എന്ന് വിളിക്കുന്നു. ഇവരിൽ ചിലർ കുട്ടികളെ ദത്തെടുക്കുകയും മറ്റു ചിലർ വാടക ഗർഭപാത്രം വഴി കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തു സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു. നെതർലാൻഡ് ആണ് ജനങ്ങൾ കൂടുതൽ സന്തോഷകരമായി ജീവിക്കുന്നതിനു ആദ്യമായി വിവാഹസമത്വം അനുവദിച്ചത്. പല പുകഴ്‌പെറ്റ മുൻനിര വികസിത രാഷ്ട്രങ്ങളിലും എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ ഇഷ്ടപ്രകാരം ഇണകളെ തിരഞ്ഞെടുക്കാൻ നിയമം അനുവദിച്ചിട്ടുണ്ട്.

എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ലിംഗ- ലൈംഗികന്യൂനപക്ഷങ്ങൾക്ക് നിയമപരമായി വിവാഹം അനുവദിച്ചിട്ടില്ല. പലപ്പോഴും സ്വവര്ഗാനുരാഗികളും മറ്റും ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളിൽ പെടാത്തവരെ വിവാഹം ചെയ്യാൻ നിര്ബന്ധിതരാവുകയും, ദാമ്പത്യജീവിതം തകരുകയും ചെയ്ത നിരവധി സംഭവങ്ങൾ ഉണ്ടാവുന്നതായി ഈ രംഗത്തെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു.[അവലംബം ആവശ്യമാണ്] തികച്ചും വ്യക്തിപരമായ ഒരു ജനതിക- ജൈവീക ആകർഷണം നിമിത്തം വിവാഹസമത്വം അനുവദിക്കാത്തത് പൗരന്റെ തുല്യാവകാശത്തിന് മേൽ കടന്നുകയറുന്ന ഒരു മനുഷ്യാവാകാശ പ്രശ്നമായി LGBTIQ വിഭാഗങ്ങൾ ഉയർത്തിപ്പിടിക്കാറുണ്ട്. മിക്ക സ്വവർഗ്ഗാനുരാഗികളും പ്രതിബദ്ധതയുള്ള ബന്ധങ്ങൾ പുലർത്തുന്നവരും ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ചരിത്രം

ആഫ്രിക്ക

ഈജിപ്തിലെ ഖ്നുമോട്ടെപ്പും നിയൻഖ്നുമ്മും ഒരുപക്ഷേ ചരിത്രത്തിൽ കുറിക്കപ്പെട്ട ആദ്യത്തെ സ്വവർഗപ്രണയജോഡിയാവാം. ഈജിപ്ഷ്യൻ ചിത്രകലയിൽ ഏറ്റവും കൂടുതൽ അടുപ്പം കാണിക്കാൻ ഉപയൊഗിക്കപ്പെട്ട മൂക്കുകൾ മുട്ടിയുള്ള നിൽപ്പിൽ ഈ ജോഡി വരയ്ക്കപ്പെട്ടിട്ടുണ്ട്.[54] എന്നാൽ ഇവർ ഇരട്ടകളായിരുന്നെന്ന വാദവും നിലവിലുണ്ട്. ലെസോതോ രാജ്യത്തിലെ സ്ത്രീകൾ സമൂഹം അംഗീകരിക്കുന്ന മൊത്സൊആലെ എന്ന ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് നരവംശപഠനങ്ങൾ പറയുന്നുണ്ട്.[55]

അമേരിക്ക

സ്വാഭിമാന റാലി

സ്പാനിഷുകാർ കോളനികൾ സ്ഥാപിക്കുന്നതിനു മുമ്പത്തെ ലാറ്റിൻ അമേരിക്കയിൽ അസ്റ്റെക്, മായൻ, കെചുവ, മോചെസ്, സപോതെക്സ്, തുപിനമ്പാ പോലുള്ള ആദിവാസിസമൂഹങ്ങളിൽ സ്വവർഗാനുരാഗികളും ലിംഗാതീതരും സാധാരണമായി ഉണ്ടായിരുന്നു.[56] എന്നാൽ സ്പാനിഷ് അധിപതികൾ ഇവർക്കിടയിലെ ഗുദഭോഗം ശിക്ഷാർഹമാക്കി.[57] എമേരിക്കൻ ഐക്യനാടുകളിലെ സുപ്രീം കോടതി 1986ൽ സ്വവർഗരതി ശിക്ഷാർഹമാക്കാമെന്നും 2003ൽ ഈ വിധി അസാധുവാണെന്നും വിധിച്ചു. ബ്രസീൽ, അർജന്റീന, ഉറുഗ്വായ് പോലുള്ള രാജ്യങ്ങളിൽ ഇന്ന് സ്വവർഗവിവാഹം നിയമപരമാണ്.

യൂറോപ്പ്

പുരാതന ഗ്രീസിൽ തന്റെ കാലത്ത് സ്വവർഗരതി വ്യാപകമായിരുന്നുവെന്ന് പ്ലേറ്റോയുടെ വിദ്യാർത്ഥിയായ അരിസ്റ്റോട്ടിൽ എഴുതിയിട്ടുണ്ട്, കൂടാതെ ജനസംഖ്യ നിയന്ത്രിക്കാനുള്ള ക്രെറ്റൻ നിയമനിർമ്മാതാക്കളുടെ ബോധപൂർവമായ ഇടപെടലിന്റെ ഫലമാണിതെന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്.[58] ഗ്രീസിലെ സാഫോ എന്ന കവയിത്രിയുടെ കവിതകളിൽ സ്ത്രീസ്വവർഗാനുരാഗം യഥേഷ്ടം കാണാം. സ്ത്രീസ്വവർഗാനുരാഗത്തെ സൂചിപ്പിക്കാൻ ഇവരുടെ പേരിനെ അടിസ്ഥാനമാക്കി സാഫോയിസം എന്നും ഇവർ ജനിച്ച ലെസ്ബോസ് എന്ന ദ്വീപിനെ അടിസ്ഥാനമാക്കി ലെസ്ബിയനിസം എന്നും ഇന്നും ഉപയോഗിച്ചു പോരുന്നു.[59] [60] പുരാതന ഗ്രീസിലും റോമിലും പുരുഷന്മാർ യുവാക്കളും, വിദേശികളും, അടിമകളുമായി തമ്മിലായി ലൈംഗികബന്ധം സാധാരണമായിരുന്നു, ഇത് അവർ തങ്ങുളടെ ആധിപത്യം കാണിക്കുവാൻ വേണ്ടിയാണ് ചെയ്തിരുന്നത്.[61] പൊതുയുഗത്തിനുമുമ്പ് രണ്ടാം നൂറ്റാണ്ട് മുതൽ റോമാക്കാർ ഈ വിഷയങ്ങളിൽ ഗ്രീക്കിന്റെ സാംസ്കാരിക സ്വാധീനത്തെ ശക്തമായി വിമർശിച്ചിട്ടുണ്ട്. ക്രിസ്തുവിനു ശേഷം വന്ന റോമൻ ചക്രവർത്തി തിയോഡോഷ്യസ് ഒന്നാമൻ A.D.390ൽ സ്വവർഗരതി ഒരു കുറ്റമാക്കിയെങ്കിലും[62] പുരുഷ ലൈംഗികതൊഴിലാളികളുടെ മേലുള്ള നികുതി AD498 വരെ തുടർന്നു.[63]

നവോത്ഥനകാലത്ത് ഫ്ലോറൻസ്, വെനീസ് പോലുള്ള പട്ടണങ്ങളിൽ ചില ശിക്ഷകൾ നിലവിലുണ്ടായിരുന്നുവെങ്കിലും സ്വവർഗരതി പതിവായിരുന്നു.[64] എന്നാൽ പതിമൂന്നാം നൂറ്റാണ്ടിലെ പ്രഭാഷകനായ ജിറോലമോ സവോനറോല സ്വവർഗരതി തെറ്റാണെന്നു വാദിച്ചതോടെ യൂറോപ്പിലെങ്ങും ഇത് ഒരു കുറ്റകൃത്യമായി മാറി.[65]

ആധുനികകാലത്ത് ഇംഗ്ലീഷ് എഴുത്തുകാരൻ തോമസ് കാനൻ സ്വവർഗരതിയെ അനുകൂലിച്ച് 1749ൽ പ്രബന്ധം എഴുതിയിരുന്നു. എന്നാൽ ഇത് അടിച്ചമർത്തപ്പെട്ടു.[66] 1785ൽ ജെറമി ബെന്തം മറ്റൊരു പ്രബന്ധം എഴുതിയെങ്കിലും ഇത് 1978ൽ മാത്രമേ പുറത്തു വന്നുള്ളൂ.[67] ഗുദഭോഗം 1803 വരെ നെതർലന്റ്സിലും 1835 വരെ ഇംഗ്ലണ്ടിലും ശിക്ഷാർഹമായ കുറ്റമായി തുടർന്നു. ഇന്ന് ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ പോലുള്ള രാജ്യങ്ങളിൽ സ്വവർഗവിവാഹം ഒരു അവകാശമാണ്.[68]

ഏഷ്യ

പേർഷ്യയിലെ ഷാ അബ്ബാസ് ഒന്നാമൻ ഒരു യുവാവിനോടൊപ്പം

പുരാതന അസീറിയയിൽ സ്വവർഗബന്ധങ്ങൾ സാധാരണമായിരുന്നു. ഈ ബന്ധങ്ങൾക്ക് അനുഗ്രഹം തേടുന്ന പ്രാർത്ഥനകളും ഈ സമൂഹത്തിലുണ്ടായിരുന്നു.[69] എന്നാൽ ഇന്ന് മിക്ക പശ്ചിമേഷ്യൻ രാജ്യങ്ങളിലും സ്വവർഗരതി ശിക്ഷാർഹമായ കുറ്റമാണ്.

ശാന്തസമുദ്രത്തിലെ പാപുവ ന്യൂ ഗിനി പോലുള്ള മെലനേഷ്യൻ ദ്വീപുകളിലും സ്വവർഗലൈംഗികത സ്വീകാര്യമായിരുന്നു. എന്നാൽ യൂറോപ്പിൽ നിന്നുള്ള ക്രൈസ്തവ പ്രചാരകരുടെ വരവോടെ ഈ സമൂഹങ്ങളും സ്വവർഗലൈംഗികതയെ ഹീനമായി കാണാൻ തുടങ്ങി.[70]

ചൈനയിൽ 'മുറിഞ്ഞ കുപ്പായക്കൈയുടെ അഭിനിവേശങ്ങൾ' (ചൈനീസ്: 断袖之癖; pinyin: duànxiù zhī pǐ) എന്ന പേരിൽ ബി.സി. 600 മുതൽ സ്വവർഗലൈംഗികത കുറിക്കപ്പെട്ടിട്ടുണ്ട്.[71] ചൈനയെ ആഴത്തിൽ സ്വാധീനിച്ച കൺഫ്യൂഷനിസം എതിർ/സ്വവർഗലൈംഗികതയെ പറ്റി ഒന്നും പറഞ്ഞതേയില്ല. അഞ്ചാം നൂറ്റാണ്ടിൽ അധികാരത്തിൽ വന്ന ല്യൂ സൊങ് വംശത്തിന്റെ കാലത്തുണ്ടയ സാഹിത്യത്തിൽ സ്വവർഗാനുരാഗം മൂന്നാം നൂറ്റാണ്ട് മുതലേ ചൈനയിൽ സർവ്വസാധാരണമായിരുന്നു എന്ന് എഴുതപ്പെട്ടിട്ടുണ്ട്.[72] സ്വവർഗാനുരാഗത്തോട് എതിർപ്പ് പ്രകടമാകാൻ തുടങ്ങിയത് ചിങ് ഭരണത്തിന്റെ അവസാനകാലത്തും ഇന്നുള്ള ഭരണകൂടത്തിന്റെ കീഴിലും ആണ്.[73]

കപട ചികിത്സ

വര്ഷങ്ങളുടെ ഫലമായി ഈ മാനസികാവസ്ഥ സാമ്പ്രദായിക ചികിത്സക്ക് വിധേയപ്പെടുന്നതല്ല എന്ന ശാസ്ത്രീയ നയമാണ് ആഗോളതലത്തിൽ എടുത്തിട്ടുള്ളത്. 1970തിന് മുൻപ് അടിസ്ഥാന മനഃശാസ്ത്രമേഖലയിലെ അടിസ്ഥാന തത്ത്വങ്ങൾ ഉപയോഗപ്പെടുത്തി "കോൺവെർഷൻ തെറാപ്പി" എന്ന് പേരിൽ ഇതിനു ചികിത്സ ഉണ്ടായിരുന്നു.[74] എന്നാൽ പിന്നീട് മറ്റു പല മനഃപ്രയാസങ്ങൾ ഫലപ്രദമായി ചികിത്സിക്കുവാൻ ഉപയോഗിക്കുന്ന ഒരേ തത്ത്വങ്ങൾ കാറ്റിൽ പറത്തി കൊണ്ട് ഇപ്രകാരമുള്ള ചികിത്സകൾ ശാസ്ത്രിയമല്ല എന്ന് പല അന്താരാഷ്ട്ര മനഃശാസ്ത്ര സംഘങ്ങൾ ഇന്ന് വിലയിരുത്തുന്നത്. ഇത് പലപ്പോഴും ഈ മേഖലയിലെ പുതിയ ചികിത്സാ രീതികൾ പ്രോത്സാഹിക്കപെടാത്തത് മൂലം പഴയ തിരസ്കാരം നേരിട്ടുള്ളതായ രീതികൾ പല രാജ്യങ്ങൾ ഇന്നും പിൻതുടരുന്നത് മൂലവും ആണ്. ഈ കപട ചികിത്സ രീതികൾ മാനസികമായി സ്വവർഗ ലൈംഗികചായവ് ഉള്ളവരെ തളർത്തുവുകയും അതിനാൽ ഒരുപാട് ആത്മഹത്യ റിപ്പോർട്ട ചെയ്തുവെന്നും പറയുന്നു. മിക്ക മനശാത്ര സംഘടനകളും ഈ ചികിത്സ രീതികൾ പാടെ തള്ളിക്കളയുകയും ഈ കപട ചികിത്സ രീതികൾക്കെതിരെ ശക്തമായ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ട് ഉണ്ട്.

നിലവിലുള്ള കപട ചികിത്സകൾ ഇവയാണ്: എതിർ ലിംഗത്തില്പെട്ട വെക്തിയുമായുള്ള റിലേഷന്ഷിപ് ക്രീയേഷൻ എന്താണ് എന്നുള്ള ഒരു ബോധം ഉണ്ടാക്കി കൊടുക്കുക; റെപ്യൂൽഷൻ തെറാപ്പി വിത്ത് ഹൈപ്നോസിസ് - സ്വവർഗാനുരാഗം ഉണർത്തുന്ന രീതികളോട് വെറുപ്പും അറപ്പും ഉണ്ടാക്കി എടുക്കുക; സെസ്സ്എൽ ഓറിയന്റഷന് ട്രാൻസ്ഫർ-ലൈംഗിക വൈകാരീയതയിൽ എതിർലിംഗത്തോട് അഭനിവേശം സൃഷ്ടിക്കുക. ഷോക്ക് തെറാപ്പി- ഇപ്പോൾ മനഃശാസ്ത്രലോകത്തു ഉപയോഗിക്കാത്ത ഒരു ചികിത്സാ രീതി. ചികിത്സയോട് സഹകരിക്കുവാൻ സാധിക്കാത്തതു പോലെയുള്ള ഉന്മാദ അവസ്ഥയുള്ളവർക്ക് മരുന്നുകളും മറ്റും ചില രാജ്യങ്ങളിൽ കൊടുക്കാറുണ്ട്. എന്നാൽ ഇതെല്ലാം പലപ്പോഴും കുറ്റകരമായ രീതികളിലൂടെ ആണ് നടപ്പിലാക്കാറുള്ളത്.[75][76]

ഇങ്ങനെയുള്ള കപടവും മൃഗീയവും ചികിത്സ രീതികൾക്ക് മൂക്ക് കയറിടാൻ പല രാജ്യങ്ങളും ഈ ചികിത്സ രീതികൾ ബാൻ ചെയ്തു കൊണ്ട് നിയമങ്ങൾ പാസ്സാക്കുകയാണ് ചെയ്യാറുള്ളത്.

ഇന്ത്യയിൽ

നിയമ പോരാട്ടം

സ്വവർഗ്ഗലൈംഗികത ഉൾപ്പെടെയുള്ള "പ്രകൃതിവിരുദ്ധ രതി" കുറ്റകരമാണെന്ന് ഇന്ത്യൻ നിയമാവലിയുടെ 377-വകുപ്പിൽ പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷുകാർ (മെക്കാളെ സായിപ്പ്) ഇന്ത്യയുൾപ്പെടെയുള്ള അവരുടെ കോളനികളിൽ 1860-ൽ അടിച്ചേൽപ്പിച്ചതാണ് ഈ നിയമം. എന്നാൽ ബ്രിട്ടനിൽ ഇന്ന് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഇന്ന് എല്ലാ അവകാശങ്ങളും ലഭ്യമാണ് താനും. 2009 ജൂലൈ 2-ന്‌ ദില്ലി ഹൈക്കോടതി പ്രായപൂർത്തിയായവർ ഉഭയസമ്മതപ്രകാരം സ്വവർഗരതിയിൽ ഏർപ്പെടുന്നത് പ്രകൃതിവിരുദ്ധമല്ലെന്നും - ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ചു[77][78]. അതേ തുടർന്ന് ഈ വിധിക്കെതിരെ വിവിധ മത സംഘടനകളുൾപ്പെടെയുള്ളവർ നൽകിയ അപ്പീലിൽ സുപ്രീം കോടതി, സ്വവർഗ്ഗരതി ജീവപര്യന്തം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമായി നിർവചിക്കുന്ന 377-ആം വകുപ്പിൽ ഭരണഘടനാ പ്രശ്നമില്ലെന്ന് വിധിക്കുകയുണ്ടായി.[79] ഇത് ഇന്ത്യൻ വിശേഷവിധിയുടെ ഭാഗമായി കഴിഞ്ഞു. പൊതുവെ വഴിതെറ്റിയ വ്യതിചലനം (deviance) വൈവിധ്യമായി (diversity) ഇന്ത്യൻ മഹാരാഷ്ട്രം അംഗീകരിക്കുന്നില്ല, ഹിന്ദുത്വയോട്‌ യോജിച്ചതല്ല എന്ന് ആയിരുന്നു 2017 വരെ രാഷ്ട്രീയ തലത്തിലുള്ള ഐക്യകണ്ഠത.

Position statement on Homosexuality - Indian Psychiatric Society

1968ലെ ഡി.സ്.എം രണ്ടാം പതിപ്പിൽ ഇത് ഒരു വ്യക്തിത്വ വൈകല്യമായി ആണ് തിട്ടപ്പെടുത്തി ഇരുന്നത്. ഇന്ത്യൻ സൈക്യാട്രിസ്റ്റ് സൊസൈറ്റി 2014ൽ സ്വവർഗാനുരാഗം നിലവിലുള്ള അന്താരാഷ്ട്ര കാഴ്ചപ്പാടുകളും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഒരു മാനസികരോഗം അല്ലെന്ന നിലപാട് സ്വീകരിച്ചു. മനഃശാസ്ത്രമേഖലയിലെ നല്ല മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അനുദിന-ജീവിതത്തെ ഇത് ദോഷകരമായി ബാധിക്കുന്നല്ലെന്നും; മാനസികവും സാമൂഹികവും ആയ തലത്തിൽ ഇത് ഒരു പ്രശ്നം അല്ല എന്ന മൂലചിന്ത ആണ് ഇതിനു കാരണം.[80][81]

സ്വവർഗാനുരാഗം, സ്വവർഗ്ഗലൈംഗികത ഉൾപ്പെടെ പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ലൈംഗികബന്ധവും കുറ്റകരമല്ലന്നും ഇത് പ്രകൃതിവിരുദ്ധമല്ലെന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് 2018ൽ വിധിച്ചു. ഇത് 2013ലെ അനുശാസനത്തിന്നു ബദൽ നിന്നുകൊണ്ട് ഒരു മനുഷ്യാവകാശ പ്രശ്നമായി ആണ് കണക്കിൽ എടുത്തിരിക്കുന്നത്. "ട്രാൻസ്ജെൻഡറുകളും സ്വവർഗ്ഗ താൽപര്യമുള്ളവരും എണ്ണത്തിൽ കുറവായിരിക്കാം, എന്നാൽ അവർക്കും മറ്റുള്ളവരെപ്പോലെ ഈ രാജ്യത്തിൽ എല്ലാ പൗരാവകാശങ്ങളുമുണ്ട്. അവരുടെ ലൈംഗികതയെ കുറ്റകരമാക്കുന്നതും അവരെ ഒറ്റപ്പെടുത്തുന്നതും മനുഷ്യാവകാശ ലംഘനമാണ്" സുപ്രീം കോടതി പറഞ്ഞു. സ്വവർഗ്ഗ താൽപര്യം ഒരു ജീവിത പ്രതിഭാസമായി അംഗീകരിക്കുന്നതോടു കൂടി, 150ൽ പരം വർഷങ്ങൾ ഇന്ത്യൻ നിയമങ്ങളിൽ നിലനിന്ന് വിക്ടോറിയൻ കാഴ്ചപ്പാട് ആണ് മാറ്റിമറിക്കപ്പെടുന്നത്.[82][83]

സർക്കാർ ഇതര സംഘടനകൾ

ഇന്ത്യയിൽ ഇന്നു ധാരാളം ലൈംഗിക ന്യൂനപക്ഷ അനുകൂല സർക്കാർ ഇതര സംഘടനകൾ പ്രവർത്തിയ്ക്കുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും വിദേശ ഫണ്ടിംഗ് കൊണ്ട് പ്രവർത്തിക്കുന്നവയാണ്. ഈ വിഭാഗത്തിൽ പെടുന്നവരുടെ സാമൂഹ്യ പ്രശ്നങ്ങളിൽ അവർക്ക് തണലാകുക, നിയമപരമായ കാര്യങ്ങളിലും വ്യക്തിപരമായ കൌൺസിലിങ്ങുകൾ നൽകുക, എച്ച് ഐ വി-എസ് ടി ടി വ്യാപനം തടയുക, എയ്ഡ്സ് ബോധവൽക്കരണ പരിപാടികൾ നടത്തുക എന്നിങ്ങനെ ലൈംഗിക ന്യൂനപക്ഷങ്ങളിൽ പെടുന്നവരുടെ പ്രശ്നങ്ങളെ പൊതുവിൽ നേരിടുന്ന വേദികൾ എന്ന നിലയിൽ സജീവമായ ഇത്തരം പ്രധാനപ്പെട്ട ചില സംഘടനകളിൽ ഒന്നാണ് മുംബൈ അടിസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ഹംസഫർ ട്രസ്റ്റ്. [84]

കേരളത്തിൽ

നേരിട്ട നിയമപ്രശ്നങ്ങൾ

കേരളത്തിൽ സ്വവർഗപ്രണയവുമായി ബന്ധപ്പെട്ട് നിയമ നടപടികൾ [85]

  • 2013 ഓഗസ്റ്റിൽ, ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച് ബംഗ്ലൂരിലേക്ക് തിരിച്ച സ്വവർഗപ്രണയിനികൾക്കെതിരെ മാതാപിതാക്കൾ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. ബംഗ്ലൂരിലെ 'സംഗമ' എന്ന സംഘടനയുടെ പിന്തുണയിൽ കോടതിയിൽ ഹാജരായ പെൺകുട്ടികളിൽ ഒരാൾ മാതാപിതാക്കളോട് കൂടെ പോകുവാൻ തീരമാനിച്ചു.[86]
  • 2021 മെയ്, ആദില നസ്രിനെയും ഫാത്തിമ നൂറിനെയും നിയമപരമായി ഒന്നിച്ചു താമസിക്കുവാനുള്ള സൗവാര്യം കോടതി ചെയ്തു കൊടുത്തു, ഇത് ഫാത്തിമയെ വീട്ടുകാർ തടങ്കിൽ പാർപ്പിച്ചു ഇരിക്കുന്ന എന്നുള്ള ആദിലയുടെ കേസിനുമേലുള്ള നടപടിയാണ്. [87][88]

കുറിപ്പുകൾ

.^ "[89][90][91][92][93][94][95][96][97][98][99]

ഇതുകൂടി കാണുക


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്വവർഗ്ഗലൈംഗികത&oldid=4080686" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്