ഹനുമാൻ ചാലിസ

ഗോസ്വാമി തുളസീദാസിന്റെ (തുളസീരാമായണത്തിന്റെ രചയിതാവ്) ഒരു കൃതിയാണ് ഹനുമാൻ ചാലിസ[2]. അവധി ഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്[3][4]. ഹനുമാൻ ചാലിസയിൽ നാല്പതു (40) ഈരടികൾ ആണുള്ളത്.ചാലിസ എന്ന വാക്ക് ചാലിസ് (40) എന്ന ഹിന്ദി പദവുമായി ബന്ധപ്പെട്ടതാണ്.

ഹനുമാൻ ചാലീസ
പ്രമാണം:Lord hanuman singing bhajans AS.jpg
ഭജന പാടുന്ന ഹനുമാൻ
Information
Religionഹിന്ദുമതം
Authorതുളസീദാസ്
Languageഅവധി ഭാഷ (ഹിന്ദി ഭാഷയുടെ ഒരു വകഭേദം)[1]
Verses40

ഐതിഹ്യം

ശ്രീരാമന്റെ ദർശനം ലഭിച്ചതിനുശേഷം അക്കാലത്തെ ചക്രവർത്തിയായിരുന്ന അക്ബറിനെ തുളസീദാസ് സന്ദർശിച്ചു. ശ്രീരാമനെ തനിക്കു കാട്ടിത്തരാൻ അക്ബർ തുളസീദാസിനെ വെല്ലുവിളിച്ചു. ശ്രീരാമനോടുള്ള യഥാർത്ഥമായ സമർപ്പണം ഇല്ലാതെ ഭഗവാന്റെ ദർശനം സാധ്യമല്ല എന്ന തുളസീദാസിന്റെ മറുപടിയിൽ പ്രകോപിതനായ അക്ബർ അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. കാരാഗൃഹത്തിൽ വെച്ച് തുളസീദാസ് ഹനുമാൻ ചാലിസ എഴുതാൻ ആരംഭിച്ചു. ആ കൃതി പൂർത്തിയായപ്പോൾ, വാനരസേന ഡെൽഹി നഗരത്തെ വളഞ്ഞു നാശനഷ്ടങ്ങൾ വരുത്തി തുടങ്ങി. തന്റെ സൈന്യത്തെ ഉപയോഗിച്ച് വാനരപ്പടയെ തുരത്താൻ ശ്രമിച്ചു പരാജയപ്പെട്ട അക്ബർ, അത് ഹനുമാന്റെ വാനരസേനയാണെന്നു തിരിച്ചറിഞ്ഞു ഉടൻ തുളസീദാസിനെ വിട്ടയക്കാൻ കല്പിച്ചു. അദ്ദേഹത്തിന്റെ മോചനത്തോടെ വാനരപ്പട ഡെൽഹി നഗരത്തിൽ നിന്നും പിൻവലിഞ്ഞെന്നാണ് ബാക്കി കഥ.

ഹനുമാൻ ചാലിസയിലെ വരികൾ

ഈ കൃതിയിൽ തുളസീദാസ്‌ പറയുന്നത്, ഭക്തിയോടെ ആര് ഈ ശ്ലോകങ്ങൾ പ്രകീർത്തിക്കുന്നുവോ അവരെ ശ്രീ ഹനുമാൻ അനുഗ്രഹിക്കുന്നു എന്നാണ്. വടക്കേ ഇന്ത്യയിലെ ഹിന്ദുക്കൾക്കിടയിൽ വളരെ പ്രശസ്തമാണ് ഈ കൃതി.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹനുമാൻ_ചാലിസ&oldid=4045095" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്