ഹൈ ഫോങ്

വടക്കുകിഴക്കൻ വിയറ്റ്നാമിലെ ഒരു പ്രധാന നഗരമാണ് ഹൈ ഫോങ്. വിയറ്റ്നാമിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ ഹൈ ഫോങ് ,തലസ്ഥാന നഗരമായ ഹാനോയിൽ നിന്നും 120 കിലോമീറ്റർ കിഴക്കുമാറിയാണ് നിലകൊള്ളുന്നത്. ടോങ്കിൻ ഉൾക്കടലിന്റെ തീരത്തായാണ് ഈ തുറമുഖനഗരത്തിന്റെ സ്ഥാനം. വിയറ്റ്നാമിലെ ഏറ്റവും പ്രാധാന്യമേറിയ തുറമുഖമായ ഹൈ ഫോങ് കേന്ദ്രമാക്കി ഇന്ന് പൽ വ്യാവസായികസ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. നഗരത്തിലുടനീളം ഗുൽമോഹർ മരങ്ങൾ ഇടതൂർന്നു വളരുന്നതിനാൽ ഗുൽമോഹർ നഗരം എന്ന അപരനാമത്തിലും ഹൈ ഫോങ് അറിയപ്പെടുന്നു. ഔദ്യോഗിക ജനസംഖ്യാ കണക്കുകൾ പ്രകാരം 20 ലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു.

ഹൈ ഫോങ്

Thành phố Hải Phòng
Skyline of ഹൈ ഫോങ്
Nickname(s): 
ഗുൽമോഹർ നഗരം
Provincial location in Vietnam
Provincial location in Vietnam
രാജ്യം വിയറ്റ്നാം
ഭരണസമ്പ്രദായം
 • Party Secretary:ലേ വാൻ ടെൻ
 • People's Council Chairman:ദ്യൂങ് ആൻ ഡെയ്ൻ
 • People's Committee Chairman:ലേ വാൻ ടെൻ
വിസ്തീർണ്ണം
 • ആകെ1,527.4 ച.കി.മീ.(589.7 ച മൈ)
ജനസംഖ്യ
 (2015)[1]
 • ആകെ2.103.500 (3rd in Vietnam)
 • ജനസാന്ദ്രത1,274/ച.കി.മീ.(3,300/ച മൈ)
സമയമേഖലUTC+07:00 (ICT)
 • Summer (DST)UTC+7 (No DST)
Area codes225
ClimateCwa
വെബ്സൈറ്റ്Official website

ചരിത്രം

എ.ഡി എട്ടിൽ മാക് സാമ്രാജ്യത്തിന്റെ കീഴിലാണ് ഹൈ ഫോങ് നഗരം സ്ഥാപിതമായതെനു വിശ്വസിക്കപ്പെടുന്നു. മാക് രാജാക്കന്മാരുടെ കിഴക്കേ അതിരിലുള്ള തുറമുഖമായിരുന്നു ഈ പ്രദേശം. അതിഉശേഷം 19ആം നൂറ്റാണ്ടിൽ വന്ന ങുയിൻ സാമ്രാജ്യത്തിലെ ടു ഡുക് ചക്രവർത്തി ഹൈ ഫോങ് പട്ടണത്തിന്റെയും തുറമുഖത്തിന്റെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചു[2].

രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ പരാജയത്തിനു ശേഷം, ഫ്രാൻസിൽനിന്നും സ്വാതന്ത്ര്യം നേടുനതിന്നായി വിയറ്റ്നാമിലെ ദേശീയവാദികൾ പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭങ്ങളുടെ തുടർച്ചയായി നടന്ന ഇന്തോചൈനാ യുദ്ധത്തിൽ വടക്കൻ വിയറ്റ്നാമിലെ ഏക തുറമുഖമായിരുന്ന ഹൈ ഫോങ് തുറമുഖം അമേരിക്കൻ സൈന്യം ബോംബിട്ടു നശിപ്പിക്കുകയുണ്ടായി[3][4]. യുദ്ധത്തിൽ താറുമാറായെങ്കിലും പിന്നീടു നടന്ന വ്യാവസായിക വിപ്ലവത്തിൽ കരുത്താർജ്ജിച്ച ഹൈ ഫോങ് ഇന്ന് വിയറ്റ്നാമില വൻകിട വ്യാവസായിക നഗരങ്ങളിലൊന്നാണ്.

ഭൂമിശാസ്ത്രം

ഒരു കടലോര നഗരം ആണ് ഹൈ ഫോങ്. ഹൈ ഫോങ് തുറമുഖത്തുവെച്ചാണ് കാം നദി ടോങ്കിൻ ഉൾക്കടലിൽ പതിക്കുന്നത്[5]. ക്വാ നിങ്ഹ്, ഹവി ഡോങ് എന്നീ പ്രവിശ്യകളുമായി ഹൈ ഫോങ് നഗരം അതിർത്തി പങ്കിടുന്നു. വിയറ്റ്നാമിലെ മറ്റ് പ്രദേശങ്ങളെപ്പോലെ ചൂടേറിയ കാലാവസ്ഥ ആണെങ്കിലും ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇവിടെ കനത്ത മഴ ലഭിക്കാറുണ്ട്[6]. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ ശൈത്യകാലം.

ഗതാഗതം

റോഡ് മാർഗം

വിയറ്റ്നാമിലെ ദേശീയപാത 1-എ, ദേശീയപാത 5 എന്നീ പ്രധാന റോഡുകൾ കൂടിച്ചേരുന്നത് ഹൈ ഫോങിൽ വെച്ചാണ്. ഇവിടെ നിന്നും ദേശിയപാത 1-എയിൽ കൂടി 120 കി.മി പടിഞ്ഞാറേക്ക് സഞ്ചരിച്ചാൽ രാജ്യതലസ്ഥാനമായ ഹനോയിലെത്താം[7]. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളുമായും ഹൈ ഫോങ് റോഡ് മാർഗ്ഗം ബന്ധപ്പെട്ടു കിടക്കുന്നു.

വ്യോമ മാർഗം

നഗരത്തിലെ വിമാനത്താവളമായ കാറ്റ്-ബി വിമാനത്താവളം 2011ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രാദേശിക വിമാനസർവീസുകൾക്കു പുറമേ ദക്ഷിണകൊറിയ, തായിലന്റ് എനീ വിദേശരാജ്യങ്ങളിലേക്കും ഇവിടെ നിന്നു വിമാനസർവീസുകൾ നടത്തിവരുന്നു[8]. നിലവിൽ വടക്കൻ വിയറ്റ്നാമിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമാണിത്.

റെയിൽ മാർഗം

1902ൽ സ്ഥാപിതമായ ഹൈ ഫോങ് റെയിൽവെ സ്റ്റേഷനിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് വിയറ്റ്നാം റെയിൽവെ സർവീസ് നടത്തിവരുന്നു. പണ്ട് ഹൈ ഫോങിൽ നിന്നും ചൈനയിലേക്ക് തീവണ്ടി സർവീസുണ്ടായിരുന്നെങ്കിലും നിലവിൽ താൽക്കാലികമായി അത് നിർത്തിവെച്ചിരിക്കുകയാണ്.

സ്ഥിതിവിവരക്കണക്കുകൾ

ഹാനോയ്, ഹോചിമിൻ സിറ്റി എന്നീ നഗരങ്ങൾ കഴിഞ്ഞാൽ വിയറ്റ്നാമിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് ഹൈ ഫോങ്. 2015 ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 20.1 ലക്ഷം ആളുകൾ ഹൈഫോങ് നഗരത്തിൽ താമസിക്കുന്നു. നഗരത്തിലെ ജനസംഖ്യയുടെ 50.4 % സ്ത്രീകളാണ്[9].

സഹോദരനഗരങ്ങൾ

താഴെപ്പറയുന്ന നഗരങ്ങളുമായി ഹൈ ഫോങ് നഗരം ബന്ധം സ്ഥാപിക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

വിക്കിവൊയേജിൽ നിന്നുള്ള ഹൈ ഫോങ് യാത്രാ സഹായി

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹൈ_ഫോങ്&oldid=3793445" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്