അഭിജിത് ബാനർജി

ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത് ബിനായക് ബാനർജി (ഇംഗ്ലീഷ്: Abhijit Vinayak Banerjee; ബംഗാളി: অভিজিৎ বিনায়ক বন্দ্যোপাধ্যায়, ജനനം 1961). ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വികസന സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ബാനർജിക്ക് 2019 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം [4][5]ലഭിച്ചു. [6] [7] മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ന‍ോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമാണ് അഭിജിത് ബാനർജി. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്‍തർ ഡുഫ്‍ളോ, മിഖായേൽ ക്രെമർ എന്നിവർക്കൊപ്പമാണ് അദ്ദേഹം സാമ്പത്തിക നൊബേൽ നേടിയത്. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത് ബാനർജി. ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് അദ്ദേഹത്തിന് സാമ്പത്തിക നൊബേൽ ലഭിച്ചത്.

അഭിജിത് ബിനായക് ബാനർജി
ജനനം (1961-02-21) ഫെബ്രുവരി 21, 1961  (63 വയസ്സ്)
Dhule, India
വിദ്യാഭ്യാസംPresidency University, Kolkata
University of Calcutta (BA)
Jawaharlal Nehru University (MA)
Harvard University (PhD)
ജീവിതപങ്കാളി(കൾ)Arundhati Tuli (divorced)
Esther Duflo (2015–present)
പുരസ്കാരങ്ങൾNobel Memorial Prize (2019)[1]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംDevelopment economics
സ്ഥാപനങ്ങൾMassachusetts Institute of Technology
ഡോക്ടർ ബിരുദ ഉപദേശകൻEric Maskin
ഡോക്ടറൽ വിദ്യാർത്ഥികൾEsther Duflo[2]
Dean Karlan[3]
Benjamin Jones

ജീവിതരേഖ

1961-ൽ കൊൽക്കത്തയിലാണ് അഭിജിത് ബാനർജി ജനിച്ചത്. അച്ഛനായ ദീപക് ബാനർജിയും അമ്മ നിർമ്മലാ ബാനർജിയും എക്കണോമിക്സ് അധ്യാപകരായിരുന്നു. പ്രസിഡൻസി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജെഎൻയുവിൽ നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്. [8] പിന്നീട് 1988-ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് അദ്ദേഹം പിഎച്ച്‍ഡി നേടി. വിവരവിനിമയത്തിൻറെ സാമ്പത്തിക ശാസ്ത്രം എന്നതായിരുന്നു ഹാർവാർഡിൽ അദ്ദേഹത്തിൻറെ തീസിസ് വിഷയം.

നിലവിൽ മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെൿനോളജിയിൽ അധ്യാപകനാണ് അഭിജിത് ബാനർജി. പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഹാർവാർഡ് സർവകലാശാലയിലും പ്രിൻസ്റ്റൺ സർവകലാശാലയിലും അദ്ദേഹം അധ്യാപകനായിരുന്നു. അധ്യാപനരംഗത്തായിരിക്കെയാണ് അദ്ദേഹം വികസനസാമ്പത്തിക ശാസ്ത്രത്തിൽ ശ്രദ്ധയൂന്നിയത്. 2019 ലെ ലോക്സഭാ തിരഞ്ഞടുപ്പിലെ കോൺഗ്രസ്സിന്റെ പ്രധാന വാഗ്ദാനമായിരുന്ന ന്യായ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.

പുരസ്‌കാരങ്ങൾ

അദ്ദേഹത്തിന് 'പുവർ ഇക്കണോമിക്‌സ്' എന്ന പുസ്തകത്തിന് ഗോൾഡ്മാൻ സാച്ച്‌സ് ബിസ്സിനസ്സ് ബുക്ക് ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചു. 2015-നു ശേഷമുള്ള വികസന അജണ്ട ആധാരമാക്കി യു.എൻ. സെക്രട്ടറി ജനറൽ രൂപീകരിച്ച പ്രശസ്ത വ്യക്തികളുടെ ഉന്നതതല സമിതിയിൽ അംഗമായിരുന്നു അഭിജിത് ബിനായക് ബാനർജി.2019 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം നേടിയത് അദ്ദേഹം ആണ്.

കൃതികൾ

  • ചാഞ്ചാട്ടവും വളർച്ചയും (Volatility And Growth)
  • പുവർ ഇക്കണോമിക്‌സ് : ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനുള്ള ഒരു സമൂലമായ പുനർവിചിന്തനം
  • A Short History of Poverty Measurements

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അഭിജിത്_ബാനർജി&oldid=3794859" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്