ആംഗ്രി ബേഡ്സ്

ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം ഡെവലപ്പർ കമ്പനിയായ റോവിയോ മൊബൈൽ വികസിപ്പിച്ചെടുത്ത ഒരു വീഡിയോ ഗേം ആണു് ആംഗ്രി ബേഡ്സ്. 2009 ഡിസംബറിൽ ആപ്പിൾ ഐ.ഒ.എസിലാണു് ഈ ഗെയിം ആദ്യമായി അവതരിപ്പിച്ചത്[2]. അതിനു ശേഷം 1.2 കോടി തവണ ഈ ഗെയിം ആപ്പിളിന്റെ ആപ്പ്സ്റ്റോറിൽ നിന്ന് ഉപഭോക്താക്കൾ വാങ്ങിച്ചു[4]. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആൻഡ്രോയ്ഡ് പോലെയുള്ള ടച്ച് സ്ക്രീൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റു മൊബൈൽ ഫോണുകൾക്കുമായി ഈ ഗെയിം പുറത്തിറക്കി.

ആംഗ്രി ബേഡ്സ്
Angry Birds app logo
വികസിപ്പിച്ചത്Rovio Entertainment
പുറത്തിറക്കിയത്Chillingo/Clickgamer (iOS and PSP versions)
Rovio Entertainment
നിർമ്മാണംRaine Mäki, Harro Grönberg, Mikko Häkkinen
രൂപകൽപ്പനJaakko Iisalo (lead designer)
പ്രോഗ്രാമിങ്)Tuomo Lehtinen (lead programmer), Miika Virtanen, Antti Laitinen, Atte Järvinen, Mika Rahko, Marco Rapino, Kari Kuvaja
ആർട്ടിസ്റ്റ്(കൾ)Tuomas Erikoinen (lead artist), Miisa Lopperi, Joonas Mäkilä
സംഗീതംAri Pulkkinen
യന്ത്രംSDL,[1] Box2D
പ്ലാറ്റ്ഫോം(കൾ)
List
പുറത്തിറക്കിയത്December 11, 2009[2]
വിഭാഗ(ങ്ങൾ)Puzzle
തര(ങ്ങൾ)Single player

ഈ കളിയിൽ, കളിക്കാർ ഒരു കവണ ഉപയോഗിച്ച് പക്ഷികളെ, കളിക്കളത്തിന്റെ വിവിധ ഇടങ്ങളിലായി ക്രമീകരിച്ചിട്ടുള്ള പന്നികളിലേക്ക് തൊടുത്തു വിടുകയും ഒരു നിശ്ചിത എണ്ണം പക്ഷികൾക്കുള്ളിൽ അവയെ എല്ലാം നശിപ്പിക്കുകയും ചെയ്യണം. ഓരോ ഘട്ടം അവസാനിക്കുന്നതിനനുസരിച്ച്, പ്രത്യേക കഴിവുകളോടു കൂടിയ വിവിധ തരത്തിലുള്ള പക്ഷികൾ പ്രത്യക്ഷപ്പെടും. കൂടുതൽ ആകർഷകമായ ഘട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പതിപ്പുകളും, വിശേഷാവസരങ്ങളിൽ സ്വതേ പ്രവർത്തിക്കുന്ന അപ്ലിക്കേഷനുകളും റോവിയോ മൊബൈൽ പുറത്തിറക്കാറുണ്ട്.

ഈ കളിയിലോടുള്ള പ്രത്യേക കമ്പം, കോമിക് സ്റ്റൈൽ, കുറഞ്ഞ വില എന്നീ കാരണങ്ങളാൽ ആംഗ്രി ബേഡ്സ് വളരെ ജനപ്രീതിയാർജ്ജിച്ചിട്ടുണ്ട്. ഇതിന്റെ ജനപ്രീതി കാരണം പേർസണൽ കമ്പ്യൂട്ടറുകൾക്കു വേണ്ടിയും, ഗേമിംഗ് കൺസോളുകൾക്കു വേണ്ടിയുമുള്ള പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ആംഗ്രി ബേഡ്സ് കഥാപാത്രമായി വരുന്ന ഉല്പന്നങ്ങളും പുറത്തിറങ്ങുന്നതിനു പുറമേ ചലച്ചിത്രമായും, ടെലിവിഷൻ പരമ്പരയായും പുറത്തിറങ്ങുന്നതിനുള്ള പദ്ധതികളുമുണ്ട്. വിവിധ പ്ലാറ്റ്ഫോമുകളിലായി സാധാരണ പതിപ്പും, പ്രത്യേക പതിപ്പുകളുമുൾപ്പെടെ 100 കോടി ഡൗൺലോഡുകൾ[5] പൂർത്തിയാക്കിയ ഈ ഗെയിം ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഗേമായും[6], 2010-ലെ റൺവേ ഹിറ്റുകളിലൊന്നായും[7], "ഏറ്റവുമധികം ജനപ്രീതിയാർജ്ജിച്ച മൊബൈൽ അപ്ലിക്കേഷനുകളിൽ ഒന്നായും[8] ആംഗ്രി ബേഡ്സ് അറിയപ്പെടുന്നു.

കളി

വിവിധ വർണ്ണങ്ങളിലുള്ള ഒരു കൂട്ടം പക്ഷികൾ, തങ്ങളുടെ മുട്ട കട്ടെടുത്ത പച്ച പന്നികളിൽ നിന്ന് അവ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതാണു് കളി[9]. ഓരോ ഘട്ടത്തിലും മരം, ഐസ്[10], കല്ലുകൾ തുടങ്ങിയ കവചങ്ങളാൽ ഈ പന്നികൾ സംരക്ഷിതരായിരിക്കും. ഈ കവചങ്ങൾ തകർത്ത് പന്നികളെ നശിപ്പിക്കുകയാണ് ഓരോ ഘട്ടത്തിലെയും ലക്ഷ്യം. കവണയിൽ കോർത്ത പക്ഷികളെ തൊടുത്ത് വിട്ട് നേരിട്ടോ, അവയെ സംരക്ഷിച്ചു നിർത്തുന്ന കവചം നശിപ്പിച്ചോ കളിക്കാർ പന്നികളെ ഓരോ ഘട്ടത്തിലും നശിപ്പിക്കണം[11]. കളിയുടെ വിവിധ ഘട്ടങ്ങളിൽ പൊട്ടിത്തെറിക്കുന്ന വള്ളിക്കൊട്ടകളും, കല്ലുകളും അവ ഉപയോഗിച്ച് കൂടുതൽ സംരക്ഷിതരായിരിക്കുന്ന പന്നികളെ നശിപ്പിക്കണം.

വിവിധ തരത്തിലുള്ള പക്ഷികളെ ഈ കളിയിൽ ഉപയോഗിക്കുന്നുണ്ട്. കളിയുടെ ആദ്യ ഘട്ടങ്ങളിൽ ചുവന്ന നിറത്തിലുള്ള ഒരു വലിയ പക്ഷി മാത്രമേ ലഭ്യമാകുകയുള്ളൂ[9]. കളി ഓരോഘട്ടം പിന്നിട്ട് മുന്നേറുന്നതോടെ,വിവിധ തരത്തിലുള്ള പക്ഷികൾ കൂടെ ലഭ്യമാകും. ചില പക്ഷികൾ ചില പ്രത്യേക വസ്തുക്കൾ നശിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം ഉള്ളവയായിരിക്കും. മറ്റു ചില പക്ഷികളുടെ പ്രത്യേക കഴിവുകൾ അവയെ തൊടുത്തു വിട്ടതിനു ശേഷം പ്രവർത്തനക്ഷമമാക്കണം[12]. ഉദാഹരണത്തിനു്, നീല നിറത്തിലുള്ള പക്ഷികളെ തൊടുത്തു വിട്ടതിനു ശേഷം സ്പർശിച്ചാൽ അവ ചെറിയ മൂന്നു പക്ഷികളായി മാറും[9]. കറുത്ത പക്ഷി പൊട്ടിത്തെറിക്കും[12]. വെള്ള നിറത്തിലുള്ള പക്ഷിക്ക് പൊട്ടിത്തെറിക്കുന്ന ആക്രമകാരിയായ മുട്ട ഇടുന്നതിനുള്ള കഴിവുണ്ട്[9].

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആംഗ്രി_ബേഡ്സ്&oldid=3624099" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്