ആഫ്ബാ തത്വം

ഔഫ്ബൗ സിദ്ധാന്തം പ്രസ്താവിക്കുന്നത് ഒന്നോ അതിലധികമോ ആറ്റങ്ങളിലെ ഭ്രമണം ചെയ്യുന്ന ഇലക്ട്രോണുകൾ ഉയർന്ന ഊർജ്ജനിലകൾക്കു മുൻപ് ലഭ്യമായ താഴ്ന്ന ഊർജ്ജനിലകളിലാണ് നിറയുന്നത് എന്നാണ് (ഉദാ: 2s നു മുൻപ് 1s). ഈ രീതിയിൽ ആറ്റം, തന്മാത്ര അല്ലെങ്കിൽ അയോൺ എന്നിവയിലെ ഇലക്ട്രോണുകൾ ഏറ്റവും സംഭാവ്യമായ സ്ഥിരതയുള്ള ഇലക്ട്രോണിക് വിന്യാസത്തിലേക്ക് എത്തിച്ചേരുന്നു.

ഔഫ്ബൗ എന്നത് "നിർമ്മാണം" എന്നർത്ഥമുള്ള ഒരു ജർമ്മൻ നാമമാണ്. ഔഫ്ബൗ സിദ്ധാന്തത്തെ ചിലപ്പോൾ building-up principle അല്ലെങ്കിൽ Aufbau rule എന്നോ പറയാറുണ്ട്.

ഔഫ്ബൗ സിദ്ധാന്തത്തിന്റെ വകഭേദമായ nuclear shell model അറ്റത്തിന്റെ ന്യൂക്ലിയസ്സിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും വിന്യാസം നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു. [1]


മാഡെലുങ് ഊർജ്ജ വിന്യാസ നിയമം

Order in which orbitals are arranged by increasing energy according to the Madelung rule. Each diagonal red arrow corresponds to a different value of n + ℓ.

ഈ ഓർബിറ്റലുകൾ നിറയുന്ന ക്രമം n + ℓ നിയമം അനുസരിച്ചാണ്. മാഡെലുങ് നിയമം (ഇർവ്വിൻ മാഡെലുങ്ങിന്റെ നാമധേയത്തിൽ), ജാനെറ്റ് നിയമം, ക്ലെച്ച്കോവ്സ്ക്കി നിയമം (ചാൾസ് ജാനെറ്റ്, വ്സെവോലോദ് ക്ലെച്ച്കോവ്സ്ക്കി എന്നിവരുടെ നാമധേയത്തിൽ, പ്രധാനമായും ചില ഫ്രഞ്ച്, റഷ്യൻ എന്നിവ സംസാരിക്കുന്ന രാജ്യങ്ങളിൽ), ഡയഗണൽ നിയമം എന്നീ പേരുകളിൽ അറിയപ്പെടുന്നു. [2] താഴ്ന്ന n + ℓ മൂല്യമുള്ള ഓർബിറ്റലുകൾ നിറഞ്ഞുകഴിഞ്ഞാണ് ഉയർന്ന n + ℓ മൂല്യങ്ങളുള്ള ഓർബിറ്റലുകൾ നിറയുന്നത്. ഈ പശ്ചാത്തലത്തിൽ n പ്രിൻസിപ്പൽ ക്വാണ്ടം സംഖ്യയേയും ℓ അസിമുത്തൽ ക്വാണ്ടം സംഖ്യയേയും സൂചിപ്പിക്കുന്നു. ℓന്റെ മൂല്യങ്ങളായ 0, 1, 2, 3 എന്നിവ യഥാക്രമം s, p, d, f എന്നിവയുമായി യോജിച്ചിരിക്കുന്നു.

ചരിത്രം

പുതിയ ക്വാണ്ടം സിദ്ധാന്തത്തിലെ ഔഫ്ബൗ സിദ്ധാന്തം

In the old quantum theory, orbits with low angular momentum (s- and p-orbitals) get closer to the nucleus.

സിദ്ധാന്തം അതിന്റെ പേര് എടുത്തത്, ഒരു ശാസ്ത്രജ്ഞന്റെ പേരിനേക്കാളും "building-up principle" എന്ന് അർത്ഥം വരുന്ന ഔഫ്ബൗപ്രിൻസിപ് ജർമ്മൻ വാക്കിൽ നിന്നാണ്. യഥാർത്ഥത്തിൽ, ഇത് രൂപപ്പെടുത്തിയത് 1920 കളിൽ നീൽസ് ബോറും വോൾഫ്ഗാങ് പോളിയും ചേർന്നാണ്. ഇത് പറയുന്നത്:

ഇത് ഇലക്ട്രോണിന്റെ സ്വഭാവങ്ങളിലും ഭൗതികമായ രീതിയിൽ രാസസ്വഭാവങ്ങൾ വിശദീകരിക്കുന്നതിനുമുള്ള ക്വാണ്ടം ബലതന്ത്രത്തിന്റെ ആദ്യത്തെ പ്രയോഗമായിരുന്നു.

n + ℓ ഊർജ്ജ വിന്യാസ നിയമം

ഇതും കാണുക

അവലംബം

കൂടുതൽ വായനയ്ക്ക്

"https:https://www.search.com.vn/wiki/index.php?lang=ml&q=ആഫ്ബാ_തത്വം&oldid=3795219" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്