ഇന്ത്യൻ കാണ്ടാമൃഗം

കണ്ടാമൃഗത്തിന്റെ വർഗ്ഗത്തിൽ പെടുന്നതാണ് ഇന്ത്യൻ കണ്ടാമൃഗം(ഇംഗ്ലീഷ് : Indian Rhinoceros). Rhinoceros unicornis എന്നാണ് ഇവയുടെ ശാസ്ത്രനാമം. ഇന്ത്യ, ഭൂട്ടാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്നു[3]. ഇന്ത്യയിൽ ആസാമിലെ കാസിരംഗ ദേശീയപാർക്കിലും പാകിസ്താനിലെ ലാൽ സുഹന്റാ ദേശീയപാർക്കിലും കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നു. ഇന്ത്യയിൽ 2000 ആണ് ഇവയുടെ സംഖ്യ. ഇന്ത്യയിലെ കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടും ആസാമിലാണുള്ളത്. ആസാമിന്റെ സംസ്ഥാനമൃഗവുമാണ് ഇന്ത്യൻ കാണ്ടാമൃഗം.

ഇന്ത്യൻ കണ്ടാമൃഗം[1]
ഇന്ത്യൻ കണ്ടാമൃഗം, റൈനോസെറോസ് യൂനികോർണിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Perissodactyla
Family:
Rhinocerotidae
Genus:
റൈനോസെറോസ്
Species:
റൈനോസെറോസ് യൂനികോർണിസ്
Binomial name
റൈനോസെറോസ് യൂനികോർണിസ്
Linnaeus, 1758
ഇന്ത്യൻ കണ്ടാമൃഗത്തിന്റെ പരിധി

ശരീരപ്രകൃതി

ഒറ്റക്കൊമ്പുകളാണ് ഇവയുടെ പ്രത്യേകത. 3000 കിലോഗ്രാം ഭാരമുള്ള ഇവയ്ക്ക് 7 അടിവരെ ഉയരമുണ്ട്. നല്ല കാഴ്ചശക്തിയും, കേൾവിശക്തിയും, ഘ്രാണശക്തിയും ഉള്ള ഇവയ്ക്ക് ശരീരരോമങ്ങൾ വളരെ കുറവാണ്. ജനിച്ച് ഒരുവർഷത്തിനുശേഷമാണ് ഇവയ്ക്ക് കൊമ്പ് ഉണ്ടാകുന്നത്. ആണിനും പെണ്ണിനും കൊമ്പ് ഉണ്ട്. പശിമയുള്ള രോമങ്ങളാൽ 60 സെന്റിമീറ്ററിലധികം നീളമുള്ള ഈ കൊമ്പ് മൂടപ്പെട്ടിരിക്കും.

മറ്റ് പ്രതേകതകൾ

നന്നായി നീന്തുന്ന ഇവയ്ക്ക് കരയിലൂടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ഓടുവാൻ സാധിക്കും. സസ്യഭുക്കുകളായ ഇവയുടെ ഇഷ്ടഭക്ഷണം പുല്ല്, പഴങ്ങൾ, ഇലകൾ, ജലസസ്യങ്ങൾ എന്നിവയാണ്.

വംശനാശഭീഷണി

ചില മരുന്നുണ്ടാക്കുവാനും, കഠാരകൾക്ക് പിടിയുണ്ടാക്കാനും മനുഷ്യർ ഇവയുടെ കൊമ്പുകൾ ഉപയോഗിക്കുവാൻ തുടങ്ങിയത് വംശനാശത്തിന് കാരണമാണ്.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്