ഈജിപ്ഷ്യൻ പ്രക്ഷോഭം (2011)

2011 ജനുവരി 25 മുതൽ ഈജിപ്റ്റിന്റെ തെരുവുകളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രകടനങ്ങൾ,സമ്മേളനങ്ങൾ,നിസ്സഹകരണ പ്രതിഷേധങ്ങൾ, കലാപങ്ങൾ തുടങ്ങിയവയാണ് 2011-ലെ ഈജിപ്ഷ്യൻ പ്രക്ഷോഭം എന്ന് വിളിക്കപ്പെടുന്നത്. പാപ്പിറസ് വിപ്ലവം എന്ന് ഇത് ഇന്റർനെറ്റിൽ വ്യാപകമായി വിശേഷിപ്പിക്കപ്പെടുന്നു. കയ്റോവിലും ഈജിപ്റ്റിന്റെ ഇതര പട്ടണങ്ങളിലും ആയിരക്കണക്കിനു ജനങ്ങൾ ഉൾക്കൊള്ളുന്ന മാർച്ചുകളോടെയാണ് ഈ പ്രക്ഷോഭം ആരംഭിക്കുന്നത്.[21] പ്രാദേശികമായ പ്രതിഷേധങ്ങൾ മുൻ വർഷങ്ങളിൽ ഈജിപ്റ്റിൽ സ്ഥിരമായിരുന്നങ്കിലും 2011-ലെ ഈ പ്രക്ഷോഭം 1997-ലെ ബ്രഡ് കലാപത്തിനു ശേഷം ഈജിപ്റ്റ് കണ്ട ഏറ്റവും വലിയ പ്രതിഷേധ കലാപമാണ്. വിവിധ വിശ്വാസികളേയും വിവിധ കോണിലുള്ള സാമൂഹ്യ-സാമ്പത്തിക പശ്ചാതലമുള്ളവരുടേയും പങ്കാളിത്തം കൊണ്ട് ഈ പ്രക്ഷോഭം അസാധരണമായ ഒന്നായി കണക്കാക്കപ്പെടുന്നു.

2011 Egyptian Revolution
Part of the Egyptian Crisis and the Arab Spring
Demonstrators in Cairo's Tahrir Square on 8 February 2011
Date25 ജനുവരി 2011 (2011-01-25) – 11 February 2011
(2 ആഴ്ച and 3 ദിവസം)
Location Egypt
30°2′40″N 31°14′8″E / 30.04444°N 31.23556°E / 30.04444; 31.23556
Causes* Police brutality[1]
Characteristics* Civil disobedience
  • Civil resistance
  • Demonstrations
  • Online activism
  • Riots
  • Self-immolation
  • Strike actions
Result
  • Overthrow of Mubarak government
  • Resignation of Prime Ministers Nazif and Shafik[5]
  • Assumption of power by the military[6]
  • Suspension of the Constitution and dissolution of the Parliament[7]
  • Disbanding of the State Security Investigations Service[8]
  • Dissolution of the NDP (former ruling party) and transfer of its assets to the state[9]
  • Arrest and prosecution of Mubarak, his family and former ministers[10][11][12]
  • 31-year state of emergency lifted[13]
  • Democratic election to replace Mubarak; Mohamed Morsi elected as new president[14]
  • Protests in response to Morsi's temporary constitutional declaration.
  • Protests marking the one-year anniversary of Morsi's inauguration as president followed by a coup d'état.
  • Civil unrest in response to the coup.
  • Increase in violence and attacks by insurgents in the Sinai Peninsula since the ouster of Morsi, especially from ISIL-affiliate Sinai Province.
  • Another presidential election held in 2014; Egyptian defense minister Gen. Abdel Fattah el-Sisi elected as president.
  • Morsi and other Muslim Brotherhood figures sentenced to death and long jail terms on various charges.
  • Ousted President Hosni Mubarak acquitted in final ruling on attempted murder charges and released in 2017.
  • Mohamed Morsi dies during his court trial on 17 June 2019.
Number
2,000,000 at Cairo's Tahrir Square[15]
See: Regions section below.
Casualties
Death(s)
Injuries6,467 people[16]
Arrested12,000[20]
ഈജിപ്ഷ്യൻ തെരുവിലെ പ്രക്ഷോഭം

തുണീഷ്യയിലെ 2011 ലെ പ്രക്ഷോഭം ആരംഭിച്ച് ഒരാഴ്ചക്കകമാണ് ഈജിപ്റ്റിന്റെ തെരുവിലും പ്രകടനക്കാരും കലാപകാരികളും പ്രതിഷേധങ്ങളുമായി ഉയർത്തെഴുന്നേറ്റത്. പ്രക്ഷോഭകരിൽ പലരും തങ്ങളുടെ പ്രക്ഷോഭത്തിലെ തുണീഷ്യൻ സ്വാധീനം പ്രതീകവൽകരിക്കാൻ തുണീഷ്യൻ പതാക കൈലേന്തിയത് കാണാമായിരുന്നു. പോലീസിന്റെ ക്രൂരത,രാജ്യത്ത് നിലവിലുള്ള അടിയന്തരാവസ്ഥാനിയമം,സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും അഭാവം,അഴിമതി,ഉയർന്ന തൊഴിലില്ലായ്മ നിരക്ക്,വിലക്കയറ്റം, കുറഞ്ഞ കൂലി എന്നീ നിരവധി പ്രശ്നങ്ങളാണ് പ്രക്ഷോഭത്തിനു നിമിത്തമായത്. സ്വാതന്ത്ര്യത്തിനും നീതിക്കും ഹുസ്നി മുബാറക്കിന്റെ ഭരണം അവസാനിപ്പിക്കുന്നതിനും ഈജിപ്ഷ്യൻ ജനതയുടെ താല്പര്യങ്ങൾ പ്രതിനിധീകരിക്കുന്ന ഒരു സർക്കാറിനും വേണ്ടി പ്രക്ഷോഭകാരികൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.

റബ്ബർ ബുള്ളറ്റുകൾ, ബാറ്റൺ, ജലപീരങ്കികൾ, കണ്ണീർ വാതകം എന്നിവ ഉപയോഗിച്ച് പ്രക്ഷോഭകാരികളെ ഈജ്പ്ഷ്യൻ സർക്കാർ ഇല്ലാതാക്കാനും തകർക്കാനും ശ്രമിച്ചു വരുന്നു. എങ്കിലും ആളപായം പലയിടത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ജനുവരി 29 വരെ കുറഞ്ഞത് 105 ആളുകൾ മരണമടഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പരിക്കുപറ്റിയവരിൽ 750 പോലീസുകാരും 1500 പ്രതിഷേധക്കാരും ഉൾപ്പെടുന്നു. തലസ്ഥാന നഗരിയായ കൈറോ ഒരു യുദ്ധ മേഖലയായും കപ്പൽ താവള നഗരമായ സൂയസ് തുടരെയുള്ള അക്രമാസക്തമായ പോരാട്ടങ്ങൾക്ക് വേദിയാവുന്നതായും വിവരിക്കപ്പെടുന്നു.


പ്രതിഷേധങ്ങളോടുള്ള രാജ്യാന്തര തലത്തിലുള്ള പ്രതികരണം സമിശ്രമായിരുന്നു. മിക്കവരും ഇരുപക്ഷത്തു നിന്നും സമാധാന പ്രതിഷേധങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നവരായിരുന്നു.അതുവഴി രാജ്യത്തിൽ ഒരു പരിഷ്കാരം വേണമെന്ന് ആഗ്രഹിക്കുന്നവരും. പലരാജ്യങ്ങളും ഈജിപ്റ്റിലുള്ള തങ്ങളുടെ പൗരന്മാർക്ക് യാത്രാ നിർദ്ദേശങ്ങൾ നൽകുകയും അവരെ അവിടെ നിന്ന് കോണ്ടുവരുന്നതിന് ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

പ്രതിഷേധങ്ങളെ ഇല്ലാതാക്കുന്നതിനു വേണ്ടി ഹുസ്നി മുബാറക്ക്, തന്റെ സർക്കാറിനെ പിരിച്ചുവിടുകയും പട്ടാളമേധാവിയും ഈജിപ്ഷ്യൻ ചാരസംഘടനയുടെ മുൻ തലവനുമായ ഒമർ സുലൈമാനെ വൈസ് പ്രസിഡണ്ടാക്കി അവരോധിക്കുകയും ചെയ്തു.

ഹുസ്നി മുബാറക്ക് പ്രസിഡന്റ് പദവി ഒഴിയുന്നതായും പട്ടാളത്തെ ഭരണം ഏല്പിക്കുന്നതായും 2011 ഫെബ്രുവരി 11 ന് വൈസ്പ്രസിഡന്റ് ഒമർ സുലൈമാൻ പ്രഖ്യാപിച്ചു. [22]. മുബാറക് കൈറോ വിട്ടുവെന്നും ഷറമുൽ ഷൈഖിലെ ചെങ്കടൽ തീര റിസോർട്ടിലുള്ള തന്റെ ഭവനത്തിലേക്ക് പോയതായും ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. .[23]

നാൾവഴികൾ

2011 ജനുവരി 25 മുതൽ ഈജിപ്തിലെ ബഹുജന പ്രക്ഷോഭകാരികൾ ഹുസ്നി മുബാറക്ക് പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി2011 ഫെബ്രുവരി 1-നു് അടുത്തു നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുബാറക്ക് പ്രഖ്യാപിച്ചു. 2011 ഫെബ്രുവരി 5-നു് മുബാറക്കടക്കം ഭരണത്തിലിരിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ എല്ലാ നേതാക്കളും രാജിവെച്ചതായി ഈജിപ്ഷ്യൻ സ്റ്റേറ്റ് മീഡിയ പ്രഖ്യാപിച്ചു . എന്നാൽ പിന്നീട് മുബാറക്ക് തന്നെ പ്രസിഡണ്ട് സ്ഥാനത്തു തുടരുമെന്നറിയിച്ചു.

2011 ഫെബ്രുവരി 11-നു് വൈസ് പ്രസിഡണ്ടായ ഒമർ സുലൈമാൻ, ജനുവരി 25-ൽ മുതലാരംഭിച്ച ബഹുജന പ്രക്ഷോഭത്തെത്തുടർന്ന് പ്രസിഡണ്ടായ ഹുസ്നി മുബാറക്ക് രാജിവെക്കുന്നതായും രാജ്യത്തിന്റെ ഭരണം ഈജിപ്ഷ്യൻ ആർമിക്ക് നൽകുന്നതായും പ്രഖ്യാപിച്ചു[24].

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്