കോളറ വാക്സിൻ

കോളറയെ ഫലപ്രദമായി തടയുന്നതിനുള്ള വാക്സിനാണ് കോളറ വാക്സിൻ (Cholera vaccines).[1] കോളറ വാക്സിനെടുത്തതിന്റെ ആദ്യ ആറു മാസങ്ങളിൽ 85%വും ആദ്യവർഷങ്ങളിൽ 50-60% വരെയും ഫലപ്രദമാണ്.[1][2][3] രണ്ടു വർഷത്തിനു ശേഷം ഫലപ്രാപ്തി 50% ത്തിനും കുറവായിരിക്കും. ഭൂരിഭാഗം ജനങ്ങൾക്കും കോളറവവാക്സിൻ നൽകുന്നതിന്റെ പ്രയോജനം ആ കൂട്ടത്തിലെ പ്രധിരോധ വാക്സിൻ എടുക്കാത്തവർക്കും പരോക്ഷമായി ലഭിക്കാറുണ്ട്. ലോകാരോഗ്യസംഘടനയുടെ ശുപാർശ പ്രകാരം സാധാരണയായി രണ്ട് ഡോസോ അല്ലെങ്കിൽ  മൂന്നു ഡോസോ ആയി വായിലൂടെയാണ് വാക്സിൻ നൽകിവരുന്നത്.[1] കുത്തിവെക്കുന്ന തരത്തിലുള്ള കോളറ വാക്സിൻ ചിലയിടങ്ങളിൽ ലഭ്യമാണെങ്കിലുംലോകത്തിൽ എല്ലായിടങ്ങളിലും ഇത്തരത്തിലുള്ള വാക്സിൻ ലഭ്യമല്ല.[1]

കോളറ വാക്സിൻ
Vaccine description
Target diseaseCholera
TypeKilled/Inactivated
Clinical data
Trade namesDukoral, other
AHFS/Drugs.comMicromedex Detailed Consumer Information
Pregnancy
category
  • US: C (Risk not ruled out)
Identifiers
ATC codeJ07AE01 (WHO) J07AE02
ChemSpidernone
 ☒NcheckY (what is this?)  (verify)

വായയിലൂടെ നൽകുന്ന ലഭ്യമായ കോളറ വാക്സിനുകളായ WC-rBS ഉം BivWC പൊതുവെ സുരക്ഷിതമായ വാക്സിനുകളാണ്. വാക്സിൻ നൽകിയതിനു ശേഷം രൂക്ഷമല്ലാത്ത വയറുവേദന അല്ലെങ്കിൽ വയറിളക്കം സംഭവിക്കാം. ഗർഭിണികൾക്കും പ്രതിരോധശക്തി തീരെ കുറവുള്ളവർക്കും കോളറ വാക്സിൻ സുരക്ഷിതമാണ്. 60 ൽ കൂടുതൽ രാജ്യങ്ങളിൽ കോളറവാക്സിൻ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. കോളറ സാധാരണയുള്ള രാജ്യങ്ങളിൽ വാക്സിന്റെ വില അതിന്റെ നിർമ്മാണചിലവിനെ അപേക്ഷിച്ച് മതിയായ വിലയ്ക്ക് ലഭ്യമാണ്.[1]

1800കളുടെ അവസാനത്തിലാണ് ആദ്യമായി കോളറയ്ക്കെതിരെ വാക്സിനുകൾ ഉപയോഗിച്ചു തുടങ്ങിയത്. പരീക്ഷണശാലകളിൽ വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് അന്ന് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്.[4] 1990 കളിലാണ് കോളറ വാക്സിൻ വായിലൂടെ നൽകുന്ന തുള്ളിമരുന്നു രൂപത്തിലുള്ള ഓറൽ വാക്സിനുകൾ നിലവിൽ വന്നത്.[1] ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികഉൾപ്പെടുന്ന ആരോഗ്യ വ്യവസ്ഥക്ക് ആവശ്യമായ അടിസ്ഥാന മരുന്നുകളിലൊന്നാണിത്.[5] 0.1 യു.എസ് ഡോളറിനും നും 4.0 യു.എസ് ഡോളറിനും ഇടയ്ക്കാണ് കോളറ വാക്സിന്റെ വില.[6]

ചികിത്സാഉപയോഗങ്ങൾ

കോളറ തടയുന്നതിനായി പരമ്പരാഗതമായി നടത്തി വരുന്ന സുരക്ഷിത ജലവിതരണം, വിസർജ്യസംസ്കരണം, വ്യക്തി ശുചിത്വം മുതലായ മാർഗങ്ങൾക്കു പുറമെ കോളറ തുള്ളിമരുന്നു നൽകുന്നതിലൂടെയും കോളറ പകർന്നു പിടിക്കുന്നത് നിയന്ത്രിക്കുന്നു.

കോളറ അസുഖബാധ ഉയർന്ന തോതിൽ സ്ഥിതീകരിച്ച പ്രദേശങ്ങളിലേക്ക്  സന്ദർശിക്കുന്ന സഞ്ചാരികൾ കോളറ വാക്സിൻ കൂടുതലായി ഉപയോഗിക്കാറുണ്ട്. ഈ വാക്സിനേഷൻ വഴി 100% പ്രതിരോധശേഷി നൽകാത്തതുകൊണ്ടു തന്നെ കോളറ അസുഖബാധിത പ്രദേശങ്ങളിൽ സന്ദർശിക്കുമ്പോൾ വാക്സിനേഷനു പുറമെ ഭക്ഷ്യ ശുചിത്വ മുൻകരുതലുകളും കൈകൊള്ളേണ്ടതുണ്ട്. 

കുത്തിവെപ്പ്

കോളറ പ്രതിരോധകുത്തിവെപ്പ് അപൂർവ്വമായാണ് ഉപയോഗിക്കുന്നത്. കോളറ രോഗബാധ  വ്യാപകമായി സംഭവിക്കുന്ന പ്രദേശങ്ങളിൽ കുത്തിവെപ്പ് ഫലപ്രദമാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കോളറ_വാക്സിൻ&oldid=3549441" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ