ക്രൊയേഷ്യ

യൂറോപ്യൻ വൻ‌കരയിലെ ഒരു രാജ്യം

ക്രൊയേഷ്യ യൂറോപ്യൻ വൻ‌കരയിലെ ഒരു രാജ്യമാണ്. ബാൾക്കൻ പ്രവിശ്യയിലെ ഈ രാജ്യം 1991നു മുൻ‌പ് യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്നു. സ്ലോവേനിയ, ഹംഗറി, സെർബിയ, ബോസ്നിയ-ഹെർസഗോവിന എന്നിവയാണ് അയൽ രാജ്യങ്ങൾ.

Republic of Croatia

Republika Hrvatska
Flag of Croatia
Flag
Coat of arms of Croatia
Coat of arms
ദേശീയ ഗാനം: Lijepa naša domovino
Our Beautiful Homeland
Location of  ക്രൊയേഷ്യ  (കടും പച്ച) – in യൂറോപ്പ്  (ഇളം പച്ച & കടും ഗ്രേ) – in the യൂറോപ്യൻ യൂണിയൻ  (ഇളം പച്ച)  —  [Legend]
Location of  ക്രൊയേഷ്യ  (കടും പച്ച)

– in യൂറോപ്പ്  (ഇളം പച്ച & കടും ഗ്രേ)
– in the യൂറോപ്യൻ യൂണിയൻ  (ഇളം പച്ച)  —  [Legend]

തലസ്ഥാനം
and largest city
Zagreb
ഔദ്യോഗിക ഭാഷകൾക്രൊയേഷ്യൻ
വംശീയ വിഭാഗങ്ങൾ
(2011[1])
  • 90.4% ക്രൊയാട്ടുകൾ
  • 4.4% സെർബുകൾ
  • 5.2% മറ്റുള്ളവർ / unspecified
നിവാസികളുടെ പേര്ക്രൊയാട്ട്, ക്രൊയേഷ്യൻ
ഭരണസമ്പ്രദായംപാർലമെന്ററി ജനാധിപത്യം
• പ്രസിഡണ്ട്
കൊളിൻഡ ഗ്രാബർ-കിറ്ററോവിക്[2]
• പ്രധാനമന്ത്രി
സോറാൻ മിലാനോവിച്ച്
• പാർലമെന്റ് സ്പീക്കർ
Josip Leko
• Chief Justice of the
Constitutional Court
Jasna Omejec
നിയമനിർമ്മാണസഭSabor
Establishment
• Principality
8th centurya
• Kingdom
925
• Union with Hungary
1102
• Joined Habsburg Empire
1 ജനുവരി 1527
• SHS secession from
Austria–Hungary
29 ഒക്ടോബർ 1918
• Creation of the
Kingdom of Serbs,
Croats and Slovenes
(Yugoslavia)

4 ഡിസംബർ 1918
• Yugoslavia
becomes a republic
29 നവംബർ 1943
• Decision on independence
25 ജൂൺ 1991
• Declaration of independence
8 ഒക്ടോബർ 1991
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
56,594 km2 (21,851 sq mi) (126th)
•  ജലം (%)
1.09
ജനസംഖ്യ
• 2011 census
Decrease 4,284,889[3]
•  ജനസാന്ദ്രത
75.8/km2 (196.3/sq mi)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$80.334 billion,[4] (75th)
• പ്രതിശീർഷം
$18,191[4] (48th)
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$63.842 billion[4] (65th)
• Per capita
$14,457[4] (44th)
ജിനി (2008)29[5]
low
എച്ച്.ഡി.ഐ. (2013)Increase 0.805[6]
very high · 47th
നാണയവ്യവസ്ഥKuna (HRK)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിവലതു വശം
കോളിംഗ് കോഡ്+385
ISO കോഡ്HR
ഇൻ്റർനെറ്റ് ഡൊമൈൻ.hr
  1. Independent c. .

ചരിത്രം

ക്രിസ്തുവിനുമുമ്പ് മൂന്നാംനൂറ്റാണ്ടിൽ നോർ‌മാഡന്മാരുടെ വർഗത്തലവനും ഇലിയർ ഗോത്രനേതാവുമായിരുന്ന അഗ്ലറാൻ സ്ഥാപിച്ചതാണ് ഇന്നത്തെ ക്രോയേഷ്യ. നാടോടിക്കൂട്ടങ്ങൾ ഇതൊരു സ്ഥിരം താവളമാക്കിയതോടെ സാവധാനമതൊരു ഗ്രാമീണനഗരമായി രൂപംകൊണ്ടു.

ഒന്നാംലോക യുദ്ധത്തിനുശേഷം രൂപവത്കൃതമായ യൂഗോസ്ലാവിയൻ റിപ്പബ്ലിക്കിന്റെ ഭാഗമാകുംമുമ്പ് കൊച്ചുസ്വതന്ത്രരാജ്യമായിരുന്നു. ടിറ്റോയും സ്റ്റാലിനും കൂടിയാണതിനെ തന്ത്രപൂർവം യൂഗോസ്ലാവിയയുടെ ഭാഗമാക്കിയത്. എന്നാൽ എന്നും അതൊരു പ്രശ്നസംസ്ഥാനം തന്നെയായിരുന്നു യൂഗോസ്ലാവിയക്ക്. ചരിത്രമറിയുന്ന കാലംമുതലേ ക്രൊയേഷ്യ ഈ 'ഖ്യാതി' നിലനിർത്തി. എണ്ണിയാലൊടുങ്ങാത്ത കൊച്ചുരാജ്യങ്ങളുടെയൊക്കെ അതിർത്തിയായിരുന്നു അത്. അതുകാരണം എല്ലാവർക്കും എളുപ്പം കടന്നെത്താവുന്ന ഇടവും.

ഏഴാം നൂറ്റാണ്ടിലെ പ്രബല ശക്തികളായിരുന്ന റോമാനിയൻ വംശം ഇവിടം അപഹരിച്ചെടുത്ത് മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും കെട്ടിപ്പടുത്ത് ചക്രവർത്തിമാരുടെ സുഖവാസകേന്ദ്രമാക്കി.

ഒമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ജർമനിയിലെ ഫ്രാങ്കൻ രാജവംശത്തിന്റെ കണ്ണ് പതിഞ്ഞതോടെ അത് ജർമൻ പ്രവിശ്യയായി. ഹംഗറിയുടെ ഭരണകർത്താക്കളായ ഡോണാവു മോണാർക്കി (ഡാന്യൂബ് ചക്രവർത്തികുടുംബം) കടന്നാക്രമിച്ചപ്പോൾ ഫ്രാങ്കന്മാരത് കൈവിട്ടു. തുടർന്നു രാജവംശങ്ങൾ മാറിമാറി തട്ടിയിരുട്ടിയിരുന്ന ക്രൊയേഷ്യ ഒരിക്കലും സമാധാനമെന്തെന്നറിഞ്ഞിരുന്നില്ല. ഒടുവിൽ മിലോസെവിച്ചിന്റെ പതനത്തോടെ 1992ൽ സ്വതന്ത്ര രാഷ്ട്രമായി.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ക്രൊയേഷ്യ&oldid=3630140" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്