ഗ്രറ്റ ഗാർബൊ

അമേരിക്കന്‍ ചലചിത്ര നടന്‍

ഗ്രറ്റ ഗാർബൊ (യഥാർത്ഥ പേര്, ഗ്രെറ്റ ലോവിസ ഗുസ്താഫ്സൺ)[i] ഇംഗ്ലീഷ്: Greta Garbo [ii] (ജീവിതകാലം 18 സെപ്റ്റംബര് 1905 – 15 ഏപ്രിൽ 1990), സ്വീഡനിൽ ജനിച്ച ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു.[1] 1920 മുതൽ 1930 വരെയുള്ള കാലഘട്ടത്തിലാണ് ഇവർ സിനിമാമേഖലയിൽ നിറഞ്ഞുനിന്നിരുന്നത്). ഗാർബൊ മൂന്നു തവണ ഏറ്റവും നല്ല നടിയ്ക്കുള്ള അക്കാദമി അവാർഡിനു ശുപാർശ ചെയ്യപ്പെട്ടിരുന്നു. 1954 ൽ ഒരു അക്കാദമി അവാർഡ് അവരുടെ ബഹുമാനാർത്ഥം നൽകുകയുണ്ടായി. 1999 ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, അവരുടെ പട്ടികയിൽ ഹോളിവുഡിലെ ക്ലാസിക് സിനിമകളിൽ അഭിനയിച്ച മഹതികളായ അഭിനേത്രികളുടെയിടയിലെ അഞ്ചാമത്തെ റാങ്ക് ഗാർബോയ്ക്ക് നൽകി. കാതറീൻ ഹോപ്ബേൺ, ബെറ്റി ഡോവിസ്, ഔഡ്രെ ഹെപ്ബേൺ, ഇൻഗ്രിഡ് ബെർഗ്മാൻ എന്നിവരായിരുന്നു തൊട്ടുമുന്നിൽ പട്ടികയിലുണ്ടായിരുന്നത്. 

ഗ്രറ്റ ഗാർബൊ
ഗ്രത, അന്ന കരീന എന്ന സിനിമക്കു വേണ്ടി
ജനനം
ഗ്രെറ്റ ലോവിസ ഗുസ്താഫ്സൺ

(1905-09-18)18 സെപ്റ്റംബർ 1905
സ്റ്റോക്ക്ഹോം, സ്വീഡൻ
മരണം15 ഏപ്രിൽ 1990(1990-04-15) (പ്രായം 84)
ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്.
അന്ത്യ വിശ്രമംSkogskyrkogården Cemetery,
Stockholm, Sweden
തൊഴിൽനടി
സജീവ കാലം1920–1941
വെബ്സൈറ്റ്www.gretagarbo.com
ഒപ്പ്
പ്രമാണം:Garbo signature.jpg
Monument in Södermalm

ആദ്യകാലജീവിതം

ഗ്രെറ്റ ലോവിസ ഗുസ്താഫ്സൺ [2]സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ സോഡർമൽമിൽ വൈകുന്നേരം 7:30 ന് ജനിച്ചു.[3] ജാം ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന അന്ന ലോവിസയുടെയും (നീ ജോഹാൻസൺ, 1872-1944) കാൾ ആൽഫ്രഡ് ഗുസ്താഫ്‌സണിന്റെയും (1871-1920) മൂന്നാമത്തേതും ഇളയതുമായ കുട്ടിയായിരുന്നു ഗാർബോ.[4][5] ഗാർബോയ്ക്ക് ഒരു ജ്യേഷ്ഠൻ ഉണ്ടായിരുന്നു, സ്വെൻ ആൽഫ്രഡ് (1898-1967), ഒരു മൂത്ത സഹോദരി, അൽവ മരിയ (1903-1926).[6] ഗാർബോ തന്റെ ജീവിതത്തിന്റെ ആദ്യ പത്ത് വർഷങ്ങളിൽ അവളുടെ പേര് തെറ്റായി ഉച്ചരിച്ചതിനാലാണ് കാറ്റ എന്ന വിളിപ്പേര് ലഭിച്ചത്.[3]

ഗാർബോ സിനിമാ മേഖലയിലേയ്ക്കു പ്രവേശിക്കുന്നത് 1924 ൽ പുറത്തിറങ്ങിയ “ദ സാഗ ഓഫ് ഗോസ്റ്റ ബെർലിങ്” എന്ന സ്വീഡിഷ് ചലച്ചിത്രത്തിലൂടെയായിരുന്നു. ഇതിൽ പ്രാധാന്യമുള്ള വേഷമായിരുന്നില്ല ലഭിച്ചത്. ഈ ചിത്രത്തിലെ അവരുടെ അഭിനയം മെട്രോ-ഗോൾഡ്‍വിൻ-മേയർ (MGM) കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ലൂയിസ് ബി. മേയറുടെ ശ്രദ്ധയിൽപ്പെടുകയും 1925 ൽ അദ്ദേഹം അവരെ ഹോളിവുഡിലേയ്ക്കു ക്ഷണിക്കുകയും ചെയ്തു. താമസംവിനാ നിശ്ശബ്ദ ചിത്രമായ “ടോറൻറ്” എന്ന ആദ്യ ചിത്രത്തിലേയ്ക്ക് കരാറൊപ്പിടുകയും 1926 ൽ ഈ ചിത്രം പുറത്തിറങ്ങുകയും ചെയ്തു. ഒരു വർഷത്തിനുശേഷം അവരുടെ മൂന്നാമത്തെ ചിത്രമായ ഫ്ലഷ് ആന്റ് ദ ഡെവിൾ എന്ന ചിത്രത്തിന്റെ വിജയം അവരെ ഒരു അന്താരാഷ്ട്ര താരമാക്കിമാറ്റി.

ഗാർബോ അഭിനയിച്ച ആദ്യ സംസാരചിത്രം “അന്ന ക്രിസ്റ്റി” (1930) ആയിരുന്നു. അതേവർഷംതന്നെ “റൊമാൻസ്” എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രങ്ങളിലെ അഭിനയത്തിന് ഏറ്റവും നല്ല നടിയ്ക്കുള്ള അക്കാദമി അവാർഡുകൾക്ക് മൂന്നു തവണ നോമിനേറ്റ് ചെയ്യപ്പെട്ടു. 1932 കൾ മുതൽ ഗാർബോ തെരഞ്ഞെടുത്ത റോളുകളിൽ മാത്രമാണഭിനയിച്ചത്. “മറ്റ ഹാരി” (1931), “ഗ്രാൻറ് ഹോട്ടൽ” (1932) എന്നീ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയവയാണ്. അനേകം നിരൂപകരും ചലച്ചിത്രകാരന്മാരും അവരുടെ ഏറ്റവും നല്ല അഭിനയമുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്നത് 1936 ൽ പുറത്തിറങ്ങിയ “കാമില്ലെ” എന്ന ചിത്രത്തിലെ മാർഗ്ഗരറ്റ് ഗൌട്ടിയർ എന്ന കഥാപാത്രമായിരുന്നുവെന്ന് വിലയിരുത്തുന്നു.  ഈ ചിത്രത്തിലെ കഥാപാത്രം ഗാർബോയെ ഒരു രണ്ടാം അക്കാദമി അവർഡ് നാമനിർദ്ദേശത്തിന് അർഹയാക്കി. തുടർന്നുള്ള വർഷങ്ങളിൽ അവർക്ക് അവസരങ്ങൾ കുറഞ്ഞുവന്നു. എന്നിരുന്നാലും 1938 ൽ “ബോക്സ് ഓഫീസ് പോയിസൺ” എന്ന അപരനാപത്തിൽ അറിയപ്പെട്ടിരുന്ന ഏതാനുംചില അഭിനേതക്കളിലൊരാളായിരുന്നു ഗാർബോ. 1939 ലെ  “നിനോറ്റ്ച്ക” എന്ന ചിത്രത്തിലൂടെ കോമഡിയിലേയ്ക്കുള്ള മാറ്റം മൂന്നാമത്തെ അക്കാഡമി നോമിനേഷന് അർഹയാക്കി. എന്നാൽ 1941 ൽ പുറത്തിറങ്ങിയ ടു ഫെയ്സ്ഡ് വുമൺ എന്ന ചിത്രത്തിൻറെ പരാജയത്തോടെ 35 ആമത്തെ വയസിൽ അവർ സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്ന് പിൻവാങ്ങി. ഇതിനകം 28 ചിത്രങ്ങളിൽ അവർ അഭിനയിച്ചിരുന്നു. അതുമുതൽ ഗാർബോ സിനിമയിലേയ്ക്കു തിരിച്ചു വരാനുള്ള എല്ലാ അവസരങ്ങളെയും വേണ്ടെന്നു വച്ചു. പ്രശസ്തിയുടെ ഉത്തുംഗത്തിൽ നില്ക്കവേ അവർ പെട്ടെന്ന് സ്വകാര്യ ജീവിതത്തിലേയ്ക്കു പിൻവലിഞ്ഞു. ഗാർബോ വിവാഹിതയായിരുന്നില്ല. കലാവസ്തുക്കൾ ശേഖരിക്കുന്നതിൽ അതീവ തല്പരയായിരുന്നു അവർ. അവർ മരണമടയുന്ന സമയത്ത്, അവരുടെ ശേഖരത്തിൽ, പ്രശസ്ത ചിത്രകാരന്മാരായ പിയർ-അഗസ്റ്റെ റെനോയർ, പിയർ ബൊന്നാർഡ്, കീസ് വാൻ ഡോങ്കെൻ തുടങ്ങിയവരുടെ വിലമതിക്കാനാവാത്ത് പെയിന്റിംഗുകളും ഉൾപ്പെട്ടിരുന്നു.

കുറിപ്പുകൾ

അവലംബം

ഗ്രന്ഥസൂചികയും തുടർ വായനയും

പുറംകണ്ണികൾ

വിക്കിചൊല്ലുകളിലെ ഗ്രറ്റ ഗാർബൊ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്രറ്റ_ഗാർബൊ&oldid=4015529" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്