തണ്ണിമത്തൻ

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്‌ ബത്തക്ക . കേരളത്തിൽ കാസർഗോഡ് ജില്ലയിൽ ബത്തക്ക വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ ഇവ പരിമിതമായെ കൃഷിചെയ്യുന്നതായി കാണാറുള്ളു. ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.

ബത്തക്ക
Citrullus lanatus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Citrullus
Species:
C. lanatus
Binomial name
Citrullus lanatus
(Thunb.) Matsum. & Nakai

വെള്ളരി വർഗ്ഗ വിളയായ തണ്ണിമത്തന്റെ ജന്മ ദേശം ആഫ്രിക്കയാണ്‌. ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഈ വിള വ്യാപകമായി കൃഷി ചെയ്തു വരുന്നു. വിളഞ്ഞ തണ്ണിമത്തന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ്‌ ഭക്ഷണമായി ഉപയോഗിക്കുന്നത്. മറ്റു വെള്ളരി വർഗ്ഗ വിളകളെ അപേക്ഷിച്ച് തണ്ണിമത്തനിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്‌. തണ്ണിമത്തന്റെ നീര്‌ (juice) നല്ലൊരു ദാഹശമനി കൂടിയാണ്‌.

തണ്ണിമത്തന്റെ നീര്‌

സവിശേഷതകൾ

അന്തരീക്ഷത്തിലെ ഈർപ്പവും; മഴയും കുറഞ്ഞ രീതിയിലുള്ള വരണ്ട കാലാവസ്ഥയുമാണ്‌ തണ്ണിമത്തന്റെ കൃഷിക്ക് അനുകൂല ഘടകങ്ങൾ. കേരളത്തിൽ ഡിസംബർ മുതൽ മാർച്ചുവരെയുള്ള സമയമാണ്‌ കൃഷിക്ക് അനുയോജ്യം. കായ്ക്കുന്ന സമയത്ത് കിട്ടുന്ന മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയ്ക്കാൻ ഇടയാക്കുന്ന ഘടകങ്ങളാണ്‌.

കൃഷിരീതി

നന്നായി വിളഞ്ഞു പഴുത്ത കായ്കളിൽ നിന്നും നീക്കം ചെയ്യുന്ന വിത്തുകളാണ്‌ നടീൽ‌വസ്തുവായി ഉപയോഗിക്കുന്നത്. സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്നതും തുറസ്സായതുമായ സ്ഥലങ്ങളിലാണ്‌ തണ്ണിമത്തൻ കൃഷിക്ക് അനുകൂലം. നീർവാഴ്ചയുള്ളതും മണൽ കലർന്നതുമായ പശിമരാശി മണ്ണാണ്‌ ഏറ്റവും നല്ലത്. അമ്‌ള-ക്ഷാര സൂചിക 6.5 മുതൽ 7.0 വരെയുള്ള മണ്ണിലാണ്‌ കൃഷി ചെയ്യുന്നതെങ്കിലും അമ്‌ളത്വം കൂടിയ സ്ഥലങ്ങളിലും കൃഷി ചെയ്യാം.

ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലമാണ്‌ തണ്ണിമത്തൻ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 1 മുതൽ 1.5 കിലോഗ്രാം വരെ വിത്തുകൾ ആവശ്യമാണ്‌. കളകൾ ചെത്തിമാറ്റി കിളച്ച് പരുവപ്പെടുത്തിയ സ്ഥലങ്ങളിൽ മൂന്ന് മീറ്റർ അകലത്തിൽ രണ്ട് മീറ്റർ ഇടവിട്ട് 60 X 60 X 45 അളവിൽ കുഴികളെടുത്ത് മേൽമണ്ണ്, ചാണകം, യൂറിയ, രാജ്ഫോസ്, പൊട്ടാഷു എന്നിവ അടിവളമായും നല്ലതുപോലെ ഇളക്കിചേർത്ത് കുഴി മൂടുന്നു. അങ്ങനെ നിർമ്മിക്കുന്ന കുഴികളിൽ 4-5 വരെ വിത്തുകൾ പാകിയാണ്‌ കൃഷി തുടങ്ങുന്നത്. വിത്തുകൾ മുളച്ചുകഴിഞ്ഞാൽ ആരോഗ്യമുള്ള മൂന്ന് തൈകൾ മാത്രം നിലനിർത്തി ബാക്കിയുള്ളവ പിഴുത് മാറ്റാവുന്നതാണ്‌. തുടർന്ന് വള്ളി വീശി തുടങ്ങുമ്പോഴും പൂവിടാൻ തുടങ്ങുമ്പോഴും രണ്ട് തുല്യ തവണകളായി യൂറിയ കൂടി ചേർക്കേണ്ടതാണ്‌. മഴയില്ലെങ്കിൽ മൂന്നുനാലു ദിവസം ഇടവിട്ട് നനയ്ക്കുക. പൂവിടാൻ തുടങ്ങുമ്പോൾ രണ്ട് ദിവസത്തിലൊരിക്കൽ നനയ്ക്കേണ്ടതാണ്‌. കായ്കൾ മൂപ്പെത്തുമ്പോൽ നന നിയന്ത്രിക്കേണ്ടതാണ്‌. കുമിൾ രോഗത്തിന്‌ സാധ്യതയുള്ള ഒരു സസ്യമാണിത്. കൂടാതെ ചിലതരം വണ്ടുകൾ കായ്കളെ നശിപ്പിക്കാറുമുണ്ട്. ഇവയ്ക്കെതിരെ ജൈവീക രീതിയിലുള്ള കീട രോഗ നിയന്ത്രണമാണ്‌ അഭികാമ്യം. രാസകീടനാശിനികളാണ്‌ പ്രയോഗിക്കുന്നതെങ്കിൽ, കീടനാശിനി തളിച്ച് പത്ത് ദിവസങ്ങൾക്കുശേഷം മാത്രം വിളവെടുക്കാവുന്നതാണ്‌.[1]

വിവിധയിനങ്ങൾ

2012-ൽ കേരള കാർഷിക സർവകലാശാല കുരുവില്ലാത്ത തണ്ണിമത്തൻ വികസിപ്പിച്ചു. കാമ്പിനു മഞ്ഞനിറമുള്ളതാണ് ഈ ഇനം.[2]

ചിത്രശാല

അവലംബം

മറ്റ് ലിങ്കുകൾ

Wiktionary
തണ്ണിമത്തൻ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https:https://www.search.com.vn/wiki/index.php?lang=ml&q=തണ്ണിമത്തൻ&oldid=4073605" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്