തുർക്കിഷ് എയർലൈൻസ്

തുർക്കിയുടെ ദേശീയ പതാക വാഹക എയർലൈനാണ് ഇസ്താംബുളിലെ അറ്റട്ടുർക്ക് എയർപോർട്ടിലെ ജനറൽ മാനേജ്‌മന്റ്‌ ബിൽഡിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തുർക്കിഷ് എയർലൈൻസ്. [6][7] 2015-ലെ കണക്കനുസരിച്ചു യുറോപ്പ്, ഏഷ്യ, ആഫ്രിക്ക, നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക എന്നിവടങ്ങളിലെ 280 ലക്ഷ്യസ്ഥാനങ്ങളിലേക്ക് തുർക്കിഷ് എയർലൈൻസ് സർവീസ് നടത്തുന്ന, ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ എയർലൈൻ. [8] ഏറ്റവും കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർലൈനും തുർക്കിഷ് എയർലൈൻസാണ്. [9] 10 കാർഗോ വിമാനങ്ങളുള്ള ടർകിഷ് എയർലൈൻസിൻറെ കാർഗോ വിഭാഗം 52 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു. [10] 2008 ഏപ്രിൽ 1 മുതൽ ഷ് എയർലൈനുകളും സ്റ്റാർ അലയൻസ് നെറ്റ്‌വർക്കിൻറെ ഭാഗമാണ്. [11]

Turkish Airlines
Türk Hava Yolları A.O.
IATA
TK
ICAO
THY
Callsign
TURKISH
തുടക്കം20 May 1933
ഹബ്
  • Istanbul Atatürk Airport[1]
  • Esenboğa International Airport[1]
  • Sabiha Gökçen International Airport[1]
Focus cities
  • Adnan Menderes Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംMiles&Smiles
വിമാനത്താവള ലോഞ്ച്Turkish Airlines CIP Lounge Istanbul
AllianceStar Alliance
ഉപകമ്പനികൾ
Fleet size330
ലക്ഷ്യസ്ഥാനങ്ങൾ290[3]
ആപ്തവാക്യംWiden Your World
ആസ്ഥാനംIstanbul Atatürk Airport,
Yeşilköy, Bakırköy, Istanbul, Turkey
പ്രധാന വ്യക്തികൾ
  • M. İlker Aycı (Chairman of the Board and Executive Comittee)
  • Temel Kotil (CEO)
വരുമാനംIncrease US$ 10.522 billion (2015)[4]
പ്രവർത്തന വരുമാനംIncrease US$ 2.042 billion (2015)[4]
അറ്റാദായംIncrease US$ 1.069 billion (2015)[4]
മൊത്തം ആസ്തിIncrease US$ 16.383 billion (2015)[4]
ആകെ ഓഹരിIncrease US$ 4.842 billion (2015)[4]
തൊഴിലാളികൾ18,667 (2013)[5]
വെബ്‌സൈറ്റ്www.turkishairlines.com

ചരിത്രം

മിനിസ്ട്രി ഓഫ് നാഷണൽ ഡിഫൻസിൻറെ വകുപ്പ് ആയി 1933 മെയ്‌ 20-നാണ് സ്റ്റേറ്റ് എയർലൈൻസ് അട്മിനിസ്ട്രേഷൻ ആയിട്ടാണ് തുർക്കിഷ് എയർലൈൻസ് സ്ഥാപിക്കപ്പെട്ടത്. [12] [13] 5 സീറ്റുള്ള കർട്ടിസ് കിംഗ്‌ബേർഡ്സ് 2 എണ്ണം, 4 സീറ്റുള്ള ജങ്കർസ് എഫ്.13എസ് 2 എണ്ണം, 10 സീറ്റുള്ള ടുപോലേവ് എഎൻടി-9 ഒരെണ്ണം എന്നിവയായിരുന്ന എയർലൈനിൻറെ ആദ്യ വിമാനങ്ങൾ. 1935-ൽ മിനിസ്ട്രി ഓഫ് പബ്ലിക് വർക്ക്സിൻറെ കീഴിലേക്ക് മാറ്റിയ എയർലൈനിൻറെ പേര് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് സ്റ്റേറ്റ് എയർലൈൻസ് എന്നാക്കി മാറ്റി. മൂന്ന് വർഷങ്ങൾക്കു ശേഷം 1938-ൽ എയർലൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ടേഷൻറെ ഭാഗമായി. അനവധി ഡഗ്ലസ് ഡിസി-3എസ് ഡഗ്ലസ് സി-47എസ് വിമാനങ്ങൾ 1945-ൽ കൊണ്ടുവന്നു. ആഭ്യന്തര എയർലൈൻ ആയി തുടങ്ങിയ ടർകിഷ് എയർലൈൻ 1947-ൽ അങ്കാര-ഇസ്താംബുൾ-ഏതൻ‌സ് വിമാനം തുടങ്ങിയത് വഴി അന്താരാഷ്‌ട്ര സർവീസുകളും ആരംഭിച്ചു. ഡിസി-3എസ് സി-47എസ് വിമാനങ്ങൾ എയർലൈനിൻറെ നെറ്റ്‌വർക്കിൻറെ വികസനത്തെ സഹായിച്ചു.

നികോസിയ, ബെയ്റൂട്ട്, കയ്റോ എന്നിവ അടുത്തതായി എയർലൈനിൻറെ അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിൽ ഇടംപിടിച്ചു. എന്നാലും 1960-കൾ വരെ ആഭ്യന്തര സർവീസുകൾ തന്നെയായിരുന്നു ടർകിഷ് എയർലൈൻസിൻറെ ശ്രദ്ധ മുഴുവൻ.

കോഡ്ഷെയർ ധാരണകൾ

ഫെബ്രുവരി 2016-ളെ കണക്കനുസരിച്ചു തുർക്കിഷ് എയർലൈൻസുമായി കോഡ്ഷെയർ ധാരണകൾ ഉള്ള എയർലൈനുകൾ ഇവയാണ്. അഡ്രിയ എയർവേസ്, ഐഗൻ എയർലൈൻസ്, എയർ അസ്താന, എയർ കാനഡ, എയർ ചൈന, എയർ ഇന്ത്യ, എയർ കിർഗിസ്ഥാൻ, എയർ മാൾട്ട, എയർ ന്യൂസിലാൻഡ്, ഓൾ നിപ്പോൺ എയർവേസ്, ഏഷ്യാന എയർലൈൻസ്, ഓസ്ട്രിയൻ എയർലൈൻസ്, അവിയാങ്ക, അസർബെയ്ജാൻ എയർലൈൻസ്, ക്രൊയേഷ്യ എയർലൈൻസ്, ഈജിപ്ത് എയർ, എതിയോപിയൻ എയർലൈൻസ്, എത്തിഹാദ് എയർവേസ്, ഇവ എയർ, ഗരുഡ ഇന്തോനേഷ്യ, ഹവായിയൻ എയർലൈൻസ്, ഇറാൻ എയർ, ജെറ്റ് ബ്ലൂ എയർവേസ്, കുവൈറ്റ്‌ എയർ, ലുഫ്താൻസ, ലക്സ്എയർ, ലോട്ട് പോളിഷ് എയർലൈൻസ്, മലേഷ്യ എയർലൈൻസ്, ഒമാൻ എയർ, പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്, ഫിലിപ്പൈൻ എയർലൈൻസ്, റോയൽ എയർ മറോക്ക്, റോയൽ ബ്രൂണെ എയർലൈൻസ്, റോയൽ ജോർദാനിയൻ, റുവാണ്ട് എയർ, സ്കാണ്ടിനെവിയൻ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, സ്വിസ്സ് ഇന്റർനാഷണൽ എയർലാൻസ്, ടാപ്പ്‌ പോർച്ചുഗൽ, തായ്‌ എയർവേസ് ഇന്റർനാഷണൽ, ഉക്രൈൻ ഇന്റർനാഷണൽ എയർവേസ്, യുണൈറ്റഡ് എയർലൈൻസ്, യുടയർ. [14]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്