തൂത്തൻഖാമൻ

18 -ആം വംശത്തിലെ ഈജിപ്‌ത് ഭരിച്ചിരുന്ന ഫറവോ ആയിരുന്നു തൂത്തൻഖാമൻ (Tutankhamun). ഭരണകാലം ഏതാണ്ട് 1332–1323 BC. ടുട് രാജാവ് എന്നാണ് നാട്ടുഭാഷയിൽ പറയുന്നത്. അമാർണ എഴുത്തുകളിൽ കാണുന്ന നിഭുരേരയയും തൂത്തൻഖാമൻ തന്നെയാണെന്നു കരുതിപ്പോരുന്നു. 1922 -ൽ തൂത്തൻഖാമനെ അടക്കം ചെയ്ത അറ ഒരുവിധ മാറ്റവും സംഭവിക്കാത്ത രീതിയിൽ ഹോവാർഡ് കാർട്ടർ കണ്ടുപിടിച്ചത് ലോകമാസകലം വാർത്തയായി. ഇപ്പോൾ ഈജിപ്‌ഷ്യൻ മ്യൂസിയത്തിലുള്ള തൂത്തൻഖാമന്റെ മുഖംമൂടി ലോകപ്രസിദ്ധമാണ്. 2010 -ൽ നടത്തിയ DNA പരിശോധനകൾ പ്രകാരം തൂത്തൻഖാമൻ അഖ്നാതെന്റെ മകനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഫറവോമാരെ ശല്യപ്പെടുത്തുന്നവർക്ക് ഉണ്ടാകുന്ന, കള്ളന്മാരായാലും പര്യവേഷകരായാലും, ദുർമ്മരണങ്ങൾ ഫറാവോമാരുടെ ശാപം എന്ന് അറിയപ്പെടുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=തൂത്തൻഖാമൻ&oldid=3778042" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്