നിഖ്യാ വിശ്വാസപ്രമാണം

എ.ഡി. 325ൽ ചേർന്ന നിഖ്യാ സാർവ്വത്രിക സുന്നഹദോസിൽ ക്രോഡീകരിച്ച വിശ്വാസാചാരങ്ങളുടെ ഏറ്റുപറച്ചിലാണ് നിഖ്യാ വിശ്വാസപ്രമാണം.[1] ത്രിത്വവിശ്വാസമാണ് ഈ വിശ്വാസപ്രമാണത്തിന്റെ കാതലായ വസ്തുത. ലോകത്തിലെ മുഖ്യധാരാ ക്രൈസ്തവരിൽ ഭൂരിഭാഗവും അംഗീകരിക്കുന്ന വിശ്വാസപ്രമാണമാണിത്. പെന്തക്കോസ്ത് സഭകൾ ഈ വിശ്വാസപ്രമാണത്തിന്റെ ഏറിയപങ്കും വിശ്വാസസംബന്ധമായി അംഗീകരിക്കുന്നുണ്ടെങ്കിലും ഒരു ഏറ്റുപറയേണ്ട പ്രമാണം എന്ന നിലയിൽ ഇതിന്റെ ആധികാരികതയെ തള്ളിക്കളയുന്നു. യഹോവയുടെ സാക്ഷികൾ പോലെയുള്ള ചില വിഭാഗങ്ങൾ ഈ വിശ്വാസപ്രമാണത്തെ പൂർണമായി അംഗീകരിക്കുന്നില്ല. കേരളത്തിലെ ഭൂരിഭാഗം ക്രൈസ്തവസഭകളും എല്ലാ വിശ്വാസപരമായ ചടങ്ങുകളുടെയും ഭാഗമായി ഈ വിശ്വാസപ്രമാണം ഏറ്റുചൊല്ലാറുണ്ട്.

വിശ്വാസപ്രമാണത്തിന്റെ പൂർണ്ണരൂപം

കേരളത്തിലെ സുറിയാനി സഭകൾ, നേരിയ ചില വ്യത്യാസങ്ങളോടെ താഴെപ്പറയുന്ന വിശ്വാസപ്രമാണമാണ് ഉപയോഗിക്കുന്നത്;

സർവ്വശക്തനായ പിതാവായ ;

ആകാശത്തിന്റെയും ഭൂമിയുടെയും;കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ;സകലത്തിന്റെയും സ്രഷ്ടാവുമായ;സത്യ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.

ദൈവത്തിന്റെ ഏകപുത്രനും;

സർവ്വലോകങ്ങൾക്കും മുൻപെ;പിതാവിൽനിന്ന് ജനിച്ചവനും;പ്രകാശത്തിൽനിന്നുള്ള പ്രകാശവും;സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും;ജനിച്ചവനും സൃഷ്ടിയല്ലാത്തവനും;തത്വത്തിൽ പിതാവിനോട് ഏകത്വം ഉള്ളവനും;സകലസൃഷ്ടിക്കും മുഖാന്തരമായവനും;മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി;സ്വർഗത്തിൽനിന്നും ഇറങ്ങി;വിശുദ്ധ റൂഹായാൽ വിശുദ്ധ കന്യകമറിയാമിൽനിന്നും ജഡമെടുത്ത് മനുഷ്യനായി;പൊന്തിയൂസ് പീലാത്തോസിന്റെ നാളുകളിൽ;ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ട്;കഷ്ടതയനുഭവിച്ച് മരിച്ച് അടക്കപ്പെട്ട്;തിരുഹിതപ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ്;സ്വർഗത്തിലേക്ക് കരേറി, തന്റെ പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നവനും;അവസാനമില്ലാത്ത രാജത്വമുള്ളവനും;ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ;തന്റെ മഹാപ്രഭാവത്തോടെ വരുവാനിരിക്കുന്നവനുമായ;യേശുമിശിഹാ ആയ ഏക കർത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു.

സകലത്തെയും ജീവിപ്പിക്കുന്ന കർത്താവും;

പിതാവിൽനിന്ന് പുറപ്പെട്ട്;പിതാവിനോടും പുത്രനോടുംകൂടെ വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും;നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തരം സംസാരിച്ചവനുമായ;ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും;കാതോലികവും ശ്ലൈഹികവുമായ ഏക വിശുദ്ധ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു.

പാപമോചനത്തിനുള്ള മാമോദീസ;

ഒന്ന് മാത്രമെന്ന് ഞങ്ങൾ ഏറ്റുപറഞ്ഞ്;മരിച്ചവരുടെ ഉയിർപ്പിനും;വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനും;ഞങ്ങൾ നോക്കിപ്പാർക്കയും ചെയ്യുന്നു, ആമീൻ.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്