പഞ്ചാബ്, ഇന്ത്യ

ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ്
പഞ്ചാബ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഞ്ചാബ് (വിവക്ഷകൾ) എന്ന താൾ കാണുക.പഞ്ചാബ് (വിവക്ഷകൾ)
പഞ്ചാബ്
അപരനാമം: അഞ്ചു നദികളുടെ നാട്
തലസ്ഥാനംചണ്ഡീഗഡ്
രാജ്യംഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ബൻവാരിലാൽ പുരോഹിത്
ചരൺജിത് സിങ് ചന്നി
വിസ്തീർണ്ണം50362ച.കി.മീ
ജനസംഖ്യ24289296
ജനസാന്ദ്രത482/ച.കി.മീ
സമയമേഖലUTC +5:30
ഔദ്യോഗിക ഭാഷപഞ്ചാബി
ഔദ്യോഗിക മുദ്ര

പഞ്ചാബ് (പഞ്ചാബി:ਪੰਜਾਬ , ഹിന്ദി:पंजाब) ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ്. ഇതേ പേരിൽ അയൽ രാജ്യമായ പാകിസ്താനിലും ഒരു പ്രവിശ്യയുണ്ട്. ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഡ് ആണ്‌ പഞ്ചാബിന്റെ തലസ്ഥാനം. അയൽ സംസ്ഥാനമായ ഹരിയാനയുടെ തലസ്ഥാനവും ഇതുതന്നെ. പഞ്ചാബിയാണ്‌ പ്രധാന ഭാഷ.

കൃഷിയും വ്യവസായവും

ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബ് വ്യാവസായികമായും കാർഷികപരമായും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ധാന്യക്കലവറയായാണ് പഞ്ചാബ് അറിയപ്പെടുന്നത്. വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

കൃഷി

കൃഷിക്ക് ഏറ്റവും പ്രാമുഖ്യം നൽകുന്ന സംസ്ഥാനമാണ് പഞ്ചാബ്. സംസ്ഥാനത്തിന്റെ 80ശതമാനത്തിൽ അധികം പ്രദേശവും കൃഷി ഭൂമിയാണ്. ഗോതമ്പ്, നെല്ല, ചോളം, നിലക്കടല, പയറുവർഗ്ഗങ്ങൾ, എന്നിവയാണ് പ്രധാന വിളകൾ.

പ്രധാന വ്യവസായങ്ങൾ

തുണിത്തരങ്ങൾ, തയ്യൽ യന്ത്രം, സ്‌പോർട്‌സ് ഉപകരണങ്ങൾ കാർഷിക ഉപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ, സൈക്കിൾ, പഞ്ചസാര, വളം തുടങ്ങിയവയാണ് പ്രധാന വ്യവസായങ്ങൾ


ഭരണം

13 ലോക്‌സഭാ മണ്ഡലങ്ങളും 117 നിയമസഭാ മണ്ഡലങ്ങളും 22 ജില്ലകളും അടങ്ങിയതാണ് പഞ്ചാബ് സംസ്ഥാനം.

നദികൾ

അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത്.

  1. സത്‌ലജ്
  2. രവി
  3. ബിയാസ്
  4. ഝലം നദി
  5. ചിനാബ് എന്നിവയാണ് പ്രധാനപ്പെട്ട അഞ്ചു നദികൾ

പ്രധാന ജലസേചന പദ്ധതികൾ

  • ഭക്രാനംഗൽ
  • ഹരിക്കേ ഭാരേജ്
  • സത്‌ലജ്-ബിസാസ് ലിങ്ക്


ഇതും കൂടി കാണുക

"https:https://www.search.com.vn/wiki/index.php?lang=ml&q=പഞ്ചാബ്,_ഇന്ത്യ&oldid=3675958" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്