പി.എച്ച്. മൂല്യം

പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ(Potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ്‌ പി.എച്ച്.മൂല്യം (pH)എന്നറിയപ്പെടുന്നത്. 1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ്‌ ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്. ഇത് ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്‌. ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു. 7-ൽ താഴെ പി.എച്ച്.മൂല്യമുള്ളവ അമ്‌ളഗുണമുള്ളവയെന്നും 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ ക്ഷാരഗുണമുള്ളവയെന്നും തരംതിരിച്ചിരിക്കുന്നു[1] ഈ ഏകകം അനുസരിച്ച് ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്‌[1].

ചില ലായനികളുടെ പി.എച്ച്.മൂല്യം

ലായനിപി.എച്ച്.മൂല്യംഗുണം
രക്തം7.4ക്ഷാരം
കടൽ വെള്ളം8ക്ഷാരം
നാരങ്ങാ വെള്ളം2.4അമ്ലം
ബിയർ4.5അമ്ലം
കാപ്പി5അമ്ലം
ചായ5.5അമ്ലം
പാൽ6.5അമ്ലം

സൂചകങ്ങൾ

പി.എച്ച്.മൂല്യം അളക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ (indicators). ഫിനോഫ്തലീൻ, ലിറ്റ്മസ് (litmus), മീഥൈൽ റെഡ് (methyl red), മീഥൈൽ ഓറഞ്ച്(methyl orange) എന്നിവ സംസൂചകങ്ങളാണ്. കൂടാതെ ഹൈഡ്രാഞ്ചിയ തുടങ്ങിയ ചെടികളുടെ പുഷ്പങ്ങളുടെ നിറം, മണ്ണിലെ പി എച്ച് മൂല്യം അനുസരിച്ച് മാറാം, പൊതുവേ അമ്‌ളഗുണമുള്ള മണ്ണിൽ വളരുന്ന ഹൈഡ്രാഞ്ചിയ ചെടികളിൽ നീലനിറത്തിലും ക്ഷാരഗുണമുള്ള മണ്ണിൽ വളരുന്നവയിൽ പിങ്കുനിറത്തിലുമുള്ള പൂക്കളാണ്‌ കാണപ്പെടുന്നത്.

ഇതും കൂടി കാണുക

പി.എച്ച്. മീറ്റർ

== അവലംബം == a


a
"https:https://www.search.com.vn/wiki/index.php?lang=ml&q=പി.എച്ച്._മൂല്യം&oldid=3728358" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്