മാതൃദിനം

ദിനാചരണം

മാതൃത്വത്തേയും മാതാവിനേയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. പ്രധാനമായും മാർച്ച്, മെയ് മാസങ്ങളിലാണ് ആഘോഷിക്കുന്നത്. കുടുംബാംഗങ്ങളെ ആദരിക്കുന്ന സമാനമായ മറ്റൊരാഘോഷമാണ് പിതൃദിനം. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് അമേരിക്കയിൽ മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പെ ആഘോഷിച്ചുപോന്ന റോമിലെ ഹിലാരിയ ഉത്സവം, ഗ്രീസിലെ സിബൈലി ദേവിയോടുള്ള ആരാധന, ക്രിസ്തീയരുടെ മദറിംഗ് സൺഡെ എന്നീ ആഘോഷങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ലായിരുന്നു.[1][2][3][4] എന്നിരുന്നാലും ചില രാജ്യങ്ങളിൽ മാതൃദിനം ഈ പൗരാണിക ആചാരങ്ങളുമായി സമരസപ്പെട്ടുവരുന്നു.[5]

Mother’s Day
A mother posing with h = An Day]], Parents' cDay
തരംWorldwide
തിയ്യതി30 Shevat, മാർച്ച് 3, മാർച്ച് 8, മാർച്ച് 21, Laetare, മാർച്ച് 25, ഏപ്രിൽ 7, first Sunday in May, മേയ് 10, മേയ് 15, മേയ് 27, മേയ് 30, ഓഗസ്റ്റ് 12, ജൂൺ 1, ഓഗസ്റ്റ് 15, ഡിസംബർ 8, ഡിസംബർ 22, 20 Jumada al-Thani, second Sunday in May, ജനുവരി, ഒക്ടോബർ 14, third Sunday in October

ലോകമെമ്പാടുമുള്ള തീയതികൾ

അമേരിക്ക മാതൃദിനം ആഘോഷിക്കുന്ന അതേ തീയതിയിലാണ് ചില രാജ്യങ്ങൾ മാതൃദിനം ആഘോഷിക്കുന്നത്. എന്നാൽ ചില രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവിടെ നിലനിന്നിരുന്ന മാതൃത്വത്തെ പ്രകീർത്തിക്കുന്ന ആഘോഷ ദിവസങ്ങളെ മാതൃദിനമായി ആഘോഷിക്കുന്നു. യുണൈറ്റഡ് കിങ്ഡത്തിലെ മദറിംഗ് സൺഡെ ഇതിനുദാഹരണമാണ്. [5] മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം ആഘോഷിക്കുന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മാതൃദിനം&oldid=3334586" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്