മെലാനിയ ട്രംപ്

മെലാനിയ ട്രംപ് (ജനനപ്പേര്, മെലാനിജ നാവ്സ് [mɛˈlaːnija ˈknaːu̯s], ജനനം ഏപ്രിൽ 26, 1970) 2017-2011 കാലത്ത് ഡൊണാൾഡ് ട്രമ്പിന്റെ ഭാര്യ എന്നനിലയിൽ അമേരിക്കൻ‌ ഐക്യനാടുകളുടെ പ്രഥമവനിതയും 45 ആമത്തെ യു.എസ്. പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറെ നിലവിലുള്ള പത്നിയുമാണ്.[3] പഴയ യുഗോസ്ലോവിയയിലുൾപ്പെട്ടിരുന്ന സ്ലോവേനിയിൽ ജനിച്ച മെലാനിയ 2001 മുതൽ അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിരതാമസക്കാരിയും 2006 മുതൽ ഒരു യു.എസ്. പൌരയുമാണ്. ഡൊണാൾഡ് ട്രംപിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് അവർ ഒരു മോഡലായി ജോലി ചെയ്തിരുന്നു. 1825 ൽ ലൂയിസ ആഡംസിനു ശേഷം, അമേരിക്കൻ ഐക്യനാടുകളിലെ വിദേശത്തു ജനിച്ച രണ്ടാമത്തെ പ്രഥമവനിതയാണ് മെലാനിയ ട്രംപ്.

Melania Trump
Trump in 2017
First Lady of the United States
In role
January 20, 2017 – January 20, 2021
രാഷ്ട്രപതിDonald Trump
മുൻഗാമിMichelle Obama
പിൻഗാമിJill Biden
വ്യക്തിഗത വിവരങ്ങൾ
ജനനം
Melanija Knavs

(1970-04-26) ഏപ്രിൽ 26, 1970  (54 വയസ്സ്)
Novo Mesto, SR Slovenia, SFR Yugoslavia
(now Slovenia)
പൗരത്വംYugoslavia (1970–1991)
Slovenia (1991–present)
United States (2006[1]–present)
രാഷ്ട്രീയ കക്ഷിRepublican[2]
പങ്കാളി
(m. 2005)
കുട്ടികൾBarron Trump
മാതാപിതാക്കൾs
  • Viktor Knavs
  • Amalija Ulčnik
വസതിMar-a-Lago
ഒപ്പ്

ആദ്യകാലജീവിതം

1970 ഏപ്രിൽ 26 ന് സ്ലൊവേനിയയിലെ (മുൻ യുഗോസ്ലാവിയയുടെ ഭാഗം) നോവോ മെസ്റ്റോയിലാണ് മെലാനിജ ക്നാവ്സ് ജനിച്ചത്.[4][5] മെലാനിജയുടെ പിതാവ് വിക്ടർ ക്നാവ്സ് (ജനനം: മാർച്ച് 24, 1944) അടുത്തുള്ള പട്ടണമായ റാഡെസിയിൽ നിന്നുള്ള വ്യക്തിയും സർക്കാർ ഉടമസ്ഥതയിലുള്ള വാഹന നിർമ്മാതാവിന്റെ കാർ, മോട്ടോർ സൈക്കിൾ ഡീലർഷിപ്പുകൾ കൈകാര്യം ചെയ്തിരുന്നയാളുമായിരുന്നു.[6][7] മാതാവായ അമാലിജ (മുമ്പ്, ഉലാനിക്) (ജനനം: ജൂലൈ 9, 1945) റാക്ക ഗ്രാമത്തിൽ നിന്നെത്തി സെവ്‌നിക്കയിലെ കുട്ടികളുടെ വസ്ത്ര നിർമ്മാതാക്കളായ ജുത്രാങ്കയിൽ ഒരു പാറ്റേൺ മേക്കറായി ജോലി ചെയ്തിരുന്ന വനിതയുമായിരുന്നു.[8][9] കുട്ടിക്കാലത്ത്, മെലാനിയയും ഫാക്ടറിയിലെ മറ്റ് തൊഴിലാളികളുടെ മക്കളും കുട്ടികളുടെ വസ്ത്രങ്ങൾ സംബന്ധമായ ഫാഷൻ ഷോകളിൽ പങ്കെടുത്തിരുന്നു.[10] മെലാനിയക്ക് ഐൻസ് എന്ന പേരിൽ കലാകാരിയും അവരുടെ "ദീർഘകാല വിശ്വസ്തയുമായ",[11][12][13] ഒരു മൂത്ത സഹോദരിയുും പിതാവിന്റെ മുൻ ബന്ധത്തിൽ നിന്നുള്ളയാളും അവൾ ഒരിക്കലും കണ്ടിട്ടില്ലെന്ന് പറയപ്പെടുന്നതുമായ ഒരു ഒരു മൂത്ത അർദ്ധസഹോദരനുമുണ്ട്.[14][15]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മെലാനിയ_ട്രംപ്&oldid=3807373" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്