റൈ

പോയേസ്യേ കുടുംബത്തിൽ പെട്ട വിവിധ ഒരു ധാന്യചെടിയാണ് റൈ Rye (ശാസ്ത്രീയനാമം Secale cereale) ഈ ധാന്യം പ്രധാനമായും റൊട്ടിയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കന്നുകാലികൾക്ക് ആഹാരമായും ആൽക്കഹോളും വിസ്കിയും ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ചെടികൾ പാകമാകുന്നതിനുമുമ്പ് വെട്ടി വളമാക്കാറുണ്ട്. വയ്ക്കോൽ പായ്ക്കിങ്ങിനും കടലാസ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു. ഗോതമ്പിനോടൊപ്പം മിശ്രവിളയായി കൃഷി ചെയ്യുന്നുണ്ട്. ഗോതമ്പുമായി ഏറെ സാദൃശ്യവുമുണ്ട്. ഗോതമ്പുമണിയെക്കാൾ നീളം കൂടിയവയാണ് റൈ മണികൾ. റൈ ചെടികളുടെ നീല കലർന്ന പച്ച നിറം ഗോതമ്പുചെടികളിൽനിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിവുള്ള ഇതിന്റെ വിത്ത് വേനൽക്കാലാത്തിന്റെ അവസാനത്തേടെയാണ് വിതയ്ക്കുന്നത്.

റൈ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Monocotyledons
Order:
Family:
Subfamily:
Pooideae
Tribe:
Triticeae
Genus:
Secale
Species:
S. cereale
Binomial name
Secale cereale
L.
Synonyms

Secale fragile M.Bieb.

ആഗോള ഉല്പാദനം

Secale cereale

യൂറോപ്പിന്റെ വടക്കും കിഴക്കും പടിഞ്ഞാറും പ്രദേശങ്ങളിലാണ് റൈ മുഖ്യമായും കൃഷി ചെയ്യപ്പെടുന്നത് - വടക്കൻ ജർമനി പോളണ്ട്, ഉക്രൈൻ, ബെലാറസ്, ലിത്വേനിയ ,ലാറ്റ്‌വിയ, മദ്ധ്യ-വടക്കൻ റഷ്യ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും ഇത് കൃഷി ചെയ്യപ്പെടുന്നത്. റൈ കൃഷി ചെയ്യപ്പെടുന്ന മറ്റു പ്രദേശങ്ങൾ വടക്കേ അമേരിക്ക (കാനഡ ,അമേരിക്കൻ ഐക്യ നാടുകൾ), തെക്കേ അമേരിക്ക (അർജന്റീന, ബ്രസീൽ), ടർക്കി, കസാഖ്‌സ്താൻ വടക്കൻ ചൈന എന്നിവയാണ്.

2005-ൽ ലോകത്തിൽ ഏറ്റവും അധികം റൈ ഉല്പാദിപ്പിച്ച രാഷ്ട്രങ്ങൾ.
(million metric ton)
 യൂറോപ്യൻ യൂണിയൻ9.2*
 റഷ്യ3.6
 പോളണ്ട്3.4
 ജർമ്മനി2.8
 ബെലാറുസ്1.2
 ഉക്രൈൻ1.1
 China0.6
 കാനഡ0.4
 തുർക്കി0.3
 അമേരിക്കൻ ഐക്യനാടുകൾ0.2
 ഓസ്ട്രിയ0.2
ലോകത്തിലെ ആകെ ഉൽപ്പാദനം'13.3
EU 2008 figures include Poland, Germany
and Austria.
Source: FAO [1]

ഘടകങ്ങൾ

ധാതുക്കൾ (Minerals)
കാത്സ്യം33 mg
ഇരുമ്പ്2.67 mg
മാംഗനീസ്121 mg
ഫോസ്ഫറസ്374 mg
പൊട്ടാസ്യം264 mg
സോഡിയം6 mg
നാകം (Zinc)3.73 mg
ചെമ്പ് (Copper)0.450 mg
മഗ്നീഷ്യം2.680 mg
സെലീനിയം0.035 mg

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധാന്യവിളകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.search.com.vn/wiki/index.php?lang=ml&q=റൈ&oldid=3737812" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്