ഴാക്ക് ദെറിദ

ഫ്രഞ്ച് തത്ത്വജ്ഞാനി

ഴാക്ക് ദെറിദ (/ˈdɛrɪdə/; French: [ʒak dɛʁida]; അല്ലങ്കിൽ ജാക്കി എലി ദെറിദ;[1] ജൂലൈ 15, 1930 – ഒക്ടോബർ 9, 2004) അൾജീരിയൻ വംശജനായ ഒരു ഫ്രഞ്ച് തത്ത്വജ്ഞാനിയാണ്. അപനിർമ്മാണവാദം എന്ന ചിഹ്നശാസ്ത്ര രീതി രൂപം നൽകിയതിലൂടെയാണ് ദെറിദ ശ്രദ്ധേയനായത്.[2] അപനിർമ്മാണവാദം അദ്ദേഹത്തിന്റെ നിരവധി ഉപന്യാസങ്ങളിൽ ചർച്ച ചെയ്യുകയും അവ തത്ത്വജ്ഞാനത്തിന്റെ പശ്ചാതലത്തിൽ വികസിപ്പിക്കുകയും ചെയ്തു.[3][4][5] ഉത്തരഘടനാവാദം,ഉത്തരാധുനിക തത്ത്വജ്ഞാനം തുടങ്ങിയ വിജ്ഞാനീയങ്ങളുമായി അദ്ദേഹത്തിന്റെ ആശയം ബന്ധപ്പെട്ട് നിൽക്കുന്നു.[6]

ഴാക്ക് ദെറിദ
ജനനംജാക്കി എലി ദെറിദ
(1930-07-15)ജൂലൈ 15, 1930
El Biar, French Algeria
മരണംഒക്ടോബർ 9, 2004(2004-10-09) (പ്രായം 74)
പാരീസ്, France
കാലഘട്ടം20th-century philosophy
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
സ്ഥാപനങ്ങൾ
  • University of Paris
  • École Normale Supérieure
  • École des Hautes Études en Sciences Sociales
  • Collège international de philosophie
  • European Graduate School
  • University of California, Irvine

40-ൽ അധികം ഗ്രന്ഥങ്ങളും നുറുകണക്കിന് പ്രബന്ധങ്ങളും നിരവധി പ്രസംഗങ്ങളും ദെറിദയുടേതായുണ്ട്. തത്വചിന്ത,നിയമം,സാഹിത്യം,നരവംശശാസ്ത്രം,ഹിസ്റ്റോറിയോഗ്രാഫി തുടങ്ങിയ മാനവീക സാമൂഹ്യ ശാസ്ത്രങ്ങളിൽ ദെറിദയുടെ സ്വാധീനം വളരെ വലുതാണ്.

അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്, തെക്കേ അമേരിക്ക, യൂറോപ്യൻ ത്വത്ത്വചിന്ത നിലനിൽക്കുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ദെറിദയുടെ ചിന്തകൾ വലിയ സ്വാധീനം ചെലുത്തി.[7] പ്രത്യേകിച്ചും ജീവതത്ത്വശാസ്‌ത്രം,വിജ്ഞാനശാസ്ത്രം, നൈതികത,സൗന്ദര്യശാസ്ത്രം,ഭാഷ്യതന്ത്രം,ഭാഷാശാസ്ത്രം എന്നീ മേഖലകളിൽ. ഭാഷാശാസ്ത്രത്തിൽ ദെറിദയുടെ ദിർഘകാലമായുമുള്ള താല്പര്യവും അദ്ദേഹത്തിൻ്റെ സമകാലീനരായ സാഹിത്യ നിരൂപകരുമായുള്ള ബന്ധവും കാരണം അപ്രഗ്രഥനശാസ്ത്രം പ്രബലമായിരുന്ന ഇംഗ്ലീഷ് രാജ്യങ്ങളിലെ സാഹിത്യപഠന മേഖലകളിൽ ദെറിദയുടെ സ്വാധീനം വളരെ പ്രത്യക്ഷമായി അനുഭവപ്പെട്ടിരുന്നു. വാസ്തുവിദ്യ(അപനിർമ്മാണം എന്ന നിലയിൽ), സംഗീതം, കലാനിരുപണം തുടങ്ങിയ മേഖലകളിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്.[8][9] [10]

ദെറിദയുടെ പിൽക്കാല കൃതികളിൽ കൂടുതലും പ്രതിപാദിക്കപ്പെട്ടത് ധാർമ്മിക, രാഷ്ട്രീയ വിഷയങ്ങളായിരുന്നു. സ്‌പീച് ആൻഡ് ഫിനോമിന (1967) യെ ആണ് പല നിരുപകരും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതിയായി കണക്കാക്കുന്നത്. വേറെ ചിലർ ഗ്രാമറ്റോളജി (1967) എന്ന കൃതിയും മറ്റു ചിലർ റൈറ്റിങ് ആൻഡ് ഡിഫറൻസ് (1967) എന്ന കൃതിയും പ്രധാനപ്പെട്ടതായി കരുതുമ്പോൾ ഇനിയും ചിലർ മാർജിൻസ്‌ ഓഫ് ഫിലോസഫി (1972) എന്ന കൃതി സുപ്രധാനമായ ഒന്നായി എണ്ണുന്നു. ഈ എഴുത്തുകളെല്ലാം നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും പ്രവർത്തകരെയും സ്വാധീനിച്ചു.[11]ചിന്തകൾ വലിയ പ്രഭാവം സൃഷ്ടിക്കുമ്പോഴും ദെറിദയുടെ കൃതികളിലെ തത്വശാസ്ത്ര സമീപനവും ദുർഗ്രാഹ്യതയും അദ്ദേഹത്തെ ഒരു വിവാദപുരുഷനുമാക്കി.[11][12]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഴാക്ക്_ദെറിദ&oldid=3779982" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്