വെയ്ബാക്ക് മെഷീൻ

ഇന്റർനെറ്റിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ ശേഖരണിയാ

വേൾഡ് വൈഡ് വെബിനേയും ഇന്റർനെറ്റിൽ സൂക്ഷിച്ചിരിക്കുന്ന മറ്റു വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ ശേഖരണിയാണ് വെയ്ബാക്ക് മെഷീൻ (Wayback Machine). സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഇന്റർനെറ്റ് ആർകൈവ് ആണ് വെയ്ബാക്ക് മെഷീൻ എന്ന ഡിജിറ്റൽ ശേഖരണിക്ക് രൂപം നൽകിയത്. 2001 ൽ ആണ് വെയ്ബാക്ക് മെഷീൻ രൂപീകൃതമായത്.[4][5]കമ്പ്യൂട്ടർ എൻജീയർമാരായ ബ്രെവ്സ്റ്റർ കാലെയും  ബ്രൂസ് ഗില്ലറ്റും ചേർന്നാണ് ഇത്  സജ്ജീകരിച്ചത്.  ഈ സേവനം വഴി ഉപയോക്താക്കൾക്ക് ശേഖരിച്ച അതേ പതിപ്പിൽ നാൾവഴി അനുസരിച്ച്  വെബ് താളുകൾ കാണാൻ സാധിക്കുന്നു.  നാൾവഴി അനുസരിച്ച് വെബ് താളുകളുടെ പതിപ്പുകൾ ഉപയോക്താക്കളിൽ എത്തിക്കുന്ന വെയ്ബാക്ക് മെഷീന് ഈ പേരുനൽകിയത് The Rocky and Bullwinkle Show എന്ന കാർട്ടൂൺ പരമ്പരയിലെ ഒരു സാങ്കൽപിക സമയ യന്ത്രമായ WABAC മെഷീൻ അല്ലെങ്കിൽ വേ മെഷീൻ എന്നതിൽ നിന്നാണ്.[6][7]

വെയ്ബാക്ക് മെഷീൻ
Stylized text saying: "INTERNET ARCHIVE WAYBACK MACHINE". The text is in black, except for "WAYBACK", which is in red.
പ്രമാണം:WaybackMachineHomepageNovember2015.png
Homepage as of November 2015.
വിഭാഗം
Archive
ഉടമസ്ഥൻ(ർ)Internet Archive
യുആർഎൽarchive.org/web
അലക്സ റാങ്ക്negative increase 254 (as of January 2016)[1]
ആരംഭിച്ചത്ഒക്ടോബർ 24, 2001; 22 വർഷങ്ങൾക്ക് മുമ്പ് (2001-10-24)[2][3]
നിജസ്ഥിതിActive
പ്രോഗ്രാമിംഗ് ഭാഷC, Perl

ചരിത്രം

ഉത്ഭവം

1996 ൽ കമ്പ്യൂട്ടർ എൻജീയർമാരായ ബ്രെവ്സ്റ്റർ കാലെയും ബ്രൂസ് ഗില്ലറ്റും ചേർന്ന് ഇന്റർനെറ്റ് സൂചികകൾ ഉണ്ടാക്കാനും പൊതുവായി പ്രവേശിക്കാവുന്ന വേൾഡ് വൈഡ് വെബ് പേജുകൾ ശേഖരിക്കാനും വേണ്ടി ഒരു സോഫ്‌റ്റ്‌വെയർ നിർമിച്ചു.[8]  

സംഭരണ ശേഷി

2009 ആയപ്പോഴേക്കും ഇതിൽ 15 പെറ്റാബൈറ്റുകളോളം ശേഖരങ്ങളുണ്ടായി. ആ സമയത്ത് മാസത്തിൽ 100 ടെറാബൈറ്റ് എന്ന തോതിൽ വർദ്ധനവുണ്ടായി. [9] 2003 ൽ 12 ടെറാബൈറ്റ് എന്ന തോതിലായിരുന്നു വർദ്ധനവ്.കാപ്രിക്കോൺ ടെക്നോളജീസ് നിർമിച്ച 1.4 PetaBytes/ rack ശേഷിയുള്ള പെറ്റാബോക്സിലാണ് വിവരങ്ങൾ ശേഖരിച്ച് സൂക്ഷിച്ചിരുന്നത്.[10]2009 ൽ വെയ്ബാക്ക് മെഷീന്റെ ശേഖരം സൺമൈക്രോസിസ്റ്റംസ് നിർമിച്ച ഓപ്പൺസോഴ്സ് കമ്പ്യൂട്ടർ ഡാറ്റ സംഭരണിയിലേക്ക് മാറ്റി.[11]

വളർച്ച

2013 ഒക്ടോബറിൽ വെയ്ബാക്ക് മെഷീൻ വെബ്സൈറ്റിന്റെ ആഗോള അലെക്സ റാങ്ക് 162 ആയിരുന്നു. എന്നാൽ 2015 മാർച്ച് ആയപ്പോഴേക്കും 208 ആയി മാറി.[12] [13]

വർഷം2005200620072008200920102011201220132014
ശേഖരണിയിലെ വെബ് താളുകളുടെ എണ്ണം


(ബില്യൺ)

40[14]85[15]85[16]85[17]150[18]150[19]150[20]150[21]373[22]400[23]

ഇവിടേക്കും നോക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വെയ്ബാക്ക്_മെഷീൻ&oldid=3791843" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്