ഷൗ രാജവംശം

ഷാങ് രാജവംശത്തിന് ശേഷവും ക്വിൻ രാജവംശത്തിന് മുൻപായും ചൈന ഭരിച്ചിരുന്ന രാജവംശമാണ് ഷൗ രാജവംശം (ചൈനീസ്: 周朝; പിൻയിൻ: Zhōu cháo [ʈʂóu ʈʂʰǎu]). മറ്റേതൊരു രാജവംശത്തേക്കാൾ അധികം കാലം ചൈന ഭരിച്ചുവെങ്കിലും പടിഞ്ഞാറൻ ഷൗ എന്നറിയപ്പെടുന്ന കാലഘട്ടത്തോടെ ഈ രാജവംശത്തിന് ചൈനയുടെ മേലുള്ള രാഷ്ട്രീയവും സൈനികവുമായ നിയന്ത്രണം അവസാനിക്കുകയുണ്ടായി. ചൈനയിലെ ഓട്ട് നിർമ്മാണം അതിന്റെ പരകോടിയിലെത്തിയത് ഈ കാലഘട്ടത്തിലാണ്. ലിപി ആധുനികരൂപത്തിലെത്തിയതും ഷൗ കാലഘട്ടത്തിലാണ്.

ഷൗ രാജവംശം

周朝
c. ബി.സി.–256 ബി.സി.
പടിഞ്ഞാറൻ ഷൗ രാജവംശത്തിന്റെ അതിർത്തികൾ (1050–771 ബി.സി.)
പടിഞ്ഞാറൻ ഷൗ രാജവംശത്തിന്റെ അതിർത്തികൾ (1050–771 ബി.സി.)
പദവിരാജ്യം
തലസ്ഥാനം
  • ഫെങ്ഘാവോ[i] (1046-771 ബി.സി.)
  • വാങ്ചെങ്[ii] (771-510 ബി.സി.; 314–256 ബി.സി.)[1]
  • ചെങ്ഷൗ (510-314 ബി.സി.)[1]
പൊതുവായ ഭാഷകൾപഴയ ചൈനീസ്
മതം
ചൈനയിലെ പ്രാദേശിക ആരാധനാരീതികൾ, പൂർവ്വികപൂജ, സ്വർഗ്ഗാരാധന[2]
ഗവൺമെൻ്റ്ഫ്യൂഡൽ രാജഭരണം
രാജാവ്
 
• c. 1046–1043 ബി.സി.
വു രാജാവ്
• 781–771 ബി.സി.
യൗ രാജാവ്
• 770–720 ബി.സി.
പിങ് രാജാവ്
• 314–256 ബി.സി.
നാൻ രാജാവ്
ചാൻസലർ 
ചരിത്രം 
• മുയേ യുദ്ധം
c. ബി.സി.
• ഗോങ്ഹെ റീജൻസി
841–828 ബി.സി.
• വാങ്ചെങ്ങിലേയ്ക്ക് മാറി
771 ബി.സി.
• ക്വിൻ നാൻ രാജാവിനെ പുറത്താക്കിയത്
256 ബി.സി.
• അവസാന ഷൗ സ്ഥാനങ്ങൾ പരാജയപ്പെട്ടു[3]
249 ബി.സി.
Population
• 273 ബി.സി.
30,000,000
• 230 ബി.സി.
38,000,000
നാണയവ്യവസ്ഥകൂടുതലും സ്പേഡ് കോയിനുകളും നൈഫ് കോയിനുകളും
മുൻപ്
ശേഷം
ഷാങ് രാജവംശം
ക്വിൻ രാജവംശം
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: China
ഷൗ രാജവംശം
"Zhou" in ancient bronze script (top), seal script (middle), and modern (bottom) Chinese characters
Chinese周朝
History of China
History of China
History of China
ANCIENT
3 Sovereigns and 5 Emperors
Xia Dynasty 2100–1600 BC
Shang Dynasty 1600–1046 BC
Zhou Dynasty 1045–256 BC
 Western Zhou
 Eastern Zhou
   Spring and Autumn Period
   Warring States Period
IMPERIAL
Qin Dynasty 221 BC–206 BC
Han Dynasty 206 BC–220 AD
  Western Han
  Xin Dynasty
  Eastern Han
Three Kingdoms 220–280
  Wei, Shu & Wu
Jin Dynasty 265–420
  Western Jin16 Kingdoms
304–439
  Eastern Jin
Southern & Northern Dynasties
420–589
Sui Dynasty 581–618
Tang Dynasty 618–907
  ( Second Zhou 690–705 )
5 Dynasties &
10 Kingdoms

907–960
Liao Dynasty
907–1125
Song Dynasty
960–1279
  Northern SongW. Xia
  Southern SongJin
Yuan Dynasty 1271–1368
Ming Dynasty 1368–1644
Qing Dynasty 1644–1911
MODERN
Republic of China 1912–1949
People's Republic
of China

1949–present
Republic of
China
(Taiwan)
1945–present

ചരിത്രം

ദിവ്യഗർഭത്തിലൂടെ ഉണ്ടായി എന്ന് വിശ്വസിക്കുന്ന ക്വി എന്ന വ്യക്തിയാണ് കഥകളിൽ ഷൗ രാജവംശത്തിന്റെ ആദ്യ കണ്ണി. ഇദ്ദേഹം ചെറുപ്പകാലത്ത് മൂന്ന് തവണ മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെടുകയുണ്ടായി. ക്വി ചൈനയിലെ കൃഷി മെച്ചപ്പെടുത്തി എന്നാണ് വിശ്വാസം. ക്വിയുടെ മകൻ ബുഷു കൃഷി ഉപേക്ഷിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.[4] പിൻഗാമിയായ ലിയു,[5] കൃഷി പുനരാരംഭിക്കുകയും ബിൻ,[iii] എന്ന സ്ഥലത്ത് താമസമാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പിൻഗാമികൾ തലമുറകളോളം ഇവിടം ഭരിച്ചു. തായി രാജാവ് പിന്നീട് ഇവരെ വൈ നദിയുടെ താഴ്വരയിലുള്ള ഷൗ എന്ന പ്രദേശത്തേയ്ക്ക് കൊണ്ടുപോയി. ഷാങ് രാജാക്കന്മാർക്കുവേണ്ടി പല സിറോങ് ഗോത്രങ്ങളെയും കീഴടക്കിയ ജിലി പിന്നീട് അധികാരത്തിൽ വന്നു. ഇദ്ദേഹത്തെ ചതിച്ച് കൊലപ്പെടുത്തുകയാണുണ്ടായത്. ഇദ്ദേഹത്തിന്റെ സഹോദരന്മാരായ വു യി, വെൻ ഡിങ് എന്നിവർ യാങ്സി നദീതടത്തിലേയ്ക്ക് ഓടിപ്പോയി അവിടെ വു രാജ്യം സ്ഥാപിച്ചു. ജിലിയുടെ മകൻ വെൻ കൈക്കൂലി കൊടുത്ത് തടവിൽ നിന്ന് രക്ഷപെടുകയും ഷൗ തലസ്ഥാനം ഫെങ് എന്ന സ്ഥലത്തേയ്ക്ക് (ഇന്നത്തെ സിയാൻ) മാറ്റുകയും ചെയ്തു. 1046 ബി.സി.യോടടുത്ത് വെനിന്റെ മകൻ വു, കൂട്ടാളിയായ ജിയാങ് സിയ എന്നിവർ 45,000 പേരും 300 രഥങ്ങളും ഉൾപ്പെട്ട സൈന്യം മഞ്ഞനദിയ്ക്ക് കുറുകേ നയിച്ച് ഷാങ് രാജവംശത്തിലെ ഷൗ രാജാവിനെ മുയേ യുദ്ധത്തിൽ പരാജയപ്പെടുത്തി. ഇത് ഷൗ രാജവംശത്തിന്റെ തുടക്കം കുറിച്ചു.[iv] ഷാങ് രാജവംശത്തിലെ ഒരംഗത്തെ സോങ്ങിന്റെ ഡ്യൂക്ക് എന്ന സ്ഥാനം നൽകി നിലനിർത്തി.

സംസ്കാരം

ഷൗ ഉപയോഗിച്ചിരുന്ന ഭാഷ ഷാങ് ഭാഷയിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല.[8] ഷാങ് സംസ്കാരത്തെ ഷൗ രാജവംശം സ്വാംശീകരിക്കുവാൻ ശ്രമിച്ചിരുന്നു.[9][10]

സംസ്കാരവും സമൂഹവും

ഒരു വ്യാളിയുടെ പുറത്ത് യാത്രചെയ്യുന്നയാൾ സിൽക്ക് തുണിയിലെ പെയിന്റിംഗ്. ബിസി അഞ്ചാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിൽ നിന്ന്. സിഡാങ്കു കല്ലറ (നമ്പർ 1) ചാങ്ഷ, ഹുനാൻ പ്രവിശ്യ

സ്വർഗ്ഗം നൽകിയ ഭരണാധികാരം

A Western Zhou bronze gui vessel, c. BC

ചൈനീസ് പാരമ്പര്യമനുസരിച്ച് ഷൗ ഷാങ് രാജവംശത്തെ പരാജയപ്പെടുത്തിയശേഷം പൂർവ്വികാരാധനയ്ക്ക് പകരം എല്ലാവർക്കും ആരാധിക്കാവുന്ന ദൈവങ്ങളിലേയ്ക്ക് മാറി. ടിയാൻ അല്ലെങ്കിൽ സ്വർഗ്ഗമായിരുന്നു പുതിയ ആരാധനാമൂർത്തി. "സ്വർഗ്ഗം നൽകിയ ഭരണാധികാരം" തങ്ങൾക്കുണ്ടെന്നായിരുന്നു ഷൗ ഭരണാധികാരികൾ അവകാശപ്പെട്ടത്. ഭരണാധികാരി "സ്വർഗ്ഗപുത്രൻ" ആണെന്നും ദൈവികമായ അധികാരം അദ്ദേഹ‌ത്തിനുണ്ടെന്നും ഭരണം നഷ്ടപ്പെട്ടാൽ അതിനർത്ഥം സ്വർഗ്ഗത്തിന്റെ അംഗീകാരം അദ്ദേഹത്തിന് നഷ്ടപ്പെട്ടു എന്നുമായിരുന്നു. ഷാങ് രാജവംശം തിന്മയുടെ പ്രതിരൂപമായിരുന്നു എന്നും അതിനാലാണ് തങ്ങൾക്ക് ഭരണം ലഭിച്ചത് എന്നുമായിരുന്നു ഷൗ വിശ്വാസം.[11]

ഫ്യൂഡൽ വ്യവസ്ഥ

പടിഞ്ഞാറൻ ഷൗ കാലത്തെ ഓട്ട് പാത്രം. ഷൗ രാജാവ് ഷി യോവിന് ഒരു പ്രദേശത്തിന്റെ മേൽനോട്ടം നൽകി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ ജീവിക്കുന്ന ജനങ്ങളും ഭൂമിയും സ്ഥാനപ്പേരും സന്തതിപരമ്പരകൾക്ക് ലഭിക്കുന്നതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്

ഇക്കാലത്ത് യൂറോപ്പിലെ മാതിരി ഫ്യൂഡൽ സിസ്റ്റമാണ് നിലനിന്നിരുന്നത് എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തി‌യിരിക്കുന്നത്. രാജവംശം സ്ഥാപിച്ചപ്പോൾ ഭൂമി തിരിച്ച് പരമ്പരയായി അനുഭവിക്കാവുന്ന രീതിയിൽ കുടുംബങ്ങൾക്ക് നൽകുകയുണ്ടായി. ഇവർ പിൽക്കാലത്ത് രാജാവിനേക്കാൾ ശക്തരായി മാറുകയുമുണ്ടായി. പിതാവ് വഴിയുള്ള പരമ്പര മാത്രമേ നിയമപരമായി ഇവർ കണക്കാക്കിയിരുന്നുള്ളൂ.[12][13]

മൂത്ത പുത്രന്മാരെ അധികാരമേൽപ്പിക്കുകയും ഇളയ സഹോദരന്മാരെ കുറഞ്ഞ സ്ഥാനത്തോടുകൂടിയ പുതിയ വംശങ്ങൾ സ്ഥാപിക്കാൻ അനുവദിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഭരണത്തിലിരിക്കുന്നയാളോടുള്ള ബന്ധം കുറയുന്തോറും രാഷ്ട്രീയാധികാ‌രം കുറഞ്ഞുവരും. ഈ സമ്പ്രദായം പിന്നീട് കൊറിയയിലേയ്ക്കും വ്യാപിക്കുകയുണ്ടായി.[14]

കൃഷി

വെള്ളം തിരിച്ചുവിട്ട് ജലസേചനത്തിനുപയോഗിക്കാനുള്ള വലിയ പദ്ധതികൾ ഇക്കാലത്ത് നടപ്പിലാക്കപ്പെട്ടിരുന്നു. നദികളിൽ അണക്കെട്ടുകൾ നിർമ്മിക്കപ്പെട്ടിരുന്നു. ജലസേചനത്തിനായി വലിയ കനാൽ ശൃംഖലകൾ സ്ഥാപിക്കപ്പെട്ടിരുന്നു.

സൈന്യം

ആദ്യകാലത്തെ പടിഞ്ഞാറൻ ഷൗ രാജ്യത്തിന് വലിയ സൈന്യമുണ്ടായിരുന്നു. ഷാവോ രാജാവിന്റെ ഭരണത്തിന്റെ പത്തൊൻപതാം വർഷമായിരുന്നു ഇവരുടെ സൈനികശക്തി ഏറ്റവും മെച്ചപ്പെട്ട നിലയിലെത്തിയത്. ഹാൻ നദിയുടെ തീരത്തുള്ള ഒരു സൈനിക നീക്കത്തിനിടെ ഇദ്ദേഹത്തിന്റെ സൈന്യത്തിന്റെ പാതി നശിക്കുകയും രാജാവ് മരണമടയുകയും ചെയ്തു. സംസ്കാരരഹിതർ എന്ന് വിളിച്ചിരുന്ന അതിർത്തിക്കപ്പുറത്തുള്ള ജനവിഭാഗങ്ങൾക്കെതിരേയായിരുന്നു ഇവരുടെ ആക്രമണങ്ങൾ.

ഷൗ കാലഘട്ടത്തിലാണ് ചൈനയിൽ രഥങ്ങൾ യുദ്ധത്തിൽ ഉപയോഗിക്കാൻ ആരംഭിച്ചത്.[15][16]

തത്ത്വശാസ്ത്രം

ഷൗ ഭരണകാലത്ത് ചൈനീസ് തത്ത്വശാസ്ത്രത്തിന്റെ ആരംഭഘട്ടമായിരുന്നു. പിൽക്കാലത്ത് വലിയ സ്വാധീനമുണ്ടാക്കിയ തത്ത്വചിന്തകരായിരുന്ന കൺഫൂഷ്യസ്, ലാവോസെ എന്നിവർ ഇക്കാലത്ത് ജീവിച്ചിരുന്നു. മോഷി, മെൻസിയസ്, ഷാങ് യാങ്, ഹാൻ ഫേയ് എന്നിവർ ഇക്കാലത്ത് ജീവിച്ചിരുന്നവരാണ്.[17]

രാജാക്കന്മാർ

ഷാങ് ഭരണാധികാരികളെപ്പോലെതന്നെ ഷൗ രാജവംശത്തിലെ ഭരണാധികാരികളുടെയും സ്ഥാനപ്പേര് വാങ് () എന്നായിരുന്നു. ഈ സ്ഥാനം മലയാളത്തിൽ "രാജാവ്" എന്ന് തർജ്ജമ ചെയ്യാവുന്നതാണ്. ഷാങ് രാജാക്കന്മാരുടെ സാമന്തന്മാരായിരുന്നുവെങ്കിലും വു രാജാവിന്റെ പൂർവ്വികരായ – ഡാൻഫു, ജിലി, വെൻ – എന്നിവരെയും "ഷൗ രാജാക്കന്മാർ" എന്ന് വിളിക്കാറുണ്ട്.

ഇതും കാണുക

  • ഷൗ രാജവംശത്തിന്റെ വംശാവലി
  • നാല് അധിനിവേശങ്ങൾ
  • ചൈനയുടെ ചരിത്രത്തിലെ വിവിധ തലസ്ഥാനങ്ങൾ
  • സെങ് മാർക്വി യിയുടെ ശവക്കല്ലറ

കുറിപ്പുകൾ

അവലംബം

അവലംബമായി ഉപയോഗിച്ചിരിക്കുന്ന ഗ്രന്ഥങ്ങൾ

കൂടുതൽ വായനയ്ക്ക്

  • Fong, Wen, ed. (1980), The great bronze age of China: an exhibition from the People's Republic of China, New York: The Metropolitan Museum of Art, ISBN 978-0-87099-226-1.
  • Lee, Yuan-Yuan; Shen, Sinyan (1999), Chinese Musical Instruments, Chinese Music Monograph Series, Chinese Music Society of North America Press, ISBN 978-1-880464-03-8.
  • Li, Feng (2006), Landscape and Power in Early China: The Crisis and Fall of the Western Zhou 1045–771 ബി.സി., Cambridge University Press, ISBN 978-0-521-85272-2.
  • Shen, Sinyan (1987), "Acoustics of Ancient Chinese Bells", Scientific American, 256 (4): 94, doi:10.1038/scientificamerican0487-104.
  • Sun, Yan (2006), "Cultural and Political Control in North China: Style and Use of the Bronzes of Yan at Liulihe during the Early Western Zhou", in Mair, Victor H. (ed.), Contact and Exchange in the Ancient World, Honolulu: University of Hawai'i Press, pp. 215–237, ISBN 978-0-8248-2884-4.
  • Wagner, Donald B. (1999), "The Earliest Use of Iron in China", in Young, S. M. M.; Pollard, A. M.; Budd, P.; Ixer, R. A. (eds.), Metals in Antiquity, Oxford: Archaeopress, pp. 1–9, ISBN 978-1-84171-008-2. {{citation}}: Unknown parameter |displayeditors= ignored (|display-editors= suggested) (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

  • Chinese Text Project, Rulers of the Zhou period – with links to their occurrences in pre-Qin and Han texts.
മുൻഗാമി Dynasties in Chinese history
1046–256 BC
പിൻഗാമി
"https:https://www.search.com.vn/wiki/index.php?lang=ml&q=ഷൗ_രാജവംശം&oldid=3779860" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്